Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

എസ്ഥേർ: അദ്ധ്യായം 1

 
Custom Search
1 2 3 4 5 6 7 8 9 10

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. അഹശ്വേരോശിന്റെ കാലത്തു--ഹിന്തുദേശംമുതൽ കൂശ്വരെ നൂറ്റിരുപത്തേഴു സംസ്ഥാനങ്ങൾ വാണ അഹശ്വേരോശ് ഇവൻ തന്നേ -

1. Ahashveroshinte Kaalaththu--hinthudheshammuthal Kooshvare Noottirupaththezhu Samsthaanangal Vaana Ahashveroshu Ivan Thanne -

1. This is what happened during the time of Xerxes, the Xerxes who ruled over 127 provinces stretching from India to Cush:

2. ആ കാലത്തു അഹശ്വേരോശ് രാജാവു ശൂശൻ രാജധാനിയിൽ തന്റെ രാജാസനത്തിന്മേൽ ഇരിക്കുമ്പോൾ

2. Aa Kaalaththu Ahashveroshu Raajaavu Shooshan Raajadhaaniyil Thante Raajaasanaththinmel Irikkumpol

2. At that time King Xerxes reigned from his royal throne in the citadel of Susa,

3. തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ തന്റെ സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും ഒരു വിരുന്നു കഴിച്ചു; പാർസ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനപതികളും അവന്റെ സന്നിധിയിൽ ഉണ്ടായിരുന്നു.

3. Thante Vaazhchayude Moonnaam Aandil Thante Sakalaprabhukkanmaarkkum Bhruthyanmaarkkum Oru Virunnu Kazhichu; Paarsyayileyum Medhyayileyum Senaadhipanmaarum Prabhukkanmaarum Samsthaanapathikalum Avante Sannidhiyil Undaayirunnu.

3. and in the third year of his reign he gave a banquet for all his nobles and officials. The military leaders of Persia and Media, the princes, and the nobles of the provinces were present.

4. അന്നു അവൻ തന്റെ രാജകീയമഹത്വത്തിന്റെ ഐശ്വര്യവും തന്റെ മഹിമാധിക്യത്തിന്റെ പ്രതാപവും ഏറിയനാൾ, നൂറ്റെണ്പതു ദിവസത്തോളം തന്നേ, കാണിച്ചു.

4. Annu Avan Thante Raajakeeyamahathvaththinte Aishvaryavum Thante Mahimaadhikyaththinte Prathaapavum Eriyanaal, Noottenpathu Dhivasaththolam Thanne, Kaanichu.

4. For a full 180 days he displayed the vast wealth of his kingdom and the splendor and glory of his majesty.

5. ആ നാളുകൾ കഴിഞ്ഞശേഷം രാജാവു ശൂശൻ രാജധാനിയിൽ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകലജനത്തിന്നും രാജധാനിയുടെ ഉദ്യാനപ്രാകാരത്തിൽവെച്ചു ഏഴുദിവസം വിരുന്നു കഴിച്ചു.

5. Aa Naalukal Kazhinjashesham Raajaavu Shooshan Raajadhaaniyil Koodiyirunna Valiyavarum Cheriyavarumaaya Sakalajanaththinnum Raajadhaaniyude Udhyaanapraakaaraththilvechu Ezhudhivasam Virunnu Kazhichu.

5. When these days were over, the king gave a banquet, lasting seven days, in the enclosed garden of the king's palace, for all the people from the least to the greatest, who were in the citadel of Susa.

6. അവിടെ വെൺകൽ തൂണുകളിന്മേൽ വെള്ളിവളയങ്ങളിൽ ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകളാൽ വെള്ളയും പച്ചയും നീലയുമായ ശീലകൾ തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മർമ്മരക്കല്ലു പടുത്തിരുന്ന തളത്തിൽ പൊൻ കസവും വെള്ളിക്കസവുമുള്ള മെത്തകൾ ഉണ്ടായിരുന്നു.

6. Avide Venkal Thoonukalinmel Vellivalayangalil Shananoolum Dhoomranoolumkondulla Charadukalaal Vellayum Pachayum Neelayumaaya Sheelakal Thookkiyirunnu; Chuvannathum Veluththathum Manjayum Karuththathumaaya Marmmarakkallu Paduththirunna Thalaththil Pon Kasavum Vellikkasavumulla Meththakal Undaayirunnu.

6. The garden had hangings of white and blue linen, fastened with cords of white linen and purple material to silver rings on marble pillars. There were couches of gold and silver on a mosaic pavement of porphyry, marble, mother-of-pearl and other costly stones.

7. വിവിധാകൃതിയിലുള്ള പൊൻ പാത്രങ്ങളിലായിരുന്നു അവർക്കും കുടിപ്പാൻ കൊടുത്തതു; രാജവീഞ്ഞും രാജപദവിക്കു ഒത്തവണ്ണം ധാരാളം ഉണ്ടായിരുന്നു.

7. Vividhaakruthiyilulla Pon Paathrangalilaayirunnu Avarkkum Kudippaan Koduththathu; Raajaveenjum Raajapadhavikku Oththavannam Dhaaraalam Undaayirunnu.

7. Wine was served in goblets of gold, each one different from the other, and the royal wine was abundant, in keeping with the king's liberality.

8. എന്നാൽ രാജാവു തന്റെ രാജധാനിവിചാരകന്മാരോടു: ആരെയും നിർബ്ബന്ധിക്കരുതു; ഔരോരുത്തൻ താന്താന്റെ മനസ്സുപോലെ ചെയ്തുകൊള്ളട്ടെ എന്നു കല്പിച്ചിരുന്നതിനാൽ പാനം ചട്ടംപോലെ ആയിരുന്നു.

8. Ennaal Raajaavu Thante Raajadhaanivichaarakanmaarodu: Aareyum Nirbbandhikkaruthu; Auroruththan Thaanthaante Manassupole Cheythukollatte Ennu Kalpichirunnathinaal Paanam Chattampole Aayirunnu.

8. By the king's command each guest was allowed to drink in his own way, for the king instructed all the wine stewards to serve each man what he wished.

9. രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്രാജാവിന്റെ രാജധാനിയിൽവെച്ചു സ്ത്രീകൾക്കു ഒരു വിരുന്നു കഴിച്ചു.

9. Raajnjiyaaya Vasthiyum Ahashveroshraajaavinte Raajadhaaniyilvechu Sthreekalkku Oru Virunnu Kazhichu.

9. Queen Vashti also gave a banquet for the women in the royal palace of King Xerxes.

10. ഏഴാം ദിവസം വീഞ്ഞു കുടിച്ചു ആനന്ദമായിരിക്കുമ്പോൾ അഹശ്വേരോശ്രാജാവു: മെഹൂമാൻ , ബിസ്ഥാ, ഹർബ്ബോനാ, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കർക്കസ് എന്നിങ്ങനെ രാജധാനിയിൽ സേവിച്ചുനിലക്കുന്ന

10. Ezhaam Dhivasam Veenju Kudichu Aanandhamaayirikkumpol Ahashveroshraajaavu: Mehoomaan , Bisthaa, Harbbonaa, Bigddhaa, Abagddhaa, Sethar, Karkkasu Enningane Raajadhaaniyil Sevichunilakkunna

10. On the seventh day, when King Xerxes was in high spirits from wine, he commanded the seven eunuchs who served him-Mehuman, Biztha, Harbona, Bigtha, Abagtha, Zethar and Carcas-

11. ഏഴു ഷണ്ഡന്മാരോടു ജനങ്ങൾക്കും പ്രഭുക്കന്മാർക്കും വസ്ഥിരാജ്ഞിയുടെ സൌന്ദര്യം കാണിക്കേണ്ടതിന്നു അവളെ രാജകിരീടം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരുവാൻ കല്പിച്ചു; അവൾ സുമുഖിയായിരുന്നു.

11. Ezhu Shandanmaarodu Janangalkkum Prabhukkanmaarkkum Vasthiraajnjiyude Saundharyam Kaanikkendathinnu Avale Raajakireedam Dharippichu Raajasannidhiyil Konduvaruvaan Kalpichu; Aval Sumukhiyaayirunnu.

11. to bring before him Queen Vashti, wearing her royal crown, in order to display her beauty to the people and nobles, for she was lovely to look at.

12. എന്നാൽ ഷണ്ഡന്മാർമുഖാന്തരം അയച്ച രാജകല്പന മറുത്തു വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ടു രാജാവു ഏറ്റവും കോപിച്ചു; അവന്റെ കോപം അവന്റെ ഉള്ളിൽ ജ്വലിച്ചു.

12. Ennaal Shandanmaarmukhaantharam Ayacha Raajakalpana Maruththu Vasthiraajnji Chellaathirunnu. Athukondu Raajaavu Ettavum Kopichu; Avante Kopam Avante Ullil Jvalichu.

12. But when the attendants delivered the king's command, Queen Vashti refused to come. Then the king became furious and burned with anger.

13. ആ സമയത്തു രാജമുഖം കാണുന്നവരും രാജ്യത്തു പ്രധാനസ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായ കെർശനാ, ശേഥാർ, അദ്മാഥാ, തർശീശ്, മേരെസ്, മർസെനാ, മെമൂഖാൻ എന്നിങ്ങനെ പാർസ്യയിലെയും മേദ്യയിലെയും ഏഴു പ്രഭുക്കന്മാർ അവനോടു അടുത്തു ഇരിക്കയായിരുന്നു.

13. Aa Samayaththu Raajamukham Kaanunnavarum Raajyaththu Pradhaanasthaanangalil Irikkunnavarumaaya Kershanaa, Shethaar, Adhmaathaa, Tharsheeshu, Meresu, Marsenaa, Memookhaan Enningane Paarsyayileyum Medhyayileyum Ezhu Prabhukkanmaar Avanodu Aduththu Irikkayaayirunnu.

13. Since it was customary for the king to consult experts in matters of law and justice, he spoke with the wise men who understood the times

14. രാജ്യധർമ്മത്തിലും ന്യായത്തിലും പരിജ്ഞാനികളായ എല്ലാവരോടും ആലോചിക്കുക പതിവായിരുന്നതിനാൽ കാലജ്ഞന്മാരായ ആ വിദ്വാന്മാരോടു രാജാവു:

14. Raajyadharmmaththilum Nyaayaththilum Parijnjaanikalaaya Ellaavarodum Aalochikkuka Pathivaayirunnathinaal Kaalajnjanmaaraaya Aa Vidhvaanmaarodu Raajaavu:

14. and were closest to the king-Carshena, Shethar, Admatha, Tarshish, Meres, Marsena and Memucan, the seven nobles of Persia and Media who had special access to the king and were highest in the kingdom.

15. ഷണ്ഡന്മാർമുഖാന്തരം അഹശ്വേരോശ്രാജാവു അയച്ച കല്പന വസ്ഥിരാജ്ഞി അനുസരിക്കായ്കകൊണ്ടു രാജ്യധർമ്മപ്രകാരം അവളോടു ചെയ്യേണ്ടതു എന്തു എന്നു ചോദിച്ചു.

15. Shandanmaarmukhaantharam Ahashveroshraajaavu Ayacha Kalpana Vasthiraajnji Anusarikkaaykakondu Raajyadharmmaprakaaram Avalodu Cheyyendathu Enthu Ennu Chodhichu.

15. "According to law, what must be done to Queen Vashti?" he asked. "She has not obeyed the command of King Xerxes that the eunuchs have taken to her."

16. അതിന്നു മെമൂഖാൻ രാജാവിനോടും പ്രഭുക്കന്മാരോടും ഉത്തരം പറഞ്ഞതെന്തെന്നാൽ: വസ്ഥിരാജ്ഞി രാജാവിനോടു മാത്രമല്ല, അഹശ്വേരോശ്രാജാവിന്റെ സർവ്വസംസ്ഥാനങ്ങളിലുള്ള സകലപ്രഭുക്കന്മാരോടും ജാതികളോടും അന്യായം ചെയ്തിരിക്കുന്നു.

16. Athinnu Memookhaan Raajaavinodum Prabhukkanmaarodum Uththaram Paranjathenthennaal: Vasthiraajnji Raajaavinodu Maathramalla, Ahashveroshraajaavinte Sarvvasamsthaanangalilulla Sakalaprabhukkanmaarodum Jaathikalodum Anyaayam Cheythirikkunnu.

16. Then Memucan replied in the presence of the king and the nobles, "Queen Vashti has done wrong, not only against the king but also against all the nobles and the peoples of all the provinces of King Xerxes.

17. രാജ്ഞിയുടെ ഈ പ്രവൃത്തി സകലസ്ത്രീകളും അറിയും; അഹശ്വേരോശ്രാജാവു വസ്ഥിരാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരുവാൻ കല്പിച്ചയച്ചാറെ അവൾ ചെന്നില്ലല്ലോ എന്നു പറഞ്ഞു അവർ തങ്ങളുടെ ഭർത്താക്കന്മാരെ നിന്ദിക്കും.

17. Raajnjiyude Ee Pravruththi Sakalasthreekalum Ariyum; Ahashveroshraajaavu Vasthiraajnjiye Thante Mumpaake Konduvaruvaan Kalpichayachaare Aval Chennillallo Ennu Paranju Avar Thangalude Bharththaakkanmaare Nindhikkum.

17. For the queen's conduct will become known to all the women, and so they will despise their husbands and say, 'King Xerxes commanded Queen Vashti to be brought before him, but she would not come.'

18. ഇന്നു തന്നെ രാജ്ഞിയുടെ പ്രവൃത്തി കേട്ട പാർസ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാർ രാജാവിന്റെ സകലപ്രഭുക്കന്മാരോടും അങ്ങനെ തന്നേ പറയും; ഇങ്ങനെ നിന്ദയും നീരസവും അധികരിക്കും.

18. Innu Thanne Raajnjiyude Pravruththi Ketta Paarsyayileyum Medhyayileyum Prabhupathnimaar Raajaavinte Sakalaprabhukkanmaarodum Angane Thanne Parayum; Ingane Nindhayum Neerasavum Adhikarikkum.

18. This very day the Persian and Median women of the nobility who have heard about the queen's conduct will respond to all the king's nobles in the same way. There will be no end of disrespect and discord.

19. രാജാവിന്നു സമ്മതമെങ്കിൽ വസ്ഥി ഇനി അഹശ്വേരോശ്രാജാവിന്റെ സന്നിധിയിൽ വരരുതു എന്നു തിരുമുമ്പിൽനിന്നു ഒരു രാജകല്പന പുറപ്പെടുവിക്കയും അതു മാറ്റിക്കൂടാതവണ്ണം പാർസ്യരുടെയും മേദ്യരുടെയും രാജ്യധർമ്മത്തിൽ എഴുതിക്കയും രാജാവു അവളുടെ രാജ്ഞിസ്ഥാനം അവളെക്കാൾ നല്ലവളായ മറ്റൊരുത്തിക്കു കൊടുക്കയും വേണം.

19. Raajaavinnu Sammathamenkil Vasthi Ini Ahashveroshraajaavinte Sannidhiyil Vararuthu Ennu Thirumumpilninnu Oru Raajakalpana Purappeduvikkayum Athu Maattikkoodaathavannam Paarsyarudeyum Medhyarudeyum Raajyadharmmaththil Ezhuthikkayum Raajaavu Avalude Raajnjisthaanam Avalekkaal Nallavalaaya Mattoruththikku Kodukkayum Venam.

19. "Therefore, if it pleases the king, let him issue a royal decree and let it be written in the laws of Persia and Media, which cannot be repealed, that Vashti is never again to enter the presence of King Xerxes. Also let the king give her royal position to someone else who is better than she.

20. രാജാവു കല്പിക്കുന്ന വിധി രാജ്യത്തെല്ലാടവും--അതു മഹാരാജ്യമല്ലോ--പരസ്യമാകുമ്പോൾ സകലഭാര്യമാരും വലിയവരോ ചെറിയവരോ ആയ തങ്ങളുടെ ഭർത്താക്കന്മാരെ ബഹുമാനിക്കും.

20. Raajaavu Kalpikkunna Vidhi Raajyaththellaadavum--athu Mahaaraajyamallo--parasyamaakumpol Sakalabhaaryamaarum Valiyavaro Cheriyavaro Aaya Thangalude Bharththaakkanmaare Bahumaanikkum.

20. Then when the king's edict is proclaimed throughout all his vast realm, all the women will respect their husbands, from the least to the greatest."

21. ഈ വാക്കു രാജാവിന്നും പ്രഭുക്കന്മാർക്കും ബോധിച്ചു; രാജാവു മെമൂഖാന്റെ വാക്കുപോലെ ചെയ്തു.

21. Ee Vaakku Raajaavinnum Prabhukkanmaarkkum Bodhichu; Raajaavu Memookhaante Vaakkupole Cheythu.

21. The king and his nobles were pleased with this advice, so the king did as Memucan proposed.

22. ഏതു പുരുഷനും തന്റെ വീട്ടിൽ കർത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്നു രാജാവു തന്റെ സകലസംസ്ഥാനങ്ങളിലേക്കും അതതു സംസ്ഥാനത്തേക്കു അതതിന്റെ അക്ഷരത്തിലും അതതു ജാതിക്കു അവരവരുടെ ഭാഷയിലും എഴുത്തു അയച്ചു.

22. Ethu Purushanum Thante Veettil Karththavyam Nadaththukayum Svabhaasha Samsaarikkayum Venamennu Raajaavu Thante Sakalasamsthaanangalilekkum Athathu Samsthaanaththekku Athathinte Aksharaththilum Athathu Jaathikku Avaravarude Bhaashayilum Ezhuththu Ayachu.

22. He sent dispatches to all parts of the kingdom, to each province in its own script and to each people in its own language, proclaiming in each people's tongue that every man should be ruler over his own household.

Why do ads appear in this Website?

×