1. ദൈവേഷ്ടത്താൽ യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭെക്കു, 1. Dhaiveshdaththaal Yeshukristhuvinte Apposthalanaayi Vilikkappetta Paulosum Sahodharanaaya Sosthenesum Korinthilulla Dhaivasabhekku, 1. Paul, called to be an apostle of Christ Jesus by the will of God, and our brother Sosthenes, 2. ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കും തന്നേ, എഴുതുന്നതു; 2. Kristhuyeshuvil Vishuddheekarikkappettavarum Avideyum Ivideyum Evideyum Nammude Karththaavaaya Yeshukristhuvinte Naamaththe Vilichapekshikkunna Evarodumkoode Vilikkappetta Vishuddhanmaarumaayavarkkum Thanne, Ezhuthunnathu; 2. To the church of God in Corinth, to those sanctified in Christ Jesus and called to be holy, together with all those everywhere who call on the name of our Lord Jesus Christ--their Lord and ours: 3. നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 3. Nammude Pithaavaaya Dhaivaththinkal Ninnum Karththaavaaya Yeshukristhuvinkal Ninnum Ningalkku Krupayum Samaadhaanavum Undaakatte. 3. Grace and peace to you from God our Father and the Lord Jesus Christ. 4. നിങ്ങൾക്കു ക്രിസ്തുയേശുവിൽ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാൻ എന്റെ ദൈവത്തിന്നു നിങ്ങളെക്കുറിച്ചു എപ്പോഴും സ്തോത്രം ചെയ്യുന്നു. 4. Ningalkku Kristhuyeshuvil Nalkappetta Dhaivakrupanimiththam Njaan Ente Dhaivaththinnu Ningalekkurichu Eppozhum Sthothram Cheyyunnu. 4. I always thank God for you because of his grace given you in Christ Jesus. 5. ക്രിസ്തുവിന്റെ സാക്ഷ്യം നിങ്ങളിൽ ഉറപ്പായിരിക്കുന്നതുപോലെ 5. Kristhuvinte Saakshyam Ningalil Urappaayirikkunnathupole 5. For in him you have been enriched in every way--in all your speaking and in all your knowledge-- 6. അവനിൽ നിങ്ങൾ സകലത്തിലും വിശേഷാൽ സകല വചനത്തിലും സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീർന്നു. 6. Avanil Ningal Sakalaththilum Visheshaal Sakala Vachanaththilum Sakala Parijnjaanaththilum Sampannaraayiththeernnu. 6. because our testimony about Christ was confirmed in you. 7. ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു. 7. Ingane Ningal Oru Krupaavaraththilum Kuravillaaththavaraayi Nammude Karththaavaaya Yeshukristhuvinte Prathyakshatha Kaaththirikkunnu. 7. Therefore you do not lack any spiritual gift as you eagerly wait for our Lord Jesus Christ to be revealed. 8. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും. 8. Nammude Karththaavaaya Yeshukristhuvinte Naalil Kuttamillaaththavaraayirikkendathinnu Avan Ningale Avasaanaththolam Urappikkum. 8. He will keep you strong to the end, so that you will be blameless on the day of our Lord Jesus Christ. 9. തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ . 9. Thante Puthranum Nammude Karththaavaaya Yeshukristhuvinte Koottaaymayilekku Ningale Vilichirikkunna Dhaivam Vishvasthan . 9. God, who has called you into fellowship with his Son Jesus Christ our Lord, is faithful. 10. സഹോദരന്മാരേ, നിങ്ങൾ എല്ലാവരും ഒന്നു തന്നേ സംസാരിക്കയും നിങ്ങളുടെ ഇടയിൽ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം എന്നു ഞാൻ നിങ്ങളെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു. 10. Sahodharanmaare, Ningal Ellaavarum Onnu Thanne Samsaarikkayum Ningalude Idayil Bhinnatha Bhavikkaathe Ekamanassilum Ekaabhipraayaththilum Yojichirikkayum Venam Ennu Njaan Ningale Nammude Karththaavaaya Yeshukristhuvinte Naamam Cholli Prabodhippikkunnu. 10. I appeal to you, brothers, in the name of our Lord Jesus Christ, that all of you agree with one another so that there may be no divisions among you and that you may be perfectly united in mind and thought. 11. സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ പിണക്കം ഉണ്ടെന്നു ക്ളോവയുടെ ആളുകളാൽ എനിക്കു അറിവു കിട്ടിയിരിക്കുന്നു. 11. Sahodharanmaare, Ningalude Idayil Pinakkam Undennu Klovayude Aalukalaal Enikku Arivu Kittiyirikkunnu. 11. My brothers, some from Chloe's household have informed me that there are quarrels among you. 12. നിങ്ങളിൽ ഔരോരുത്തൻ : ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ , ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ , ഞാൻ കേഫാവിന്റെ പക്ഷക്കാരൻ , ഞാൻ ക്രിസ്തുവിന്റെ പക്ഷക്കാരൻ എന്നിങ്ങനെ പറയുന്നു പോൽ. 12. Ningalil Auroruththan : Njaan Paulosinte Pakshakkaaran , Njaan Appollosinte Pakshakkaaran , Njaan Kephaavinte Pakshakkaaran , Njaan Kristhuvinte Pakshakkaaran Enningane Parayunnu Pol. 12. What I mean is this: One of you says, "I follow Paul"; another, "I follow Apollos"; another, "I follow Cephas "; still another, "I follow Christ." 13. ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൗലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൗലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ? 13. Kristhu Vibhaagikkappettirikkunnuvo? Paulosu Ningalkku Vendi Krooshikkappettuvo? Alla, Paulosinte Naamaththil Ningal Snaanam Ettuvo? 13. Is Christ divided? Was Paul crucified for you? Were you baptized into the name of Paul? 14. എന്റെ നാമത്തിൽ ഞാൻ സ്നാനം കഴിപ്പിച്ചു എന്നു ആരും പറയാതവണ്ണം 14. Ente Naamaththil Njaan Snaanam Kazhippichu Ennu Aarum Parayaathavannam 14. I am thankful that I did not baptize any of you except Crispus and Gaius, 15. ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കായ്കയാൽ ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. 15. Krisposineyum Gaayosineyum Ozhike Ningalil Aareyum Njaan Snaanam Kazhippikkaaykayaal Njaan Dhaivaththinnu Sthothram Cheyyunnu. 15. so no one can say that you were baptized into my name. 16. സ്തെഫനാസിന്റെ ഭവനക്കാരെയും ഞാൻ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാൻ ഔർക്കുംന്നില്ല. 16. Sthephanaasinte Bhavanakkaareyum Njaan Snaanam Kazhippichu; Athallaathe Mattu Vallavareyum Snaanam Kazhippichuvo Ennu Njaan Aurkkumnnilla. 16. (Yes, I also baptized the household of Stephanas; beyond that, I don't remember if I baptized anyone else.) 17. സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്റെ ക്രൂശു വ്യർത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുര്യത്തോടെ അല്ലതാനും. 17. Snaanam Kazhippippaan Alla Suvishesham Ariyippaanathre Kristhu Enne Ayachathu; Kristhuvinte Krooshu Vyarththamaakaathirikkendathinnu Vaakchaathuryaththode Allathaanum. 17. For Christ did not send me to baptize, but to preach the gospel--not with words of human wisdom, lest the cross of Christ be emptied of its power. 18. ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കും ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു. 18. Krooshinte Vachanam Nashichupokunnavarkkum Bhoshathvavum Rakshikkappedunna Namukko Dhaivashakthiyum Aakunnu. 18. For the message of the cross is foolishness to those who are perishing, but to us who are being saved it is the power of God. 19. “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ. 19. “jnjaanikalude Jnjaanam Njaan Nashippikkayum Buddhimaanmaarude Buddhi Dhurbbalamaakkukayum Cheyyum” Ennu Ezhuthiyirikkunnuvallo. 19. For it is written: "I will destroy the wisdom of the wise; the intelligence of the intelligent I will frustrate." 20. ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ? 20. Jnjaani Evide? Shaasthri Evide? Ee Lokaththile Thaarkkikan Evide? Lokaththinte Jnjaanam Dhaivam Bhoshathvamaakkiyillayo? 20. Where is the wise man? Where is the scholar? Where is the philosopher of this age? Has not God made foolish the wisdom of the world? 21. ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി. 21. Dhaivaththinte Jnjaanaththil Lokam Jnjaanaththaal Dhaivaththe Ariyaaykakondu Vishvasikkunnavare Prasamgaththinte Bhoshathvaththaal Rakshippaan Dhaivaththinnu Prasaadham Thonni. 21. For since in the wisdom of God the world through its wisdom did not know him, God was pleased through the foolishness of what was preached to save those who believe. 22. യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു; 22. Yehoodhanmaar Adayaalam Chodhikkayum Yavananmaar Jnjaanam Anveshikkayum Cheyyunnu; 22. Jews demand miraculous signs and Greeks look for wisdom, 23. ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്കും ഇടർച്ചയും 23. Njangalo Krooshikkappetta Kristhuvine Prasamgikkunnu; Yehoodhanmaarkkum Idarchayum 23. but we preach Christ crucified: a stumbling block to Jews and foolishness to Gentiles, 24. ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ. 24. Jaathikalkku Bhoshathvavumenkilum Yehoodhanmaaraakatte Yavananmaaraakatte Vilikkappetta Evarkkum Dhaivashakthiyum Dhaivajnjaanavumaaya Kristhuvine Thanne. 24. but to those whom God has called, both Jews and Greeks, Christ the power of God and the wisdom of God. 25. ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു. 25. Dhaivaththinte Bhoshathvam Manushyarekkaal Jnjaanameriyathum Dhaivaththinte Balaheenatha Manushyarekkaal Balameriyathum Aakunnu. 25. For the foolishness of God is wiser than man's wisdom, and the weakness of God is stronger than man's strength. 26. സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ : ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല. 26. Sahodharanmaare, Ningalude Viliye Nokkuvin : Lokaabhipraayaprakaaram Jnjaanikal Ereyilla, Balavaanmaar Ereyilla, Kuleenanmaarum Ereyilla. 26. Brothers, think of what you were when you were called. Not many of you were wise by human standards; not many were influential; not many were of noble birth. 27. ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു. 27. Jnjaanikale Lajjippippaan Dhaivam Lokaththil Bhoshathvamaayathu Thiranjeduththu; Balamullathine Lajjippippaan Dhaivam Lokaththil Balaheenamaayathu Thiranjeduththu. 27. But God chose the foolish things of the world to shame the wise; God chose the weak things of the world to shame the strong. 28. ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു; 28. Ullathine Illaaymayaakkuvaan Dhaivam Lokaththil Kulaheenavum Nikrushdavumaayathum Ethumillaaththathum Thiranjeduththu; 28. He chose the lowly things of this world and the despised things--and the things that are not--to nullify the things that are, 29. ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന്നു തന്നേ. 29. Dhaivasannidhiyil Oru Jadavum Prashamsikkaathirikkendathinnu Thanne. 29. so that no one may boast before him. 30. നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു. 30. Ningalo Avanaal Kristhuyeshuvil Irikkunnu. Avan Namukku Dhaivaththinkal Ninnu Jnjaanavum Neethiyum Shuddheekaranavum Veendeduppumaayiththeernnu. 30. It is because of him that you are in Christ Jesus, who has become for us wisdom from God--that is, our righteousness, holiness and redemption. 31. “പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ” എന്നു എഴുതിയിരിക്കുന്നതുപോലെ ആകേണ്ടതിന്നു തന്നേ. 31. “prashamsikkunnavan Karththaavil Prashamsikkatte” Ennu Ezhuthiyirikkunnathupole Aakendathinnu Thanne. 31. Therefore, as it is written: "Let him who boasts boast in the Lord." |