Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

എസ്രാ: അദ്ധ്യായം 1

 
Custom Search
1 2 3 4 5 6 7 8 9 10

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിവൃത്തിയാകേണ്ടതിന്നു പാർസിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ യഹോവ പാർസിരാജാവായ കോരെശിന്റെ മനസ്സിനെ ഉണർത്തീട്ടു അവൻ തന്റെ രാജ്യത്തു എല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലവും പരസ്യം ചെയ്തതെന്തെന്നാൽ:

1. Yiremyaamukhaantharam Undaaya Yahovayude Arulappaadu Nivruththiyaakendathinnu Paarsiraajaavaaya Koreshinte Onnaam Aandil Yahova Paarsiraajaavaaya Koreshinte Manassine Unarththeettu Avan Thante Raajyaththu Ellaadavum Oru Vilambaram Prasiddhamaakki Rekhaamoolavum Parasyam Cheythathenthennaal:

1. In the first year of Cyrus king of Persia, in order to fulfill the word of the LORD spoken by Jeremiah, the LORD moved the heart of Cyrus king of Persia to make a proclamation throughout his realm and to put it in writing:

2. പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന്നു ഒരു ആലയം പണിവാൻ എന്നോടു കല്പിച്ചുമിരിക്കുന്നു.

2. Paarsiraajaavaaya Koreshu Iprakaaram Kalpikkunnu: Svarggaththile Dhaivamaaya Yahova Bhoomiyile Sakalaraajyangaleyum Enikku Thannirikkunnu; Yehoodhayile Yerooshalemil Avannu Oru Aalayam Panivaan Ennodu Kalpichumirikkunnu.

2. "This is what Cyrus king of Persia says: "'The LORD, the God of heaven, has given me all the kingdoms of the earth and he has appointed me to build a temple for him at Jerusalem in Judah.

3. നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവം അവനോടു കൂടെ ഇരിക്കുമാറാകട്ടെ; അവൻ യെഹൂദയിലെ യെരൂശലേമിലേക്കു യാത്രപുറപ്പെട്ടു യിസ്രായേലിന്റെ ദൈവമായ യഹോവേക്കു ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം.

3. Ningalil Avante Janamaayittu Aarenkilum Undenkil Avante Dhaivam Avanodu Koode Irikkumaaraakatte; Avan Yehoodhayile Yerooshalemilekku Yaathrapurappettu Yisraayelinte Dhaivamaaya Yahovekku Aalayam Paniyatte; Avanallo Yerooshalemile Dhaivam.

3. Anyone of his people among you-may his God be with him, and let him go up to Jerusalem in Judah and build the temple of the LORD, the God of Israel, the God who is in Jerusalem.

4. ശേഷിച്ചിരിക്കുന്ന ഏവന്നും അവൻ പ്രവാസിയായി പാർക്കുംന്ന ഇടത്തൊക്കെയും അതതു സ്ഥലത്തിലെ സ്വദേശികൾ പൊന്നു, വെള്ളി, മറ്റു സാധനങ്ങൾ, കന്നുകാലി എന്നിവയാലും യെരൂശലേമിലെ ദൈവാലയം വകെക്കായി ഔദാര്യദാനങ്ങളാലും സഹായം ചെയ്യേണം.

4. Sheshichirikkunna Evannum Avan Pravaasiyaayi Paarkkumnna Idaththokkeyum Athathu Sthalaththile Svadheshikal Ponnu, Velli, Mattu Saadhanangal, Kannukaali Ennivayaalum Yerooshalemile Dhaivaalayam Vakekkaayi Audhaaryadhaanangalaalum Sahaayam Cheyyenam.

4. And the people of any place where survivors may now be living are to provide him with silver and gold, with goods and livestock, and with freewill offerings for the temple of God in Jerusalem.'"

5. അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ദൈവം ഉണർത്തിയ ഏവനും യെരൂശലേമിൽ യഹോവയുടെ ആലയം പണിവാൻ പോകേണ്ടതിന്നു യാത്രപുറപ്പെട്ടു.

5. Angane Yehoodhayudeyum Benyaameenteyum Pithrubhavanaththalavanmaarum Purohithanmaarum Levyarum Dhaivam Unarththiya Evanum Yerooshalemil Yahovayude Aalayam Panivaan Pokendathinnu Yaathrapurappettu.

5. Then the family heads of Judah and Benjamin, and the priests and Levites-everyone whose heart God had moved-prepared to go up and build the house of the LORD in Jerusalem.

6. അവരുടെ ചുറ്റും പാർത്തവർ എല്ലാവരും കൊടുത്ത ഔദാര്യദാനങ്ങളൊക്കെയും കൂടാതെ വെള്ളികൊണ്ടുള്ള ഉപകരണങ്ങൾ, പൊന്നു മറ്റുസാധനങ്ങൾ, കന്നുകാലികൾ, വിശേഷവസ്തുക്കൾ എന്നിവകൊണ്ടും അവരെ സഹായിച്ചു.

6. Avarude Chuttum Paarththavar Ellaavarum Koduththa Audhaaryadhaanangalokkeyum Koodaathe Vellikondulla Upakaranangal, Ponnu Mattusaadhanangal, Kannukaalikal, Visheshavasthukkal Ennivakondum Avare Sahaayichu.

6. All their neighbors assisted them with articles of silver and gold, with goods and livestock, and with valuable gifts, in addition to all the freewill offerings.

7. നെബൂഖദ് നേസർ യെരൂശലേമിൽനിന്നു കൊണ്ടുപോയി തന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചിരുന്ന യഹോവാലയംവക ഉപകരണങ്ങളും കോരെശ് രാജാവു പുറത്തേക്കു എടുപ്പിച്ചു.

7. Nebookhadhu Nesar Yerooshalemilninnu Kondupoyi Thante Dhevanmaarude Kshethraththil Vechirunna Yahovaalayamvaka Upakaranangalum Koreshu Raajaavu Puraththekku Eduppichu.

7. Moreover, King Cyrus brought out the articles belonging to the temple of the LORD, which Nebuchadnezzar had carried away from Jerusalem and had placed in the temple of his god.

8. പാർസിരാജാവായ കോരെശ് ഭണ്ഡാരവിചാരകനായ മിത്രെദാത്ത് മുഖാന്തരം അവ പുറത്തേക്കു എടുപ്പിച്ചു യെഹൂദാപ്രഭുവായ ശേശ്ബസ്സരിന്നു എണ്ണിക്കൊടുപ്പിച്ചു. അവയുടെ എണ്ണം ആവിതു: പൊൻ താലം മുപ്പതു, വെള്ളിത്താലം ആയിരം, കത്തി ഇരുപത്തൊമ്പതു, പൊൻ പാത്രം മുപ്പതു,

8. Paarsiraajaavaaya Koreshu Bhandaaravichaarakanaaya Mithredhaaththu Mukhaantharam Ava Puraththekku Eduppichu Yehoodhaaprabhuvaaya Sheshbassarinnu Ennikkoduppichu. Avayude Ennam Aavithu: Pon Thaalam Muppathu, Velliththaalam Aayiram, Kaththi Irupaththompathu, Pon Paathram Muppathu,

8. Cyrus king of Persia had them brought by Mithredath the treasurer, who counted them out to Sheshbazzar the prince of Judah.

9. രണ്ടാം തരത്തിൽ വെള്ളിപ്പാത്രം നാനൂറ്റിപ്പത്തു, മറ്റുള്ള ഉപകരണങ്ങൾ ആയിരം.

9. Randaam Tharaththil Vellippaathram Naanoottippaththu, Mattulla Upakaranangal Aayiram.

9. This was the inventory: gold dishes 30 silver dishes 1,000 silver pans 29

10. പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ ആകെ അയ്യായിരത്തിനാനൂറു ആയിരുന്നു; പ്രവാസികളെ ബാബേലിൽനിന്നു യെരൂശലേമിലേക്കു കൊണ്ടുപോകുമ്പോൾ ഇവയൊക്കെയും ശേശ്ബസ്സർ കൊണ്ടുപോയി.

10. Ponnum Velliyum Kondulla Upakaranangal Aake Ayyaayiraththinaanooru Aayirunnu; Pravaasikale Baabelilninnu Yerooshalemilekku Kondupokumpol Ivayokkeyum Sheshbassar Kondupoyi.

10. gold bowls 30 matching silver bowls 410 other articles 1,000

11. <<മുന്നദ്ധ്യായം

11. <

11. In all, there were 5,400 articles of gold and of silver. Sheshbazzar brought all these along when the exiles came up from Babylon to Jerusalem.

Why do ads appear in this Website?

×