1. ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. 1. Aadhiyil Vachanam Undaayirunnu; Vachanam Dhaivaththodukoode Aayirunnu; Vachanam Dhaivam Aayirunnu. 1. In the beginning was the Word, and the Word was with God, and the Word was God. 2. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. 2. Avan Aadhiyil Dhaivaththodu Koode Aayirunnu. 2. He was with God in the beginning. 3. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല. 3. Sakalavum Avan Mukhaantharam Ulavaayi; Ulavaayathu Onnum Avane Koodaathe Ulavaayathalla. 3. Through him all things were made; without him nothing was made that has been made. 4. അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. 4. Avanil Jeevan Undaayirunnu; Jeevan Manushyarude Velichamaayirunnu. 4. In him was life, and that life was the light of men. 5. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല. 5. Velicham Irulil Prakaashikkunnu; Irulo Athine Pidichadakkiyilla. 5. The light shines in the darkness, but the darkness has not understood it. 6. ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ. 6. Dhaivam Ayachittu Oru Manushyan Vannu; Avannu Yohannaan Ennu Per. 6. There came a man who was sent from God; his name was John. 7. അവൻ സാക്ഷ്യത്തിന്നായി താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു. 7. Avan Saakshyaththinnaayi Thaan Mukhaantharam Ellaavarum Vishvasikkendathinnu Velichaththekkurichu Saakshyam Paravaan Thanne Vannu. 7. He came as a witness to testify concerning that light, so that through him all men might believe. 8. അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ. 8. Avan Velicham Aayirunnilla; Velichaththinnu Saakshyam Parayendunnavanathre. 8. He himself was not the light; he came only as a witness to the light. 9. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. 9. Ethu Manushyaneyum Prakaashippikkunna Sathyavelicham Lokaththilekku Vannukondirunnu. 9. The true light that gives light to every man was coming into the world. 10. അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. 10. Avan Lokaththil Undaayirunnu; Lokam Avan Mukhaantharam Ulavaayi; Lokamo Avane Arinjilla. 10. He was in the world, and though the world was made through him, the world did not recognize him. 11. അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. 11. Avan Svanthaththilekku Vannu; Svanthamaayavaro Avane Kaikkondilla. 11. He came to that which was his own, but his own did not receive him. 12. അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. 12. Avane Kaikkondu Avante Naamaththil Vishvasikkunna Evarkkum Dhaivamakkal Aakuvaan Avan Adhikaaram Koduththu. 12. Yet to all who received him, to those who believed in his name, he gave the right to become children of God-- 13. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു. 13. Avar Rakthaththil Ninnalla, Jadaththinte Ishdaththaalalla, Purushante Ishdaththaalumalla, Dhaivaththil Ninnathre Janichathu. 13. children born not of natural descent, nor of human decision or a husband's will, but born of God. 14. വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു. 14. Vachanam Jadamaayi Theernnu, Krupayum Sathyavum Niranjavanaayi Nammude Idayil Paarththu. Njangal Avante Thejassu Pithaavil Ninnu Ekajaathanaayavante Thejassaayi Kandu. 14. The Word became flesh and made his dwelling among us. We have seen his glory, the glory of the One and Only, who came from the Father, full of grace and truth. 15. യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചു പറഞ്ഞു. 15. Yohannaan Avanekkurichu Saaksheekarichu: Ente Pinnaale Varunnavan Enikku Mumpanaayi Theernnu; Avan Enikku Mumpe Undaayirunnu Ennu Njaan Paranjavan Ivan Thanne Ennu Vilichu Paranju. 15. John testifies concerning him. He cries out, saying, "This was he of whom I said, 'He who comes after me has surpassed me because he was before me.'" 16. അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു. 16. Avante Niravil Ninnu Namukku Ellaavarkkum Krupamel Krupa Labhichirikkunnu. 16. From the fullness of his grace we have all received one blessing after another. 17. ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. 17. Nyaayapramaanam Moshe Mukhaantharam Labhichu; Krupayum Sathyavum Yeshukristhu Mukhaantharam Vannu. 17. For the law was given through Moses; grace and truth came through Jesus Christ. 18. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു. 18. Dhaivaththe Aarum Orunaalum Kandittilla; Pithaavinte Madiyil Irikkunna Ekajaathanaaya Puthran Avane Velippeduththiyirikkunnu. 18. No one has ever seen God, but God the One and Only,, who is at the Father's side, has made him known. 19. നീ ആർ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു; 19. Nee Aar Ennu Yohannaanodu Chodhikkendathinnu Yehoodhanmaar Yerooshalemil Ninnu Purohithanmaareyum Levyareyum Avante Adukkal Ayachappol Avante Saakshyam Enthennaal: Avan Marukkaathe Ettuparanju; 19. Now this was John's testimony when the Jews of Jerusalem sent priests and Levites to ask him who he was. 20. ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു. 20. Njaan Kristhu Alla Ennu Ettu Paranju. 20. He did not fail to confess, but confessed freely, "I am not the Christ. " 21. പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു. 21. Pinne Enthu? Nee Eleeyaavo Ennu Avanodu Chodhichathinnu: Alla Ennu Paranju. Nee Aa Pravaachakano? Ennathinnu: Alla Ennu Avan Uththaram Paranju. 21. They asked him, "Then who are you? Are you Elijah?" He said, "I am not.Are you the Prophet?" He answered, "No." 22. അവർ അവനോടു: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോടു ഉത്തരം പറയേണ്ടതിന്നു നീ നിന്നെക്കുറിച്ചു തന്നേ എന്തു പറയുന്നു എന്നു ചോദിച്ചു. 22. Avar Avanodu: Nee Aaraakunnu? Njangale Ayachavarodu Uththaram Parayendathinnu Nee Ninnekkurichu Thanne Enthu Parayunnu Ennu Chodhichu. 22. Finally they said, "Who are you? Give us an answer to take back to those who sent us. What do you say about yourself?" 23. അതിന്നു അവൻ : യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു. 23. Athinnu Avan : Yeshayyaapravaachakan Paranjathupole: Karththaavinte Vazhi Nere Aakkuvin Ennu Marubhoomiyil Vilichuparayunnavante Shabdham Njaan Aakunnu Ennu Paranju. 23. John replied in the words of Isaiah the prophet, "I am the voice of one calling in the desert, 'Make straight the way for the Lord.'" 24. അയക്കപ്പെട്ടവർ പരീശന്മാരുടെ കൂട്ടത്തിലുള്ളവർ ആയിരുന്നു. 24. Ayakkappettavar Pareeshanmaarude Koottaththilullavar Aayirunnu. 24. Now some Pharisees who had been sent 25. എന്നാൽ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവർ ചോദിച്ചു. 25. Ennaal Nee Kristhuvalla, Eleeyaavalla, Aa Pravaachakanum Alla Ennu Varikil Nee Snaanam Kazhippikkunnathu Enthu Ennu Avar Chodhichu. 25. questioned him, "Why then do you baptize if you are not the Christ, nor Elijah, nor the Prophet?" 26. അതിന്നു യോഹന്നാൻ : ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്നാൽ നിങ്ങൾ അറിയാത്ത ഒരുത്തൻ നിങ്ങളുടെ ഇടയിൽ നിലക്കുന്നുണ്ടു; 26. Athinnu Yohannaan : Njaan Vellaththil Snaanam Kazhippikkunnu; Ennaal Ningal Ariyaaththa Oruththan Ningalude Idayil Nilakkunnundu; 26. "I baptize with water," John replied, "but among you stands one you do not know. 27. എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല എന്നു ഉത്തരം പറഞ്ഞു. 27. Ente Pinnaale Varunnavan Thanne; Avante Cherippinte Vaaru Azhippaan Njaan Yogyan Alla Ennu Uththaram Paranju. 27. He is the one who comes after me, the thongs of whose sandals I am not worthy to untie." 28. ഇതു യോർദ്ദാന്നക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയിൽ സംഭവിച്ചു. 28. Ithu Yorddhaannakkare Yohannaan Snaanam Kazhippichukondirunna Bethaanyayil Sambhavichu. 28. This all happened at Bethany on the other side of the Jordan, where John was baptizing. 29. പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു; 29. Pittennaal Yeshu Thante Adukkal Varunnathu Avan Kandittu: Ithaa, Lokaththinte Paapam Chumakkunna Dhaivaththinte Kunjaadu; 29. The next day John saw Jesus coming toward him and said, "Look, the Lamb of God, who takes away the sin of the world! 30. എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ. 30. Ente Pinnaale Oru Purushan Varunnu; Avan Enikku Mumpe Undaayirunnathukondu Enikku Mumpanaayi Theernnu Ennu Njaan Paranjavan Ivan Thanne. 30. This is the one I meant when I said, 'A man who comes after me has surpassed me because he was before me.' 31. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. 31. Njaano Avane Arinjilla; Enkilum Avan Yisraayelinnu Velippedendathinnu Njaan Vellaththil Snaanam Kazhippippaan Vannirikkunnu Ennu Paranju. 31. I myself did not know him, but the reason I came baptizing with water was that he might be revealed to Israel." 32. യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെ മേൽ വസിച്ചു. 32. Yohannaan Pinneyum Saakshyam Paranjathu: Aathmaavu Oru Praavupole Svarggaththilninnu Irangivarunnathu Njaan Kandu; Athu Avante Mel Vasichu. 32. Then John gave this testimony: "I saw the Spirit come down from heaven as a dove and remain on him. 33. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു. 33. Njaano Avane Arinjilla; Enkilum Vellaththil Snaanam Kazhippippaan Enne Ayachavan Ennodu: Aarudemel Aathmaavu Irangunnathum Vasikkunnathum Nee Kaanumo Avan Parishuddhaathmaavil Snaanam Kazhippikkunnavan Aakunnu Ennu Paranju. 33. I would not have known him, except that the one who sent me to baptize with water told me, 'The man on whom you see the Spirit come down and remain is he who will baptize with the Holy Spirit.' 34. അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു. 34. Angane Njaan Kaanukayum Ivan Dhaivaputhran Thanne Ennu Saakshyam Parakayum Cheythirikkunnu. 34. I have seen and I testify that this is the Son of God." 35. പിറ്റെന്നാൾ യോഹന്നാൻ പിന്നെയും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി അവിടെ നിൽക്കുമ്പോൾ 35. Pittennaal Yohannaan Pinneyum Thante Shishyanmaaril Randuperumaayi Avide Nilkkumpol 35. The next day John was there again with two of his disciples. 36. കടന്നുപോകുന്ന യേശുവിനെ നോക്കീട്ടു: ഇതാ, ദൈവത്തിന്റെ കുഞ്ഞാടു എന്നു പറഞ്ഞു. 36. Kadannupokunna Yeshuvine Nokkeettu: Ithaa, Dhaivaththinte Kunjaadu Ennu Paranju. 36. When he saw Jesus passing by, he said, "Look, the Lamb of God!" 37. അവൻ പറഞ്ഞതു ആ രണ്ടു ശിഷ്യന്മാർ കേട്ടു യേശുവിനെ അനുഗമിച്ചു. 37. Avan Paranjathu Aa Randu Shishyanmaar Kettu Yeshuvine Anugamichu. 37. When the two disciples heard him say this, they followed Jesus. 38. യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നതു കണ്ടു അവരോടു: നിങ്ങൾ എന്തു അന്വേഷിക്കുന്നു എന്നു ചോദിച്ചു. അവർ: റബ്ബീ, എന്നു വെച്ചാൽ ഗുരോ, നീ എവിടെ പാർക്കുന്നു എന്നു ചോദിച്ചു. 38. Yeshu Thirinju Avar Pinnaale Varunnathu Kandu Avarodu: Ningal Enthu Anveshikkunnu Ennu Chodhichu. Avar: Rabbee, Ennu Vechaal Guro, Nee Evide Paarkkunnu Ennu Chodhichu. 38. Turning around, Jesus saw them following and asked, "What do you want?" They said, "Rabbi" (which means Teacher), "where are you staying?" 39. അവൻ അവരോടു: വന്നു കാണ്മിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ കണ്ടു അന്നു അവനോടുകൂടെ പാർത്തു; അപ്പോൾ ഏകദേശം പത്താംമണി നേരം ആയിരുന്നു. 39. Avan Avarodu: Vannu Kaanmin Ennu Paranju. Angane Avan Vasikkunna Idam Avar Kandu Annu Avanodukoode Paarththu; Appol Ekadhesham Paththaammani Neram Aayirunnu. 39. "Come," he replied, "and you will see." So they went and saw where he was staying, and spent that day with him. It was about the tenth hour. 40. യോഹന്നാൻ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരിൽ ഒരുത്തൻ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു. 40. Yohannaan Paranjathu Kettu Avane Anugamicha Randuperil Oruththan Shimon Pathrosinte Sahodharanaaya Anthreyaasu Aayirunnu. 40. Andrew, Simon Peter's brother, was one of the two who heard what John had said and who had followed Jesus. 41. അവൻ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. 41. Avan Thante Sahodharanaaya Shimone Aadhyam Kandu Avanodu: Njangal Masheehaye Ennuvechaal Kristhuve Kandeththiyirikkunnu Ennu Paranju. 41. The first thing Andrew did was to find his brother Simon and tell him, "We have found the Messiah" (that is, the Christ). 42. അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കി: നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു. 42. Avane Yeshuvinte Adukkal Konduvannu; Yeshu Avane Nokki: Nee Yohannaante Puthranaaya Shimon Aakunnu; Ninakku Kephaa Ennu Peraakum Ennu Paranju; Athu Pathrosu Ennaakunnu. 42. And he brought him to Jesus. Jesus looked at him and said, "You are Simon son of John. You will be called Cephas" (which, when translated, is Peter ). 43. പിറ്റെന്നാൾ യേശു ഗലീലെക്കു പുറപ്പെടുവാൻ ഭാവിച്ചപ്പോൾ ഫിലിപ്പോസിനെ കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു. 43. Pittennaal Yeshu Galeelekku Purappeduvaan Bhaavichappol Philipposine Kandu: Enne Anugamikka Ennu Avanodu Paranju. 43. The next day Jesus decided to leave for Galilee. Finding Philip, he said to him, "Follow me." 44. ഫിലിപ്പോസോ അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത് സയിദയിൽനിന്നുള്ളവൻ ആയിരുന്നു. 44. Philipposo Anthreyaasinteyum Pathrosinteyum Pattanamaaya Beththu Sayidhayilninnullavan Aayirunnu. 44. Philip, like Andrew and Peter, was from the town of Bethsaida. 45. ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു. 45. Philipposu Nathanayeline Kandu Avanodu: Nyaayapramaanaththil Mosheyum Pravaachakanmaarum Ezhuthiyirikkunnavane Kandeththiyirikkunnu; Avan Yosephinte Puthranaaya Yeshu Enna Nasareththukaaran Thanne Ennu Paranju. 45. Philip found Nathanael and told him, "We have found the one Moses wrote about in the Law, and about whom the prophets also wrote--Jesus of Nazareth, the son of Joseph." 46. നഥനയേൽ അവനോടു: നസറെത്തിൽനിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പോസ് അവനോടു: വന്നു കാൺക എന്നു പറഞ്ഞു. 46. Nathanayel Avanodu: Nasareththilninnu Valla Nanmayum Varumo Ennu Paranju. Philipposu Avanodu: Vannu Kaanka Ennu Paranju. 46. "Nazareth! Can anything good come from there?" Nathanael asked. "Come and see," said Philip. 47. നഥനയേൽ തന്റെ അടുക്കൽ വരുന്നതു യേശു കണ്ടു: ഇതാ, സാക്ഷാൽ യിസ്രായേല്യൻ ; ഇവനിൽ കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു. 47. Nathanayel Thante Adukkal Varunnathu Yeshu Kandu: Ithaa, Saakshaal Yisraayelyan ; Ivanil Kapadam Illa Ennu Avanekkurichu Paranju. 47. When Jesus saw Nathanael approaching, he said of him, "Here is a true Israelite, in whom there is nothing false." 48. നഥനയേൽ അവനോടു: എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു: ഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു എന്നു യേശു ഉത്തരം പറഞ്ഞു. 48. Nathanayel Avanodu: Enne Evidevechu Ariyum Ennu Chodhichathinnu: Philipposu Ninne Vilikkummumpe Nee Aththiyude Keezhil Irikkumpol Njaan Ninne Kandu Ennu Yeshu Uththaram Paranju. 48. "How do you know me?" Nathanael asked. Jesus answered, "I saw you while you were still under the fig tree before Philip called you." 49. നഥനയേൽ അവനോടു: റബ്ബീ, നീ ദൈവപുത്രൻ , നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു. 49. Nathanayel Avanodu: Rabbee, Nee Dhaivaputhran , Nee Yisraayelinte Raajaavu Ennu Uththaram Paranju. 49. Then Nathanael declared, "Rabbi, you are the Son of God; you are the King of Israel." 50. യേശു അവനോടു: ഞാൻ നിന്നെ അത്തിയുടെ കീഴിൽ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാൾ വലിയതു കാണും എന്നു ഉത്തരം പറഞ്ഞു. 50. Yeshu Avanodu: Njaan Ninne Aththiyude Keezhil Kandu Ennu Ninnodu Parakakondu Nee Vishvasikkunnuvo? Nee Ithinekkaal Valiyathu Kaanum Ennu Uththaram Paranju. 50. Jesus said, "You believe because I told you I saw you under the fig tree. You shall see greater things than that." 51. ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും എന്നും അവനോടു പറഞ്ഞു. 51. Aamen Aamen Njaan Ningalodu Parayunnu: Svarggam Thurannirikkunnathum Manushyaputhrante Adukkal Dhaivadhoothanmaar Kayarukayum Irangukayum Cheyyunnathum Ningal Kaanum Ennum Avanodu Paranju. 51. He then added, "I tell you the truth, you shall see heaven open, and the angels of God ascending and descending on the Son of Man." |