1. ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു 1. Dhaivam Pandu Bhaagam Bhaagamaayittum Vividhamaayittum Pravaachakanmaarmukhaantharam Pithaakkanmaarodu Arulicheythittu 1. In the past God spoke to our forefathers through the prophets at many times and in various ways, 2. ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി. 2. Ee Anthyakaalaththu Puthran Mukhaantharam Nammodu Arulicheythirikkunnu. Avane Thaan Sakalaththinnum Avakaashiyaakki Vechu; Avan Mukhaantharam Lokaththeyum Undaakki. 2. but in these last days he has spoken to us by his Son, whom he appointed heir of all things, and through whom he made the universe. 3. അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും 3. Avan Avante Thejassinte Prabhayum Thathvaththinte Mudhrayum Sakalaththeyum Thante Shakthiyulla Vachanaththaal Vahikkunnavanum Aakakondu Paapangalkku Parihaaram Undaakkiyashesham Uyaraththil Mahimayude Valaththubhaagaththu Irikkayum 3. The Son is the radiance of God's glory and the exact representation of his being, sustaining all things by his powerful word. After he had provided purification for sins, he sat down at the right hand of the Majesty in heaven. 4. അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ് നായിത്തീരുകയും ചെയ്തു. 4. 4. So he became as much superior to the angels as the name he has inherited is superior to theirs. 5. “നീ എന്റെ പുത്രൻ ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? 5. “nee Ente Puthran ; Njaan Innu Ninne Janippichirikkunnu” Ennum “njaan Avannu Pithaavum Avan Enikku Puthranum Aayirikkum” Ennum Dhoothanmaaril Aarodenkilum Vallappozhum Arulicheythittundo? 5. For to which of the angels did God ever say, "You are my Son; today I have become your Father "? Or again, "I will be his Father, and he will be my Son"? 6. ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു. 6. Aadhyajaathane Pinneyum Bhoothalaththilekku Praveshippikkumpol: “dhaivaththinte Sakaladhoothanmaarum Avane Namaskarikkenam” Ennu Thaan Arulicheyyunnu. 6. And again, when God brings his firstborn into the world, he says, "Let all God's angels worship him." 7. “അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു. 7. “avan Kaattukale Thante Dhoothanmaarum Agnijvaalaye Thante Shushrooshakanmaarum Aakkunnu” Ennu Dhoothanmaarekkurichu Parayunnu. 7. In speaking of the angels he says, "He makes his angels winds, his servants flames of fire." 8. പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ. 8. Puthranodo: “dhaivame, Ninte Simhaasanam Ennum Ennekkumullathu; Ninte Raajathvaththinte Chenkol Nerulla Chenkol. 8. But about the Son he says, "Your throne, O God, will last for ever and ever, and righteousness will be the scepter of your kingdom. 9. നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും 9. Nee Neethiye Ishdappedukayum Dhushdathaye Dhveshikkayum Cheythirikkayaal Dhaivame, Ninte Dhaivam Ninte Koottukaaril Paramaayi Ninne Aanandhathailamkondu Abhishekam Cheythirikkunnu” Ennum 9. You have loved righteousness and hated wickedness; therefore God, your God, has set you above your companions by anointing you with the oil of joy." 10. “കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. 10. “karththaave, Nee Poorvvakaalaththu Bhoomikku Adisthaanam Ittu, Aakaashavum Ninte Kaikalude Pravruththi Aakunnu. 10. He also says, "In the beginning, O Lord, you laid the foundations of the earth, and the heavens are the work of your hands. 11. അവ നശിക്കും; നീയോ നിലനിലക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും; 11. Ava Nashikkum; Neeyo Nilanilakkum; Ava Ellaam Vasthrampole Pazhakippokum; 11. They will perish, but you remain; they will all wear out like a garment. 12. ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു. 12. Uduppupole Nee Avaye Churuttum; Vasthrampole Ava Maarippokum; Neeyo Ananyan ; Ninte Samvathsarangal Avasaanikkayumilla” Ennum Parayunnu. 12. You will roll them up like a robe; like a garment they will be changed. But you remain the same, and your years will never end." 13. “ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീ മാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? 13. 13. To which of the angels did God ever say, "Sit at my right hand until I make your enemies a footstool for your feet"? 14. അവർ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ? 14. Avar Okkeyum Rakshapraapippaanullavarude Shushrooshekku Ayakkappedunna Sevakaathmaakkalallayo? 14. Are not all angels ministering spirits sent to serve those who will inherit salvation? |