1. യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്റെ മകനായി മോശെയുടെ ശുശ്രൂഷകനായ യോശുവയോടു അരുളിച്ചെയ്തതു: 1. Yahovayude Dhaasanaaya Mosheyude Maranashesham Yahova Noonte Makanaayi Mosheyude Shushrooshakanaaya Yoshuvayodu Arulicheythathu: 1. After the death of Moses the servant of the LORD, the LORD said to Joshua son of Nun, Moses' aide: 2. എന്റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും പുറപ്പെട്ടു യോർദ്ദാന്നക്കരെ ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തേക്കു കടന്നുപോകുവിൻ . 2. Ente Dhaasanaaya Moshe Marichu; Aakayaal Neeyum Ee Janamokkeyum Purappettu Yorddhaannakkare Njaan Yisraayelmakkalkku Kodukkunna Dheshaththekku Kadannupokuvin . 2. "Moses my servant is dead. Now then, you and all these people, get ready to cross the Jordan River into the land I am about to give to them-to the Israelites. 3. നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാൻ മോശെയോടു കല്പിച്ചതുപോലെ നിങ്ങൾക്കു തന്നിരിക്കുന്നു. 3. Ningalude Ullankaal Chavittunna Sthalamokkeyum Njaan Mosheyodu Kalpichathupole Ningalkku Thannirikkunnu. 3. I will give you every place where you set your foot, as I promised Moses. 4. മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറു മഹാസമുദ്രംവരെയും നിങ്ങളുടെ അതിരായിരിക്കും. 4. Marubhoomiyum Ee Lebaanonum Thudangi Phraaththu Enna Mahaanadhivareyum Hithyarude Dhesham Okkeyum Padinjaaru Mahaasamudhramvareyum Ningalude Athiraayirikkum. 4. Your territory will extend from the desert to Lebanon, and from the great river, the Euphrates-all the Hittite country-to the Great Sea on the west. 5. നിന്റെ ജീവകാലത്തു ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നിൽക്കയില്ല; ഞാൻ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കയും ഇല്ല. 5. Ninte Jeevakaalaththu Orikkalum Oru Manushyanum Ninte Nere Nilkkayilla; Njaan Mosheyodukoode Irunnathu Pole Ninnodukoodeyum Irikkum; Njaan Ninne Kai Vidukayilla, Upekshikkayum Illa. 5. No one will be able to stand up against you all the days of your life. As I was with Moses, so I will be with you; I will never leave you nor forsake you. 6. ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്കും കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന്നു അവകാശമായി വിഭാഗിക്കും. 6. Urappum Dhairyavum Ullavanaayirikka; Njaan Avarkkum Kodukkumennu Avarude Pithaakkanmaarodu Sathyam Cheytha Dhesham Nee Ee Janaththinnu Avakaashamaayi Vibhaagikkum. 6. "Be strong and courageous, because you will lead these people to inherit the land I swore to their forefathers to give them. 7. എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു. 7. Ente Dhaasanaaya Moshe Ninnodu Kalpichittulla Nyaayapramaanamokkeyum Anusarichu Nadakkendathinnu Nalla Urappum Dhairyavum Ullavanaayi Maathram Irikka; Chellunnedaththokkeyum Nee Shubhamaayirikkendathinnu Athu Vittu Idaththotto Valaththotto Maararuthu. 7. Be strong and very courageous. Be careful to obey all the law my servant Moses gave you; do not turn from it to the right or to the left, that you may be successful wherever you go. 8. ഈ ന്യായപ്രാമണപുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും. 8. Ee Nyaayapraamanapusthakaththilullathu Ninte Vaayilninnu Neengippokaruthu; Athil Ezhuthiyirikkunnathupole Okkeyum Pramaanichunadakkendathinnu Nee Raavum Pakalum Athu Dhyaanichukondirikkenam; Ennaal Ninte Pravruththi Saadhikkum; Nee Kruthaarththanaayum Irikkum. 8. Do not let this Book of the Law depart from your mouth; meditate on it day and night, so that you may be careful to do everything written in it. Then you will be prosperous and successful. 9. നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ. 9. Ninte Dhaivamaaya Yahova Nee Pokunnedaththokkeyum Ninnodukoode Ullathukondu Urappum Dhairyavumullavanaayirikka; Bhayappedaruthu, Bhramikkayum Aruthu Ennu Njaan Ninnodu Kalpichuvallo. 9. Have I not commanded you? Be strong and courageous. Do not be terrified; do not be discouraged, for the LORD your God will be with you wherever you go." 10. എന്നാറെ യോശുവ ജനത്തിന്റെ പ്രമാണികളോടു കല്പിച്ചതു: 10. Ennaare Yoshuva Janaththinte Pramaanikalodu Kalpichathu: 10. So Joshua ordered the officers of the people: 11. പാളയത്തിൽ കൂടി കടന്നു ജനത്തോടു: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു അവകാശമായി തരുന്ന ദേശം കൈവശമാക്കുവാൻ ചെല്ലേണ്ടതിന്നു നിങ്ങൾ മൂന്നു ദിവസം കഴിഞ്ഞിട്ടു യോർദ്ദാന്നക്കരെ കടക്കേണ്ടതാകയാൽ ഭക്ഷണസാധനം ഒരുക്കിക്കൊൾവിൻ എന്നു കല്പിപ്പിൻ . 11. Paalayaththil Koodi Kadannu Janaththodu: Ningalude Dhaivamaaya Yahova Ningalkku Avakaashamaayi Tharunna Dhesham Kaivashamaakkuvaan Chellendathinnu Ningal Moonnu Dhivasam Kazhinjittu Yorddhaannakkare Kadakkendathaakayaal Bhakshanasaadhanam Orukkikkolvin Ennu Kalpippin . 11. "Go through the camp and tell the people, 'Get your supplies ready. Three days from now you will cross the Jordan here to go in and take possession of the land the LORD your God is giving you for your own.'" 12. പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞതു എന്തെന്നാൽ: 12. Pinne Yoshuva Roobenyarodum Gaadhyarodum Manasheyude Paathigothraththodum Paranjathu Enthennaal: 12. But to the Reubenites, the Gadites and the half-tribe of Manasseh, Joshua said, 13. യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ച വചനം ഔർത്തുകൊൾവിൻ ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു സ്വസ്ഥത നല്കി ഈ ദേശവും തന്നിരിക്കുന്നു. 13. Yahovayude Dhaasanaaya Moshe Ningalodu Kalpicha Vachanam Aurththukolvin ; Ningalude Dhaivamaaya Yahova Ningalkku Svasthatha Nalki Ee Dheshavum Thannirikkunnu. 13. "Remember the command that Moses the servant of the LORD gave you: 'The LORD your God is giving you rest and has granted you this land.' 14. നിങ്ങളുടെ ഭാര്യമാരും കുഞ്ഞുകുട്ടികളും നിങ്ങളുടെ കന്നുകാലികളും യോർദ്ദാന്നിക്കരെ മോശെ നിങ്ങൾക്കു തന്നിട്ടുള്ള ദേശത്തിരിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായവർ ഒക്കെയും സന്നദ്ധരായി നിങ്ങളുടെ സഹോദരന്മാർക്കും മുമ്പായി കടന്നുചെന്നു 14. Ningalude Bhaaryamaarum Kunjukuttikalum Ningalude Kannukaalikalum Yorddhaannikkare Moshe Ningalkku Thannittulla Dheshaththirikkatte; Ennaal Ningalil Yuddhapraapthanmaaraayavar Okkeyum Sannaddharaayi Ningalude Sahodharanmaarkkum Mumpaayi Kadannuchennu 14. Your wives, your children and your livestock may stay in the land that Moses gave you east of the Jordan, but all your fighting men, fully armed, must cross over ahead of your brothers. You are to help your brothers 15. യഹോവ നിങ്ങൾക്കു എന്നപോലെ നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നലകുകയും നിങ്ങളുടെ ദൈവമായ യഹോവ അവർക്കും കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കേണം; അതിന്റെ ശേഷം നിങ്ങൾ യഹോവയുടെ ദാസനായ മോശെ കിഴക്കു യോർദ്ദാന്നിക്കരെ നിങ്ങൾക്കു തന്നിട്ടുള്ള അവകാശദേശത്തേക്കു മടങ്ങി വന്നു അതിനെ അനുഭവിച്ചുകൊള്ളേണം. 15. Yahova Ningalkku Ennapole Ningalude Sahodharanmaarkkum Svasthatha Nalakukayum Ningalude Dhaivamaaya Yahova Avarkkum Kodukkunna Dhesham Avar Kaivashamaakkukayum Cheyyuvolam Avare Sahaayikkenam; Athinte Shesham Ningal Yahovayude Dhaasanaaya Moshe Kizhakku Yorddhaannikkare Ningalkku Thannittulla Avakaashadheshaththekku Madangi Vannu Athine Anubhavichukollenam. 15. until the LORD gives them rest, as he has done for you, and until they too have taken possession of the land that the LORD your God is giving them. After that, you may go back and occupy your own land, which Moses the servant of the LORD gave you east of the Jordan toward the sunrise." 16. അവർ യോശുവയോടു: നീ ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയക്കുന്നേടത്തൊക്കെയും ഞങ്ങൾ പോകും. 16. Avar Yoshuvayodu: Nee Njangalodu Kalpikkunnathokkeyum Njangal Cheyyum; Njangale Ayakkunnedaththokkeyum Njangal Pokum. 16. Then they answered Joshua, "Whatever you have commanded us we will do, and wherever you send us we will go. 17. ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി. 17. Njangal Mosheye Sakalaththilum Anusarichathupole Ninneyum Anusarikkum; Ninte Dhaivamaaya Yahova Mosheyodukoode Irunnathupole Ninnodukoodeyum Irunnaal Mathi. 17. Just as we fully obeyed Moses, so we will obey you. Only may the LORD your God be with you as he was with Moses. 18. ആരെങ്കിലും നിന്റെ കല്പന മറുക്കയും നീ കല്പിക്കുന്ന യാതൊന്നിലും നിന്റെ വാക്കു അനുസരിക്കാതിരിക്കയും ചെയ്താൽ അവൻ മരിക്കേണം; ഉറപ്പും ധൈര്യവുമുള്ളവനായി മാത്രംഇരുന്നാലും എന്നു ഉത്തരം പറഞ്ഞു. 18. Aarenkilum Ninte Kalpana Marukkayum Nee Kalpikkunna Yaathonnilum Ninte Vaakku Anusarikkaathirikkayum Cheythaal Avan Marikkenam; Urappum Dhairyavumullavanaayi Maathramirunnaalum Ennu Uththaram Paranju. 18. Whoever rebels against your word and does not obey your words, whatever you may command them, will be put to death. Only be strong and courageous!" |