1. ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലോസും സഹോദരനായ തിമൊഥെയോസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരുമായവർക്കും എഴുതുന്നതു: 1. Dhaiveshdaththaal Kristhuyeshuvinte Apposthalanaaya Paulosum Sahodharanaaya Thimotheyosum Kolossyayilulla Vishuddhanmaarum Kristhuvil Vishvastha Sahodharanmaarumaayavarkkum Ezhuthunnathu: 1. Paul, an apostle of Christ Jesus by the will of God, and Timothy our brother, 2. നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 2. Nammude Pithaavaaya Dhaivaththinkal Ninnu Ningalkku Krupayum Samaadhaanavum Undaakatte. 2. To the holy and faithful brothers in Christ at Colosse: Grace and peace to you from God our Father. 3. സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതായി സ്വർഗ്ഗത്തിൽ നിങ്ങൾക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം, 3. Suvisheshaththinte Sathyavachanaththil Ningal Mumpu Kettathaayi Svarggaththil Ningalkku Samgrahichirikkunna Prathyaashanimiththam, 3. We always thank God, the Father of our Lord Jesus Christ, when we pray for you, 4. ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധന്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കയിൽ എപ്പോഴും 4. Kristhuyeshuvil Ningalude Vishvaasaththeyum Sakalavishuddhanmaarodum Ningalkkulla Snehaththeyum Kurichu Njangal Kettittu Ningalkku Vendi Praarththikkayil Eppozhum 4. because we have heard of your faith in Christ Jesus and of the love you have for all the saints-- 5. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. 5. Nammude Karththaavaaya Yeshukristhuvinte Pithaavaaya Dhaivaththinnu Sthothram Cheyyunnu. 5. the faith and love that spring from the hope that is stored up for you in heaven and that you have already heard about in the word of truth, the gospel 6. ആ സുവിശേഷം സർവലോകത്തിലും എന്നപോലെ നിങ്ങുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു. 6. Aa Suvishesham Sarvalokaththilum Ennapole Ningude Adukkalum Eththi; Ningal Dhaivakrupaye Yathaarththamaayi Kettarinja Naalmuthal Ningalude Idayil Ennapole Sarvvalokaththilum Phalam Kaayichum Varddhichum Varunnu. 6. that has come to you. All over the world this gospel is bearing fruit and growing, just as it has been doing among you since the day you heard it and understood God's grace in all its truth. 7. ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പ ിച്ചിട്ടുണ്ടല്ലോ; അവൻ നിങ്ങൾക്കു വേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്കു ആത്മാവിനാലുള്ള സ്നേഹം ഞങ്ങളോടു അറിയിച്ചവനും ആകുന്നു. 7. 7. You learned it from Epaphras, our dear fellow servant, who is a faithful minister of Christ on our behalf, 8. അതുകൊണ്ടു ഞങ്ങൾ അതു കേട്ട നാൾ മുതൽ നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു. 8. Athukondu Njangal Athu Ketta Naal Muthal Ningalkku Vendi Idavidaathe Praarththikkunnu. 8. and who also told us of your love in the Spirit. 9. നിങ്ങൾ പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും 9. Ningal Poornnaprasaadhaththinnaayi Karththaavinnu Yogyamaakumvannam Nadannu, Aathmikamaaya Sakala Jnjaanaththilum Vivekaththilum Avante Ishdaththinte Parijnjaanamkondu Niranjuvarenam Ennum Sakala Salpravruththiyilum Phalam Kaayichu Dhaivaththekkurichulla Parijnjaanaththil Valarenamennum 9. For this reason, since the day we heard about you, we have not stopped praying for you and asking God to fill you with the knowledge of his will through all spiritual wisdom and understanding. 10. സകല സഹിഷ്ണുതെക്കും ദീർഘക്ഷമെക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടേണമെന്നും 10. Sakala Sahishnuthekkum Dheerghakshamekkumaayi Avante Mahathvaththinte Vallabhathvaththinnu Oththavannam Poornnashakthiyode Balappedenamennum 10. And we pray this in order that you may live a life worthy of the Lord and may please him in every way: bearing fruit in every good work, growing in the knowledge of God, 11. വിശുദ്ധന്മാർക്കും വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും 11. Vishuddhanmaarkkum Velichaththilulla Avakaashaththinnaayi Namme Praapthanmaaraakkukayum 11. being strengthened with all power according to his glorious might so that you may have great endurance and patience, and joyfully 12. നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു. 12. Namme Iruttinte Adhikaaraththil Ninnu Viduvichu Thante Snehasvaroopanaaya Puthrante Raajyaththilaakkivekkukayum Cheytha Pithaavinnu Santhoshaththode Sthothram Cheyyunnavaraakenam Ennum Apekshikkunnu. 12. giving thanks to the Father, who has qualified you to share in the inheritance of the saints in the kingdom of light. 13. അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു. 13. Avanil Namukku Paapamochanamenna Veendeduppu Undu. 13. For he has rescued us from the dominion of darkness and brought us into the kingdom of the Son he loves, 14. അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. 14. Avan Adhrushyanaaya Dhaivaththinte Prathimayum Sarvvasrushdikkum Aadhyajaathanum Aakunnu. Svarggaththilullathum Bhoomiyilullathum Dhrushyamaayathum Adhrushyamaayathum Simhaasanangal Aakatte Karththruthvangal Aakatte Vaazhchakal Aakatte Adhikaarangalaakatte Sakalavum Avan Mukhaantharam Srushdikkappettu; Avan Mukhantharavum Avannaayittum Sakalavum Srushdikkappettirikkunnu. 14. in whom we have redemption, the forgiveness of sins. 15. അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു. 15. Avan Sarvvaththinnum Mumpeyullavan ; Avan Sakalaththinnum Aadhaaramaayirikkunnu. 15. He is the image of the invisible God, the firstborn over all creation. 16. അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു. 16. Avan Sabha Enna Shareeraththinte Thalayum Aakunnu; Sakalaththilum Thaan Mumpanaakendathinnu Avan Aarambhavum Marichavarude Idayil Ninnu Aadhyanaayi Ezhunnettavanum Aakunnu. 16. For by him all things were created: things in heaven and on earth, visible and invisible, whether thrones or powers or rulers or authorities; all things were created by him and for him. 17. അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും 17. Avanil Sarvvasampoornnathayum Vasippaanum 17. He is before all things, and in him all things hold together. 18. അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി. 18. Avan Krooshil Chorinja Raktham Kondu Avan Mukhaantharam Samaadhaanam Undaakki, Bhoomiyilullatho Svarggaththilullatho Sakalaththeyum Avanekkondu Thannodu Nirappippaanum Pithaavinnu Prasaadham Thonni. 18. And he is the head of the body, the church; he is the beginning and the firstborn from among the dead, so that in everything he might have the supremacy. 19. മുമ്പെ ദുഷ്പ്രവൃത്തികളാൽ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ 19. Mumpe Dhushpravruththikalaal Manassukondu Akannavarum Shathrukkalumaayirunna Ningale 19. For God was pleased to have all his fullness dwell in him, 20. അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു. 20. Avante Mumpil Vishuddharum Nishkalankarum Kuttamillaaththavarumaayi Niruththendathinnu Avan Ippol Thante Jadashareeraththil Thante Maranaththaal Nirappichu. 20. and through him to reconcile to himself all things, whether things on earth or things in heaven, by making peace through his blood, shed on the cross. 21. ആകാശത്തിൻ കീഴെ സകല സൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൌലോസ് എന്ന ഞാൻ ശുശ്രൂഷകനായിത്തീർന്നും നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവന്റെ മുമ്പിൽ നിലക്കും. 21. Aakaashaththin Keezhe Sakala Srushdikaludeyum Idayil Ghoshichum Paulosu Enna Njaan Shushrooshakanaayiththeernnum Ningal Kettumirikkunna Suvisheshaththinte Prathyaashayilninnu Ningal Ilakaathe Adisthaanappettavarum Sthirathayullavarumaayi Vishvaasaththil Nilaninnukondaal Angane Avante Mumpil Nilakkum. 21. Once you were alienated from God and were enemies in your minds because of your evil behavior. 22. ഇപ്പോൾ ഞാൻ നിങ്ങൾക്കു വേണ്ടിയുള്ള കഷ്ടാനുഭവങ്ങളിൽ സന്തോഷിച്ചു ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളതു എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു. 22. Ippol Njaan Ningalkku Vendiyulla Kashdaanubhavangalil Santhoshichu Kristhuvinte Kashdangalil Kuravaayullathu Ente Jadaththil Sabhayaaya Avante Shareeraththinnuvendi Poorippikkunnu. 22. But now he has reconciled you by Christ's physical body through death to present you holy in his sight, without blemish and free from accusation-- 23. നിങ്ങൾക്കു വേണ്ടി ദൈവം എനിക്കു നല്കിയിരിക്കുന്ന ഉദ്യോഗപ്രകാരം ദൈവവചനഘോഷണം നിവർത്തിക്കേണ്ടതിന്നു ഞാൻ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു. 23. Ningalkku Vendi Dhaivam Enikku Nalkiyirikkunna Udhyogaprakaaram Dhaivavachanaghoshanam Nivarththikkendathinnu Njaan Sabhayude Shushrooshakanaayirikkunnu. 23. if you continue in your faith, established and firm, not moved from the hope held out in the gospel. This is the gospel that you heard and that has been proclaimed to every creature under heaven, and of which I, Paul, have become a servant. 24. അതു പൂർവ്വകാലങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന മർമ്മം എങ്കിലും ഇപ്പോൾ അവന്റെ വിശുദ്ധന്മാർക്കും വെളിപ്പെട്ടിരിക്കുന്നു. 24. Athu Poorvvakaalangalkkum Thalamurakalkkum Maranjukidanna Marmmam Enkilum Ippol Avante Vishuddhanmaarkkum Velippettirikkunnu. 24. Now I rejoice in what was suffered for you, and I fill up in my flesh what is still lacking in regard to Christ's afflictions, for the sake of his body, which is the church. 25. അവരോടു ജാതികളുടെ ഇടയിൽ ഈ മർമ്മത്തിന്റെ മഹിമാധനം എന്തെന്നു അറിയിപ്പാൻ ദൈവത്തിന്നു ഇഷ്ടമായി; ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ. 25. Avarodu Jaathikalude Idayil Ee Marmmaththinte Mahimaadhanam Enthennu Ariyippaan Dhaivaththinnu Ishdamaayi; Aa Marmmam Mahathvaththinte Prathyaashayaaya Kristhu Ningalil Irikkunnu Ennullathu Thanne. 25. I have become its servant by the commission God gave me to present to you the word of God in its fullness-- 26. അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന്നു ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടും കൂടെ ഉപദേശിക്കയും ചെയ്യുന്നു. 26. Avane Njangal Ariyikkunnathil Ethu Manushyaneyum Kristhuvil Thikanjavanaayi Niruththendathinnu Ethu Manushyaneyum Prabodhippikkayum Ethu Manushyanodum Sakala Jnjaanaththodum Koode Upadheshikkayum Cheyyunnu. 26. the mystery that has been kept hidden for ages and generations, but is now disclosed to the saints. 27. അതിന്നായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നു. 27. Athinnaayi Njaan Ennil Balaththode Vyaaparikkunna Avante Vyaapaarashakthikku Oththavannam Poraadikkondu Addhvaanikkunnu. 27. To them God has chosen to make known among the Gentiles the glorious riches of this mystery, which is Christ in you, the hope of glory. 28. We proclaim him, admonishing and teaching everyone with all wisdom, so that we may present everyone perfect in Christ. |