Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

ഫിലേമോൻ: അദ്ധ്യായം 1

 
Custom Search
1

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. ക്രിസ്തുയേശുവിന്റെ ബദ്ധനായ പൌലോസും സഹോദരനായ തിമൊഥെയൊസും ഞങ്ങളുടെ പ്രിയനും കൂട്ടുവേലക്കാരനുമായ ഫിലേമോൻ എന്ന നിനക്കും

1. Kristhuyeshuvinte Baddhanaaya Paulosum Sahodharanaaya Thimotheyosum Njangalude Priyanum Koottuvelakkaaranumaaya Philemon Enna Ninakkum

1. Paul, a prisoner of Christ Jesus, and Timothy our brother,

2. സഹോദരിയായ അപ്പിയെക്കും ഞങ്ങളുടെ സഹഭടനായ അർക്കിപ്പൊസിന്നും നിന്റെ വീട്ടിലെ സഭെക്കും എഴുതുന്നുതു:

2. Sahodhariyaaya Appiyekkum Njangalude Sahabhadanaaya Arkkipposinnum Ninte Veettile Sabhekkum Ezhuthunnuthu:

2. To Philemon our dear friend and fellow worker, to Apphia our sister, to Archippus our fellow soldier and to the church that meets in your home:

3. നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

3. Nammude Pithaavaaya Dhaivaththinkal Ninnum Karththaavaaya Yeshukristhuvinkalninnum Ningalkku Krupayum Samaadhaanavum Undaakatte.

3. Grace to you and peace from God our Father and the Lord Jesus Christ.

4. കർത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ചു

4. Karththaavaaya Yeshuvinodum Sakalavishuddhanmaarodum Ninakkulla Snehaththeyum Vishvaasaththeyum Kurichu

4. I always thank my God as I remember you in my prayers,

5. ഞാൻ കേട്ടിട്ടു നമ്മിലുള്ള എല്ലാനന്മയുടെയും പരിജ്ഞാനത്താൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ ക്രിസ്തുവിന്നായി സഫലമാകേണ്ടതിന്നു

5. Njaan Kettittu Nammilulla Ellaananmayudeyum Parijnjaanaththaal Ninte Vishvaasaththinte Koottaayma Kristhuvinnaayi Saphalamaakendathinnu

5. because I hear about your faith in the Lord Jesus and your love for all the saints.

6. എന്റെ പ്രാർത്ഥനയിൽ നിന്നെ ഔർത്തു എപ്പോഴും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.

6. Ente Praarththanayil Ninne Aurththu Eppozhum Ente Dhaivaththinnu Sthothram Cheyyunnu.

6. I pray that you may be active in sharing your faith, so that you will have a full understanding of every good thing we have in Christ.

7. സഹോദരാ, വിശുദ്ധന്മാരുടെ ഹൃദയം നീ തണുപ്പിച്ചതുനിമിത്തം നിന്റെ സ്നേഹത്തിൽ എനിക്കു വളരെ സന്തോഷവും ആശ്വാസവും ഉണ്ടായി.

7. Sahodharaa, Vishuddhanmaarude Hrudhayam Nee Thanuppichathunimiththam Ninte Snehaththil Enikku Valare Santhoshavum Aashvaasavum Undaayi.

7. Your love has given me great joy and encouragement, because you, brother, have refreshed the hearts of the saints.

8. ആകയാൽ യുക്തമായതു നിന്നോടു കല്പിപ്പാൻ ക്രിസ്തുവിൽ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും

8. Aakayaal Yukthamaayathu Ninnodu Kalpippaan Kristhuvil Enikku Valare Dhairyam Undenkilum

8. Therefore, although in Christ I could be bold and order you to do what you ought to do,

9. പൌലോസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നതു.

9. Paulosu Enna Vayassanum Ippol Kristhuyeshuvinte Baddhanumaayirikkunna Ee Njaan Sneham Nimiththam Apekshikkayathre Cheyyunnathu.

9. yet I appeal to you on the basis of love. I then, as Paul--an old man and now also a prisoner of Christ Jesus--

10. തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിന്നു വേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നതു.

10. Thadavil Irikkumpol Njaan Janippicha Ente Makanaaya Onesimosinnu Vendi Aakunnu Ninnodu Apekshikkunnathu.

10. I appeal to you for my son Onesimus, who became my son while I was in chains.

11. അവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻ തന്നേ.

11. Avan Mumpe Ninakku Prayojanamillaaththavan Aayirunnu; Ippol Ninakkum Enikkum Nalla Prayojanamullavan Thanne.

11. Formerly he was useless to you, but now he has become useful both to you and to me.

12. എനിക്കു പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു.

12. Enikku Praanapriyanaaya Avane Njaan Madakki Ayachirikkunnu.

12. I am sending him--who is my very heart--back to you.

13. സുവിശേഷംനിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന്നു അവനെ നിനക്കു പകരം എന്റെ അടുക്കൽ തന്നേ നിർത്തിക്കൊൾവാൻ എനിക്കു ആഗ്രഹമുണ്ടായിരുന്നു.

13. Suvisheshamnimiththamulla Thadavil Enne Shushrooshikkendathinnu Avane Ninakku Pakaram Ente Adukkal Thanne Nirththikkolvaan Enikku Aagrahamundaayirunnu.

13. I would have liked to keep him with me so that he could take your place in helping me while I am in chains for the gospel.

14. എങ്കിലും നിന്റെ ഗുണം നിർബ്ബന്ധത്താൽ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന്നു നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്‍വാൻ എനിക്കു മനസ്സില്ലായിരുന്നു.

14. Enkilum Ninte Gunam Nirbbandhaththaal Ennapole Alla, Manassode Aakendathinnu Ninte Sammatham Koodaathe Onnum Chey‍vaan Enikku Manassillaayirunnu.

14. But I did not want to do anything without your consent, so that any favor you do will be spontaneous and not forced.

15. അവൻ അല്പകാലം വേറുവിട്ടുപോയതു അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന്നു ആയിരിക്കും;

15. Avan Alpakaalam Veruvittupoyathu Avane Sadhaakaalaththekkum Ninakku Labhikkendathinnu Aayirikkum;

15. Perhaps the reason he was separated from you for a little while was that you might have him back for good--

16. അവൻ ഇനി ദാസനല്ല, ദാസന്നു മീതെ പ്രിയസഹോദരൻ തന്നേ; അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം?

16. Avan Ini Dhaasanalla, Dhaasannu Meethe Priyasahodharan Thanne; Avan Visheshaal Enikku Priyan Enkil Ninakku Jadasambandhamaayum Karththrusambandhamaayum Ethra Adhikam?

16. no longer as a slave, but better than a slave, as a dear brother. He is very dear to me but even dearer to you, both as a man and as a brother in the Lord.

17. ആകയാൽ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കിൽ അവനെ എന്നെപ്പോലെ ചേർത്തുകൊൾക.

17. Aakayaal Nee Enne Koottaali Ennu Karuthunnu Enkil Avane Enneppole Cherththukolka.

17. So if you consider me a partner, welcome him as you would welcome me.

18. അവൻ നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടം പെട്ടിട്ടോ ഉണ്ടെങ്കിൽ അതു എന്റെ പേരിൽ കണക്കിട്ടുകൊൾക.

18. Avan Ninnodu Vallathum Anyaayam Cheythitto Kadam Pettitto Undenkil Athu Ente Peril Kanakkittukolka.

18. If he has done you any wrong or owes you anything, charge it to me.

19. പൌലോസ് എന്ന ഞാൻ സ്വന്തകയ്യാൽ എഴുതിയിരിക്കുന്നു; ഞാൻ തന്നു തീർക്കാം. നീ നിന്നെ തന്നേ എനിക്കു തരുവാൻ കടംപെട്ടിരിക്കുന്നു എന്നു ഞാൻ പറയേണം എന്നില്ലല്ലോ.

19. Paulosu Enna Njaan Svanthakayyaal Ezhuthiyirikkunnu; Njaan Thannu Theerkkaam. Nee Ninne Thanne Enikku Tharuvaan Kadampettirikkunnu Ennu Njaan Parayenam Ennillallo.

19. I, Paul, am writing this with my own hand. I will pay it back--not to mention that you owe me your very self.

20. അതേ സഹോദരാ, നിന്നെക്കൊണ്ടു എനിക്കു കർത്താവിൽ ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവിൽ എന്റെ ഹൃദയം തണുപ്പിക്ക.

20. Athe Sahodharaa, Ninnekkondu Enikku Karththaavil Oranubhavam Vendiyirikkunnu; Kristhuvil Ente Hrudhayam Thanuppikka.

20. I do wish, brother, that I may have some benefit from you in the Lord; refresh my heart in Christ.

21. നിന്റെ അനുസരണത്തെപ്പറ്റി എനിക്കു നിശ്ചയം ഉണ്ടു; ഞാൻ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാൻ എഴുതുന്നതു.

21. Ninte Anusaranaththeppatti Enikku Nishchayam Undu; Njaan Parayunnathilumadhikam Nee Cheyyum Ennarinjittaakunnu Njaan Ezhuthunnathu.

21. Confident of your obedience, I write to you, knowing that you will do even more than I ask.

22. ഇതല്ലാതെ നിങ്ങളുടെ പ്രാർത്ഥനയാൽ ഞാൻ നിങ്ങൾക്കു നല്കപ്പെടും എന്നു പ്രത്യാശ ഉണ്ടാകകൊണ്ടു എനിക്കു പാർപ്പിടം ഒരുക്കിക്കൊൾക.

22. Ithallaathe Ningalude Praarththanayaal Njaan Ningalkku Nalkappedum Ennu Prathyaasha Undaakakondu Enikku Paarppidam Orukkikkolka.

22. And one thing more: Prepare a guest room for me, because I hope to be restored to you in answer to your prayers.

23. ക്രിസ്തുയേശുവിൽ എന്റെ സഹബദ്ധനായ എപ്പഫ്രാസും

23. Kristhuyeshuvil Ente Sahabaddhanaaya Eppaphraasum

23. Epaphras, my fellow prisoner in Christ Jesus, sends you greetings.

24. എന്റെ കൂട്ടുവേലക്കാരനായ മർക്കൊസും അരിസ്തർക്കൊസും ദേമാസും ലൂക്കൊസും നിനക്കു വന്ദനം ചൊല്ലുന്നു.

24. Ente Koottuvelakkaaranaaya Markkosum Aristharkkosum Dhemaasum Lookkosum Ninakku Vandhanam Chollunnu.

24. And so do Mark, Aristarchus, Demas and Luke, my fellow workers.

25. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ .

25. Nammude Karththaavaaya Yeshukristhuvinte Krupa Ningalude Aathmaavodukoode Irikkumaaraakatte. Aamen .

25. The grace of the Lord Jesus Christ be with your spirit.

Why do ads appear in this Website?

×