Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

2 ശമുവേൽ: അദ്ധ്യായം 1

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. ശൗൽ മരിക്കയും ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ളാഗിൽ രണ്ടു ദിവസം പാർക്കയും ചെയ്ത ശേഷം

1. Shaul Marikkayum Dhaaveedhu Amaalekyare Samharichu Madangivannu Siklaagil Randu Dhivasam Paarkkayum Cheytha Shesham

1. After the death of Saul, David returned from defeating the Amalekites and stayed in Ziklag two days.

2. മൂന്നാം ദിവസം ഒരു ആൾ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ശൗലിന്റെ പാളയത്തിൽനിന്നു വന്നു, ദാവീദിന്റെ അടുക്കൽ എത്തി സാഷ്ടാംഗം വീണു നമസ്കരിച്ചു.

2. Moonnaam Dhivasam Oru Aal Vasthram Keeriyum Thalayil Poozhi Vaariyittumkondu Shaulinte Paalayaththilninnu Vannu, Dhaaveedhinte Adukkal Eththi Saashdaamgam Veenu Namaskarichu.

2. On the third day a man arrived from Saul's camp, with his clothes torn and with dust on his head. When he came to David, he fell to the ground to pay him honor.

3. ദാവീദ് അവനോടു: നീ എവിടെ നിന്നു വരുന്നു എന്നു ചോദിച്ചതിന്നു: ഞാൻ യിസ്രായേൽ പാളയത്തിൽനിന്നു ഔടിപ്പോരികയാകുന്നു എന്നു അവൻ പറഞ്ഞു.

3. Dhaaveedhu Avanodu: Nee Evide Ninnu Varunnu Ennu Chodhichathinnu: Njaan Yisraayel Paalayaththilninnu Audipporikayaakunnu Ennu Avan Paranju.

3. "Where have you come from?" David asked him. He answered, "I have escaped from the Israelite camp."

4. ദാവീദ് അവനോടു: കാര്യം എന്തായി? പറക എന്നു ചോദിച്ചു. അതിന്നു അവൻ : ജനം പടയിൽ തോറ്റോടി; ജനത്തിൽ അനേകർ പട്ടുവീണു; ശൗലും അവന്റെ മകനായ യോനാഥാനുംകൂടെ പട്ടുപോയി എന്നു ഉത്തരം പറഞ്ഞു.

4. Dhaaveedhu Avanodu: Kaaryam Enthaayi? Paraka Ennu Chodhichu. Athinnu Avan : Janam Padayil Thottodi; Janaththil Anekar Pattuveenu; Shaulum Avante Makanaaya Yonaathaanumkoode Pattupoyi Ennu Uththaram Paranju.

4. "What happened?" David asked. "Tell me." He said, "The men fled from the battle. Many of them fell and died. And Saul and his son Jonathan are dead."

5. വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു ദാവീദ്: ശൗലും അവന്റെ മകനായ യോനാഥാനും പട്ടുപോയതു നീ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചതിന്നു

5. Varththamaanam Konduvanna Baalyakkaaranodu Dhaaveedh: Shaulum Avante Makanaaya Yonaathaanum Pattupoyathu Nee Engane Arinju Ennu Chodhichathinnu

5. Then David said to the young man who brought him the report, "How do you know that Saul and his son Jonathan are dead?"

6. വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരൻ പറഞ്ഞതു: ഞാൻ യദൃച്ഛയാ ഗിൽബോവപർവ്വതത്തിലേക്കു ചെന്നപ്പോൾ ശൗൽ തന്റെ കുന്തത്തിന്മേൽ ചാരിനിലക്കുന്നതും തേരും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു;

6. Varththamaanam Konduvanna Baalyakkaaran Paranjathu: Njaan Yadhruchchayaa Gilbovaparvvathaththilekku Chennappol Shaul Thante Kunthaththinmel Chaarinilakkunnathum Therum Kuthirappadayum Avane Thudarnnadukkunnathum Kandu;

6. "I happened to be on Mount Gilboa," the young man said, "and there was Saul, leaning on his spear, with the chariots and riders almost upon him.

7. അവൻ പിറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു: അടിയൻ ഇതാ എന്നു ഞാൻ ഉത്തരം പറഞ്ഞു.

7. Avan Pirakottu Nokki Enne Kandu Vilichu: Adiyan Ithaa Ennu Njaan Uththaram Paranju.

7. When he turned around and saw me, he called out to me, and I said, 'What can I do?'

8. നീ ആരെന്നു അവൻ എന്നോടു ചോദിച്ചതിന്നു: ഞാൻ ഒരു അമാലേക്യൻ എന്നു ഉത്തരം പറഞ്ഞു.

8. Nee Aarennu Avan Ennodu Chodhichathinnu: Njaan Oru Amaalekyan Ennu Uththaram Paranju.

8. "He asked me, 'Who are you?'"'An Amalekite,' I answered.

9. അവൻ എന്നോടു: നീ അടുത്തുവന്നു എന്നെ കൊല്ലേണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കകൊണ്ടു എനിക്കു പരിഭ്രമം പിടിച്ചിരിക്കുന്നു എന്നു പറഞ്ഞു.

9. Avan Ennodu: Nee Aduththuvannu Enne Kollenam; Ente Jeevan Muzhuvanum Ennil Irikkakondu Enikku Paribhramam Pidichirikkunnu Ennu Paranju.

9. "Then he said to me, 'Stand over me and kill me! I am in the throes of death, but I'm still alive.'

10. അതുകൊണ്ടു ഞാൻ അടുത്തുചെന്നു അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കയില്ല എന്നു ഞാൻ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കടകവും ഞാൻ എടുത്തു ഇവിടെ യജമാനന്റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു.

10. Athukondu Njaan Aduththuchennu Avane Konnu; Avante Veezhchayude Shesham Avan Jeevikkayilla Ennu Njaan Arinjirunnu; Avante Thalayile Kireedavum Bhujaththile Kadakavum Njaan Eduththu Ivide Yajamaanante Adukkal Konduvannirikkunnu.

10. "So I stood over him and killed him, because I knew that after he had fallen he could not survive. And I took the crown that was on his head and the band on his arm and have brought them here to my lord."

11. ഉടനെ ദാവീദ് തന്റെ വസ്ത്രം പറിച്ചുകീറി; കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു.

11. Udane Dhaaveedhu Thante Vasthram Parichukeeri; Koodeyullavarum Angane Thanne Cheythu.

11. Then David and all the men with him took hold of their clothes and tore them.

12. അവർ ശൗലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ചു അവർ വാളാൽ വീണുപോയതുകൊണ്ടു വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു.

12. Avar Shaulineyum Avante Makanaaya Yonaathaaneyum Yahovayude Janaththeyum Yisraayelgruhaththeyum Kurichu Avar Vaalaal Veenupoyathukondu Vilapichu Karanju Sandhyavare Upavasichu.

12. They mourned and wept and fasted till evening for Saul and his son Jonathan, and for the army of the LORD and the house of Israel, because they had fallen by the sword.

13. ദാവീദ് വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു: നീ എവിടുത്തുകാരൻ എന്നു ചോദിച്ചതിന്നു: ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ , ഒരു അമാലേക്യൻ എന്നു അവൻ ഉത്തരം പറഞ്ഞു.

13. Dhaaveedhu Varththamaanam Konduvanna Baalyakkaaranodu: Nee Eviduththukaaran Ennu Chodhichathinnu: Njaan Oru Anyajaathikkaarante Makan , Oru Amaalekyan Ennu Avan Uththaram Paranju.

13. David said to the young man who brought him the report, "Where are you from?I am the son of an alien, an Amalekite," he answered.

14. ദാവീദ് അവനോടു: യഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിന്നു കയ്യോങ്ങുവാൻ നിനക്കു ഭയം തോന്നാഞ്ഞതു എങ്ങനെ എന്നു പറഞ്ഞു.

14. Dhaaveedhu Avanodu: Yahovayude Abhishikthane Samharikkendathinnu Kayyonguvaan Ninakku Bhayam Thonnaanjathu Engane Ennu Paranju.

14. David asked him, "Why were you not afraid to lift your hand to destroy the LORD's anointed?"

15. പിന്നെ ദാവീദ് ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: നീ ചെന്നു അവനെ വെട്ടിക്കളക എന്നു പറഞ്ഞു.

15. Pinne Dhaaveedhu Baalyakkaaril Oruththane Vilichu: Nee Chennu Avane Vettikkalaka Ennu Paranju.

15. Then David called one of his men and said, "Go, strike him down!" So he struck him down, and he died.

16. അവൻ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോടു: നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്നു നീ നിന്റെ വായ് കൊണ്ടു തന്നെ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു.

16. Avan Avane Vettikkonnu. Dhaaveedhu Avanodu: Ninte Raktham Ninte Thalamel; Yahovayude Abhishikthane Njaan Konnu Ennu Nee Ninte Vaayu Kondu Thanne Ninakku Virodhamaayi Saaksheekarichuvallo Ennu Paranju.

16. For David had said to him, "Your blood be on your own head. Your own mouth testified against you when you said, 'I killed the LORD's anointed.'"

17. അനന്തരം ദാവീദ് ശൗലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ചു ഈ വിലാപഗീതം ചൊല്ലി--

17. Anantharam Dhaaveedhu Shaulineyum Avante Makanaaya Yonaathaaneyum Kurichu Ee Vilaapageetham Cholli--

17. David took up this lament concerning Saul and his son Jonathan,

18. അവൻ യെഹൂദാമക്കളെ ഈ ധനുർഗ്ഗീതം അഭ്യസിപ്പിപ്പാൻ കല്പിച്ചു; അതു ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:-

18. Avan Yehoodhaamakkale Ee Dhanurggeetham Abhyasippippaan Kalpichu; Athu Shooranmaarude Pusthakaththil Ezhuthiyirikkunnuvallo:-

18. and ordered that the men of Judah be taught this lament of the bow (it is written in the Book of Jashar):

19. യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി; വീരന്മാർ പട്ടുപോയതു എങ്ങനെ!

19. Yisraayele, Ninte Prathaapamaayavar Ninte Girikalil Nihathanmaaraayi; Veeranmaar Pattupoyathu Engane!

19. "Your glory, O Israel, lies slain on your heights. How the mighty have fallen!

20. ഗത്തിൽ അതു പ്രസിദ്ധമാക്കരുതേ; അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ; അഗ്രചർമ്മികളുടെ കന്യകമാർ ഉല്ലസിക്കരുതേ.

20. Gaththil Athu Prasiddhamaakkaruthe; Askalon Veethikalil Ghoshikkaruthe; Phelisthyaputhrimaar Santhoshikkaruthe; Agracharmmikalude Kanyakamaar Ullasikkaruthe.

20. "Tell it not in Gath, proclaim it not in the streets of Ashkelon, lest the daughters of the Philistines be glad, lest the daughters of the uncircumcised rejoice.

21. ഗിൽബോവപർവ്വതങ്ങളേ, നിങ്ങളുടെ മേൽ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞതു; ശൗലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നേ.

21. Gilbovaparvvathangale, Ningalude Mel Manjo Mazhayo Peyyaatheyum Vazhipaadunilangal Illaatheyum Pokatte. Avideyallo Veeranmaarude Paricha Erinjukalanjathu; Shaulinte Thailaabhishekamillaaththa Paricha Thanne.

21. "O mountains of Gilboa, may you have neither dew nor rain, nor fields that yield offerings of grain. For there the shield of the mighty was defiled, the shield of Saul-no longer rubbed with oil.

22. നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ടു യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല; ശൗലിന്റെ വാൾ വൃഥാ പോന്നതുമില്ല.

22. Nihathanmaarude Rakthavum Veeranmaarude Medhassum Vittu Yonaathaante Villu Pinthirinjilla; Shaulinte Vaal Vruthaa Ponnathumilla.

22. From the blood of the slain, from the flesh of the mighty, the bow of Jonathan did not turn back, the sword of Saul did not return unsatisfied.

23. ശൗലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; മരണത്തിലും അവർ വേർപിരിഞ്ഞില്ല. അവർ കഴുകനിലും വേഗവാന്മാർ. സിംഹത്തിലും വീര്യവാന്മാർ.

23. Shaulum Yonaathaanum Jeevakaalaththu Preethiyum Vaathsalyavum Poondirunnu; Maranaththilum Avar Verpirinjilla. Avar Kazhukanilum Vegavaanmaar. Simhaththilum Veeryavaanmaar.

23. "Saul and Jonathan- in life they were loved and gracious, and in death they were not parted. They were swifter than eagles, they were stronger than lions.

24. യിസ്രായേൽപുത്രിമാരേ, ശൗലിനെച്ചൊല്ലി കരവിൻ അവൻ നിങ്ങളെ ഭംഗിയായി രക്താംബരം ധരിപ്പിച്ചു നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു.

24. Yisraayelputhrimaare, Shaulinecholli Karavin Avan Ningale Bhamgiyaayi Rakthaambaram Dharippichu Ningalude Vasthraththinmel Ponnaabharanam Aniyichu.

24. "O daughters of Israel, weep for Saul, who clothed you in scarlet and finery, who adorned your garments with ornaments of gold.

25. യുദ്ധമദ്ധ്യേ വീരന്മാർ പട്ടുപോയതെങ്ങിനെ! നിന്റെ ഗിരികളിൽ യോനാഥാൻ നിഹതനായല്ലോ.

25. Yuddhamaddhye Veeranmaar Pattupoyathengine! Ninte Girikalil Yonaathaan Nihathanaayallo.

25. "How the mighty have fallen in battle! Jonathan lies slain on your heights.

26. യോനാഥാനേ, എന്റെ സഹോദരാ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്കു അതിവത്സലൻ ആയിരുന്നു; നിൻ പ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയതു.

26. Yonaathaane, Ente Sahodharaa, Ninnecholli Njaan Dhuakhikkunnu; Nee Enikku Athivathsalan Aayirunnu; Nin Premam Kalathrapremaththilum Vismayameriyathu.

26. I grieve for you, Jonathan my brother; you were very dear to me. Your love for me was wonderful, more wonderful than that of women.

27. വീരന്മാർ പട്ടുപോയതു എങ്ങനെ; യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ!

27. Veeranmaar Pattupoyathu Engane; Yuddhaayudhangal Nashichupoyallo!

27. "How the mighty have fallen! The weapons of war have perished!"

Why do ads appear in this Website?

×