Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

1 ശമുവേൽ: അദ്ധ്യായം 1

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. എഫ്രയീം മലനാട്ടിലെ രാമാഥയീം-സോഫീമിൽ എൽക്കാനാ എന്നു പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ എലീഹൂവിന്റെ മകനായ യെരോഹാമിന്റെ മകൻ ആയിരുന്നു; എലീഹൂ എഫ്രയീമ്യനായ സൂഫിന്റെ മകനായ തോഹൂവിന്റെ മകൻ ആയിരുന്നു.

1. Ephrayeem Malanaattile Raamaathayeem-sopheemil Elkkaanaa Ennu Perulla Oru Purushan Undaayirunnu; Avan Eleehoovinte Makanaaya Yerohaaminte Makan Aayirunnu; Eleehoo Ephrayeemyanaaya Soophinte Makanaaya Thohoovinte Makan Aayirunnu.

1. There was a certain man from Ramathaim, a Zuphite from the hill country of Ephraim, whose name was Elkanah son of Jeroham, the son of Elihu, the son of Tohu, the son of Zuph, an Ephraimite.

2. എൽക്കാനെക്കു രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു; ഒരുത്തിക്കു ഹന്നാ എന്നും മറ്റേവൾക്കു പെനിന്നാ എന്നും പേർ; പെനിന്നെക്കു മക്കൾ ഉണ്ടായിരുന്നു; ഹന്നെക്കോ മക്കൾ ഇല്ലായിരുന്നു.

2. Elkkaanekku Randu Bhaaryamaar Undaayirunnu; Oruththikku Hannaa Ennum Mattevalkku Peninnaa Ennum Per; Peninnekku Makkal Undaayirunnu; Hannekko Makkal Illaayirunnu.

2. He had two wives; one was called Hannah and the other Peninnah. Peninnah had children, but Hannah had none.

3. അവൻ ശീലോവിൽ സൈന്യങ്ങളുടെ യഹോവയെ നമസ്കരിപ്പാനും അവന്നു യാഗം കഴിപ്പാനും തന്റെ പട്ടണത്തിൽനിന്നു ആണ്ടുതോറും ശീലോവിലേക്കു പോക പതിവായിരുന്നു; ഏലിയുടെ രണ്ടു പുത്രന്മാരായി യഹോവേക്കു പുരോഹിതന്മാരായിരുന്ന ഹൊഫ്നിയും ഫീനെഹാസും അവിടെ ഉണ്ടായിരുന്നു.

3. Avan Sheelovil Sainyangalude Yahovaye Namaskarippaanum Avannu Yaagam Kazhippaanum Thante Pattanaththilninnu Aanduthorum Sheelovilekku Poka Pathivaayirunnu; Eliyude Randu Puthranmaaraayi Yahovekku Purohithanmaaraayirunna Hophniyum Pheenehaasum Avide Undaayirunnu.

3. Year after year this man went up from his town to worship and sacrifice to the LORD Almighty at Shiloh, where Hophni and Phinehas, the two sons of Eli, were priests of the LORD.

4. എൽക്കാനാ യാഗം കഴിക്കുമ്പോൾ ഒക്കെയും തന്റെ ഭാര്യയായ പെനിന്നെക്കും അവളുടെ സകലപുത്രന്മാർക്കും പുത്രിമാർക്കും ഔഹരികൊടുക്കും.

4. Elkkaanaa Yaagam Kazhikkumpol Okkeyum Thante Bhaaryayaaya Peninnekkum Avalude Sakalaputhranmaarkkum Puthrimaarkkum Auharikodukkum.

4. Whenever the day came for Elkanah to sacrifice, he would give portions of the meat to his wife Peninnah and to all her sons and daughters.

5. ഹന്നെക്കോ അവൻ ഹന്നയെ സ്നേഹിക്കകൊണ്ടു ഇരട്ടി ഔഹരി കൊടുക്കും. എന്നാൽ യഹോവ അവളുടെ ഗർഭം അടെച്ചിരിന്നു.

5. Hannekko Avan Hannaye Snehikkakondu Iratti Auhari Kodukkum. Ennaal Yahova Avalude Garbham Adechirinnu.

5. But to Hannah he gave a double portion because he loved her, and the LORD had closed her womb.

6. യഹോവ അവളുടെ ഗർഭം അടെച്ചിരുന്നതിനാൽ അവളുടെ പ്രതിയോഗി അവളെ വ്യസനിപ്പിപ്പാൻ തക്കവണ്ണം വളരെ മുഷിപ്പിച്ചു.

6. Yahova Avalude Garbham Adechirunnathinaal Avalude Prathiyogi Avale Vyasanippippaan Thakkavannam Valare Mushippichu.

6. And because the LORD had closed her womb, her rival kept provoking her in order to irritate her.

7. അവൾ യഹോവയുടെ ആലയത്തിലേക്കു പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും അവൾ അങ്ങനെ ചെയ്തുപോന്നു. അവൾ അവളെ മുഷിപ്പിച്ചതുകൊണ്ടു അവൾ കരഞ്ഞു പട്ടിണി കിടന്നു.

7. Aval Yahovayude Aalayaththilekku Pokunna Samayaththokkeyum Aanduthorum Aval Angane Cheythuponnu. Aval Avale Mushippichathukondu Aval Karanju Pattini Kidannu.

7. This went on year after year. Whenever Hannah went up to the house of the LORD, her rival provoked her till she wept and would not eat.

8. അവളുടെ ഭർത്താവായ എൽക്കാനാ അവളോടു: ഹന്നേ, നീ എന്തിന്നു കരയുന്നു? എന്തിന്നു പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നതു എന്തു? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നന്നല്ലയോ എന്നു പറഞ്ഞു.

8. Avalude Bharththaavaaya Elkkaanaa Avalodu: Hanne, Nee Enthinnu Karayunnu? Enthinnu Pattinikidakkunnu? Nee Vyasanikkunnathu Enthu? Njaan Ninakku Paththu Puthranmaarekkaal Nannallayo Ennu Paranju.

8. Elkanah her husband would say to her, "Hannah, why are you weeping? Why don't you eat? Why are you downhearted? Don't I mean more to you than ten sons?"

9. അവർ ശീലോവിൽവെച്ചു തിന്നുകയും കുടിക്കയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റു പോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതിൽക്കൽ ആസനത്തിൽ ഇരിക്കയായിരുന്നു.

9. Avar Sheelovilvechu Thinnukayum Kudikkayum Cheythashesham Hannaa Ezhunnettu Poyi. Purohithanaaya Eli Yahovayude Mandhiraththinte Vaathilkkal Aasanaththil Irikkayaayirunnu.

9. Once when they had finished eating and drinking in Shiloh, Hannah stood up. Now Eli the priest was sitting on a chair by the doorpost of the LORD's temple.

10. അവൾ മനോവ്യസനത്തോടെ യഹോവയോടു പ്രാർത്ഥിച്ചു വളരെ കരഞ്ഞു.

10. Aval Manovyasanaththode Yahovayodu Praarththichu Valare Karanju.

10. In bitterness of soul Hannah wept much and prayed to the LORD.

11. അവൾ ഒരു നേർച്ചനേർന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഔർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നലകുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവേക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു.

11. Aval Oru Nerchanernnu; Sainyangalude Yahove, Adiyante Sankadam Nokki Adiyane Aurkkayum Adiyane Marakkaathe Oru Purushasanthaanaththe Nalakukayum Cheythaal Adiyan Avane Avante Jeevaparyantham Yahovekku Kodukkum; Avante Thalayil Kshaurakkaththi Thodukayumilla Ennu Paranju.

11. And she made a vow, saying, "O LORD Almighty, if you will only look upon your servant's misery and remember me, and not forget your servant but give her a son, then I will give him to the LORD for all the days of his life, and no razor will ever be used on his head."

12. ഇങ്ങനെ അവൾ യഹോവയുടെ സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ വായെ സൂക്ഷിച്ചു നോക്കി.

12. Ingane Aval Yahovayude Sannidhiyil Praarththichukondirikkumpol Eli Avalude Vaaye Sookshichu Nokki.

12. As she kept on praying to the LORD, Eli observed her mouth.

13. ഹന്നാ ഹൃദയംകൊണ്ടു സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു; ആകയാൽ അവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി.

13. Hannaa Hrudhayamkondu Samsaarichathinaal Avalude Adharam Anangiyathallaathe Shabdham Kelppaanillaayirunnu; Aakayaal Avalkku Laharipidichirikkunnu Ennu Elikku Thonnippoyi.

13. Hannah was praying in her heart, and her lips were moving but her voice was not heard. Eli thought she was drunk

14. ഏലി അവളോടു: നീ എത്രത്തോളം ലഹരി പിടിച്ചിരിക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു.

14. Eli Avalodu: Nee Ethraththolam Lahari Pidichirikkum? Ninte Veenju Irangatte Ennu Paranju.

14. and said to her, "How long will you keep on getting drunk? Get rid of your wine."

15. അതിന്നു ഹന്നാ ഉത്തരം പറഞ്ഞതു: അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയത്രേ ചെയ്തതു.

15. Athinnu Hannaa Uththaram Paranjathu: Anganeyalla, Yajamaanane; Njaan Manovyasanamulloru Sthree; Njaan Veenjo Madhyamo Kudichittilla; Yahovayude Sannidhiyil Ente Hrudhayam Pakarukayathre Cheythathu.

15. "Not so, my lord," Hannah replied, "I am a woman who is deeply troubled. I have not been drinking wine or beer; I was pouring out my soul to the LORD.

16. അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയൻ സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചതു.

16. Adiyane Oru Neechasthreeyaayi Vichaarikkaruthe; Adiyan Sankadaththinteyum Vyasanaththinteyum Aadhikyamkondaakunnu Samsaarichathu.

16. Do not take your servant for a wicked woman; I have been praying here out of my great anguish and grief."

17. അതിന്നു ഏലി: സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നലകുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.

17. Athinnu Eli: Samaadhaanaththode Poykkolka; Yisraayelinte Dhaivaththodu Nee Kazhicha Apeksha Avan Ninakku Nalakumaaraakatte Ennu Uththaram Paranju.

17. Eli answered, "Go in peace, and may the God of Israel grant you what you have asked of him."

18. അടിയന്നു തൃക്കണ്ണിൽ കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.

18. Adiyannu Thrukkannil Krupa Labhikkumaaraakatte Ennu Paranju Sthree Thante Vazhikku Poyi Bhakshanam Kazhichu; Avalude Mukham Pinne Vaadiyathumilla.

18. She said, "May your servant find favor in your eyes." Then she went her way and ate something, and her face was no longer downcast.

19. അനന്തരം അവർ അതികാലത്തു എഴുന്നേറ്റു യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം രാമയിൽ തങ്ങളുടെ വീട്ടിലേക്കു പോയി. എന്നാൽ എൽക്കാനാ തന്റെ ഭാര്യയായ ഹന്നയെ പരിഗ്രഹിച്ചു; യഹോവ അവളെ ഔർത്തു.

19. Anantharam Avar Athikaalaththu Ezhunnettu Yahovayude Sannidhiyil Namaskarichashesham Raamayil Thangalude Veettilekku Poyi. Ennaal Elkkaanaa Thante Bhaaryayaaya Hannaye Parigrahichu; Yahova Avale Aurththu.

19. Early the next morning they arose and worshiped before the LORD and then went back to their home at Ramah. Elkanah lay with Hannah his wife, and the LORD remembered her.

20. ഒരു ആണ്ടു കഴിഞ്ഞിട്ടു ഹന്നാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോടു അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞു അവന്നു ശമൂവേൽ എന്നു പേരിട്ടു.

20. Oru Aandu Kazhinjittu Hannaa Garbhamdharichu Oru Makane Prasavichu; Njaan Avane Yahovayodu Apekshichuvaangi Ennu Paranju Avannu Shamoovel Ennu Perittu.

20. So in the course of time Hannah conceived and gave birth to a son. She named him Samuel, saying, "Because I asked the LORD for him."

21. പിന്നെ എൽക്കാനാ എന്ന പുരുഷനും അവന്റെ കുടുംബമൊക്കെയും യഹോവേക്കു വർഷാന്തരയാഗവും നേർച്ചയും കഴിപ്പാൻ പോയി.

21. Pinne Elkkaanaa Enna Purushanum Avante Kudumbamokkeyum Yahovekku Varshaantharayaagavum Nerchayum Kazhippaan Poyi.

21. When the man Elkanah went up with all his family to offer the annual sacrifice to the LORD and to fulfill his vow,

22. എന്നാൽ ഹന്നാ കൂടെപോയില്ല; അവൾ ഭർത്താവിനോടു: ശിശുവിന്റെ മുലകുടി മാറട്ടെ; പിന്നെ അവൻ യഹോവയുടെ സന്നിധിയിൽ ചെന്നു അവിടെ എന്നു പാർക്കേണ്ടതിന്നു ഞാൻ അവനെയും കൊണ്ടുപോരാം എന്നു പറഞ്ഞു.

22. Ennaal Hannaa Koodepoyilla; Aval Bharththaavinodu: Shishuvinte Mulakudi Maaratte; Pinne Avan Yahovayude Sannidhiyil Chennu Avide Ennu Paarkkendathinnu Njaan Avaneyum Konduporaam Ennu Paranju.

22. Hannah did not go. She said to her husband, "After the boy is weaned, I will take him and present him before the LORD, and he will live there always."

23. അവളുടെ ഭർത്താവായ എൽക്കാനാ അവളോടു: നിന്റെ ഇഷ്ടംപോലെയാകട്ടെ; അവന്റെ മുലകുടിമാറുംവരെ താമസിക്ക; യഹോവ തന്റെ വചനം നിവർത്തിക്കുമാറാകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവൾ വീട്ടിൽ താമസിച്ചു മുലകുടി മാറുംവരെ മകന്നു മുലകൊടുത്തു.

23. Avalude Bharththaavaaya Elkkaanaa Avalodu: Ninte Ishdampoleyaakatte; Avante Mulakudimaarumvare Thaamasikka; Yahova Thante Vachanam Nivarththikkumaaraakatte Ennu Paranju. Angane Aval Veettil Thaamasichu Mulakudi Maarumvare Makannu Mulakoduththu.

23. "Do what seems best to you," Elkanah her husband told her. "Stay here until you have weaned him; only may the LORD make good his word." So the woman stayed at home and nursed her son until she had weaned him.

24. അവന്നു മുലകുടി മാറിയശേഷം അവൾ മൂന്നു വയസ്സു പ്രായമുള്ള ഒരു കാളയും ഒരു പറമാവും ഒരു തുരുത്തി വീഞ്ഞുമായി അവനെ ശീലോവിൽ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുചെന്നു: ബാലനോ ചെറുപ്പമായിരുന്നു.

24. Avannu Mulakudi Maariyashesham Aval Moonnu Vayassu Praayamulla Oru Kaalayum Oru Paramaavum Oru Thuruththi Veenjumaayi Avane Sheelovil Yahovayude Aalayaththilekku Konduchennu: Baalano Cheruppamaayirunnu.

24. After he was weaned, she took the boy with her, young as he was, along with a three-year-old bull, an ephah of flour and a skin of wine, and brought him to the house of the LORD at Shiloh.

25. അവർ കാളയെ അറുത്തിട്ടു ബാലനെ ഏലിയുടെ അടുക്കൽ കൊണ്ടുചെന്നു.

25. Avar Kaalaye Aruththittu Baalane Eliyude Adukkal Konduchennu.

25. When they had slaughtered the bull, they brought the boy to Eli,

26. അവൾ അവനോടു പറഞ്ഞതു: യജമാനനേ; യജമാനനാണ, യഹോവയോടു പ്രാർത്ഥിച്ചുകൊണ്ടു ഇവിടെ സമീപത്തു നിന്നിരുന്ന സ്ത്രീ ഞാൻ ആകുന്നു.

26. Aval Avanodu Paranjathu: Yajamaanane; Yajamaananaana, Yahovayodu Praarththichukondu Ivide Sameepaththu Ninnirunna Sthree Njaan Aakunnu.

26. and she said to him, "As surely as you live, my lord, I am the woman who stood here beside you praying to the LORD.

27. ഈ ബാലന്നായിട്ടു ഞാൻ പ്രാർത്ഥിച്ചു; ഞാൻ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു.

27. Ee Baalannaayittu Njaan Praarththichu; Njaan Yahovayodu Kazhicha Apeksha Yahova Enikku Nalkiyirikkunnu.

27. I prayed for this child, and the LORD has granted me what I asked of him.

28. അതുകൊണ്ടു ഞാൻ അവനെ യഹോവേക്കു നിവേദിച്ചിരിക്കുന്നു; അവൻ ജീവപര്യന്തം യഹോവേക്കു നിവേദിതനായിരിക്കും. അവർ അവിടെ യഹോവയെ നമസ്കരിച്ചു.

28. Athukondu Njaan Avane Yahovekku Nivedhichirikkunnu; Avan Jeevaparyantham Yahovekku Nivedhithanaayirikkum. Avar Avide Yahovaye Namaskarichu.

28. So now I give him to the LORD. For his whole life he will be given over to the LORD." And he worshiped the LORD there.

Why do ads appear in this Website?

×