Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

നെഹെമ്യാവു: അദ്ധ്യായം 1

 
Custom Search
1 2 3 4 5 6 7 8 9 10 11 12 13

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ ചരിത്രം. ഇരുപതാം ആണ്ടിൽ കിസ്ളേവ് മാസത്തിൽ ഞാൻ ശൂശൻ രാജധാനിയിൽ ഇരിക്കുമ്പോൾ

1. Hakhalyaavinte Makanaaya Nehemyaavinte Charithram. Irupathaam Aandil Kislevu Maasaththil Njaan Shooshan Raajadhaaniyil Irikkumpol

1. The words of Nehemiah son of Hacaliah: In the month of Kislev in the twentieth year, while I was in the citadel of Susa,

2. എന്റെ സഹോദരന്മാരിൽ ഒരുത്തനായ, ഹനാനിയും യെഹൂദയിൽനിന്നു ചില പുരുഷന്മാരും വന്നു; ഞാൻ അവരോടു പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയ യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ചോദിച്ചു.

2. Ente Sahodharanmaaril Oruththanaaya, Hanaaniyum Yehoodhayilninnu Chila Purushanmaarum Vannu; Njaan Avarodu Pravaasaththilninnu Thetti Ozhinjupoya Yehoodhanmaarekkurichum Yerooshaleminekkurichum Chodhichu.

2. Hanani, one of my brothers, came from Judah with some other men, and I questioned them about the Jewish remnant that survived the exile, and also about Jerusalem.

3. അതിന്നു അവർ എന്നോടു: പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയി ശേഷിപ്പു അവിടെ ആ സംസ്ഥാനത്തു മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ തീവെച്ചു ചുട്ടും കിടക്കുന്നു എന്നു പറഞ്ഞു.

3. Athinnu Avar Ennodu: Pravaasaththilninnu Thetti Ozhinjupoyi Sheshippu Avide Aa Samsthaanaththu Mahaakashdaththilum Apamaanaththilum Irikkunnu; Yerooshaleminte Mathil Idinjum Athinte Vaathilukal Theevechu Chuttum Kidakkunnu Ennu Paranju.

3. They said to me, "Those who survived the exile and are back in the province are in great trouble and disgrace. The wall of Jerusalem is broken down, and its gates have been burned with fire."

4. ഈ വർത്തമാനം കേട്ടപ്പോൾ ഞാൻ ഇരുന്നു കരഞ്ഞു; കുറെനാൾ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ടു സ്വർഗ്ഗത്തിലെ ദൈവത്തോടു ഞാൻ പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ:

4. Ee Varththamaanam Kettappol Njaan Irunnu Karanju; Kurenaal Dhuakhichum Upavasichumkondu Svarggaththile Dhaivaththodu Njaan Praarththichu Paranjathenthennaal:

4. When I heard these things, I sat down and wept. For some days I mourned and fasted and prayed before the God of heaven.

5. സ്വർഗ്ഗത്തിലെ ദൈവമായ യഹോവേ, നിന്നെ സ്നേഹിച്ചു നിന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കും നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമേ,

5. Svarggaththile Dhaivamaaya Yahove, Ninne Snehichu Ninte Kalpanakale Pramaanikkunnavarkkum Niyamavum Dhayayum Paalikkunna Mahaanum Bhayankaranumaaya Dhaivame,

5. Then I said: "O LORD, God of heaven, the great and awesome God, who keeps his covenant of love with those who love him and obey his commands,

6. നിന്റെ ദാസന്മാരായ യിസ്രായേൽമക്കൾക്കു വേണ്ടി രാവും പകലും നിന്റെ മുമ്പാകെ പ്രാർത്ഥിക്കയും യിസ്രായേൽമക്കളായ ഞങ്ങൾ നിന്നോടു ചെയ്തിരിക്കുന്ന പാപങ്ങളെ ഏറ്റുപറകയും ചെയ്യുന്ന അടിയന്റെ പ്രാർത്ഥന കേൾക്കേണ്ടതിന്നു നിന്റെ ചെവി ശ്രദ്ധിച്ചും നിന്റെ കണ്ണു തുറന്നും ഇരിക്കേണമേ; ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.

6. Ninte Dhaasanmaaraaya Yisraayelmakkalkku Vendi Raavum Pakalum Ninte Mumpaake Praarththikkayum Yisraayelmakkalaaya Njangal Ninnodu Cheythirikkunna Paapangale Ettuparakayum Cheyyunna Adiyante Praarththana Kelkkendathinnu Ninte Chevi Shraddhichum Ninte Kannu Thurannum Irikkename; Njaanum Ente Pithrubhavanavum Paapam Cheythirikkunnu.

6. let your ear be attentive and your eyes open to hear the prayer your servant is praying before you day and night for your servants, the people of Israel. I confess the sins we Israelites, including myself and my father's house, have committed against you.

7. ഞങ്ങൾ നിന്നോടു ഏറ്റവും വഷളത്വമായി പ്രവർത്തിച്ചിരിക്കുന്നു; നിന്റെ ദാസനായ മോശെയോടു നീ കല്പിച്ച കല്പനകളും ചട്ടങ്ങളും വിധികളും ഞങ്ങൾ പ്രമാണിച്ചിട്ടുമില്ല.

7. Njangal Ninnodu Ettavum Vashalathvamaayi Pravarththichirikkunnu; Ninte Dhaasanaaya Mosheyodu Nee Kalpicha Kalpanakalum Chattangalum Vidhikalum Njangal Pramaanichittumilla.

7. We have acted very wickedly toward you. We have not obeyed the commands, decrees and laws you gave your servant Moses.

8. നിങ്ങൾ ദ്രോഹം ചെയ്താൽ ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽ ചിന്നിച്ചുകളയും;

8. Ningal Dhroham Cheythaal Njaan Ningale Jaathikalude Idayil Chinnichukalayum;

8. "Remember the instruction you gave your servant Moses, saying, 'If you are unfaithful, I will scatter you among the nations,

9. എന്നാൽ നിങ്ങൾ എങ്കലേക്കു തിരിഞ്ഞു എന്റെ കല്പനകളെ പ്രമാണിച്ചു അവയെ അനുസരിച്ചുനടന്നാൽ, നിങ്ങളുടെ ഭ്രഷ്ടന്മാർ ആകാശത്തിന്റെ അറുതിവരെയും എത്തിയിരുന്നാലും ഞാൻ അവിടെനിന്നു അവരെ ശേഖരിച്ചു, എന്റെ നാമം സ്ഥാപിപ്പാൻ ഞാൻ തിരഞ്ഞെടുത്ത സ്ഥലത്തു കൊണ്ടുവരും എന്നു നിന്റെ ദാസനായ മോശെയോടു നീ അരുളിച്ചെയ്ത വചനം ഔർക്കേണമേ.

9. Ennaal Ningal Enkalekku Thirinju Ente Kalpanakale Pramaanichu Avaye Anusarichunadannaal, Ningalude Bhrashdanmaar Aakaashaththinte Aruthivareyum Eththiyirunnaalum Njaan Avideninnu Avare Shekharichu, Ente Naamam Sthaapippaan Njaan Thiranjeduththa Sthalaththu Konduvarum Ennu Ninte Dhaasanaaya Mosheyodu Nee Arulicheytha Vachanam Aurkkename.

9. but if you return to me and obey my commands, then even if your exiled people are at the farthest horizon, I will gather them from there and bring them to the place I have chosen as a dwelling for my Name.'

10. അവർ നിന്റെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും നീ വീണ്ടെടുത്ത നിന്റെ ദാസന്മാരും നിന്റെ ജനവുമല്ലോ.

10. Avar Ninte Mahaashakthikondum Balamulla Kaikondum Nee Veendeduththa Ninte Dhaasanmaarum Ninte Janavumallo.

10. "They are your servants and your people, whom you redeemed by your great strength and your mighty hand.

11. കർത്താവേ, നിന്റെ ചെവി അടിയന്റെ പ്രാർത്ഥനെക്കും നിന്റെ നാമത്തെ ഭയപ്പെടുവാൻ താല്പര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാർത്ഥനെക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്നു അടിയന്നു കാര്യം സാധിപ്പിച്ചു ഈ മനുഷ്യന്റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാൻ രാജാവിന്നു പാനപാത്രവാഹകനായിരുന്നു

11. Karththaave, Ninte Chevi Adiyante Praarththanekkum Ninte Naamaththe Bhayappeduvaan Thaalparyappedunna Ninte Dhaasanmaarude Praarththanekkum Shraddhayullathaayirikkename. Innu Adiyannu Kaaryam Saadhippichu Ee Manushyante Mumpaake Enikku Dhaya Labhikkumaaraakkename. Njaan Raajaavinnu Paanapaathravaahakanaayirunnu

11. O Lord, let your ear be attentive to the prayer of this your servant and to the prayer of your servants who delight in revering your name. Give your servant success today by granting him favor in the presence of this man." I was cupbearer to the king.

Why do ads appear in this Website?

×