Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

ദാനിയേൽ: അദ്ധ്യായം 1

 
Custom Search
1 2 3 4 5 6 7 8 9 10 11 12

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ബാബേൽ രാജാവായ നെബൂഖദ്നേസർ യെരൂശലേമിലേക്കു വന്നു അതിനെ നിരോധിച്ചു.

1. Yehoodhaaraajaavaaya Yehoyaakkeeminte Vaazhchayude Moonnaam Aandil Baabel Raajaavaaya Nebookhadhnesar Yerooshalemilekku Vannu Athine Nirodhichu.

1. In the third year of the reign of Jehoiakim king of Judah, Nebuchadnezzar king of Babylon came to Jerusalem and besieged it.

2. കർത്താവു യെഹൂദാരാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളിൽ ചിലതിനെയും അവന്റെ കയ്യിൽ ഏല്പിച്ചു; അവൻ അവയെ ശിനാർദേശത്തു തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു കൊണ്ടു പോയി; ആ പാത്രങ്ങളെ അവൻ തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വെച്ചു.

2. Karththaavu Yehoodhaaraajaavaaya Yehoyaakkeemineyum Dhaivaththinte Aalayaththile Paathrangalil Chilathineyum Avante Kayyil Elpichu; Avan Avaye Shinaardheshaththu Thante Dhevante Kshethraththilekku Kondu Poyi; Aa Paathrangale Avan Thante Dhevante Bhandaaragruhaththil Vechu.

2. And the Lord delivered Jehoiakim king of Judah into his hand, along with some of the articles from the temple of God. These he carried off to the temple of his god in Babylonia and put in the treasure house of his god.

3. അനന്തരം രാജാവു തന്റെ ഷണ്ഡന്മാരിൽ പ്രധാനിയായ അശ്പെനാസിനോടു: യിസ്രായേൽമക്കളിൽ രാജസന്തതിയിലും കുലീനന്മാരിലും വെച്ചു

3. Anantharam Raajaavu Thante Shandanmaaril Pradhaaniyaaya Ashpenaasinodu: Yisraayelmakkalil Raajasanthathiyilum Kuleenanmaarilum Vechu

3. Then the king ordered Ashpenaz, chief of his court officials, to bring in some of the Israelites from the royal family and the nobility-

4. അംഗഭംഗമില്ലാത്തവരും സുന്തരന്മാരും സകലജ്ഞാനത്തിലും നിപുണന്മാരും അറിവിൽ സമർത്ഥന്മാരും വിദ്യാപരിജ്ഞാനികളും രാജധാനിയിൽ പരിചരിപ്പാൻ യോഗ്യന്മാരും ആയ ചില ബാലന്മാരെ വരുത്തുവാനും അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിപ്പാനും കല്പിച്ചു.

4. Amgabhamgamillaaththavarum Suntharanmaarum Sakalajnjaanaththilum Nipunanmaarum Arivil Samarththanmaarum Vidhyaaparijnjaanikalum Raajadhaaniyil Paricharippaan Yogyanmaarum Aaya Chila Baalanmaare Varuththuvaanum Avare Kaldhayarude Vidhyayum Bhaashayum Abhyasippippaanum Kalpichu.

4. young men without any physical defect, handsome, showing aptitude for every kind of learning, well informed, quick to understand, and qualified to serve in the king's palace. He was to teach them the language and literature of the Babylonians.

5. രാജാവു അവർക്കും രാജഭോജനത്തിൽനിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം വളർത്തീട്ടു അവർ രാജസന്നിധിയിൽ നിൽക്കേണം എന്നു കല്പിച്ചു.

5. Raajaavu Avarkkum Raajabhojanaththilninnum Thaan Kudikkunna Veenjilninnum Nithyavruththi Niyamichu; Ingane Avare Moonnu Samvathsaram Valarththeettu Avar Raajasannidhiyil Nilkkenam Ennu Kalpichu.

5. The king assigned them a daily amount of food and wine from the king's table. They were to be trained for three years, and after that they were to enter the king's service.

6. അവരുടെ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവു, മീശായേൽ, അസർയ്യാവു എന്നീ യെഹൂദാപുത്രന്മാർ ഉണ്ടായിരുന്നു.

6. Avarude Koottaththil Dhaaneeyel, Hananyaavu, Meeshaayel, Asaryyaavu Ennee Yehoodhaaputhranmaar Undaayirunnu.

6. Among these were some from Judah: Daniel, Hananiah, Mishael and Azariah.

7. ഷണ്ഡാധിപൻ അവർക്കും പേരിട്ടു; ദാനീയേലിന്നു അവർ ബേൽത്ത് ശസ്സർ എന്നും ഹനന്യവിന്നു ശദ്രൿ എന്നും മീശായേലിന്നു മേശൿ എന്നും അസർയ്യാവിന്നു അബേദ്-നെഗോ എന്നും പേരുവിളിച്ചു.

7. Shandaadhipan Avarkkum Perittu; Dhaaneeyelinnu Avar Belththu Shassar Ennum Hananyavinnu Shadhrak Ennum Meeshaayelinnu Meshak Ennum Asaryyaavinnu Abedh-nego Ennum Peruvilichu.

7. The chief official gave them new names: to Daniel, the name Belteshazzar; to Hananiah, Shadrach; to Mishael, Meshach; and to Azariah, Abednego.

8. എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു, തനിക്കു അശുദ്ധി ഭവിപ്പാൻ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോടു അപേക്ഷിച്ചു.

8. Ennaal Raajaavinte Bhojanamkondum Avan Kudikkunna Veenjukondum Thanneththaan Ashuddhamaakkukayilla Ennu Dhaaneeyel Hrudhayaththil Nishchayichu, Thanikku Ashuddhi Bhavippaan Idavaruththaruthennu Shandaadhipanodu Apekshichu.

8. But Daniel resolved not to defile himself with the royal food and wine, and he asked the chief official for permission not to defile himself this way.

9. ദൈവം ദാനീയേലിന്നു ഷണ്ഡാധിപന്റെ മുമ്പിൽ ദയയും കരുണയും ലഭിപ്പാൻ ഇടവരുത്തി.

9. Dhaivam Dhaaneeyelinnu Shandaadhipante Mumpil Dhayayum Karunayum Labhippaan Idavaruththi.

9. Now God had caused the official to show favor and sympathy to Daniel,

10. ഷണ്ഡാധിപൻ ദാനീയേലിനോടു: നിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു; അവൻ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടേതിനോടു ഒത്തുനോക്കിയാൽ മെലിഞ്ഞുകാണുന്നതു എന്തിന്നു? അങ്ങനെയായാൽ നിങ്ങൾ രാജസന്നിധിയിൽ എന്റെ തലെക്കു അപകടം വരുത്തും എന്നു പറഞ്ഞു.

10. Shandaadhipan Dhaaneeyelinodu: Ningalude Bhakshanavum Paaneeyavum Niyamichittulla Ente Yajamaananaaya Raajaavine Njaan Bhayappedunnu; Avan Ningalude Mukham Ningalude Samapraayakkaaraaya Baalanmaarudethinodu Oththunokkiyaal Melinjukaanunnathu Enthinnu? Anganeyaayaal Ningal Raajasannidhiyil Ente Thalekku Apakadam Varuththum Ennu Paranju.

10. but the official told Daniel, "I am afraid of my lord the king, who has assigned your food and drink. Why should he see you looking worse than the other young men your age? The king would then have my head because of you."

11. ദാനീയേലോ ഷണ്ഡാധിപൻ ദാനീയേലിന്നും ഹനന്യാവിന്നും മീശായേലിന്നും അസർയ്യാവിന്നും വിചാരകനായി നിയമിച്ചിരുന്ന മെൽസറിനോടു:

11. Dhaaneeyelo Shandaadhipan Dhaaneeyelinnum Hananyaavinnum Meeshaayelinnum Asaryyaavinnum Vichaarakanaayi Niyamichirunna Melsarinodu:

11. Daniel then said to the guard whom the chief official had appointed over Daniel, Hananiah, Mishael and Azariah,

12. അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചുനോക്കിയാലും; അവർ ഞങ്ങൾക്കു തിന്മാൻ ശാകപദാർത്ഥവും കുടിപ്പാൻ പച്ചവെള്ളവും തന്നു നോക്കട്ടെ.

12. Adiyangale Paththu Dhivasam Pareekshichunokkiyaalum; Avar Njangalkku Thinmaan Shaakapadhaarththavum Kudippaan Pachavellavum Thannu Nokkatte.

12. "Please test your servants for ten days: Give us nothing but vegetables to eat and water to drink.

13. അതിന്റെ ശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മിൽ നീ ഒത്തു നോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോടു ചെയ്തുകൊൾക എന്നു പറഞ്ഞു.

13. Athinte Shesham Njangalude Mukhavum Raajabhojanam Kazhikkunna Baalanmaarude Mukhavum Thammil Nee Oththu Nokkuka; Pinne Kaanunnathupole Adiyangalodu Cheythukolka Ennu Paranju.

13. Then compare our appearance with that of the young men who eat the royal food, and treat your servants in accordance with what you see."

14. അവൻ ഈ കാര്യത്തിൽ അവരുടെ അപേക്ഷ കേട്ടു പത്തു ദിവസം അവരെ പരീക്ഷിച്ചു.

14. Avan Ee Kaaryaththil Avarude Apeksha Kettu Paththu Dhivasam Avare Pareekshichu.

14. So he agreed to this and tested them for ten days.

15. പത്തു ദിവസം കഴിഞ്ഞശേഷം അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകലബാലന്മാരുടേതിലും അഴകുള്ളതും അവർ മാംസപുഷ്ടിയുള്ളവരും എന്നു കണ്ടു.

15. Paththu Dhivasam Kazhinjashesham Avarude Mukham Raajabhojanam Kazhichuvanna Sakalabaalanmaarudethilum Azhakullathum Avar Maamsapushdiyullavarum Ennu Kandu.

15. At the end of the ten days they looked healthier and better nourished than any of the young men who ate the royal food.

16. അങ്ങനെ മെൽസർ അവരുടെ ഭോജനവും അവർ കുടിക്കേണ്ടുന്ന വീഞ്ഞും നീക്കി അവർക്കും ശാകപദാർത്ഥം കൊടുത്തു.

16. Angane Melsar Avarude Bhojanavum Avar Kudikkendunna Veenjum Neekki Avarkkum Shaakapadhaarththam Koduththu.

16. So the guard took away their choice food and the wine they were to drink and gave them vegetables instead.

17. ഈ നാലു ബാലന്മാർക്കോ ദൈവം സകലവിദ്യയിലും ജ്ഞാനത്തിലും നീപുണതയും സമാർത്ഥ്യവും കൊടുത്തു; ദാനീയേൽ സകലദർശനങ്ങളെയും സ്യ്‍വപ്നങ്ങളെയും സംബന്ധിച്ചു വിവേകിയായിരുന്നു.

17. Ee Naalu Baalanmaarkko Dhaivam Sakalavidhyayilum Jnjaanaththilum Neepunathayum Samaarththyavum Koduththu; Dhaaneeyel Sakaladharshanangaleyum Sy‍vapnangaleyum Sambandhichu Vivekiyaayirunnu.

17. To these four young men God gave knowledge and understanding of all kinds of literature and learning. And Daniel could understand visions and dreams of all kinds.

18. അവരെ സന്നിധിയിൽ കൊണ്ടുവരുവാൻ രാജാവു കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോൾ ഷണ്ഡാധിപൻ അവരെ നെബൂഖദ് നേസരിന്റെ സന്നിധിയിൽ കൊണ്ടുചെന്നു.

18. Avare Sannidhiyil Konduvaruvaan Raajaavu Kalpichirunna Kaalam Thikanjappol Shandaadhipan Avare Nebookhadhu Nesarinte Sannidhiyil Konduchennu.

18. At the end of the time set by the king to bring them in, the chief official presented them to Nebuchadnezzar.

19. രാജാവു അവരോടു സംസാരിച്ചാറെ അവരിൽ എല്ലാവരിലും വെച്ചു ദാനീയേൽ, ഹനന്യാവു, മീശായേൽ, അസർയ്യാവു എന്നിവർക്കും തുല്യമായി ഒരുത്തനെയും കണ്ടില്ല; അവർ രാജസന്നിധിയിൽ ശുശ്രൂഷെക്കു നിന്നു.

19. Raajaavu Avarodu Samsaarichaare Avaril Ellaavarilum Vechu Dhaaneeyel, Hananyaavu, Meeshaayel, Asaryyaavu Ennivarkkum Thulyamaayi Oruththaneyum Kandilla; Avar Raajasannidhiyil Shushrooshekku Ninnu.

19. The king talked with them, and he found none equal to Daniel, Hananiah, Mishael and Azariah; so they entered the king's service.

20. രാജാവു അവരോടു ജ്ഞാനവിവേകസംബന്ധമായി ചോദിച്ചതിൽ ഒക്കെയും അവരെ തന്റെ രാജ്യത്തെല്ലാടവുമുള്ള സകല മന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു.

20. Raajaavu Avarodu Jnjaanavivekasambandhamaayi Chodhichathil Okkeyum Avare Thante Raajyaththellaadavumulla Sakala Manthravaadhikalilum Aabhichaarakanmaarilum Paththiratti Vishishdanmaarennu Kandu.

20. In every matter of wisdom and understanding about which the king questioned them, he found them ten times better than all the magicians and enchanters in his whole kingdom.

21. ദാനീയേലോ കോരെശ്രാജാവിന്റെ ഒന്നാം ആണ്ടുവരെ ജീവിച്ചിരുന്നു.

21. Dhaaneeyelo Koreshraajaavinte Onnaam Aanduvare Jeevichirunnu.

21. And Daniel remained there until the first year of King Cyrus.

Why do ads appear in this Website?

×