1. മുപ്പതാം ആണ്ടു നാലാം മാസം അഞ്ചാം തിയ്യതി ഞാൻ കെബാർനദീതീരത്തു പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോൾ സ്വർഗ്ഗം തുറന്നു ഞാൻ ദിവ്യദർശനങ്ങളെ കണ്ടു. 1. Muppathaam Aandu Naalaam Maasam Anchaam Thiyyathi Njaan Kebaarnadheetheeraththu Pravaasikalude Idayil Irikkumpol Svarggam Thurannu Njaan Dhivyadharshanangale Kandu. 1. In the thirtieth year, in the fourth month on the fifth day, while I was among the exiles by the Kebar River, the heavens were opened and I saw visions of God. 2. യെഹോയാഖീൻ രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടിൽ മേല്പറഞ്ഞ മാസം അഞ്ചാം തിയ്യതി തന്നേ, 2. Yehoyaakheen Raajaavinte Pravaasaththinte Anchaam Aandil Melparanja Maasam Anchaam Thiyyathi Thanne, 2. On the fifth of the month-it was the fifth year of the exile of King Jehoiachin- 3. കല്ദയദേശത്തു കെബാർനദീതീരത്തുവെച്ചു ബൂസിയുടെ മകൻ യെഹെസ്കേൽ പുരോഹിതന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായി; അവിടെ യഹോവയുടെ കയ്യും അവന്റെമേൽ വന്നു. 3. Kaldhayadheshaththu Kebaarnadheetheeraththuvechu Boosiyude Makan Yeheskel Purohithannu Yahovayude Arulappaadu Undaayi; Avide Yahovayude Kayyum Avantemel Vannu. 3. the word of the LORD came to Ezekiel the priest, the son of Buzi, by the Kebar River in the land of the Babylonians. There the hand of the LORD was upon him. 4. ഞാൻ നോക്കിയപ്പോൾ വടക്കുനിന്നു ഒരു കൊടുങ്കാറ്റും വലിയോരു മേഘവും പാളിക്കത്തുന്ന തീയും വരുന്നതു കണ്ടു; അതിന്റെ ചുറ്റും ഒരു പ്രകാശവും അതിന്റെ നടുവിൽ നിന്നു, തീയുടെ നടുവിൽനിന്നു തന്നേ, ശുക്ളസ്വർണ്ണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു. 4. Njaan Nokkiyappol Vadakkuninnu Oru Kodunkaattum Valiyoru Meghavum Paalikkaththunna Theeyum Varunnathu Kandu; Athinte Chuttum Oru Prakaashavum Athinte Naduvil Ninnu, Theeyude Naduvilninnu Thanne, Shuklasvarnnampole Oru Kaazhchayum Undaayirunnu. 4. I looked, and I saw a windstorm coming out of the north-an immense cloud with flashing lightning and surrounded by brilliant light. The center of the fire looked like glowing metal, 5. അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവേക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു. 5. Athinte Naduvil Naalu Jeevikalude Saadhrushyam Kandu; Avayude Roopamo: Avekku Manushyasaadhrushyam Undaayirunnu. 5. and in the fire was what looked like four living creatures. In appearance their form was that of a man, 6. ഔരോന്നിന്നു നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു. 6. Auronninnu Nannaalu Mukhavum Nannaalu Chirakum Undaayirunnu. 6. but each of them had four faces and four wings. 7. അവയുടെ കാൽ ചൊവ്വുള്ളതും കാലടി കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു. 7. Avayude Kaal Chovvullathum Kaaladi Kaalakkidaavinte Kulampupoleyum Aayirunnu; Minukkiya Thaamrampole Ava Minnikkondirunnu. 7. Their legs were straight; their feet were like those of a calf and gleamed like burnished bronze. 8. അവേക്കു നാലു ഭാഗത്തും ചിറകിന്റെ കീഴായി മനുഷ്യക്കൈ ഉണ്ടായിരുന്നു; നാലിന്നും മുഖങ്ങളും ചിറകുകളും ഇങ്ങനെ ആയിരുന്നു. 8. Avekku Naalu Bhaagaththum Chirakinte Keezhaayi Manushyakkai Undaayirunnu; Naalinnum Mukhangalum Chirakukalum Ingane Aayirunnu. 8. Under their wings on their four sides they had the hands of a man. All four of them had faces and wings, 9. അവയുടെ ചിറകുകൾ ഒന്നോടൊന്നു തൊട്ടിരുന്നു; പോകുമ്പോൾ അവ തിരിയാതെ ഔരോന്നും നേരെ മുമ്പോട്ടു പോകും. 9. Avayude Chirakukal Onnodonnu Thottirunnu; Pokumpol Ava Thiriyaathe Auronnum Nere Mumpottu Pokum. 9. and their wings touched one another. Each one went straight ahead; they did not turn as they moved. 10. അവയുടെ മുഖരൂപമോ: അവേക്കു മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിന്നും വലത്തുഭാഗത്തു സിംഹമുഖവും ഇടത്തുഭാഗത്തു കാളമുഖവും ഉണ്ടായിരുന്നു; നാലിന്നും കഴുകുമുഖവും ഉണ്ടായിരുന്നു. 10. Avayude Mukharoopamo: Avekku Manushyamukham Undaayirunnu; Naalinnum Valaththubhaagaththu Simhamukhavum Idaththubhaagaththu Kaalamukhavum Undaayirunnu; Naalinnum Kazhukumukhavum Undaayirunnu. 10. Their faces looked like this: Each of the four had the face of a man, and on the right side each had the face of a lion, and on the left the face of an ox; each also had the face of an eagle. 11. ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങൾ; അവയുടെ ചിറകുകൾ മേൽഭാഗം വിടർന്നിരുന്നു; ഈരണ്ടു ചിറകു തമ്മിൽ തൊട്ടും ഈരണ്ടു ചിറകുകൊണ്ടു ശരീരം മറെച്ചും ഇരുന്നു. 11. Inganeyaayirunnu Avayude Mukhangal; Avayude Chirakukal Melbhaagam Vidarnnirunnu; Eerandu Chiraku Thammil Thottum Eerandu Chirakukondu Shareeram Marechum Irunnu. 11. Such were their faces. Their wings were spread out upward; each had two wings, one touching the wing of another creature on either side, and two wings covering its body. 12. അവ ഔരോന്നും നേരെ മുമ്പോട്ടു പോകും; പോകുമ്പോൾ അവ തിരിയാതെ ആത്മാവിന്നു പോകേണ്ടിയ ഇടത്തേക്കു തന്നേ പോകും. 12. Ava Auronnum Nere Mumpottu Pokum; Pokumpol Ava Thiriyaathe Aathmaavinnu Pokendiya Idaththekku Thanne Pokum. 12. Each one went straight ahead. Wherever the spirit would go, they would go, without turning as they went. 13. ജീവികളുടെ നടുവിൽ കത്തിക്കൊണ്ടിരിക്കുന്ന തീക്കനൽപോലെയും പന്തങ്ങൾ പോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അതു ജീവികളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു; ആ തീ തേജസ്സുള്ളതായിരുന്നു. തീയിൽനിന്നു മിന്നൽ പുറപ്പെട്ടുകൊണ്ടിരുന്നു. 13. Jeevikalude Naduvil Kaththikkondirikkunna Theekkanalpoleyum Panthangal Poleyum Oru Kaazhcha Undaayirunnu; Athu Jeevikalude Idayil Sancharichukondirunnu; Aa Thee Thejassullathaayirunnu. Theeyilninnu Minnal Purappettukondirunnu. 13. The appearance of the living creatures was like burning coals of fire or like torches. Fire moved back and forth among the creatures; it was bright, and lightning flashed out of it. 14. ജീവികൾ മിന്നൽപോലെ അങ്ങോട്ടും ഇങ്ങോട്ടും ഔടിക്കൊണ്ടിരുന്നു. 14. Jeevikal Minnalpole Angottum Ingottum Audikkondirunnu. 14. The creatures sped back and forth like flashes of lightning. 15. ഞാൻ ജീവികളെ നോക്കിയപ്പോൾ നിലത്തു ജീവികളുടെ അരികെ നാലു മുഖത്തിന്നും നേരെ ഔരോ ചക്രം കണ്ടു. 15. Njaan Jeevikale Nokkiyappol Nilaththu Jeevikalude Arike Naalu Mukhaththinnum Nere Auro Chakram Kandu. 15. As I looked at the living creatures, I saw a wheel on the ground beside each creature with its four faces. 16. ചക്രങ്ങളുടെ കാഴ്ചയും പണിയും പുഷ്പരാഗത്തിന്റെ കാഴ്ചപോലെ ആയിരുന്നു; അവേക്കു നാലിന്നും ഒരു ഭാഷ തന്നേ ആയിരുന്നു; അവയുടെ കാഴ്ചയും പണിയും ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു. 16. Chakrangalude Kaazhchayum Paniyum Pushparaagaththinte Kaazhchapole Aayirunnu; Avekku Naalinnum Oru Bhaasha Thanne Aayirunnu; Avayude Kaazhchayum Paniyum Chakraththilkoodi Mattoru Chakram Ullathupole Aayirunnu. 16. This was the appearance and structure of the wheels: They sparkled like chrysolite, and all four looked alike. Each appeared to be made like a wheel intersecting a wheel. 17. അവേക്കു നാലുഭാഗത്തേക്കും പോകാം; തിരിവാൻ ആവശ്യമില്ല. 17. Avekku Naalubhaagaththekkum Pokaam; Thirivaan Aavashyamilla. 17. As they moved, they would go in any one of the four directions the creatures faced; the wheels did not turn about as the creatures went. 18. അവയുടെ വട്ടു പൊക്കമേറിയതും ഭയങ്കരവും ആയിരുന്നു; നാലിന്റെയും വട്ടുകൾക്കു ചുറ്റും അടുത്തടുത്തു കണ്ണുണ്ടായിരുന്നു. 18. Avayude Vattu Pokkameriyathum Bhayankaravum Aayirunnu; Naalinteyum Vattukalkku Chuttum Aduththaduththu Kannundaayirunnu. 18. Their rims were high and awesome, and all four rims were full of eyes all around. 19. ജീവികൾ പോകുമ്പോൾ ചക്രങ്ങളും ചേരത്തന്നേ പോകും; ജീവകൾ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും പൊങ്ങും. 19. Jeevikal Pokumpol Chakrangalum Cheraththanne Pokum; Jeevakal Bhoomiyilninnu Pongumpol Chakrangalum Pongum. 19. When the living creatures moved, the wheels beside them moved; and when the living creatures rose from the ground, the wheels also rose. 20. ആത്മാവിന്നു പോകേണ്ടിയ ഇടത്തൊക്കെയും അവ പോകും; ജീവികളുടെ ആത്മാവു ചക്രങ്ങളിൽ ആയിരുന്നതുകൊണ്ടു ചക്രങ്ങൾ അവയോടുകൂടെ പൊങ്ങും. 20. Aathmaavinnu Pokendiya Idaththokkeyum Ava Pokum; Jeevikalude Aathmaavu Chakrangalil Aayirunnathukondu Chakrangal Avayodukoode Pongum. 20. Wherever the spirit would go, they would go, and the wheels would rise along with them, because the spirit of the living creatures was in the wheels. 21. ജീവികളുടെ ആത്മാവു ചക്രങ്ങളിൽ ആയിരുന്നതുകൊണ്ടു, അവ പോകുമ്പോൾ ഇവയും പോകും; അവ നിലക്കുമ്പോൾ ഇവയും നിലക്കും; അവ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും അവയോടുകൂടെ പൊങ്ങും. 21. Jeevikalude Aathmaavu Chakrangalil Aayirunnathukondu, Ava Pokumpol Ivayum Pokum; Ava Nilakkumpol Ivayum Nilakkum; Ava Bhoomiyilninnu Pongumpol Chakrangalum Avayodukoode Pongum. 21. When the creatures moved, they also moved; when the creatures stood still, they also stood still; and when the creatures rose from the ground, the wheels rose along with them, because the spirit of the living creatures was in the wheels. 22. ജീവികളുടെ തലെക്കു മീതെ ഭയങ്കരമായോരു പളുങ്കുപോലെയുള്ള ഒരു വിതാനത്തിന്റെ രൂപം ഉണ്ടായിരുന്നു; അതു അവയുടെ തലെക്കു മീതെ വിരിഞ്ഞിരുന്നു. 22. Jeevikalude Thalekku Meethe Bhayankaramaayoru Palunkupoleyulla Oru Vithaanaththinte Roopam Undaayirunnu; Athu Avayude Thalekku Meethe Virinjirunnu. 22. Spread out above the heads of the living creatures was what looked like an expanse, sparkling like ice, and awesome. 23. വിതാനത്തിന്റെ കീഴെ അവയുടെ ചിറകുകൾ നേക്കുനേരെ വിടർന്നിരുന്നു; അതതിന്റെ ശരീരത്തെ ഈ ഭാഗവും ആ ഭാഗവും മൂടുവാൻ ഔരോന്നിന്നും ഈരണ്ടുണ്ടായിരുന്നു. 23. Vithaanaththinte Keezhe Avayude Chirakukal Nekkunere Vidarnnirunnu; Athathinte Shareeraththe Ee Bhaagavum Aa Bhaagavum Mooduvaan Auronninnum Eerandundaayirunnu. 23. Under the expanse their wings were stretched out one toward the other, and each had two wings covering its body. 24. അവ പോകുമ്പോൾ ചിറകുകളുടെ ഇരെച്ചൽ വലിയ വെള്ളത്തിന്റെ ഇരെച്ചൽപോലെയും സർവ്വശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവം പോലെയും ഉള്ള മുഴക്കമായി ഞാൻ കേട്ടു; നിലക്കുമ്പോൾ അവ ചിറകു താഴ്ത്തും. 24. Ava Pokumpol Chirakukalude Irechal Valiya Vellaththinte Irechalpoleyum Sarvvashakthante Naadhampoleyum Oru Sainyaththinte Aaravam Poleyum Ulla Muzhakkamaayi Njaan Kettu; Nilakkumpol Ava Chiraku Thaazhththum. 24. When the creatures moved, I heard the sound of their wings, like the roar of rushing waters, like the voice of the Almighty, like the tumult of an army. When they stood still, they lowered their wings. 25. അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്മേൽ നിന്നു ഒരു നാദം പുറപ്പെട്ടു; നിലക്കുമ്പോൾ അവ ചിറകു താഴ്ത്തും. 25. Avayude Thalekku Meetheyulla Vithaanaththinmel Ninnu Oru Naadham Purappettu; Nilakkumpol Ava Chiraku Thaazhththum. 25. Then there came a voice from above the expanse over their heads as they stood with lowered wings. 26. അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു. 26. Avayude Thalekku Meetheyulla Vithaanaththinnu Meethe Neelakkallinte Kaazhchapole Simhaasanaththinte Roopavum Simhaasanaththinte Roopaththinmel Athinnu Meethe Manushyasaadhrushyaththil Oru Roopavum Undaayirunnu. 26. Above the expanse over their heads was what looked like a throne of sapphire, and high above on the throne was a figure like that of a man. 27. അവന്റെ അരമുതൽ മേലോട്ടു അതിന്നകത്തു ചുറ്റും തീക്കൊത്ത ശുക്ളസ്വർണ്ണംപോലെ ഞാൻ കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീ പോലെ ഞാൻ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു. 27. Avante Aramuthal Melottu Athinnakaththu Chuttum Theekkoththa Shuklasvarnnampole Njaan Kandu; Avante Aramuthal Keezhottu Thee Pole Njaan Kandu; Athinte Chuttum Prakaashavum Undaayirunnu. 27. I saw that from what appeared to be his waist up he looked like glowing metal, as if full of fire, and that from there down he looked like fire; and brilliant light surrounded him. 28. അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തിൽ മേഘത്തിൽ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു. 28. Athinte Chuttumulla Prakaasham Mazhayulla Dhivasaththil Meghaththil Kaanunna Villinte Kaazhchapole Aayirunnu. Yahovayude Mahathvaththinte Prathyakshatha Ingane Aayirunnu Kandathu; Athu Kandittu Njaan Kavinnuveenu; Samsaarikkunna Oruththante Shabdhavum Njaan Kettu. 28. Like the appearance of a rainbow in the clouds on a rainy day, so was the radiance around him. This was the appearance of the likeness of the glory of the LORD. When I saw it, I fell facedown, and I heard the voice of one speaking. |