Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

യോവേൽ: അദ്ധ്യായം 1

 
Custom Search
1 2 3

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. പെഥൂവേലിന്റെ മകനായ യോവേലിന്നു ഉണ്ടായ യഹോവയുടെ അരുളപ്പാടു.

1. Pethoovelinte Makanaaya Yovelinnu Undaaya Yahovayude Arulappaadu.

1. The word of the LORD that came to Joel son of Pethuel.

2. മൂപ്പന്മാരേ, ഇതുകേൾപ്പിൻ ; ദേശത്തിലെ സകലനിവാസികളുമായുള്ളോരേ, ചെവിക്കൊൾവിൻ ; നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ?

2. Mooppanmaare, Ithukelppin ; Dheshaththile Sakalanivaasikalumaayullore, Chevikkolvin ; Ningalude Kaalaththo Ningalude Pithaakkanmaarude Kaalaththo Ingane Sambhavichittundo?

2. Hear this, you elders; listen, all who live in the land. Has anything like this ever happened in your days or in the days of your forefathers?

3. ഇതു നിങ്ങൾ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കൾ തങ്ങളുടെ മക്കളോടും അവരുടെ മക്കൾ വരുവാനുള്ള തലമുറയോടും വിവരിച്ചുപറയേണം.

3. Ithu Ningal Ningalude Makkalodum Ningalude Makkal Thangalude Makkalodum Avarude Makkal Varuvaanulla Thalamurayodum Vivarichuparayenam.

3. Tell it to your children, and let your children tell it to their children, and their children to the next generation.

4. തുള്ളൻ ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു.

4. Thullan Sheshippichathu Vettukkili Thinnu; Vettukkili Sheshippichathu Vittil Thinnu; Vittil Sheshippichathu Pachappuzhu Thinnu.

4. What the locust swarm has left the great locusts have eaten; what the great locusts have left the young locusts have eaten; what the young locusts have left other locusts have eaten.

5. മദ്യപന്മാരേ, ഉണർന്നു കരവിൻ ; വീഞ്ഞു കുടിക്കുന്ന ഏവരുമായുള്ളോരേ, പുതുവീഞ്ഞു നിങ്ങളുടെ വായക്കു അറ്റുപോയിരിക്കയാൽ മുറയിടുവിൻ .

5. Madhyapanmaare, Unarnnu Karavin ; Veenju Kudikkunna Evarumaayullore, Puthuveenju Ningalude Vaayakku Attupoyirikkayaal Murayiduvin .

5. Wake up, you drunkards, and weep! Wail, all you drinkers of wine; wail because of the new wine, for it has been snatched from your lips.

6. ശക്തിയുള്ളതും സംഖ്യയില്ലാത്തതുമായോരു ജാതി എന്റെ ദേശത്തിന്റെ നേരെ വന്നിരിക്കുന്നു; അതിന്റെ പല്ലു സിംഹത്തിന്റെ പല്ലു; സിംഹിയുടെ അണപ്പല്ലു അതിന്നുണ്ടു.

6. Shakthiyullathum Samkhyayillaaththathumaayoru Jaathi Ente Dheshaththinte Nere Vannirikkunnu; Athinte Pallu Simhaththinte Pallu; Simhiyude Anappallu Athinnundu.

6. A nation has invaded my land, powerful and without number; it has the teeth of a lion, the fangs of a lioness.

7. അതു എന്റെ മുന്തിരിവള്ളിയെ ശൂന്യമാക്കി എന്റെ അത്തിവൃക്ഷത്തെ ഒടിച്ചുകളഞ്ഞു; അതിനെ മുഴുവനും തോലുരിച്ചു എറിഞ്ഞുകളഞ്ഞു; അതിന്റെ കൊമ്പുകൾ വെളുത്തുപോയിരിക്കുന്നു.

7. Athu Ente Munthirivalliye Shoonyamaakki Ente Aththivrukshaththe Odichukalanju; Athine Muzhuvanum Tholurichu Erinjukalanju; Athinte Kompukal Veluththupoyirikkunnu.

7. It has laid waste my vines and ruined my fig trees. It has stripped off their bark and thrown it away, leaving their branches white.

8. യൌവനത്തിലെ ഭർത്താവിനെച്ചൊല്ലി രട്ടുടുത്തിരിക്കുന്ന കന്യകയെപ്പോലെ വിലപിക്ക.

8. Yauvanaththile Bharththaavinecholli Rattuduththirikkunna Kanyakayeppole Vilapikka.

8. Mourn like a virgin in sackcloth grieving for the husband of her youth.

9. ഭോജനയാഗവും പാനീയയാഗവും യഹോവയുടെ ആലയത്തിൽനിന്നു അറ്റുപോയിരിക്കുന്നു; യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ ദുഃഖിക്കുന്നു.

9. Bhojanayaagavum Paaneeyayaagavum Yahovayude Aalayaththilninnu Attupoyirikkunnu; Yahovayude Shushrooshakanmaaraaya Purohithanmaar Dhuakhikkunnu.

9. Grain offerings and drink offerings are cut off from the house of the LORD. The priests are in mourning, those who minister before the LORD.

10. വയൽ ശൂന്യമായ്തീർന്നു ധാന്യം നശിച്ചും പുതുവീഞ്ഞു വറ്റിയും എണ്ണ ക്ഷയിച്ചും പോയിരിക്കയാൽ ദേശം ദുഃഖിക്കുന്നു.

10. Vayal Shoonyamaaytheernnu Dhaanyam Nashichum Puthuveenju Vattiyum Enna Kshayichum Poyirikkayaal Dhesham Dhuakhikkunnu.

10. The fields are ruined, the ground is dried up; the grain is destroyed, the new wine is dried up, the oil fails.

11. കൃഷിക്കാരേ, ലജ്ജിപ്പിൻ ; മുന്തിരിത്തോട്ടക്കാരേ, കോതമ്പിനെയും യവത്തെയും ചൊല്ലി മുറയിടുവിൻ ; വയലിലെ വിളവു നശിച്ചുപോയല്ലോ.

11. Krushikkaare, Lajjippin ; Munthiriththottakkaare, Kothampineyum Yavaththeyum Cholli Murayiduvin ; Vayalile Vilavu Nashichupoyallo.

11. Despair, you farmers, wail, you vine growers; grieve for the wheat and the barley, because the harvest of the field is destroyed.

12. മുന്തിരിവള്ളി വാടി അത്തിവൃക്ഷം ഉണങ്ങി, മാതളം, ഈന്തപ്പന, നാരകം മുതലായി പറമ്പിലെ സകലവൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു; ആനന്ദം മനുഷ്യരെ വീട്ടു മാഞ്ഞുപോയല്ലോ.

12. Munthirivalli Vaadi Aththivruksham Unangi, Maathalam, Eenthappana, Naarakam Muthalaayi Parampile Sakalavrukshangalum Unangippoyirikkunnu; Aanandham Manushyare Veettu Maanjupoyallo.

12. The vine is dried up and the fig tree is withered; the pomegranate, the palm and the apple tree- all the trees of the field-are dried up. Surely the joy of mankind is withered away.

13. പുരോഹിതന്മാരേ, രട്ടുടുത്തു വിലപിപ്പിൻ ; യാഗപീ ത്തിന്റെ ശുശ്രൂഷകന്മാരേ, മുറയിടുവിൻ ; എന്റെ ദൈവത്തിന്റെ ശുശ്രൂഷകന്മാരേ, ഭോജനയാഗവും പാനീയയാഗവും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ മുടങ്ങിപ്പോയിരിക്കകൊണ്ടു നിങ്ങൾ വന്നു രട്ടുടുത്തു രാത്രി കഴിച്ചുകൂട്ടുവിൻ .

13. 

13. Put on sackcloth, O priests, and mourn; wail, you who minister before the altar. Come, spend the night in sackcloth, you who minister before my God; for the grain offerings and drink offerings are withheld from the house of your God.

14. ഒരു ഉപവാസദിവസം നിയമിപ്പിൻ ; സഭായോഗം വിളിപ്പിൻ ; മൂപ്പന്മാരെയും ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുവിൻ ; യഹോവയോടു നിലവിളിപ്പിൻ ;

14. Oru Upavaasadhivasam Niyamippin ; Sabhaayogam Vilippin ; Mooppanmaareyum Dheshaththile Sakalanivaasikaleyum Ningalude Dhaivamaaya Yahovayude Aalayaththil Koottivaruththuvin ; Yahovayodu Nilavilippin ;

14. Declare a holy fast; call a sacred assembly. Summon the elders and all who live in the land to the house of the LORD your God, and cry out to the LORD.

15. ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സർവ്വശക്തന്റെ പക്കൽനിന്നു സംഹാരം പോലെ വരുന്നു.

15. Aa Dhivasam Ayyo Kashdam! Yahovayude Dhivasam Aduththirikkunnu. Athu Sarvvashakthante Pakkalninnu Samhaaram Pole Varunnu.

15. Alas for that day! For the day of the LORD is near; it will come like destruction from the Almighty.

16. നമ്മുടെ കണ്ണിന്റെ മുമ്പിൽനിന്നു ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്നു സന്തോഷവും ഉല്ലാസഘോഷവും അറ്റുപോയല്ലോ.

16. Nammude Kanninte Mumpilninnu Aahaaravum Nammude Dhaivaththinte Aalayaththilninnu Santhoshavum Ullaasaghoshavum Attupoyallo.

16. Has not the food been cut off before our very eyes- joy and gladness from the house of our God?

17. വിത്തു കട്ടകളുടെ കീഴിൽ കിടന്നു കെട്ടുപോകുന്നു; ധാന്യം കരിഞ്ഞുപോയിരിക്കയാൽ പാണ്ടികശാലകൾ ശൂന്യമായി കളപ്പുരകൾ ഇടിഞ്ഞുപോകുന്നു.

17. Viththu Kattakalude Keezhil Kidannu Kettupokunnu; Dhaanyam Karinjupoyirikkayaal Paandikashaalakal Shoonyamaayi Kalappurakal Idinjupokunnu.

17. The seeds are shriveled beneath the clods. The storehouses are in ruins, the granaries have been broken down, for the grain has dried up.

18. മൃഗങ്ങൾ എത്ര ഞരങ്ങുന്നു; കന്നുകാലികൾ മേച്ചൽ ഇല്ലായ്കകൊണ്ടു ബുദ്ധിമുട്ടുന്നു; ആടുകൾ ദണ്ഡം അനുഭവിക്കുന്നു.

18. Mrugangal Ethra Njarangunnu; Kannukaalikal Mechal Illaaykakondu Buddhimuttunnu; Aadukal Dhandam Anubhavikkunnu.

18. How the cattle moan! The herds mill about because they have no pasture; even the flocks of sheep are suffering.

19. യഹോവേ, നിന്നോടു ഞാൻ നിലവിളിക്കുന്നു; മരുഭൂമിയിലെ പുല്പുറങ്ങൾ തീക്കും പറമ്പിലെ വൃക്ഷങ്ങൾ എല്ലാം ജ്വാലെക്കും ഇരയായിത്തീർന്നുവല്ലോ.

19. Yahove, Ninnodu Njaan Nilavilikkunnu; Marubhoomiyile Pulpurangal Theekkum Parampile Vrukshangal Ellaam Jvaalekkum Irayaayiththeernnuvallo.

19. To you, O LORD, I call, for fire has devoured the open pastures and flames have burned up all the trees of the field.

20. നീർതോടുകൾ വറ്റിപ്പോകയും മരുഭൂമിയിലെ പുല്പുറങ്ങൾ തീക്കു ഇരയായിത്തീരുകയും ചെയ്തതുകൊണ്ടു വയലിലെ മൃഗങ്ങളും നിന്നെ നോക്കി കിഴെക്കുന്നു.

20. Neerthodukal Vattippokayum Marubhoomiyile Pulpurangal Theekku Irayaayiththeerukayum Cheythathukondu Vayalile Mrugangalum Ninne Nokki Kizhekkunnu.

20. Even the wild animals pant for you; the streams of water have dried up and fire has devoured the open pastures.

Why do ads appear in this Website?

×