Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

ഇയ്യോബ്: അദ്ധ്യായം 1

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. ഊസ് ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.

1. Oosu Dheshaththu Iyyobu Ennu Perulloru Purushan Undaayirunnu; Avan Nishkalankanum Nerullavanum Dhaivabhakthanum Dhosham Vittakalunnavanum Aayirunnu.

1. In the land of Uz there lived a man whose name was Job. This man was blameless and upright; he feared God and shunned evil.

2. അവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.

2. Avannu Ezhu Puthranmaarum Moonnu Puthrimaarum Janichu.

2. He had seven sons and three daughters,

3. അവന്നു ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏർ കാളയും അഞ്ഞൂറു പെൺ കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവൻ സകലപൂർവ്വദിഗ്വാസികളിലും മഹാനായിരുന്നു.

3. Avannu Ezhaayiram Aadum Moovaayiram Ottakavum Anjooru Er Kaalayum Anjooru Pen Kazhuthayumaaya Mrugasampaththum Ettavum Valare Dhaasajanavum Undaayirunnu; Angane Avan Sakalapoorvvadhigvaasikalilum Mahaanaayirunnu.

3. and he owned seven thousand sheep, three thousand camels, five hundred yoke of oxen and five hundred donkeys, and had a large number of servants. He was the greatest man among all the people of the East.

4. അവന്റെ പുത്രന്മാർ ഔരോരുത്തൻ താന്താന്റെ ദിവസത്തിൽ താന്താന്റെ വീട്ടിൽ വിരുന്നു കഴിക്കയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്‍വാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു വിളിപ്പിക്കയും ചെയ്ക പതിവായിരുന്നു.

4. Avante Puthranmaar Auroruththan Thaanthaante Dhivasaththil Thaanthaante Veettil Virunnu Kazhikkayum Thangalodukoode Bhakshichu Paanam Chey‍vaan Thangalude Moonnu Sahodharimaareyum Aalayachu Vilippikkayum Cheyka Pathivaayirunnu.

4. His sons used to take turns holding feasts in their homes, and they would invite their three sisters to eat and drink with them.

5. എന്നാൽ വിരുന്നുനാളുകൾ വട്ടംതികയുമ്പോൾ ഇയ്യോബ് പക്ഷെ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യകൂ ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.

5. Ennaal Virunnunaalukal Vattamthikayumpol Iyyobu Pakshe Ente Puthranmaar Paapam Cheythu Dhaivaththe Hrudhayamkondu Thyajichupoyirikkum Ennu Paranju Aalayachu Avare Varuththi Shuddheekarikkayum Nannaa Raavile Ezhunnettu Avarude Samkhyakoo Oththavannam Homayaagangale Kazhikkayum Cheyyum. Ingane Iyyobu Ellaaypozhum Cheythuponnu.

5. When a period of feasting had run its course, Job would send and have them purified. Early in the morning he would sacrifice a burnt offering for each of them, thinking, "Perhaps my children have sinned and cursed God in their hearts." This was Job's regular custom.

6. ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു.

6. Oru Dhivasam Dhaivaputhranmaar Yahovayude Sannidhiyil Nilpaan Chennu; Avarude Koottaththil Saaththaanum Chennu.

6. One day the angels came to present themselves before the LORD, and Satan also came with them.

7. യഹോവ സാത്താനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താൻ യഹോവയോടു: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.

7. Yahova Saaththaanodu: Nee Evideninnu Varunnu Ennu Chodhichathinnu Saaththaan Yahovayodu: Njaan Bhoomiyil Oodaadi Sancharichittu Varunnu Ennuththaram Paranju.

7. The LORD said to Satan, "Where have you come from?" Satan answered the LORD, "From roaming through the earth and going back and forth in it."

8. യഹോവ സാത്താനോടു: എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്നു അരുളിച്ചെയ്തു.

8. Yahova Saaththaanodu: Ente Dhaasanaaya Iyyobinmel Nee Dhrushdivechuvo? Avaneppole Nishkalankanum Nerullavanum Dhaivabhakthanum Dhosham Vittakalunnavanum Bhoomiyil Aarum Illallo Ennu Arulicheythu.

8. Then the LORD said to Satan, "Have you considered my servant Job? There is no one on earth like him; he is blameless and upright, a man who fears God and shuns evil."

9. അതിന്നു സാത്താൻ യഹോവയോടു: വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു?

9. Athinnu Saaththaan Yahovayodu: Verutheyo Iyyobu Dhaivabhakthanaayirikkunnathu?

9. "Does Job fear God for nothing?" Satan replied.

10. നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു.

10. Nee Avannum Avante Veettinnum Avannulla Sakalaththinnum Chuttum Veliketteettillayo? Nee Avante Pravruththiye Anugrahichirikkunnu; Avante Mrugasampaththu Dheshaththu Perukiyirikkunnu.

10. "Have you not put a hedge around him and his household and everything he has? You have blessed the work of his hands, so that his flocks and herds are spread throughout the land.

11. തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.

11. Thrukkai Neetti Avannullathokkeyum Onnu Thoduka; Avan Ninne Mukhaththu Nokki Thyajichuparayum Ennu Uththaram Paranju.

11. But stretch out your hand and strike everything he has, and he will surely curse you to your face."

12. ദൈവം സാത്താനോടു: ഇതാ, അവന്നുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ മേൽ മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി.

12. Dhaivam Saaththaanodu: Ithaa, Avannullathokkeyum Ninte Kayyil Irikkunnu; Avante Mel Maathram Kayyettam Cheyyaruthu Ennu Kalpichu. Angane Saaththaan Yahovayude Sannidhi Vittu Purappettupoyi.

12. The LORD said to Satan, "Very well, then, everything he has is in your hands, but on the man himself do not lay a finger." Then Satan went out from the presence of the LORD.

13. ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ് ന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോൾ

13. 

13. One day when Job's sons and daughters were feasting and drinking wine at the oldest brother's house,

14. ഒരു ദൂതൻ അവന്റെ അടുക്കൽവന്നു: കാളകളെ പൂട്ടുകയും പെൺകഴുതകൾ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു;

14. Oru Dhoothan Avante Adukkalvannu: Kaalakale Poottukayum Penkazhuthakal Arike Menjukondirikkayum Aayirunnu;

14. a messenger came to Job and said, "The oxen were plowing and the donkeys were grazing nearby,

15. പെട്ടെന്നു ശെബായർ വന്നു അവയെ പിടിച്ചു കൊണ്ടുപോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

15. Pettennu Shebaayar Vannu Avaye Pidichu Kondupokayum Velakkaare Vaalinte Vaayththalayaal Vettikkollukayum Cheythu; Vivaram Ninne Ariyippaan Njaan Oruththan Maathram Vazhuthipponnu Ennu Paranju.

15. and the Sabeans attacked and carried them off. They put the servants to the sword, and I am the only one who has escaped to tell you!"

16. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ വേറൊരുത്തൻ വന്നു; ദൈവത്തിന്റെ തീ ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന്നു ഇരയായ്പോയി; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

16. Avan Samsaarichukondirikkumpol Thanne Veroruththan Vannu; Dhaivaththinte Thee Aakaashaththuninnu Veenu Kaththi, Aadukalum Velakkaarum Athinnu Irayaaypoyi; Vivaram Ninne Ariyippaan Njaan Oruththan Maathram Vazhuthipponnu Ennu Paranju.

16. While he was still speaking, another messenger came and said, "The fire of God fell from the sky and burned up the sheep and the servants, and I am the only one who has escaped to tell you!"

17. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ മറ്റൊരുത്തൻ വന്നു: പെട്ടെന്നു കല്ദയർ മൂന്നു കൂട്ടമായി വന്നു ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

17. Avan Samsaarichukondirikkumpol Thanne Mattoruththan Vannu: Pettennu Kaldhayar Moonnu Koottamaayi Vannu Ottakangale Pidichukondu Pokayum Velakkaare Vaalinte Vaayththalayaal Vettikkollukayum Cheythu; Vivaram Ninne Ariyippaan Njaan Oruththan Maathram Vazhuthipponnu Ennu Paranju.

17. While he was still speaking, another messenger came and said, "The Chaldeans formed three raiding parties and swept down on your camels and carried them off. They put the servants to the sword, and I am the only one who has escaped to tell you!"

18. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരുത്തൻ വന്നു; നിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ് ന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരുന്നു.

18. 

18. While he was still speaking, yet another messenger came and said, "Your sons and daughters were feasting and drinking wine at the oldest brother's house,

19. പെട്ടെന്നു മരുഭൂമിയിൽനിന്നു ഒരു കൊടുങ്കാറ്റു വന്നു വീട്ടിന്റെ നാലു മൂലെക്കും അടിച്ചു: അതു യൗവനക്കാരുടെമേൽ വീണു; അവർ മരിച്ചുപോയി; വിവരം നിന്നെ അറിയിപ്പാൻ ഞാനൊരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

19. Pettennu Marubhoomiyilninnu Oru Kodunkaattu Vannu Veettinte Naalu Moolekkum Adichu: Athu Yauvanakkaarudemel Veenu; Avar Marichupoyi; Vivaram Ninne Ariyippaan Njaanoruththan Maathram Vazhuthipponnu Ennu Paranju.

19. when suddenly a mighty wind swept in from the desert and struck the four corners of the house. It collapsed on them and they are dead, and I am the only one who has escaped to tell you!"

20. അപ്പോൾ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു:

20. Appol Iyyobu Ezhunnettu Vasthram Keeri Thala Chirechu Saashdaamgam Veenu Namaskarichu:

20. At this, Job got up and tore his robe and shaved his head. Then he fell to the ground in worship

21. നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.

21. Nagnanaayi Njaan Ente Ammayude Garbhaththilninnu Purappettuvannu, Nagnanaayi Thanne Madangippokum, Yahova Thannu, Yahova Eduththu, Yahovayude Naamam Vaazhththappedumaaraakatte Ennu Paranju.

21. and said: "Naked I came from my mother's womb, and naked I will depart. The LORD gave and the LORD has taken away; may the name of the LORD be praised."

22. ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്തില്ല.

22. Ithilonnilum Iyyobu Paapam Cheykayo Dhaivaththinnu Bhoshathvam Aaropikkayo Cheythilla.

22. In all this, Job did not sin by charging God with wrongdoing.

Why do ads appear in this Website?

×