Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

പുറപ്പാട്: അദ്ധ്യായം 1

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. യാക്കോബിനോടുകൂടെ താന്താന്റെ കുടുംബസഹിതം മിസ്രയീമിൽ വന്ന യിസ്രായേൽ മക്കളുടെ പേരുകൾ ആവിതു:

1. Yaakkobinodukoode Thaanthaante Kudumbasahitham Misrayeemil Vanna Yisraayel Makkalude Perukal Aavithu:

1. These are the names of the sons of Israel who went to Egypt with Jacob, each with his family:

2. രൂബേൻ , ശിമെയോൻ , ലേവി,

2. Rooben , Shimeyon , Levi,

2. Reuben, Simeon, Levi and Judah;

3. യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ , ബെന്യാമീൻ

3. Yehoodhaa, Yissaakhaar, Sebooloon , Benyaameen

3. Issachar, Zebulun and Benjamin;

4. ദാൻ , നഫ്താലി, ഗാദ്, ആശേർ.

4. Dhaan , Naphthaali, Gaadhu, Aasher.

4. Dan and Naphtali; Gad and Asher.

5. യാക്കോബിന്റെ കടിപ്രദേശത്തുനിന്നു ഉത്ഭവിച്ച ദേഹികൾ എല്ലാം കൂടെ എഴുപതു പേർ ആയിരുന്നു; യോസേഫോ മുമ്പെ തന്നേ മിസ്രയീമിൽ ആയിരുന്നു.

5. Yaakkobinte Kadipradheshaththuninnu Uthbhavicha Dhehikal Ellaam Koode Ezhupathu Per Aayirunnu; Yosepho Mumpe Thanne Misrayeemil Aayirunnu.

5. The descendants of Jacob numbered seventy in all; Joseph was already in Egypt.

6. യോസേഫും സഹോദരന്മാരെല്ലാവരും ആതലമുറ ഒക്കെയും മരിച്ചു.

6. Yosephum Sahodharanmaarellaavarum Aathalamura Okkeyum Marichu.

6. Now Joseph and all his brothers and all that generation died,

7. യിസ്രായേൽമക്കൾ സന്താനസമ്പന്നരായി അത്യന്തം വർദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.

7. Yisraayelmakkal Santhaanasampannaraayi Athyantham Varddhichu Peruki Balappettu; Dhesham Avarekkondu Niranju.

7. but the Israelites were fruitful and multiplied greatly and became exceedingly numerous, so that the land was filled with them.

8. അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായി.

8. Anantharam Yosephine Ariyaaththa Puthiyoru Raajaavu Misrayeemil Undaayi.

8. Then a new king, who did not know about Joseph, came to power in Egypt.

9. അവൻ തന്റെ ജനത്തോടു: യിസ്രായേൽ ജനം നമ്മെക്കാൾ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു.

9. Avan Thante Janaththodu: Yisraayel Janam Nammekkaal Baahulyavum Shakthiyumullavaraakunnu.

9. "Look," he said to his people, "the Israelites have become much too numerous for us.

10. അവർ പെരുകീട്ടു ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോടു ചേർന്നു നമ്മോടു പൊരുതു ഈ രാജ്യം വിട്ടു പൊയ്ക്കളവാൻ സംഗതി വരാതിരിക്കേണ്ടതിന്നു നാം അവരോടു ബുദ്ധിയായി പെരുമാറുക.

10. Avar Perukeettu Oru Yuddham Undaakunna Paksham Nammude Shathrukkalodu Chernnu Nammodu Poruthu Ee Raajyam Vittu Poykkalavaan Samgathi Varaathirikkendathinnu Naam Avarodu Buddhiyaayi Perumaaruka.

10. Come, we must deal shrewdly with them or they will become even more numerous and, if war breaks out, will join our enemies, fight against us and leave the country."

11. അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന്നു അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോന്നു പണിതു.

11. Angane Kadinavelakalaal Avare Peedippikkendathinnu Avarudemel Oozhiyavichaarakanmaare Aakki; Avar Peethom, Rayamsesu Enna Sambhaaranagarangale Pharavonnu Panithu.

11. So they put slave masters over them to oppress them with forced labor, and they built Pithom and Rameses as store cities for Pharaoh.

12. എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം പെരുകി വർദ്ധിച്ചു; അതുകൊണ്ടു അവർ യിസ്രായേൽ മക്കൾനിമിത്തം പേടിച്ചു.

12. Ennaal Avar Peedippikkunthorum Janam Peruki Varddhichu; Athukondu Avar Yisraayel Makkalnimiththam Pedichu.

12. But the more they were oppressed, the more they multiplied and spread; so the Egyptians came to dread the Israelites

13. മിസ്രയീമ്യർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.

13. Misrayeemyar Yisraayelmakkalekkondu Kadinavela Cheyyichu.

13. and worked them ruthlessly.

14. കളിമണ്ണും ഇഷ്ടികയും വയലിലെ സകലവിധവേലയും സംബന്ധിച്ചുള്ള കഠിനപ്രവർത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകലപ്രയത്നത്താലും അവർ അവരുടെ ജീവനെ കൈപ്പാക്കി.

14. Kalimannum Ishdikayum Vayalile Sakalavidhavelayum Sambandhichulla Kadinapravarththiyaalum Avarekkondu Kaadinyaththode Cheyyicha Sakalaprayathnaththaalum Avar Avarude Jeevane Kaippaakki.

14. They made their lives bitter with hard labor in brick and mortar and with all kinds of work in the fields; in all their hard labor the Egyptians used them ruthlessly.

15. എന്നാൽ മിസ്രയീംരാജാവു ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികർമ്മിണികളോടു:

15. Ennaal Misrayeemraajaavu Shipraa Ennum Poovaa Ennum Perulla Ebraayasoothikarmminikalodu:

15. The king of Egypt said to the Hebrew midwives, whose names were Shiphrah and Puah,

16. എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന്നു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു.

16. Ebraayasthreekalude Adukkal Ningal Soothikarmmaththinnu Chennu Prasavashayyayil Avare Kaanumpol Kutti Aanaakunnu Enkil Ningal Athine Kollenam; Pennaakunnu Enkil Jeevanodirikkatte Ennu Kalpichu.

16. "When you help the Hebrew women in childbirth and observe them on the delivery stool, if it is a boy, kill him; but if it is a girl, let her live."

17. സൂതികർമ്മിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീം രാജാവു തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺ കുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.

17. Soothikarmminikalo Dhaivaththe Bhayappettu, Misrayeem Raajaavu Thangalodu Kalpichathupole Cheyyaathe Aan Kunjungale Jeevanode Rakshichu.

17. The midwives, however, feared God and did not do what the king of Egypt had told them to do; they let the boys live.

18. അപ്പോൾ മിസ്രയീം രാജാവു സൂതികർമ്മിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.

18. Appol Misrayeem Raajaavu Soothikarmminikale Varuththi; Ithenthoru Pravruththi? Ningal Aankunjungale Jeevanode Rakshikkunnathu Enthu Ennu Chodhichu.

18. Then the king of Egypt summoned the midwives and asked them, "Why have you done this? Why have you let the boys live?"

19. സൂതികർമ്മിണികൾ ഫറവോനോടു: എബ്രായസ്ത്രീകൾ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവർ നല്ല തിറമുള്ളവർ; സൂതികർമ്മിണികൾ അവരുടെ അടുക്കൽ എത്തുമ്മുമ്പെ അവർ പ്രസവിച്ചു കഴിയും എന്നു പറഞ്ഞു.

19. Soothikarmminikal Pharavonodu: Ebraayasthreekal Misrayeemyasthreekaleppole Alla; Avar Nalla Thiramullavar; Soothikarmminikal Avarude Adukkal Eththummumpe Avar Prasavichu Kazhiyum Ennu Paranju.

19. The midwives answered Pharaoh, "Hebrew women are not like Egyptian women; they are vigorous and give birth before the midwives arrive."

20. അതുകൊണ്ടു ദൈവം സൂതികർമ്മിണികൾക്കു നന്മചെയ്തു; ജനം വർദ്ധിച്ചു ഏറ്റവം ബലപ്പെട്ടു.

20. Athukondu Dhaivam Soothikarmminikalkku Nanmacheythu; Janam Varddhichu Ettavam Balappettu.

20. So God was kind to the midwives and the people increased and became even more numerous.

21. സൂതി കർമ്മിണികൾ ദൈവത്തെ ഭയപ്പെടുകകൊണ്ടു അവൻ അവർക്കും കുടുംബവർദ്ധന നല്കി.

21. Soothi Karmminikal Dhaivaththe Bhayappedukakondu Avan Avarkkum Kudumbavarddhana Nalki.

21. And because the midwives feared God, he gave them families of their own.

22. പിന്നെ ഫറവോൻ തന്റെ സകലജനത്തോടും: ജനിക്കുന്ന ഏതു ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണമെന്നും ഏതു പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു.

22. Pinne Pharavon Thante Sakalajanaththodum: Janikkunna Ethu Aankuttiyeyum Nadhiyil Ittukalayenamennum Ethu Penkuttiyeyum Jeevanode Rakshikkenamennum Kalpichu.

22. Then Pharaoh gave this order to all his people: "Every boy that is born you must throw into the Nile, but let every girl live."

Why do ads appear in this Website?

×