1. പൗലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലുമുള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: 1. Paulosum Silvaanosum Thimotheyosum Pithaavaaya Dhaivaththilum Karththaavaaya Yeshukristhuvilumulla Thessaloneekyasabhekku Ezhuthunnathu: 1. Paul, Silas and Timothy, To the church of the Thessalonians in God our Father and the Lord Jesus Christ: 2. പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 2. Pithaavaaya Dhaivaththinkal Ninnum Karththaavaaya Yeshukristhuvinkalninnum Ningalkku Krupayum Samaadhaanavum Undaakatte. 2. Grace and peace to you from God the Father and the Lord Jesus Christ. 3. സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വർദ്ധിച്ചും ആളാംപ്രതി നിങ്ങൾക്കു എല്ലാവർക്കും അന്യോന്യം സ്നേഹം പെരുകിയും വരികയാൽ ഞങ്ങൾ യോഗ്യമാകുംവണ്ണം ദൈവത്തിന്നു എപ്പോഴും നിങ്ങളെക്കുറിച്ചു സ്തോത്രം ചെയ്‍വാൻ കടമ്പെട്ടിരിക്കുന്നു. 3. Sahodharanmaare, Ningalude Vishvaasam Ettavum Varddhichum Aalaamprathi Ningalkku Ellaavarkkum Anyonyam Sneham Perukiyum Varikayaal Njangal Yogyamaakumvannam Dhaivaththinnu Eppozhum Ningalekkurichu Sthothram Cheyvaan Kadampettirikkunnu. 3. We ought always to thank God for you, brothers, and rightly so, because your faith is growing more and more, and the love every one of you has for each other is increasing. 4. അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു. 4. Athukondu Ningal Sahikkunna Sakala Upadhravangalilum Kashdangalilumulla Ningalude Sahishnuthayum Vishvaasavum Nimiththam Njangal Dhaivaththinte Sabhakalil Ningalecholli Prashamsikkunnu. 4. Therefore, among God's churches we boast about your perseverance and faith in all the persecutions and trials you are enduring. 5. അതു നിങ്ങൾ കഷ്ടപ്പെടുവാൻ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്കു അടയാളം ആകുന്നു. 5. Athu Ningal Kashdappeduvaan Hethuvaayirikkunna Dhaivaraajyaththinnu Ningale Yogyanmaaraayi Ennum Enningane Dhaivaththinte Neethiyulla Vidhikku Adayaalam Aakunnu. 5. All this is evidence that God's judgment is right, and as a result you will be counted worthy of the kingdom of God, for which you are suffering. 6. കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽ നിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി 6. Karththaavaaya Yeshu Thante Shakthiyulla Dhoothanmaarumaayi Svarggaththil Ninnu Agnijvaalayil Prathyakshanaayi 6. God is just: He will pay back trouble to those who trouble you 7. ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ 7. Dhaivaththe Ariyaaththavarkkum Nammude Karththaavaaya Yeshuvinte Suvishesham Anusarikkaaththavarkkum Prathikaaram Kodukkumpol 7. and give relief to you who are troubled, and to us as well. This will happen when the Lord Jesus is revealed from heaven in blazing fire with his powerful angels. 8. നിങ്ങളെ പീഡിപ്പിക്കുന്നവർക്കും പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നലക്കുന്നതു ദൈവസന്നിധിയിൽ നീതിയല്ലോ. 8. Ningale Peedippikkunnavarkkum Peedayum Peeda Anubhavikkunna Ningalkku Njangalodu Koode Aashvaasavum Pakaram Nalakkunnathu Dhaivasannidhiyil Neethiyallo. 8. He will punish those who do not know God and do not obey the gospel of our Lord Jesus. 9. ആ നാളിൽ അവൻ തന്റെ വിശുദ്ധന്മാരിൽ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിന്നും 9. Aa Naalil Avan Thante Vishuddhanmaaril Mahathvappedendathinnum Njangalude Saakshyam Ningal Vishvasichathupole Vishvasicha Ellaavarilum Thaan Athishayavishayam Aakendathinnum 9. They will be punished with everlasting destruction and shut out from the presence of the Lord and from the majesty of his power 10. വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകുന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും. 10. Varumpol Suvishesham Anusarikkaaththavar Karththaavinte Sannidhaanavum Avante Vallabhathvaththodukoodiya Mahathvavum Vittakunnu Nithyanaasham Enna Shikshaavidhi Anubhavikkum. 10. on the day he comes to be glorified in his holy people and to be marveled at among all those who have believed. This includes you, because you believed our testimony to you. 11. അതുകൊണ്ടു ഞങ്ങൾ നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപയാൽ നമ്മുടെ കർത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങൾ അവനിലും മഹത്വപ്പെടേണ്ടതിന്നു 11. Athukondu Njangal Nammude Dhaivaththinteyum Karththaavaaya Yeshukristhuvinteyum Krupayaal Nammude Karththaavaaya Yeshuvinte Naamam Ningalilum Ningal Avanilum Mahathvappedendathinnu 11. With this in mind, we constantly pray for you, that our God may count you worthy of his calling, and that by his power he may fulfill every good purpose of yours and every act prompted by your faith. 12. നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി എണ്ണി സൽഗുണത്തിലുള്ള സകലതാല്പര്യവും വിശ്വാസത്തിന്റെ പ്രവൃത്തിയും ശക്തിയോടെ പൂർണ്ണമാക്കിത്തരേണം എന്നു നിങ്ങൾക്കു വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു. 12. Nammude Dhaivam Ningale Thante Vilikku Yogyaraayi Enni Salgunaththilulla Sakalathaalparyavum Vishvaasaththinte Pravruththiyum Shakthiyode Poornnamaakkiththarenam Ennu Ningalkku Vendi Eppozhum Praarththikkunnu. 12. We pray this so that the name of our Lord Jesus may be glorified in you, and you in him, according to the grace of our God and the Lord Jesus Christ. |