1. ക്രിസ്തുയേശുവിലുള്ള ജീവന്റെ വാഗ്ദത്ത പ്രകാരം ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് പ്രിയ മകനായ തിമൊഥെയൊസിന്നു എഴുതുന്നതു: 1. Kristhuyeshuvilulla Jeevante Vaagdhaththa Prakaaram Dhaiveshdaththaal Kristhuyeshuvinte Apposthalanaaya Paulosu Priya Makanaaya Thimotheyosinnu Ezhuthunnathu: 1. Paul, an apostle of Christ Jesus by the will of God, according to the promise of life that is in Christ Jesus, 2. പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ. 2. Pithaavaaya Dhaivaththinkalninnum Nammude Karththaavaaya Yeshukristhuvinkal Ninnum Ninakku Krupayum Kanivum Samaadhaanavum Undaakatte. 2. To Timothy, my dear son: Grace, mercy and peace from God the Father and Christ Jesus our Lord. 3. എന്റെ പ്രാർത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചു നിന്റെ കണ്ണുനീർ ഔർത്തും നിന്നെ കണ്ടു സന്തോഷപൂർണ്ണനാകുവാൻ വാഞ്ഛിച്ചുംകൊണ്ടു 3. Ente Praarththanayil Raavum Pakalum Idavidaathe Ninne Smarichu Ninte Kannuneer Aurththum Ninne Kandu Santhoshapoornnanaakuvaan Vaanjchichumkondu 3. I thank God, whom I serve, as my forefathers did, with a clear conscience, as night and day I constantly remember you in my prayers. 4. ഞാൻ പൂർവ്വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ചു നിർമ്മലമനസ്സാക്ഷിയോടെ ആരാധിക്കുന്ന ദൈവത്തിന്നു നിന്റെ നിർവ്യാജവിശ്വാസത്തിന്റെ ഔർമ്മനിമിത്തം സ്തോത്രം ചെയ്യുന്നു. 4. Njaan Poorvvanmaarude Dhrushdaantham Anusarichu Nirmmalamanassaakshiyode Aaraadhikkunna Dhaivaththinnu Ninte Nirvyaajavishvaasaththinte Aurmmanimiththam Sthothram Cheyyunnu. 4. Recalling your tears, I long to see you, so that I may be filled with joy. 5. ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു. 5. Aa Vishvaasam Aadhyam Ninte Valiyamma Loveesilum Amma Yooneekkayilum Undaayirunnu; Ninnilum Undennu Njaan Urechirikkunnu. 5. I have been reminded of your sincere faith, which first lived in your grandmother Lois and in your mother Eunice and, I am persuaded, now lives in you also. 6. അതുകൊണ്ടു എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഔർമ്മപ്പെടുത്തുന്നു. 6. Athukondu Ente Kaiveppinaal Ninnilulla Dhaivaththinte Krupaavaram Jvalippikkenam Ennu Ninne Aurmmappeduththunnu. 6. For this reason I remind you to fan into flame the gift of God, which is in you through the laying on of my hands. 7. ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു. 7. Bheeruthvaththinte Aathmaavine Alla, Shakthiyudeyum Snehaththinteyum Subodhaththinteyum Aathmaavineyathre Dhaivam Namukku Thannathu. 7. For God did not give us a spirit of timidity, but a spirit of power, of love and of self-discipline. 8. അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക. 8. Athukondu Nammude Karththaavinte Saakshyaththeyum Avante Baddhanaaya Enneyum Kurichu Lajjikkaathe Suvisheshaththinnaayi Dhaivashakthikku Oththavannam Neeyum Ennodukoode Kashdam Sahikka. 8. So do not be ashamed to testify about our Lord, or ashamed of me his prisoner. But join with me in suffering for the gospel, by the power of God, 9. അവൻ നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, സകലകാലത്തിന്നും മുമ്പെ ക്രിസ്തുയേശുവിൽ നമുക്കു നല്കിയിരിക്കുന്നതും ഇപ്പോൾ മരണം നീക്കുകയും 9. Avan Namme Rakshikkayum Vishuddhavilikondu Vilikkayum Cheythathu Nammude Pravruththikal Nimiththamalla, Sakalakaalaththinnum Mumpe Kristhuyeshuvil Namukku Nalkiyirikkunnathum Ippol Maranam Neekkukayum 9. who has saved us and called us to a holy life--not because of anything we have done but because of his own purpose and grace. This grace was given us in Christ Jesus before the beginning of time, 10. സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്ത നിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ. 10. Suvishesham Kondu Jeevanum Akshayathayum Velippeduththukayum Cheytha Nammude Rakshithaavaaya Kristhuyeshuvinte Prathyakshathayaal Velippettirikkunnathumaaya Thante Svantha Nirnnayaththinnum Krupekkum Oththavannamathre. 10. but it has now been revealed through the appearing of our Savior, Christ Jesus, who has destroyed death and has brought life and immortality to light through the gospel. 11. ആ സുവിശേഷത്തിന്നു ഞാൻ പ്രസംഗിയും അപ്പൊസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു. 11. Aa Suvisheshaththinnu Njaan Prasamgiyum Apposthalanum Upadheshdaavumaayi Niyamikkappettirikkunnu. 11. And of this gospel I was appointed a herald and an apostle and a teacher. 12. അതു നിമിത്തം തന്നേ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു. 12. Athu Nimiththam Thanne Njaan Ithokkeyum Sahikkunnu; Enkilum Lajjikkunnilla; Njaan Aare Vishvasichirikkunnu Ennariyunnu; Avan Ente Upanidhi Aa Dhivasamvare Sookshippaan Shakthan Ennu Urachumirikkunnu. 12. That is why I am suffering as I am. Yet I am not ashamed, because I know whom I have believed, and am convinced that he is able to guard what I have entrusted to him for that day. 13. എന്നോടു കേട്ട പത്ഥ്യവചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക. 13. Ennodu Ketta Paththyavachanam Nee Kristhuyeshuvilulla Vishvaasaththilum Snehaththilum Maathrukayaakkikkolka. 13. What you heard from me, keep as the pattern of sound teaching, with faith and love in Christ Jesus. 14. ആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊൾക. 14. Aa Nalla Upanidhi Nammil Adhivasikkunna Parishuddhaathmaavinaal Sookshichukolka. 14. Guard the good deposit that was entrusted to you--guard it with the help of the Holy Spirit who lives in us. 15. ആസ്യക്കാർ എല്ലാവരും എന്നെ വിട്ടുപൊയക്ക്ളഞ്ഞു എന്നു നീ അറിയുന്നുവല്ലോ; ഫുഗലൊസും ഹെർമ്മെഗനേസും ആ കൂട്ടത്തിൽ ഉള്ളവർ ആകുന്നു. 15. Aasyakkaar Ellaavarum Enne Vittupoyakklanju Ennu Nee Ariyunnuvallo; Phugalosum Hermmeganesum Aa Koottaththil Ullavar Aakunnu. 15. You know that everyone in the province of Asia has deserted me, including Phygelus and Hermogenes. 16. പലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫൊരൊസിന്റെ കുടുംബത്തിന്നു കർത്താവു കരുണ നലകുമാറാകട്ടെ. 16. Palappozhum Enne Thanuppichavanaaya Onesiphorosinte Kudumbaththinnu Karththaavu Karuna Nalakumaaraakatte. 16. May the Lord show mercy to the household of Onesiphorus, because he often refreshed me and was not ashamed of my chains. 17. അവൻ എന്റെ ചങ്ങലയെക്കുറിച്ചു ലജ്ജിക്കാതെ ഞാൻ റോമയിൽ എത്തിയ ഉടനെ താല്പര്യത്തോടെ എന്നെ തിരഞ്ഞു കണ്ടെത്തുകയും ചെയ്തു. 17. Avan Ente Changalayekkurichu Lajjikkaathe Njaan Romayil Eththiya Udane Thaalparyaththode Enne Thiranju Kandeththukayum Cheythu. 17. On the contrary, when he was in Rome, he searched hard for me until he found me. 18. ആ ദിവസത്തിൽ കർത്താവിന്റെ പക്കൽ കരുണ കണ്ടെത്തുവാൻ കർത്താവു അവന്നു സംഗതിവരുത്തട്ടെ. എഫെസൊസിൽവെച്ചു അവൻ എനിക്കു എന്തെല്ലാം ശുശ്രൂഷ ചെയ്തു എന്നു നീ നല്ലവണ്ണം അറിയുന്നുവല്ലോ. 18. Aa Dhivasaththil Karththaavinte Pakkal Karuna Kandeththuvaan Karththaavu Avannu Samgathivaruththatte. Ephesosilvechu Avan Enikku Enthellaam Shushroosha Cheythu Ennu Nee Nallavannam Ariyunnuvallo. 18. May the Lord grant that he will find mercy from the Lord on that day! You know very well in how many ways he helped me in Ephesus. |