Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

റോമർ: അദ്ധ്യായം 1

 
Custom Search
1 2 3 4 5 6 7 8 9 10 11 12 13 14 15 16

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. ദൈവം തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശു ക്രിസ്തുവിനെക്കുറിച്ചു

1. Dhaivam Thante Puthranum Nammude Karththaavumaaya Yeshu Kristhuvinekkurichu

1. Paul, a servant of Christ Jesus, called to be an apostle and set apart for the gospel of God--

2. വിശുദ്ധരേഖകളിൽ തന്റെ പ്രവാചകന്മാർ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിന്നായി വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൌലൊസ്

2. Vishuddharekhakalil Thante Pravaachakanmaar Mukhaantharam Mumpukootti Vaagdhaththam Cheytha Suvisheshaththinnaayi Verthirichu Vilikkappetta Apposthalanum Yeshukristhuvinte Dhaasanumaaya Paulosu

2. the gospel he promised beforehand through his prophets in the Holy Scriptures

3. റോമയിൽ ദൈവത്തിന്നു പ്രയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവർക്കും എഴുതുന്നതു:

3. Romayil Dhaivaththinnu Prayarum Vilikkappetta Vishuddhanmaarumaaya Ellaavarkkum Ezhuthunnathu:

3. regarding his Son, who as to his human nature was a descendant of David,

4. നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

4. Nammude Pithaavaaya Dhaivaththinkal Ninnum Karththaavaaya Yeshukristhuvinnum Ningalkku Krupayum Samaadhaanavum Undaakatte.

4. and who through the Spirit of holiness was declared with power to be the Son of God by his resurrection from the dead: Jesus Christ our Lord.

5. ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവ പുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ

5. Jadam Sambandhichu Dhaaveedhinte Santhathiyilninnu Janikkayum Marichittu Uyirththezhunnelkkayaal Vishuddhiyude Aathmaavu Sambandhichu Dhaiva Puthran Ennu Shakthiyode Nirnnayikkappedukayum Cheythirikkunnavanaalallo Njangal

5. Through him and for his name's sake, we received grace and apostleship to call people from among all the Gentiles to the obedience that comes from faith.

6. അവന്റെ നാമത്തിന്നായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന്നു അനുസരണം വരുത്തേണ്ടതിന്നു കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചതു.

6. Avante Naamaththinnaayi Sakalajaathikaludeyum Idayil Vishvaasaththinnu Anusaranam Varuththendathinnu Krupayum Apposthalathvavum Praapichathu.

6. And you also are among those who are called to belong to Jesus Christ.

7. അവരിൽ യേശുക്രിസ്തുവിന്നായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു.

7. Avaril Yeshukristhuvinnaayi Vilikkappetta Ningalum Ulppettirikkunnu.

7. To all in Rome who are loved by God and called to be saints: Grace and peace to you from God our Father and from the Lord Jesus Christ.

8. നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു.

8. Ningalude Vishvaasam Sarvvalokaththilum Prasiddhamaayirikkunnathinaal Njaan Aadhyam Thanne Ente Dhaivaththinnu Yeshukristhumukhaantharam Ningalkkellaavarkkum Vendi Sthothram Cheyyunnu.

8. First, I thank my God through Jesus Christ for all of you, because your faith is being reported all over the world.

9. ഞാൻ ഇടവിടാതെ നിങ്ങളെ ഔർത്തുകൊണ്ടു ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന്നു എന്റെ പ്രാർത്ഥനയിൽ എപ്പോഴും യാചിക്കുന്നു

9. Njaan Idavidaathe Ningale Aurththukondu Dhaiveshdaththaal Eppol Enkilum Ningalude Adukkal Varuvaan Saadhikkendathinnu Ente Praarththanayil Eppozhum Yaachikkunnu

9. God, whom I serve with my whole heart in preaching the gospel of his Son, is my witness how constantly I remember you

10. എന്നുള്ളതിന്നു അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി.

10. Ennullathinnu Avante Puthranekkurichulla Suvisheshaghoshanaththil Njaan Ente Aathmaavil Aaraadhikkunna Dhaivam Enikku Saakshi.

10. in my prayers at all times; and I pray that now at last by God's will the way may be opened for me to come to you.

11. നിങ്ങളുടെ സ്ഥിരീകരണത്തിന്നായി ആത്മികവരം വല്ലതും നിങ്ങൾക്കു നല്കേണ്ടതിന്നു,

11. Ningalude Sthireekaranaththinnaayi Aathmikavaram Vallathum Ningalkku Nalkendathinnu,

11. I long to see you so that I may impart to you some spiritual gift to make you strong--

12. അതായതു നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നു.

12. Athaayathu Ningalkkum Enikkum Oththorumichulla Vishvaasaththaal Ningalodukoode Enikkum Aashvaasam Labhikkendathinnu Njaan Ningale Kaanmaan Vaanjchikkunnu.

12. that is, that you and I may be mutually encouraged by each other's faith.

13. എന്നാൽ സഹോദരന്മാരേ, എനിക്കു ശേഷം ജാതികളിൽ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.

13. Ennaal Sahodharanmaare, Enikku Shesham Jaathikalil Ennapole Ningalilum Valla Phalavum Undaakendathinnu Ningalude Adukkal Varuvaan Palappozhum Bhaavichu Enkilum Ithuvare Mudakkam Vannu Ennu Ningal Ariyaathirikkaruthu Ennu Njaan Aagrahikkunnu.

13. I do not want you to be unaware, brothers, that I planned many times to come to you (but have been prevented from doing so until now) in order that I might have a harvest among you, just as I have had among the other Gentiles.

14. യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.

14. Yavananmaarkkum Barbaranmaarkkum Jnjaanikalkkum Buddhiheenarkkum Njaan Kadakkaaran Aakunnu.

14. I am obligated both to Greeks and non-Greeks, both to the wise and the foolish.

15. അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.

15. Angane Romayilulla Ningalodum Suvishesham Ariyippaan Ennaal Aavolam Njaan Orungiyirikkunnu.

15. That is why I am so eager to preach the gospel also to you who are at Rome.

16. സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.

16. Suvisheshaththekkurichu Enikku Lajjayilla; Vishvasikkunna Evannum Aadhyam Yehoodhannum Pinne Yavanavannum Athu Rakshekkaayi Dhaivashakthiyaakunnuvallo.

16. I am not ashamed of the gospel, because it is the power of God for the salvation of everyone who believes: first for the Jew, then for the Gentile.

17. അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.

17. Athil Dhaivaththinte Neethi Vishvaasam Hethuvaayum Vishvaasaththinnaayikkondum Velippedunnu. “neethimaan Vishvaasaththaal Jeevikkum” Ennu Ezhuthiyirikkunnuvallo.

17. For in the gospel a righteousness from God is revealed, a righteousness that is by faith from first to last, just as it is written: "The righteous will live by faith."

18. അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു.

18. Aneethikondu Sathyaththe Thadukkunna Manushyarude Sakala Abhakthikkum Aneethikkum Nere Dhaivaththinte Kopam Svarggaththil Ninnu Velippedunnu.

18. The wrath of God is being revealed from heaven against all the godlessness and wickedness of men who suppress the truth by their wickedness,

19. ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കും വെളിവായിരിക്കുന്നു;

19. Dhaivaththekkurichu Ariyaakunnathu Avarkkum Velivaayirikkunnu;

19. since what may be known about God is plain to them, because God has made it plain to them.

20. ദൈവം അവർക്കും വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കും പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.

20. Dhaivam Avarkkum Velivaakkiyallo. Avante Nithyashakthiyum Dhivyathvavumaayi Avante Adhrushyalakshanangal Lokasrushdimuthal Avante Pravruththikalaal Buddhikku Thelivaayi Velippettuvarunnu; Avarkkum Prathivaadhamillaathirikkendathinnu Thanne.

20. For since the creation of the world God's invisible qualities--his eternal power and divine nature--have been clearly seen, being understood from what has been made, so that men are without excuse.

21. അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഔർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.

21. Avar Dhaivaththe Arinjittum Avane Dhaivamennu Aurththu Mahathveekarikkayo Nandhi Kaanikkayo Cheyyaathe Thangalude Niroopanangalil Vyarththaraayiththeernnu, Avarude Vivekamillaaththa Hrudhayam Irundupoyi.

21. For although they knew God, they neither glorified him as God nor gave thanks to him, but their thinking became futile and their foolish hearts were darkened.

22. ജ്ഞാനികൾ എന്നു പറഞ്ഞു കൊണ്ടു അവർ മൂഢരായിപ്പോയി;

22. Jnjaanikal Ennu Paranju Kondu Avar Mooddaraayippoyi;

22. Although they claimed to be wise, they became fools

23. അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ , പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപ സാദൃശ്യമായി മാറ്റിക്കളഞ്ഞു.

23. Akshayanaaya Dhaivaththinte Thejassine Avar Kshayamulla Manushyan , Pakshi, Naalkkaali, Izhajaathi Ennivayude Roopa Saadhrushyamaayi Maattikkalanju.

23. and exchanged the glory of the immortal God for images made to look like mortal man and birds and animals and reptiles.

24. അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു.

24. Athukondu Dhaivam Avare Thangalude Hrudhayangalile Mohangalil Svanthashareerangale Thammil Thammil Avamaanikkendathinnu Ashuddhiyil Elpichu.

24. Therefore God gave them over in the sinful desires of their hearts to sexual impurity for the degrading of their bodies with one another.

25. ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ , ആമേൻ .

25. Dhaivaththinte Sathyam Avar Vyaajamaakki Maattikkalanju, Srushdichavanekkaal Srushdiye Bhajichu Aaraadhichu; Avan Ennekkum Vaazhththappettavan , Aamen .

25. They exchanged the truth of God for a lie, and worshiped and served created things rather than the Creator--who is forever praised. Amen.

26. അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു.

26. Athukondu Dhaivam Avare Avamaanaraagangalil Elpichu; Avarude Sthreekal Svaabhaavikabhogaththe Svabhaavaviruddhamaakkikkalanju.

26. Because of this, God gave them over to shameful lusts. Even their women exchanged natural relations for unnatural ones.

27. അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു.

27. Avvannam Purushanmaarum Svaabhaavikasthreebhogam Vittu Anyonyam Kaamam Jvalichu Aanodu Aan Avalakshanamaayathu Pravarththichu. Ingane Avar Thangalude Vibhramaththinnu Yogyamaaya Prathiphalam Thangalil Thanne Praapichu.

27. In the same way the men also abandoned natural relations with women and were inflamed with lust for one another. Men committed indecent acts with other men, and received in themselves the due penalty for their perversion.

28. ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.

28. Dhaivaththe Parijnjaanaththil Dharippaan Ishdamillaanjathinnu Thakkavannam Dhaivam Avare Uchithamallaaththathu Chey‍vaan Nikrushdabuddhiyil Elpichu.

28. Furthermore, since they did not think it worthwhile to retain the knowledge of God, he gave them over to a depraved mind, to do what ought not to be done.

29. അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കുല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ,

29. Avar Sakala Aneethiyum Dhushdathayum Athyaagrahavum Dhurbbuddhiyum Niranjavar; Asooya, Kula, Pinakkam, Kapadam, Dhusheelam Enniva Thingiyavar,

29. They have become filled with every kind of wickedness, evil, greed and depravity. They are full of envy, murder, strife, deceit and malice. They are gossips,

30. കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ് ൂരന്മാർ, ഗർവ്വിഷ് ന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ,

30. 

30. slanderers, God-haters, insolent, arrogant and boastful; they invent ways of doing evil; they disobey their parents;

31. ബുദ്ധി ഹീനർ, നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ

31. Buddhi Heenar, Niyamalamghikal, Vaathsalyamillaaththavar, Kanivattavar

31. they are senseless, faithless, heartless, ruthless.

32. ഈ വക പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവർത്തിക്ക മാത്രമല്ല പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.

32. Ee Vaka Pravruththikkunnavar Maranayogyar Ennulla Dhaivanyaayam Avar Arinjittum Avaye Pravarththikka Maathramalla Pravarththikkunnavaril Prasaadhikkayumkoode Cheyyunnu.

32. Although they know God's righteous decree that those who do such things deserve death, they not only continue to do these very things but also approve of those who practice them.

Why do ads appear in this Website?

×