Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 


Can't Read Malayalam Words? Download Unicode Fonts.

Press CTRL + D To Bookmark This Page..:)

ലൂക്കോസ്: അദ്ധ്യായം 20

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. ആ ദിവസങ്ങളിൽ ഒന്നിൽ അവൻ ദൈവാലയത്തിൽ ജനത്തോടു ഉപദേശിച്ചു സുവിശേഷം അറിയിക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരുമായി അടുത്തു വന്നു അവനോടു:

1. Aa Dhivasangalil Onnil Avan Dhaivaalayaththil Janaththodu Upadheshichu Suvishesham Ariyikkumpol Mahaapurohithanmaarum Shaasthrimaarum Mooppanmaarumaayi Aduththu Vannu Avanodu:

1. One day as he was teaching the people in the temple courts and preaching the gospel, the chief priests and the teachers of the law, together with the elders, came up to him.

2. നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ? ഞങ്ങളോടു പറക എന്നു പറഞ്ഞു.

2. Nee Enthu Adhikaaramkondu Ithu Cheyyunnu? Ee Adhikaaram Ninakku Thannathu Aar? Njangalodu Paraka Ennu Paranju.

2. "Tell us by what authority you are doing these things," they said. "Who gave you this authority?"

3. അതിന്നു ഉത്തരമായി അവൻ : ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു എന്നോടു പറവിൻ .

3. Athinnu Uththaramaayi Avan : Njaanum Ningalodu Oru Vaakku Chodhikkum; Athu Ennodu Paravin .

3. He replied, "I will also ask you a question. Tell me,

4. യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായതു എന്നു ചോദിച്ചു.

4. Yohannaante Snaanam Svarggaththilninno Manushyarilninno Undaayathu Ennu Chodhichu.

4. John's baptism--was it from heaven, or from men?"

5. അവർ തമ്മിൽ നിരൂപിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ ചോദിക്കും.

5. Avar Thammil Niroopichu: Svarggaththil Ninnu Ennu Paranjaal Pinne Ningal Avane Vishvasikkaanjathu Enthu Ennu Avan Chodhikkum.

5. They discussed it among themselves and said, "If we say, 'From heaven,' he will ask, 'Why didn't you believe him?'

6. മനുഷ്യരിൽനിന്നു എന്നു പറഞ്ഞാലോ ജനം ഒക്കെയും യോഹന്നാൻ ഒരു പ്രവാചകൻ എന്നു ഉറെച്ചിരിക്കകൊണ്ടു നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ടു:

6. Manushyarilninnu Ennu Paranjaalo Janam Okkeyum Yohannaan Oru Pravaachakan Ennu Urechirikkakondu Namme Kalleriyum Ennu Paranjittu:

6. But if we say, 'From men,' all the people will stone us, because they are persuaded that John was a prophet."

7. എവിടെനിന്നോ ഞങ്ങൾ അറിയുന്നില്ല എന്നു ഉത്തരം പറഞ്ഞു.

7. Evideninno Njangal Ariyunnilla Ennu Uththaram Paranju.

7. So they answered, "We don't know where it was from."

8. യേശു അവരോടു: എന്നാൽ ഞാൻ ഇതു ചെയ്യുന്നതു ഇന്ന അധികാരം കൊണ്ടാകുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല എന്നു പറഞ്ഞു.

8. Yeshu Avarodu: Ennaal Njaan Ithu Cheyyunnathu Inna Adhikaaram Kondaakunnu Ennullathu Njaanum Ningalodu Parayunnilla Ennu Paranju.

8. Jesus said, "Neither will I tell you by what authority I am doing these things."

9. അനന്തരം അവൻ ജനത്തോടു ഉപമ പറഞ്ഞതെന്തെന്നാൽ: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു ഏറിയ കാലം പരദേശത്തു പോയി പാർത്തു.

9. Anantharam Avan Janaththodu Upama Paranjathenthennaal: Oru Manushyan Oru Munthiriththottam Nattundaakki Kudiyaanmaare Paattaththinnu Elpichittu Eriya Kaalam Paradheshaththu Poyi Paarththu.

9. He went on to tell the people this parable: "A man planted a vineyard, rented it to some farmers and went away for a long time.

10. സമയമായപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവരുടെ അടുക്കൽ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാർ തല്ലി വെറുതെ അയച്ചുകളഞ്ഞു.

10. Samayamaayappol Kudiyaanmaarodu Thottaththinte Anubhavam Vaangendathinnu Avarude Adukkal Oru Dhaasane Ayachu; Avane Kudiyaanmaar Thalli Veruthe Ayachukalanju.

10. At harvest time he sent a servant to the tenants so they would give him some of the fruit of the vineyard. But the tenants beat him and sent him away empty-handed.

11. അവൻ മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവർ തല്ലി അപമാനിച്ചു വെറുതെ അയച്ചുകളഞ്ഞു.

11. Avan Mattoru Dhaasane Paranjayachu; Avaneyum Avar Thalli Apamaanichu Veruthe Ayachukalanju.

11. He sent another servant, but that one also they beat and treated shamefully and sent away empty-handed.

12. അവൻ മൂന്നാമതു ഒരുത്തനെ പറഞ്ഞയച്ചു; അവർ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു.

12. Avan Moonnaamathu Oruththane Paranjayachu; Avar Avaneyum Murivelpichu Puraththaakkikkalanju.

12. He sent still a third, and they wounded him and threw him out.

13. അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ : ഞാൻ എന്തു ചെയ്യേണ്ടു? എന്റെ പ്രിയ പുത്രനെ അയക്കും; പക്ഷേ അവർ അവനെ ശങ്കിക്കും എന്നു പറഞ്ഞു.

13. Appol Munthiriththottaththinte Udamasthan : Njaan Enthu Cheyyendu? Ente Priya Puthrane Ayakkum; Pakshe Avar Avane Shankikkum Ennu Paranju.

13. "Then the owner of the vineyard said, 'What shall I do? I will send my son, whom I love; perhaps they will respect him.'

14. കുടിയാന്മാർ അവനെ കണ്ടിട്ടു: ഇവൻ അവകാശി; അവകാശം നമുക്കു ആകേണ്ടതിന്നു നാം അവനെ കൊന്നുകളക എന്നു തമ്മിൽ ആലോചിച്ചു പറഞ്ഞു.

14. Kudiyaanmaar Avane Kandittu: Ivan Avakaashi; Avakaasham Namukku Aakendathinnu Naam Avane Konnukalaka Ennu Thammil Aalochichu Paranju.

14. "But when the tenants saw him, they talked the matter over. 'This is the heir,' they said. 'Let's kill him, and the inheritance will be ours.'

15. അവർ അവനെ തോട്ടത്തിൽ നിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാൽ തോട്ടത്തിന്റെ ഉടമസ്ഥൻ അവരോടു എന്തു ചെയ്യും?

15. Avar Avane Thottaththil Ninnu Puraththaakki Konnukalanju. Ennaal Thottaththinte Udamasthan Avarodu Enthu Cheyyum?

15. So they threw him out of the vineyard and killed him.

16. അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം അന്യന്മാർക്കും ഏല്പിച്ചുകൊടുക്കും. അതു കേട്ടിട്ടു അവർ അങ്ങനെ ഒരുനാളും സംഭവിക്കയില്ല എന്നു പറഞ്ഞു.

16. Avan Vannu Aa Kudiyaanmaare Nigrahichu Thottam Anyanmaarkkum Elpichukodukkum. Athu Kettittu Avar Angane Orunaalum Sambhavikkayilla Ennu Paranju.

16. "What then will the owner of the vineyard do to them? He will come and kill those tenants and give the vineyard to others." When the people heard this, they said, "May this never be!"

17. അവനോ അവരെ നോക്കി: “എന്നാൽ വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിത്തീർന്നു” എന്നു എഴുതിയിരിക്കുന്നതു എന്തു?

17. Avano Avare Nokki: “ennaal Veedupaniyunnavar Thallikkalanja Kallu Moolakkallaayiththeernnu” Ennu Ezhuthiyirikkunnathu Enthu?

17. Jesus looked directly at them and asked, "Then what is the meaning of that which is written: "'The stone the builders rejected has become the capstone '?

18. ആ കല്ലിന്മേൽ വീഴുന്ന ഏവനും തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.

18. Aa Kallinmel Veezhunna Evanum Thakarnnupokum; Athu Aarude Mel Enkilum Veenaal Avane Dhoolippikkum Ennu Paranju.

18. Everyone who falls on that stone will be broken to pieces, but he on whom it falls will be crushed."

19. ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ടു ആ നാഴികയിൽ തന്നേ അവന്റെ മേൽ കൈവെപ്പാൻ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു.

19. Ee Upama Thangalekkurichu Paranju Ennu Shaasthrimaarum Mahaapurohithanmaarum Grahichittu Aa Naazhikayil Thanne Avante Mel Kaiveppaan Nokki Enkilum Janaththe Bhayappettu.

19. The teachers of the law and the chief priests looked for a way to arrest him immediately, because they knew he had spoken this parable against them. But they were afraid of the people.

20. പിന്നെ അവർ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാന്തക്കവണ്ണം അവനെ വാക്കിൽ പിടിക്കേണ്ടതിന്നു തക്കം നോക്കി നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു.

20. Pinne Avar Avane Naaduvaazhiyude Adheenathayilum Adhikaaraththilum Elpippaanthakkavannam Avane Vaakkil Pidikkendathinnu Thakkam Nokki Neethimaanmaar Ennu Nadikkunna Ottukaare Ayachu.

20. Keeping a close watch on him, they sent spies, who pretended to be honest. They hoped to catch Jesus in something he said so that they might hand him over to the power and authority of the governor.

21. അവർ അവനോടു: ഗുരോ, നീ നേർ പറഞ്ഞു ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാർത്ഥമായി പ ിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു.

21. 

21. So the spies questioned him: "Teacher, we know that you speak and teach what is right, and that you do not show partiality but teach the way of God in accordance with the truth.

22. നാം കൈസർക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു.

22. Naam Kaisarkkum Karam Kodukkunnathu Vihithamo Allayo Ennu Chodhichu.

22. Is it right for us to pay taxes to Caesar or not?"

23. അവരുടെ ഉപായം ഗ്രഹിച്ചിട്ടു അവൻ അവരോടു: ഒരു വെള്ളിക്കാശ് കാണിപ്പിൻ ;

23. Avarude Upaayam Grahichittu Avan Avarodu: Oru Vellikkaashu Kaanippin ;

23. He saw through their duplicity and said to them,

24. അതിനുള്ള സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു.

24. Athinulla Svaroopavum Melezhuththum Aarudethu Ennu Chodhichathinnu: Kaisarudethu Ennu Avar Paranju.

24. "Show me a denarius. Whose portrait and inscription are on it?"

25. എന്നാൽ കൈസർക്കുംള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു അവൻ അവരോടു പറഞ്ഞു.

25. Ennaal Kaisarkkumllathu Kaisarkkum Dhaivaththinnullathu Dhaivaththinnum Koduppin Ennu Avan Avarodu Paranju.

25. "Caesar's," they replied. He said to them, "Then give to Caesar what is Caesar's, and to God what is God's."

26. അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽ വെച്ചു അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.

26. Angane Avar Janaththinte Mumpil Vechu Avane Vaakkil Pidippaan Kazhiyaathe Avante Uththaraththil Aashcharyappettu Mindaathirunnu.

26. They were unable to trap him in what he had said there in public. And astonished by his answer, they became silent.

27. പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരിൽ ചിലർ അടുത്തു വന്നു അവനോടു ചോദിച്ചതു:

27. Punaruththaanam Illa Ennu Parayunna Sadhookyaril Chilar Aduththu Vannu Avanodu Chodhichathu:

27. Some of the Sadducees, who say there is no resurrection, came to Jesus with a question.

28. ഗുരോ, ഒരുത്തന്റെ സഹോദരൻ വിവാഹം കഴിച്ചിട്ടു മക്കളില്ലാതെ മരിച്ചുപോയാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ പരിഗ്രഹിച്ചു സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.

28. Guro, Oruththante Sahodharan Vivaaham Kazhichittu Makkalillaathe Marichupoyaal Avante Sahodharan Avante Bhaaryaye Parigrahichu Sahodharannu Santhathiye Janippikkenam Ennu Moshe Ezhuthiyirikkunnu.

28. "Teacher," they said, "Moses wrote for us that if a man's brother dies and leaves a wife but no children, the man must marry the widow and have children for his brother.

29. എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ ഒന്നാമത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു മക്കളില്ലാതെ മരിച്ചുപോയി.

29. Ennaal Ezhu Sahodharanmaar Undaayirunnu; Avaril Onnaamaththavan Oru Sthreeye Vivaaham Kazhichu Makkalillaathe Marichupoyi.

29. Now there were seven brothers. The first one married a woman and died childless.

30. രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു.

30. Randaamaththavanum Moonnaamaththavanum Avale Parigrahichu.

30. The second

31. അവ്വണ്ണം ഏഴുപേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി.

31. Avvannam Ezhuperum Cheythu Makkalillaathe Marichupoyi.

31. and then the third married her, and in the same way the seven died, leaving no children.

32. ഒടുവിൽ സ്ത്രീയും മരിച്ചു.

32. Oduvil Sthreeyum Marichu.

32. Finally, the woman died too.

33. എന്നാൽ പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാര്യയാകും? ഏഴുവർക്കും ഭാര്യയായിരുന്നുവല്ലോ.

33. Ennaal Punaruththaanaththil Aval Avaril Evannu Bhaaryayaakum? Ezhuvarkkum Bhaaryayaayirunnuvallo.

33. Now then, at the resurrection whose wife will she be, since the seven were married to her?"

34. അതിന്നു യേശു ഉത്തരം പറഞ്ഞതു: ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കയും വിവാഹത്തിന്നു കൊടുക്കയും ചെയ്യുന്നു.

34. Athinnu Yeshu Uththaram Paranjathu: Ee Lokaththinte Makkal Vivaaham Kazhikkayum Vivaahaththinnu Kodukkayum Cheyyunnu.

34. Jesus replied, "The people of this age marry and are given in marriage.

35. എങ്കിലും ആ ലോകത്തിന്നും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിന്നും യോഗ്യരായവർ വിവാഹം കഴിയക്കയുമില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; അവർക്കും ഇനി മരിപ്പാനും കഴികയില്ല.

35. Enkilum Aa Lokaththinnum Marichavaril Ninnulla Punaruththaanaththinnum Yogyaraayavar Vivaaham Kazhiyakkayumilla Vivaahaththinnu Kodukkappedukayumilla; Avarkkum Ini Marippaanum Kazhikayilla.

35. But those who are considered worthy of taking part in that age and in the resurrection from the dead will neither marry nor be given in marriage,

36. അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു.

36. Avan Punaruththaanaputhranmaaraakayaal Dhaivadhoothathulyarum Dhaiva Puthranmaarum Aakunnu.

36. and they can no longer die; for they are like the angels. They are God's children, since they are children of the resurrection.

37. മരിച്ചവർ ഉയിർത്തെഴുന്നേലക്കുന്നു എന്നതോ മോശെയും മുൾപ്പടർപ്പുഭാഗത്തു കർത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു.

37. Marichavar Uyirththezhunnelakkunnu Ennatho Mosheyum Mulppadarppubhaagaththu Karththaavine Abraahaaminte Dhaivavum Yishaakkinte Dhaivavum Yaakkobinte Dhaivavum Ennu Parayunnathinaal Soochippichirikkunnu.

37. But in the account of the bush, even Moses showed that the dead rise, for he calls the Lord 'the God of Abraham, and the God of Isaac, and the God of Jacob.'

38. ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ.

38. Dhaivamo Marichavarude Dhaivamalla, Jeevanullavarude Dhaivamathre; Ellaavarum Avannu Jeevichirikkunnuvallo.

38. He is not the God of the dead, but of the living, for to him all are alive."

39. അതിന്നു ചില ശാസ്ത്രിമാർ: ഗുരോ, നീ പറഞ്ഞതു ശരി എന്നു ഉത്തരം പറഞ്ഞു.

39. Athinnu Chila Shaasthrimaar: Guro, Nee Paranjathu Shari Ennu Uththaram Paranju.

39. Some of the teachers of the law responded, "Well said, teacher!"

40. പിന്നെ അവനോടു ഒന്നും ചോദിപ്പാൻ അവർ തുനിഞ്ഞതുമില്ല.

40. Pinne Avanodu Onnum Chodhippaan Avar Thuninjathumilla.

40. And no one dared to ask him any more questions.

41. എന്നാൽ അവൻ അവരോടു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു പറയുന്നതു എങ്ങനെ?

41. Ennaal Avan Avarodu: Kristhu Dhaaveedhinte Puthran Ennu Parayunnathu Engane?

41. Then Jesus said to them, "How is it that they say the Christ is the Son of David?

42. “കർത്താവു എന്റെ കർത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദ പീ മാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു”

42. 

42. David himself declares in the Book of Psalms: "'The Lord said to my Lord: "Sit at my right hand

43. എന്നു സങ്കീർത്തനപുസ്തകത്തിൽ ദാവീദ് തന്നേ പറയുന്നുവല്ലോ.

43. Ennu Sankeerththanapusthakaththil Dhaaveedhu Thanne Parayunnuvallo.

43. until I make your enemies a footstool for your feet."'

44. ദാവീദ് അവനെ കർത്താവു എന്നു വിളിക്കുന്നു; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു.

44. Dhaaveedhu Avane Karththaavu Ennu Vilikkunnu; Pinne Avante Puthran Aakunnathu Engane Ennu Chodhichu.

44. David calls him 'Lord.' How then can he be his son?"

45. എന്നാൽ ജനം ഒക്കെയും കേൾക്കെ അവൻ തന്റെ ശിഷ്യന്മാരോടു:

45. Ennaal Janam Okkeyum Kelkke Avan Thante Shishyanmaarodu:

45. While all the people were listening, Jesus said to his disciples,

46. നിലയങ്കികളോടെ നടപ്പാൻ ഇച്ഛിക്കയും അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും പ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ .

46. Nilayankikalode Nadappaan Ichchikkayum Angaadiyil Vandhanavum Palliyil Mukhyaasanavum Aththaazhaththil Pradhaanasthalavum Priyappedukayum Cheyyunna Shaasthrimaare Sookshichukolvin .

46. "Beware of the teachers of the law. They like to walk around in flowing robes and love to be greeted in the marketplaces and have the most important seats in the synagogues and the places of honor at banquets.

47. അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; അവർക്കും ഏറ്റവും വലിയ ശിക്ഷാവിധിവരും.

47. Avar Vidhavamaarude Veedukale Vizhungukayum Upaayaroopena Dheerghamaayi Praarththikkayum Cheyyunnu; Avarkkum Ettavum Valiya Shikshaavidhivarum.

47. They devour widows' houses and for a show make lengthy prayers. Such men will be punished most severely."

Why do ads appear in this Website?

×