Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

യാക്കോബ്: അദ്ധ്യായം 1

 
Custom Search
1 2 3 4 5

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. ദൈവത്തിന്റെയും കർത്താവായ യേശു ക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു: ചിതറിപ്പാർക്കുംന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം.

1. Dhaivaththinteyum Karththaavaaya Yeshu Kristhuvinteyum Dhaasanaaya Yaakkobu Ezhuthunnathu: Chitharippaarkkumnna Panthrandu Gothrangalkkum Vandhanam.

1. James, a servant of God and of the Lord Jesus Christ, To the twelve tribes scattered among the nations: Greetings.

2. എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ

2. Ente Sahodharanmaare, Ningal Vividhapareekshakalil Akappedumpol

2. Consider it pure joy, my brothers, whenever you face trials of many kinds,

3. നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ .

3. Ningalude Vishvaasaththinte Parishodhana Sthiratha Ulavaakkunnu Ennu Arinju Athu Ashesham Santhosham Ennu Ennuvin .

3. because you know that the testing of your faith develops perseverance.

4. എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.

4. Ennaal Ningal Onnilum Kuravillaathe Thikanjavarum Sampoornnarum Aakendathinnu Sthirathekku Thikanja Pravruththi Undaakatte.

4. Perseverance must finish its work so that you may be mature and complete, not lacking anything.

5. നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാർയ്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും.

5. Ningalil Oruththannu Jnjaanam Kuravaakunnu Enkil Bharthsikkaathe Ellaavarkkum Audhaaryyamaayi Kodukkunnavanaaya Dhaivaththodu Yaachikkatte; Appol Avannu Labhikkum.

5. If any of you lacks wisdom, he should ask God, who gives generously to all without finding fault, and it will be given to him.

6. എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം: സംശയിക്കുന്നവൻ കാറ്റടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ .

6. Ennaal Avan Onnum Samshayikkaathe Vishvaasaththode Yaachikkenam: Samshayikkunnavan Kaattadichu Alayunna Kadalththirekku Saman .

6. But when he asks, he must believe and not doubt, because he who doubts is like a wave of the sea, blown and tossed by the wind.

7. ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിങ്കൽനിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുതു.

7. Inganeyulla Manushyan Karththaavinkalninnu Vallathum Labhikkum Ennu Niroopikkaruthu.

7. That man should not think he will receive anything from the Lord;

8. ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.

8. Irumanassulla Manushyan Thante Vazhikalil Okkeyum Asthiran Aakunnu.

8. he is a double-minded man, unstable in all he does.

9. എന്നാൽ എളിയ സഹോദരൻ തന്റെ ഉയർച്ചയിലും

9. Ennaal Eliya Sahodharan Thante Uyarchayilum

9. The brother in humble circumstances ought to take pride in his high position.

10. ധനവനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ.

10. Dhanavano Pullinte Poopole Ozhinjupokunnavanaakayaal Thante Elimayilum Prashamsikkatte.

10. But the one who is rich should take pride in his low position, because he will pass away like a wild flower.

11. സൂർയ്യൻ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ലു ഉണങ്ങി പൂവു തീർന്നു അതിന്റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപോകും.

11. Sooryyan Ushnakkaattode Udhichittu Pullu Unangi Poovu Theernnu Athinte Roopabhamgi Kettupokunnu. Athupole Dhanavaanum Thante Prayathnangalil Vaadipokum.

11. For the sun rises with scorching heat and withers the plant; its blossom falls and its beauty is destroyed. In the same way, the rich man will fade away even while he goes about his business.

12. പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കും വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.

12. Pareeksha Sahikkunna Manushyan Bhaagyavaan ; Avan Kollaakunnavanaayi Thelinja Shesham Karththaavu Thanne Snehikkunnavarkkum Vaagdhaththam Cheytha Jeevakireedam Praapikkum.

12. Blessed is the man who perseveres under trial, because when he has stood the test, he will receive the crown of life that God has promised to those who love him.

13. പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.

13. Pareekshikkappedumpol Njaan Dhaivaththaal Pareekshikkappedunnu Ennu Aarum Parayaruthu. Dhaivam Dhoshangalaal Pareekshikkappedaaththavan Aakunnu; Thaan Aareyum Pareekshikkunnathumilla.

13. When tempted, no one should say, "God is tempting me." For God cannot be tempted by evil, nor does he tempt anyone;

14. ഔരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.

14. Auroruththan Pareekshikkappedunnathu Svanthamohaththaal Aakarshichu Vasheekarikkappedukayaal Aakunnu.

14. but each one is tempted when, by his own evil desire, he is dragged away and enticed.

15. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.

15. Moham Garbham Dharichu Paapaththe Prasavikkunnu; Paapam Muzhuththittu Maranaththe Perunnu.

15. Then, after desire has conceived, it gives birth to sin; and sin, when it is full-grown, gives birth to death.

16. എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുതു.

16. Ente Priyasahodharanmaare, Vanchikkappedaruthu.

16. Don't be deceived, my dear brothers.

17. എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.

17. Ellaa Nalla Dhaanavum Thikanja Varam Okkeyum Uyaraththilninnu Velichangalude Pithaavinkal Ninnu Irangivarunnu. Avannu Vikaaramo Gathibhedhaththaalulla Aachaadhanamo Illa.

17. Every good and perfect gift is from above, coming down from the Father of the heavenly lights, who does not change like shifting shadows.

18. നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.

18. Naam Avante Srushdikalil Oruvidham Aadhyaphalamaakendathinnu Avan Thante Ishdam Hethuvaayi Sathyaththinte Vachanaththaal Namme Janippichirikkunnu.

18. He chose to give us birth through the word of truth, that we might be a kind of firstfruits of all he created.

19. പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.

19. Priyasahodharanmaare, Ningal Athu Ariyunnuvallo. Ennaal Ethu Manushyanum Kelppaan Vegathayum Paravaan Thaamasavum Kopaththinnu Thaamasavumullavan Aayirikkatte.

19. My dear brothers, take note of this: Everyone should be quick to listen, slow to speak and slow to become angry,

20. മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല.

20. Manushyante Kopam Dhaivaththinte Neethiye Pravarththikkunnilla.

20. for man's anger does not bring about the righteous life that God desires.

21. ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൌമ്യതയോടെ കൈക്കൊൾവിൻ .

21. Aakayaal Ellaa Azhukkum Dhushdathayude Aadhikyavum Vittu Ningalude Aathmaakkale Rakshippaan Shakthiyullathum Ulnattathumaaya Vachanam Saumyathayode Kaikkolvin .

21. Therefore, get rid of all moral filth and the evil that is so prevalent and humbly accept the word planted in you, which can save you.

22. എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ .

22. Enkilum Vachanam Kelkka Maathram Cheythukondu Thangale Thanne Chathikkaathe Athine Cheyyunnavaraayum Irippin .

22. Do not merely listen to the word, and so deceive yourselves. Do what it says.

23. ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു.

23. Oruththan Vachanam Kelkkunnavan Enkilum Cheyyaaththavanaayirunnaal Avan Thante Svaabhaavika Mukham Kannaadiyil Nokkunna Aalodu Okkunnu.

23. Anyone who listens to the word but does not do what it says is like a man who looks at his face in a mirror

24. അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു.

24. Avan Thanneththaan Kandu Purappettu Thaan Inna Roopam Aayirunnu Ennu Udane Marannupokunnu.

24. and, after looking at himself, goes away and immediately forgets what he looks like.

25. സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതിൽ നിലനിലക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും.

25. Svaathanthryaththinte Thikanja Nyaayapramaanam Uttunokki Athil Nilanilakkunnavano Kettu Marakkunnavanalla, Pravruththi Cheyyunnavanaayi Thaan Cheyyunnathil Bhaagyavaan Aakum.

25. But the man who looks intently into the perfect law that gives freedom, and continues to do this, not forgetting what he has heard, but doing it--he will be blessed in what he does.

26. നിങ്ങളിൽ ഒരുവൻ തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്നു നിരൂപിച്ചാൽ അവന്റെ ഭക്തി വ്യർത്ഥം അത്രേ.

26. Ningalil Oruvan Thante Naavinnu Kadinjaanidaathe Thante Hrudhayaththe Vanchichukondu Thaan Bhakthan Ennu Niroopichaal Avante Bhakthi Vyarththam Athre.

26. If anyone considers himself religious and yet does not keep a tight rein on his tongue, he deceives himself and his religion is worthless.

27. പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.

27. Pithaavaaya Dhaivaththinte Mumpaake Shuddhavum Nirmmalavumaayulla Bhakthiyo: Anaathareyum Vidhavamaareyum Avarude Sankadaththil Chennu Kaanunnathum Lokaththaalulla Kalankam Pattaathavannam Thanneththaan Kaaththukollunnathum Aakunnu.

27. Religion that God our Father accepts as pure and faultless is this: to look after orphans and widows in their distress and to keep oneself from being polluted by the world.

Why do ads appear in this Website?

×