1. ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് (എഫെസൊസിൽ ഉള്ള) വിശുദ്ധന്മാരും ക്രിസ്തുയേശുവിൽ വിശ്വാസികളുമായവർക്കും എഴുതുന്നതു: നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 1. Dhaiveshdaththaal Kristhuyeshuvinte Apposthalanaaya Paulosu (ephesosil Ulla) Vishuddhanmaarum Kristhuyeshuvil Vishvaasikalumaayavarkkum Ezhuthunnathu: Nammude Pithaavaaya Dhaivaththinkal Ninnum Karththaavaaya Yeshukristhuvinkal Ninnum Ningalkku Krupayum Samaadhaanavum Undaakatte. 1. Paul, an apostle of Christ Jesus by the will of God, To the saints in Ephesus, the faithful in Christ Jesus: 2. സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ . 2. Svarggaththile Sakala Aathmikaanugrahaththaalum Namme Kristhuvil Anugrahichirikkunna Nammude Karththaavaaya Yeshukristhuvinte Dhaivavum Pithaavumaayavan Vaazhththappettavan . 2. Grace and peace to you from God our Father and the Lord Jesus Christ. 3. നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും 3. Naam Thante Sannidhiyil Vishuddharum Nishkalankarum Aakendathinnu Avan Lokasthaapanaththinnu Mumpe Namme Avanil Thiranjedukkayum 3. Praise be to the God and Father of our Lord Jesus Christ, who has blessed us in the heavenly realms with every spiritual blessing in Christ. 4. തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു 4. Thiruhithaththinte Prasaadhaprakaaram Yeshukristhumukhaantharam Namme Dhaththedukkendathinnu 4. For he chose us in him before the creation of the world to be holy and blameless in his sight. In love 5. അവൻ പ്രിയനായവനിൽ നമുക്കു സൗജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ. 5. Avan Priyanaayavanil Namukku Saujanyamaayi Nalkiya Thante Krupaamahathvaththinte Pukazhchekkaayi Snehaththil Namme Munniyamikkayum Cheythuvallo. 5. he predestined us to be adopted as his sons through Jesus Christ, in accordance with his pleasure and will-- 6. അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു. 6. Avanil Namukku Avante Rakthaththaal Athikramangalude Mochanamenna Veendeduppu Undu. 6. to the praise of his glorious grace, which he has freely given us in the One he loves. 7. അതു അവൻ നമുക്കു താൻ ധാരാളമായി കാണിച്ച കൃപാധനപ്രകാരം സകലജ്ഞാനവും വിവേകവുമായി നല്കിയിരിക്കുന്നു. 7. Athu Avan Namukku Thaan Dhaaraalamaayi Kaanicha Krupaadhanaprakaaram Sakalajnjaanavum Vivekavumaayi Nalkiyirikkunnu. 7. In him we have redemption through his blood, the forgiveness of sins, in accordance with the riches of God's grace 8. അവനിൽ താൻ മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ നമ്മോടു അറിയിച്ചു. 8. Avanil Thaan Munnirnnayicha Thante Prasaadhaththinnu Thakkavannam Thante Hithaththinte Marmmam Avan Nammodu Ariyichu. 8. that he lavished on us with all wisdom and understanding. 9. അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ. 9. Athu Svarggaththilum Bhoomiyilumullathu Ellaam Pinneyum Kristhuvil Onnaayicherkka Enningane Kaalasampoornnathayile Vyavasthekkaayikkondu Thanne. 9. And he made known to us the mystery of his will according to his good pleasure, which he purposed in Christ, 10. അവനിൽ നാം അവകാശവും പ്രാപിച്ചു, തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു 10. Avanil Naam Avakaashavum Praapichu, Thante Hithaththinte Aalochanapole Sakalavum Pravarththikkunnavante Nirnnayaprakaaram Munniyamikkappettathu 10. to be put into effect when the times will have reached their fulfillment--to bring all things in heaven and on earth together under one head, even Christ. 11. മുമ്പിൽകൂട്ടി ക്രിസ്തുവിൽ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പൂകഴ്ചെക്കാകേണ്ടതിന്നു തന്നേ. 11. Mumpilkootti Kristhuvil Aashavechavaraaya Njangal Avante Mahathvaththinte Pookazhchekkaakendathinnu Thanne. 11. In him we were also chosen, having been predestined according to the plan of him who works out everything in conformity with the purpose of his will, 12. അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, 12. Avanil Ningalkkum Ningalude Rakshayekkurichulla Suvishesham Enna Sathyavachanam Ningal Kelkkayum Avanil Vishvasikkayum Cheythittu, 12. in order that we, who were the first to hope in Christ, might be for the praise of his glory. 13. തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൽ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു. 13. Thante Svanthajanaththinte Veendeduppinnu Vendi Thante Mahathvaththinte Pukazhchekkaayittu Nammude Avakaashaththinte Achaaramaaya Vaagdhaththaththil Parishuddhaathmaavinaal Mudhrayittirikkunnu. 13. And you also were included in Christ when you heard the word of truth, the gospel of your salvation. Having believed, you were marked in him with a seal, the promised Holy Spirit, 14. അതുനിമിത്തം ഞാനും നിങ്ങൾക്കു കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു, 14. Athunimiththam Njaanum Ningalkku Karththaavaaya Yeshuvilulla Vishvaasaththeyum Sakala Vishuddhanmaarodumulla Snehaththeyum Kurichu Kettittu, 14. who is a deposit guaranteeing our inheritance until the redemption of those who are God's possession--to the praise of his glory. 15. നിങ്ങൾക്കു വേണ്ടി ഇടവിടാതെ സ്തോത്രംചെയ്തു എന്റെ പ്രാർത്ഥനയിൽ 15. Ningalkku Vendi Idavidaathe Sthothramcheythu Ente Praarththanayil 15. For this reason, ever since I heard about your faith in the Lord Jesus and your love for all the saints, 16. നിങ്ങളെ ഔർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു 16. Ningale Aurththumkondu Nammude Karththaavaaya Yeshukristhuvinte Dhaivavum Mahathvamulla Pithaavumaayavan Ningalkku Thannekkurichulla Parijnjaanaththil Jnjaanaththinteyum Velippaadinteyum Aathmaavine Tharendathinnum Ningalude Hrudhayadhrushdi Prakaashippichittu 16. I have not stopped giving thanks for you, remembering you in my prayers. 17. അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന 17. Avante Viliyaalulla Aasha Innathennum Vishuddhanmaaral Avante Avakaashaththinte Mahimaadhanam Innathennum Avante Balaththin Vallabhathvaththinte Vyaapaaraththaal Vishvasikkunna 17. I keep asking that the God of our Lord Jesus Christ, the glorious Father, may give you the Spirit of wisdom and revelation, so that you may know him better. 18. നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു. 18. Namukkuvendi Vyaaparikkunna Avante Shakthiyude Alavatta Valippam Innathennum Ningal Ariyendathinnum Praarththikkunnu. 18. I pray also that the eyes of your heart may be enlightened in order that you may know the hope to which he has called you, the riches of his glorious inheritance in the saints, 19. അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കയും 19. Angane Avan Kristhuvilum Vyaaparichu Avane Marichavarude Idayilninnu Uyirppikkayum 19. and his incomparably great power for us who believe. That power is like the working of his mighty strength, 20. സ്വർഗ്ഗത്തിൽ തന്റെ വലത്തുഭാഗത്തു എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കർത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും 20. Svarggaththil Thante Valaththubhaagaththu Ellaa Vaazhchekkum Adhikaaraththinnum Shakthikkum Karththruthvaththinnum Ee Lokaththil Maathramalla Varuvaanullathilum Vilikkappedunna Sakala Naamaththinnum Athyantham Meethe Iruththukayum 20. which he exerted in Christ when he raised him from the dead and seated him at his right hand in the heavenly realms, 21. സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി 21. Sarvvavum Avante Kaalkkeezhaakkivechu Avane Sarvvaththinnum Meethe Thalayaakki 21. far above all rule and authority, power and dominion, and every title that can be given, not only in the present age but also in the one to come. 22. എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു. 22. Ellaattilum Ellaam Nirekkunnavante Niravaayirikkunna Avante Shareeramaaya Sabhekku Kodukkayum Cheythirikkunnu. 22. And God placed all things under his feet and appointed him to be head over everything for the church, 23. which is his body, the fullness of him who fills everything in every way. |