Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

1 പത്രൊസ്: അദ്ധ്യായം 1

 
Custom Search
1 2 3 4 5

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രൊസ് പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാർക്കുംന്ന പരദേശികളും

1. Yeshukristhuvinte Apposthalanaaya Pathrosu Ponthosilum Galaathyayilum Kappadhokyayilum Aasyayilum Bithunyayilum Chitharippaarkkumnna Paradheshikalum

1. Peter, an apostle of Jesus Christ, To God's elect, strangers in the world, scattered throughout Pontus, Galatia, Cappadocia, Asia and Bithynia,

2. പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവർക്കും എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ.

2. Pithaavaaya Dhaivaththinte Munnarivinnu Oththavannam Aathmaavinte Vishuddheekaranam Praapichu Anusaranam Kaanippaanum Yeshukristhuvinte Rakthaththaal Thalikkappeduvaanumaayi Vruthanmaarumaayavarkkum Ezhuthunnathu: Ningalkku Krupayum Samaadhaanavum Varddhikkumaaraakatte.

2. who have been chosen according to the foreknowledge of God the Father, through the sanctifying work of the Spirit, for obedience to Jesus Christ and sprinkling by his blood: Grace and peace be yours in abundance.

3. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,

3. Nammude Karththaavaaya Yeshukristhuvinte Pithaavaaya Dhaivaththinnu Sthothram. Avan Marichavarude Idayilninnulla Yeshukristhuvinte Punaruththaanaththaal Thante Karunaadhikyaprakaaram Namme Jeevanulla Prathyaashekkaayi,

3. Praise be to the God and Father of our Lord Jesus Christ! In his great mercy he has given us new birth into a living hope through the resurrection of Jesus Christ from the dead,

4. അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും

4. Anthyakaalaththil Velippeduvaan Orungiyirikkunna Rakshekku Vishvaasaththaal Dhaivashakthiyil Kaakkappedunna Ningalkku Vendi Svarggaththil Sookshichirikkunnathum

4. and into an inheritance that can never perish, spoil or fade--kept in heaven for you,

5. ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.

5. Kshayam, Maalinyam, Vaattam, Enniva Illaaththathumaaya Avakaashaththinnaayi Thanne Veendum Janippichirikkunnu.

5. who through faith are shielded by God's power until the coming of the salvation that is ready to be revealed in the last time.

6. അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു.

6. Athil Ningal Ippol Alpaneraththekku Naanaapareekshakalaal Dhuakhichirikkendivannaalum Aanandhikkunnu.

6. In this you greatly rejoice, though now for a little while you may have had to suffer grief in all kinds of trials.

7. അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും.

7. Azhinjupokunnathum Theeyil Shodhana Kazhikkunnathumaaya Ponninekkaal Ningalude Vishvaasaththinte Parishodhana Vilayeriyathu Ennu Yeshukristhuvinte Prathyakshathayil Pukazhchekkum Thejassinnum Maanaththinnumaayi Kaanmaan Angane Idavarum.

7. These have come so that your faith--of greater worth than gold, which perishes even though refined by fire--may be proved genuine and may result in praise, glory and honor when Jesus Christ is revealed.

8. അവനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോൾ കാണാതെ വിശ്വസിച്ചുംകൊണ്ടു

8. Avane Ningal Kandittillenkilum Snehikkunnu; Ippol Kaanaathe Vishvasichumkondu

8. Though you have not seen him, you love him; and even though you do not see him now, you believe in him and are filled with an inexpressible and glorious joy,

9. നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു.

9. Ningalude Vishvaasaththinte Anthamaaya Aathmaraksha Praapikkayum Paranjutheeraaththathum Mahimayullathumaaya Santhoshaththode Aanandhikkayum Cheyyunnu.

9. for you are receiving the goal of your faith, the salvation of your souls.

10. നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു.

10. Ningalkku Varuvaanirikkunna Krupayekkurichu Pravachicha Pravaachakanmaar Ee Rakshaye Aaraanju Anveshichirunnu.

10. Concerning this salvation, the prophets, who spoke of the grace that was to come to you, searched intently and with the greatest care,

11. അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻ വരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി,

11. Avarilulla Kristhuvin Aathmaavu Kristhuvinnu Varendiya Kashdangaleyum Pin Varunna Mahimayeyum Mumpilkootti Saaksheekarichappol Soochippicha Samayam Etho Engineyullatho Ennu Pravaachakanmaar Aaraanjunokki,

11. trying to find out the time and circumstances to which the Spirit of Christ in them was pointing when he predicted the sufferings of Christ and the glories that would follow.

12. തങ്ങൾക്കായിട്ടല്ല നിങ്ങൾക്കായിട്ടത്രേ തങ്ങൾ ആ ശുശ്രൂഷ ചെയ്യുന്നു എന്നു അവർക്കും വെളിപ്പെട്ടു; സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.

12. Thangalkkaayittalla Ningalkkaayittathre Thangal Aa Shushroosha Cheyyunnu Ennu Avarkkum Velippettu; Svarggaththil Ninnu Ayacha Parishuddhaathmaavinaal Ningalodu Suvishesham Ariyichavar Athu Ippol Ningale Grahippichirikkunnu. Athilekku Dhaivadhoothanmaarum Kuninjunokkuvaan Aagrahikkunnu.

12. It was revealed to them that they were not serving themselves but you, when they spoke of the things that have now been told you by those who have preached the gospel to you by the Holy Spirit sent from heaven. Even angels long to look into these things.

13. ആകയാൽ നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിർമ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ .

13. Aakayaal Ningalude Manassu Urappichu Nirmmadharaayi Yeshukristhuvinte Prathyakshathayinkal Ningalkku Varuvaanulla Krupayil Poornna Prathyaasha Vechukolvin .

13. Therefore, prepare your minds for action; be self-controlled; set your hope fully on the grace to be given you when Jesus Christ is revealed.

14. പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ

14. Pandu Ningalude Ajnjaanakaalaththu Undaayirunna Mohangale

14. As obedient children, do not conform to the evil desires you had when you lived in ignorance.

15. മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ .

15. Maathrukayaakkaathe Ningale Vilicha Vishuddhannu Oththavannam Anusaranamulla Makkalaayi Ellaanadappilum Vishuddharaakuvin .

15. But just as he who called you is holy, so be holy in all you do;

16. “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ ” എന്നു എഴുതിയിരിക്കുന്നുവല്ലോ.

16. “njaan Vishuddhan Aakayaal Ningalum Vishuddharaayirippin ” Ennu Ezhuthiyirikkunnuvallo.

16. for it is written: "Be holy, because I am holy."

17. മുഖപക്ഷം കൂടാതെ ഔരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവു എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ .

17. Mukhapaksham Koodaathe Auroruththante Pravruththikku Thakkavannam Nyaayam Vidhikkunnavane Ningal Pithaavu Ennu Vilikkunnu Enkil Ningalude Pravaasakaalam Bhayaththode Kazhippin .

17. Since you call on a Father who judges each man's work impartially, live your lives as strangers here in reverent fear.

18. വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,

18. Vyarththavum Pithrupaaramparyavumaayulla Ningalude Nadappilninnu Ningale Veendeduththirikkunnathu Ponnu, Velli Muthalaaya Azhinjupokunna Vasthukkalekkondalla,

18. For you know that it was not with perishable things such as silver or gold that you were redeemed from the empty way of life handed down to you from your forefathers,

19. ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.

19. Kristhu Enna Nirddhoshavum Nishkalankavumaaya Kunjaadinte Vilayeriya Rakthamkondathre Ennu Ningal Ariyunnuvallo.

19. but with the precious blood of Christ, a lamb without blemish or defect.

20. അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.

20. Avan Lokasthaapanaththinnu Mumpe Munnariyappettavanum Avan Mukhaantharam Dhaivaththil Vishvasikkunna Ningal Nimiththam Ee Anthyakaalaththu Velippettavanum Aakunnu.

20. He was chosen before the creation of the world, but was revealed in these last times for your sake.

21. നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന്നു ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു.

21. Ningalude Vishvaasavum Prathyaashayum Dhaivaththil Vechukollendathinnu Dhaivam Avane Marichavarude Idayilninnu Ezhunnelpichu, Avannu Thejassu Koduththumirikkunnu.

21. Through him you believe in God, who raised him from the dead and glorified him, and so your faith and hope are in God.

22. എന്നാൽ സത്യം അനുസരിക്കയാൽ നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിപ്പിൻ .

22. Ennaal Sathyam Anusarikkayaal Ningalude Aathmaakkale Nirvyaajamaaya Sahodharapreethikkaayi Nirmmaleekarichirikkakondu Hrudhayapoorvvam Anyonyam Uttusnehippin .

22. Now that you have purified yourselves by obeying the truth so that you have sincere love for your brothers, love one another deeply, from the heart.

23. കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനിലക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.

23. Kedunna Beejaththaalalla Kedaaththathinaal, Jeevanullathum Nilanilakkunnathumaaya Dhaivavachanaththaal Thanne, Ningal Veendum Janichirikkunnu.

23. For you have been born again, not of perishable seed, but of imperishable, through the living and enduring word of God.

24. “സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി പൂവുതിർന്നുപോയി;

24. “sakalajadavum Pullupoleyum Athinte Bhamgi Ellaam Pullinte Poopoleyum Aakunnu; Pullu Vaadi Poovuthirnnupoyi;

24. For, "All men are like grass, and all their glory is like the flowers of the field; the grass withers and the flowers fall,

25. കർത്താവിന്റെ വചനമോ എന്നേക്കും നിലനിലക്കുന്നു.” അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.

25. Karththaavinte Vachanamo Ennekkum Nilanilakkunnu.” Athu Aakunnu Ningalodu Prasamgicha Vachanam.

25. but the word of the Lord stands forever." And this is the word that was preached to you.

Why do ads appear in this Website?

×