1. ന്യായാധിപന്മാർ ന്യായപാലനം നടത്തിയ കാലത്തു ഒരിക്കൽ ദേശത്തു ക്ഷാമം ഉണ്ടായി; യെഹൂദയിലെ ബേത്ത്ളേഹെമിലുള്ള ഒരു ആൾ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ് ദേശത്ത് പരദേശിയായി പാർപ്പാൻ പോയി. 1. Nyaayaadhipanmaar Nyaayapaalanam Nadaththiya Kaalaththu Orikkal Dheshaththu Kshaamam Undaayi; Yehoodhayile Beththlehemilulla Oru Aal Thante Bhaaryayum Randu Puthranmaarumaayi Movaabu Dheshaththu Paradheshiyaayi Paarppaan Poyi. 1. In the days when the judges ruled, there was a famine in the land, and a man from Bethlehem in Judah, together with his wife and two sons, went to live for a while in the country of Moab. 2. അവന്നു എലീമേലെൿ എന്നും ഭാര്യെക്കു നൊവൊമി എന്നും രണ്ടു പുത്രന്മാർക്കും മഹ്ളോൻ എന്നും കില്യോൻ എന്നും പേർ. അവർ യെഹൂദയിലെ ബേത്ത്ളഹെമിൽനിന്നുള്ള എഫ്രാത്യർ ആയിരുന്നു; അവർ മോവാബ് ദേശത്തു ചെന്നു അവിടെ താമസിച്ചു. 2. Avannu Eleemelek Ennum Bhaaryekku Novomi Ennum Randu Puthranmaarkkum Mahlon Ennum Kilyon Ennum Per. Avar Yehoodhayile Beththlahemilninnulla Ephraathyar Aayirunnu; Avar Movaabu Dheshaththu Chennu Avide Thaamasichu. 2. The man's name was Elimelech, his wife's name Naomi, and the names of his two sons were Mahlon and Kilion. They were Ephrathites from Bethlehem, Judah. And they went to Moab and lived there. 3. എന്നാൽ നൊവൊമിയുടെ ഭർത്താവായ എലീമേലെൿ മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു. 3. Ennaal Novomiyude Bharththaavaaya Eleemelek Marichu; Avalum Randu Puthranmaarum Sheshichu. 3. Now Elimelech, Naomi's husband, died, and she was left with her two sons. 4. അവർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു ഒരുത്തിക്കു ഒർപ്പാ എന്നും മറ്റവൾക്കു രൂത്ത് എന്നും പേർ; അവർ ഏകദേശം പത്തു സംവത്സരം അവിടെ പാർത്തു. 4. Avar Movaabyasthreekale Vivaaham Kazhichu Oruththikku Orppaa Ennum Mattavalkku Rooththu Ennum Per; Avar Ekadhesham Paththu Samvathsaram Avide Paarththu. 4. They married Moabite women, one named Orpah and the other Ruth. After they had lived there about ten years, 5. പിന്നെ മഹ്ളോനും കില്യോനും ഇരുവരും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരും ഭർത്താവും കഴിഞ്ഞിട്ടു ആ സ്ത്രീ മാത്രം ശേഷിച്ചു. 5. Pinne Mahlonum Kilyonum Iruvarum Marichu; Angane Randu Puthranmaarum Bharththaavum Kazhinjittu Aa Sthree Maathram Sheshichu. 5. both Mahlon and Kilion also died, and Naomi was left without her two sons and her husband. 6. യഹോവ തന്റെ ജനത്തെ സന്ദർശിച്ചു ആഹാരം കൊടുത്തപ്രകാരം അവൾ മോവാബ് ദേശത്തുവെച്ചു കേട്ടിട്ടു മോവാബ് ദേശം വിട്ടു മടങ്ങിപ്പോകുവാൻ തന്റെ മരുമക്കളോടുകൂടെ പുറപ്പെട്ടു. 6. Yahova Thante Janaththe Sandharshichu Aahaaram Koduththaprakaaram Aval Movaabu Dheshaththuvechu Kettittu Movaabu Dhesham Vittu Madangippokuvaan Thante Marumakkalodukoode Purappettu. 6. When she heard in Moab that the LORD had come to the aid of his people by providing food for them, Naomi and her daughters-in-law prepared to return home from there. 7. അങ്ങനെ അവൾ മരുമക്കളുമായി പാർത്തിരുന്ന സ്ഥലം വിട്ടു യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാൻ യാത്രയായി. 7. Angane Aval Marumakkalumaayi Paarththirunna Sthalam Vittu Yehoodhaadheshaththekku Madangippokuvaan Yaathrayaayi. 7. With her two daughters-in-law she left the place where she had been living and set out on the road that would take them back to the land of Judah. 8. എന്നാൽ നൊവൊമി മരുമക്കൾ ഇരുവരോടും: നിങ്ങൾ താന്താന്റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ ; മരിച്ചവരോടും എന്നോടും നിങ്ങൾ ചെയ്തതുപോലെ യഹോവ നിങ്ങളോടും ദയചെയ്യുമാറാകട്ടെ. 8. Ennaal Novomi Marumakkal Iruvarodum: Ningal Thaanthaante Ammayude Veettilekku Madangippokuvin ; Marichavarodum Ennodum Ningal Cheythathupole Yahova Ningalodum Dhayacheyyumaaraakatte. 8. Then Naomi said to her two daughters-in-law, "Go back, each of you, to your mother's home. May the LORD show kindness to you, as you have shown to your dead and to me. 9. നിങ്ങൾ താന്താന്റെ ഭർത്താവിന്റെ വീട്ടിൽ വിശ്രാമം പ്രാപിക്കേണ്ടതിന്നു യഹോവ നിങ്ങൾക്കു കൃപ നലകുമാറാകട്ടെ എന്നു പറഞ്ഞു അവരെ ചുംബിച്ചു; അവർ ഉച്ചത്തിൽ കരഞ്ഞു. 9. Ningal Thaanthaante Bharththaavinte Veettil Vishraamam Praapikkendathinnu Yahova Ningalkku Krupa Nalakumaaraakatte Ennu Paranju Avare Chumbichu; Avar Uchaththil Karanju. 9. May the LORD grant that each of you will find rest in the home of another husband." Then she kissed them and they wept aloud 10. അവർ അവളോടു: ഞങ്ങളും നിന്നോടുകൂടെ നിന്റെ ജനത്തിന്റെ അടുക്കൽ പോരുന്നു എന്നു പറഞ്ഞു. 10. Avar Avalodu: Njangalum Ninnodukoode Ninte Janaththinte Adukkal Porunnu Ennu Paranju. 10. and said to her, "We will go back with you to your people." 11. അതിന്നു നൊവൊമി പറഞ്ഞതു: എന്റെ മക്കളേ, നിങ്ങൾ മടങ്ങിപ്പൊയ്ക്കൊൾവിൻ ; എന്തിന്നു എന്നോടുകൂടെ പോരുന്നു? നിങ്ങൾക്കു ഭർത്താക്കന്മാരായിരിപ്പാൻ ഇനി എന്റെ ഉദരത്തിൽ പുത്രന്മാർ ഉണ്ടോ? 11. Athinnu Novomi Paranjathu: Ente Makkale, Ningal Madangippoykkolvin ; Enthinnu Ennodukoode Porunnu? Ningalkku Bharththaakkanmaaraayirippaan Ini Ente Udharaththil Puthranmaar Undo? 11. But Naomi said, "Return home, my daughters. Why would you come with me? Am I going to have any more sons, who could become your husbands? 12. എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവിൻ ; ഒരു പുരുഷന്നു ഭാര്യയായിരിപ്പാൻ എനിക്കു പ്രായം കഴിഞ്ഞുപോയി; അല്ല, അങ്ങനെ ഒരു ആശ എനിക്കുണ്ടായിട്ടു ഈ രാത്രി തന്നേ ഒരു പുരുഷന്നു ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും 12. Ente Makkale, Madangippoykkolvin ; Oru Purushannu Bhaaryayaayirippaan Enikku Praayam Kazhinjupoyi; Alla, Angane Oru Aasha Enikkundaayittu Ee Raathri Thanne Oru Purushannu Bhaaryayaayi Puthranmaare Prasavichaalum 12. Return home, my daughters; I am too old to have another husband. Even if I thought there was still hope for me-even if I had a husband tonight and then gave birth to sons- 13. അവർക്കും പ്രായമാകുവോളം നിങ്ങൾ അവർക്കായിട്ടു കാത്തിരിക്കുമോ? നിങ്ങൾ ഭർത്താക്കന്മാരെ എടുക്കാതെ നിലക്കുമോ? അതു വേണ്ടാ, എന്റെ മക്കളേ; യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാൽ നിങ്ങളെ വിചാരിച്ചു ഞാൻ വളരെ വ്യസനിക്കുന്നു. 13. Avarkkum Praayamaakuvolam Ningal Avarkkaayittu Kaaththirikkumo? Ningal Bharththaakkanmaare Edukkaathe Nilakkumo? Athu Vendaa, Ente Makkale; Yahovayude Kai Enikku Virodhamaayi Purappettirikkayaal Ningale Vichaarichu Njaan Valare Vyasanikkunnu. 13. would you wait until they grew up? Would you remain unmarried for them? No, my daughters. It is more bitter for me than for you, because the LORD's hand has gone out against me!" 14. അവർ പിന്നെയും പൊട്ടിക്കരഞ്ഞു; ഒർപ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളോടു പറ്റിനിന്നു. 14. Avar Pinneyum Pottikkaranju; Orppaa Ammaaviyammaye Chumbichu Pirinju; Rooththo Avalodu Pattininnu. 14. At this they wept again. Then Orpah kissed her mother-in-law good-by, but Ruth clung to her. 15. അപ്പോൾ അവൾ: നിന്റെ സഹോദരി തന്റെ ജനത്തിന്റെയും തന്റെ ദേവന്റെയും അടുക്കൽ മടങ്ങിപ്പോയല്ലോ; നീയും നിന്റെ സഹോദരിയുടെ പിന്നാലെ പൊയ്ക്കൊൾക എന്നു പറഞ്ഞു. 15. Appol Aval: Ninte Sahodhari Thante Janaththinteyum Thante Dhevanteyum Adukkal Madangippoyallo; Neeyum Ninte Sahodhariyude Pinnaale Poykkolka Ennu Paranju. 15. "Look," said Naomi, "your sister-in-law is going back to her people and her gods. Go back with her." 16. അതിന്നു രൂത്ത്: നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുംന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം. 16. Athinnu Rooththu: Ninne Vittupirivaanum Ninte Koode Varaathe Madangippokuvaanum Ennodu Parayaruthe; Nee Pokunnedaththu Njaanum Porum; Nee Paarkkumnnedaththu Njaanum Paarkkum; Ninte Janam Ente Janam, Ninte Dhaivam Ente Dhaivam. 16. But Ruth replied, "Don't urge me to leave you or to turn back from you. Where you go I will go, and where you stay I will stay. Your people will be my people and your God my God. 17. നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു. 17. Nee Marikkunnedaththu Njaanum Marichu Adakkappedum; Maranaththaalallaathe Njaan Ninne Vittupirinjaal Yahova Thakkavannavum Adhikavum Ennodu Cheyyumaaraakatte Ennu Paranju. 17. Where you die I will die, and there I will be buried. May the LORD deal with me, be it ever so severely, if anything but death separates you and me." 18. തന്നോടു കൂടെ പോരുവാൻ അവൾ ഉറെച്ചിരിക്കുന്നു എന്നു കണ്ടപ്പോൾ അവൾ അവളോടു സംസാരിക്കുന്നതു മതിയാക്കി. 18. Thannodu Koode Poruvaan Aval Urechirikkunnu Ennu Kandappol Aval Avalodu Samsaarikkunnathu Mathiyaakki. 18. When Naomi realized that Ruth was determined to go with her, she stopped urging her. 19. അങ്ങനെ അവർ രണ്ടുപേരും ബേത്ത്ളേഹെംവരെ നടന്നു; അവർ ബേത്ത്ളേഹെമിൽ എത്തിയപ്പോൾ പട്ടണം മുഴുവനും അവരുടെനിമിത്തം ഇളകി; ഇവൾ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു. 19. Angane Avar Randuperum Beththlehemvare Nadannu; Avar Beththlehemil Eththiyappol Pattanam Muzhuvanum Avarudenimiththam Ilaki; Ival Novomiyo Ennu Sthreejanam Paranju. 19. So the two women went on until they came to Bethlehem. When they arrived in Bethlehem, the whole town was stirred because of them, and the women exclaimed, "Can this be Naomi?" 20. അവൾ അവരോടു പറഞ്ഞതു: നൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിൻ ; സർവ്വശക്തൻ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവർത്തിച്ചിരിക്കുന്നു. 20. Aval Avarodu Paranjathu: Novomi Ennalla Maaraa Ennu Enne Vilippin ; Sarvvashakthan Ennodu Ettavum Kaippaayullathu Pravarththichirikkunnu. 20. "Don't call me Naomi, "she told them. "Call me Mara, because the Almighty has made my life very bitter. 21. നിറഞ്ഞവളായി ഞാൻ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സർവ്വശക്തൻ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങൾ എന്നെ നൊവൊമി എന്നു വിളിക്കുന്നതു എന്തു? 21. Niranjavalaayi Njaan Poyi, Ozhinjavalaayi Yahova Enne Madakkivaruththiyirikkunnu; Yahova Enikku Virodhamaayi Saaksheekarikkayum Sarvvashakthan Enne Dhuakhippikkayum Cheythirikke Ningal Enne Novomi Ennu Vilikkunnathu Enthu? 21. I went away full, but the LORD has brought me back empty. Why call me Naomi? The LORD has afflicted me; the Almighty has brought misfortune upon me." 22. ഇങ്ങനെ നൊവൊമി മോവാബ് ദേശത്തുനിന്നു കൂടെ പോന്ന മരുമകൾ രൂത്ത് എന്ന മോവാബ്യസ്ത്രീയുമായി മടങ്ങിവന്നു; അവർ യവക്കൊയ്ത്തിന്റെ ആരംഭത്തിൽ ബേത്ത്ളേഹെമിൽ എത്തി. 22. Ingane Novomi Movaabu Dheshaththuninnu Koode Ponna Marumakal Rooththu Enna Movaabyasthreeyumaayi Madangivannu; Avar Yavakkoyththinte Aarambhaththil Beththlehemil Eththi. 22. So Naomi returned from Moab accompanied by Ruth the Moabitess, her daughter-in-law, arriving in Bethlehem as the barley harvest was beginning. |