Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 


Can't Read Malayalam Words? Download Unicode Fonts.

Press CTRL + D To Bookmark This Page..:)

ലൂക്കോസ്: അദ്ധ്യായം 24

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. അവർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു എത്തി,

1. Avar Orukkiya Sugandhavarggam Eduththu Aazhchavattaththinte Onnaam Dhivasam Athikaalaththu Eththi,

1. On the first day of the week, very early in the morning, the women took the spices they had prepared and went to the tomb.

2. കല്ലറയിൽ നിന്നു കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു.

2. Kallarayil Ninnu Kallu Uruttikkalanjathaayi Kandu.

2. They found the stone rolled away from the tomb,

3. അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.

3. Akaththu Kadannaare Karththaavaaya Yeshuvinte Shareeram Kandilla.

3. but when they entered, they did not find the body of the Lord Jesus.

4. അതിനെക്കുറിച്ചു അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷാന്മാർ അരികെ നിലക്കുന്നതു കണ്ടു.

4. Athinekkurichu Avar Chanchalichirikkumpol Minnunna Vasthram Dharicha Randu Purushaanmaar Arike Nilakkunnathu Kandu.

4. While they were wondering about this, suddenly two men in clothes that gleamed like lightning stood beside them.

5. ഭയപ്പെട്ടു മുഖം കുനിച്ചു നിലക്കുമ്പോൾ അവർ അവരോടു: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു?

5. Bhayappettu Mukham Kunichu Nilakkumpol Avar Avarodu: Ningal Jeevanullavane Marichavarude Idayil Anveshikkunnathu Enthu?

5. In their fright the women bowed down with their faces to the ground, but the men said to them, "Why do you look for the living among the dead?

6. അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു;

6. Avan Ivide Illa Uyirththezhunnettirikkunnu;

6. He is not here; he has risen! Remember how he told you, while he was still with you in Galilee:

7. മുമ്പെ ഗലീലയിൽ ഇരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു പറഞ്ഞതു ഔർത്തുകൊൾവിൻ എന്നു പറഞ്ഞു

7. Mumpe Galeelayil Irikkumpol Thanne Avan Ningalodu: Manushyaputhrane Paapikalaaya Manushyarude Kayyil Elpichu Krooshikkayum Avan Moonnaam Naal Uyirththezhunnelkkayum Venam Ennu Paranjathu Aurththukolvin Ennu Paranju

7. 'The Son of Man must be delivered into the hands of sinful men, be crucified and on the third day be raised again.'"

8. അവർ അവന്റെ വാക്കു ഔർത്തു,

8. Avar Avante Vaakku Aurththu,

8. Then they remembered his words.

9. കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.

9. Kallara Vittu Madangippoyi Pathinoruvar Muthalaaya Ellaavarodum Ithu Okkeyum Ariyichu.

9. When they came back from the tomb, they told all these things to the Eleven and to all the others.

10. അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു.

10. Avar Aarennaal Magdhalakkaaraththi Mariya, Yohannaa, Yaakkobinte Amma Mariya Ennavar Thanne. Avarodukoodeyulla Mattu Sthreekalum Athu Apposthalanmaarodu Paranju.

10. It was Mary Magdalene, Joanna, Mary the mother of James, and the others with them who told this to the apostles.

11. ഈ വാക്കു അവർക്കും വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല.

11. Ee Vaakku Avarkkum Verum Kathapole Thonni; Avare Vishvasichilla.

11. But they did not believe the women, because their words seemed to them like nonsense.

12. (എന്നാൽ പത്രൊസ് എഴുന്നേറ്റു കല്ലറെക്കൽ ഔടിച്ചെന്നു കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.)

12. (ennaal Pathrosu Ezhunnettu Kallarekkal Audichennu Kuninju Nokki, Thuni Maathram Kandu, Sambhavichathenthennu Aashcharyappettu Madangipponnu.)

12. Peter, however, got up and ran to the tomb. Bending over, he saw the strips of linen lying by themselves, and he went away, wondering to himself what had happened.

13. അന്നു തന്നേ അവരിൽ രണ്ടുപേർ യെരൂശലേമിൽനിന്നു ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയിൽ

13. Annu Thanne Avaril Randuper Yerooshalemilninnu Ezhu Naazhika Dhooramulla Emmavussu Enna Graamaththilekku Pokayil

13. Now that same day two of them were going to a village called Emmaus, about seven miles from Jerusalem.

14. ഈ സംഭവിച്ചതിനെക്കുറിച്ചു ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു.

14. Ee Sambhavichathinekkurichu Okkeyum Thammil Samsaarichukondirunnu.

14. They were talking with each other about everything that had happened.

15. സംസാരിച്ചും തർക്കിച്ചും കൊണ്ടിരിക്കുമ്പോൾ യേശു താനും അടുത്തുചെന്നു അവരോടു ചേർന്നു നടന്നു.

15. Samsaarichum Tharkkichum Kondirikkumpol Yeshu Thaanum Aduththuchennu Avarodu Chernnu Nadannu.

15. As they talked and discussed these things with each other, Jesus himself came up and walked along with them;

16. അവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു.

16. Avane Ariyaathavannam Avarude Kannu Nirodhichirunnu.

16. but they were kept from recognizing him.

17. അവൻ അവരോടു: നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാര്യം എന്തു എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു.

17. Avan Avarodu: Ningal Vazhinadannu Thammil Vaadhikkunna Ee Kaaryam Enthu Ennu Chodhichu; Avar Vaadiya Mukhaththode Ninnu.

17. He asked them, "What are you discussing together as you walk along?"

18. ക്ളെയൊപ്പാവു എന്നു പേരുള്ളവൻ ; യെരൂശലേമിലെ പരദേശികളിൽ നീ മാത്രം ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു.

18. Kleyoppaavu Ennu Perullavan ; Yerooshalemile Paradheshikalil Nee Maathram Ee Naalukalil Avide Sambhavicha Kaaryam Ariyaathirikkunnuvo Ennu Uththaram Paranju.

18. They stood still, their faces downcast. One of them, named Cleopas, asked him, "Are you only a visitor to Jerusalem and do not know the things that have happened there in these days?"

19. ഏതു എന്നു അവൻ അവരോടു ചോദിച്ചതിന്നു അവർ അവനോടു പറഞ്ഞതു: ദൈവത്തിന്നും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ.

19. Ethu Ennu Avan Avarodu Chodhichathinnu Avar Avanodu Paranjathu: Dhaivaththinnum Sakalajanaththinum Mumpaake Pravruththiyilum Vaakkilum Shakthiyulla Pravaachakanaayirunna Nasaraayanaaya Yeshuvinekkurichullathu Thanne.

19. "What things?" he asked.

20. നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു.

20. Nammude Mahaapurohithanmaarum Pramaanikalum Avane Maranavidhikku Elpichu Krooshichu.

20. "About Jesus of Nazareth," they replied. "He was a prophet, powerful in word and deed before God and all the people. The chief priests and our rulers handed him over to be sentenced to death, and they crucified him;

21. ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു.

21. Njangalo Avan Yisraayeline Veendeduppaanullavan Ennu Aashichirunnu; Athrayumalla, Ithu Sambhavichittu Innu Moonnaam Naal Aakunnu.

21. but we had hoped that he was the one who was going to redeem Israel. And what is more, it is the third day since all this took place.

22. ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറെക്കൽ പോയി

22. Njangalude Koottaththil Chila Sthreekal Raavile Kallarekkal Poyi

22. In addition, some of our women amazed us. They went to the tomb early this morning

23. അവന്റെ ശരീരം കാണാതെ മടങ്ങിവന്നു അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു.

23. Avante Shareeram Kaanaathe Madangivannu Avan Jeevichirikkunnu Ennu Paranja Dhoothanmaarude Dharshanam Kandu Ennu Paranju Njangale Bhramippichu.

23. but didn't find his body. They came and told us that they had seen a vision of angels, who said he was alive.

24. ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറക്കൽ ചെന്നു സ്ത്രീകൾ പറഞ്ഞതുപോലെ തന്നേ കണ്ടു; അവനെ കണ്ടില്ലതാനും.

24. Njangalude Koottaththil Chilar Kallarakkal Chennu Sthreekal Paranjathupole Thanne Kandu; Avane Kandillathaanum.

24. Then some of our companions went to the tomb and found it just as the women had said, but him they did not see."

25. അവൻ അവരോടു: അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,

25. Avan Avarodu: Ayyo, Buddhiheenare, Pravaachakanmaar Paranjirikkunnathu Ellaam Vishvasikkaaththa Mandhabuddhikale,

25. He said to them, "How foolish you are, and how slow of heart to believe all that the prophets have spoken!

26. ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയോ എന്നു പറഞ്ഞു.

26. Kristhu Ingane Kashdam Anubhavichittu Thante Mahathvaththil Kadakkendathallayo Ennu Paranju.

26. Did not the Christ have to suffer these things and then enter his glory?"

27. മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കും വ്യാഖ്യാനിച്ചുകൊടുത്തു.

27. Moshe Thudangi Sakalapravaachakanmaaril Ninnum Ellaathiruvezhuththukalilum Thannekkurichullathu Avarkkum Vyaakhyaanichukoduththu.

27. And beginning with Moses and all the Prophets, he explained to them what was said in all the Scriptures concerning himself.

28. അവർ പോകുന്ന ഗ്രാമത്തോടു അടുത്തപ്പോൾ അവൻ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.

28. Avar Pokunna Graamaththodu Aduththappol Avan Mumpottu Pokunna Bhaavam Kaanichu.

28. As they approached the village to which they were going, Jesus acted as if he were going farther.

29. അവരോ: ഞങ്ങളോടുകൂടെ പാർക്കുംക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിർബന്ധിച്ചു; അവൻ അവരോടുകൂടെ പാർപ്പാൻ ചെന്നു.

29. Avaro: Njangalodukoode Paarkkumka; Neram Vaiki Asthamippaaraayallo Ennu Paranju Avane Nirbandhichu; Avan Avarodukoode Paarppaan Chennu.

29. But they urged him strongly, "Stay with us, for it is nearly evening; the day is almost over." So he went in to stay with them.

30. അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ അവൻ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്കുംകൊടുത്തു.

30. Avarumaayi Bhakshanaththinnu Irikkumpol Avan Appam Eduththu Anugrahichu Nurukki Avarkkumkoduththu.

30. When he was at the table with them, he took bread, gave thanks, broke it and began to give it to them.

31. ഉടനെ അവരുടെ കണ്ണു തുറന്നു അവർ അവനെ അറിഞ്ഞു; അവൻ അവർക്കും അപ്രത്യക്ഷനായി

31. Udane Avarude Kannu Thurannu Avar Avane Arinju; Avan Avarkkum Aprathyakshanaayi

31. Then their eyes were opened and they recognized him, and he disappeared from their sight.

32. അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു.

32. Avan Vazhiyil Nammodu Samsaarichu Thiruvezhuththukale Theliyikkumpol Nammude Hrudhayam Nammude Ullil Kaththikkondirunnillayo Ennu Avar Thammil Paranju.

32. They asked each other, "Were not our hearts burning within us while he talked with us on the road and opened the Scriptures to us?"

33. ആ നാഴികയിൽ തന്നേ അവർ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

33. Aa Naazhikayil Thanne Avar Ezhunnettu Yerooshalemilekku Madangipponnu.

33. They got up and returned at once to Jerusalem. There they found the Eleven and those with them, assembled together

34. കർത്താവു വാസ്തവമായി ഉയിർത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു.

34. Karththaavu Vaasthavamaayi Uyirththezhunnettu Shimonnu Prathyakshanaayi Ennu Koodiyirunnu Parayunna Pathinoruvareyum Koodeyullavareyum Kandu.

34. and saying, "It is true! The Lord has risen and has appeared to Simon."

35. വഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കുകയിൽ തങ്ങൾക്കു അറിയായ്‍വന്നതും അവർ വിവരിച്ചു പറഞ്ഞു.

35. Vazhiyil Sambhavichathum Avan Appam Nurukkukayil Thangalkku Ariyaay‍vannathum Avar Vivarichu Paranju.

35. Then the two told what had happened on the way, and how Jesus was recognized by them when he broke the bread.

36. ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: (നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു.)

36. Ingane Avar Samsaarichukondirikkumpol Avan Avarude Naduvil Ninnu: (ningalkku Samaadhaanam Ennu Paranju.)

36. While they were still talking about this, Jesus himself stood among them and said to them, "Peace be with you."

37. അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്കും തോന്നി.

37. Avar Njetti Bhayappettu; Oru Bhoothaththe Kaanunnu Ennu Avarkkum Thonni.

37. They were startled and frightened, thinking they saw a ghost.

38. അവൻ അവരോടു നിങ്ങൾ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്തു?

38. Avan Avarodu Ningal Kalangunnathu Enthu? Ningalude Hrudhayaththil Samshayam Pongunnathum Enthu?

38. He said to them, "Why are you troubled, and why do doubts rise in your minds?

39. ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിൻ ; എന്നെ തൊട്ടുനോക്കുവിൻ ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു.

39. Njaan Thanne Aakunnu Ennu Ente Kayyum Kaalum Nokki Arivin ; Enne Thottunokkuvin ; Ennil Kaanunnathupole Bhoothaththinnu Maamsavum Asthiyum Illallo Ennu Paranju.

39. Look at my hands and my feet. It is I myself! Touch me and see; a ghost does not have flesh and bones, as you see I have."

40. (ഇങ്ങനെ പറഞ്ഞിട്ടു അവൻ കയ്യും കാലും അവരെ കാണിച്ചു.)

40. (ingane Paranjittu Avan Kayyum Kaalum Avare Kaanichu.)

40. When he had said this, he showed them his hands and feet.

41. അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നിലക്കുമ്പോൾ അവരോടു: തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ എന്നു ചോദിച്ചു.

41. Avar Santhoshaththaal Vishvasikkaathe Athishayichu Nilakkumpol Avarodu: Thinnuvaan Vallathum Ivide Ningalude Pakkal Undo Ennu Chodhichu.

41. And while they still did not believe it because of joy and amazement, he asked them, "Do you have anything here to eat?"

42. അവർ ഒരു ഖണ്ഡം വറുത്ത മീനും (തേൻ കട്ടയും) അവന്നു കൊടുത്തു.

42. Avar Oru Khandam Varuththa Meenum (then Kattayum) Avannu Koduththu.

42. They gave him a piece of broiled fish,

43. അതു അവൻ വാങ്ങി അവർ കാൺകെ തിന്നു.

43. Athu Avan Vaangi Avar Kaanke Thinnu.

43. and he took it and ate it in their presence.

44. പിന്നെ അവൻ അവരോടു: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.

44. Pinne Avan Avarodu: Ithaakunnu Ningalodukoode Irikkumpol Njaan Paranja Vaakku. Mosheyude Nyaayapramaanaththilum Pravaachakapusthakangalilum Sankeerththanangalilum Ennekkurichu Ezhuthiyirikkunnathu Okkeyum Nivruththiyaakenam Ennullathu Thanne Ennu Paranju Thiruvezhuththukale Thirichariyendathinnu Avarude Buddhiye Thurannu.

44. He said to them, "This is what I told you while I was still with you: Everything must be fulfilled that is written about me in the Law of Moses, the Prophets and the Psalms."

45. ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.

45. Kristhu Kashdam Anubhavikkayum Moonnaam Naal Marichavaril Ninnu Uyirththezhunnelkkayum Avante Naamaththil Maanasaantharavum Paapamochanavum Yerooshalemil Thudangi Sakalajaathikalilum Prasamgikkayum Venam Enningane Ezhuthiyirikkunnu.

45. Then he opened their minds so they could understand the Scriptures.

46. ഇതിന്നു നിങ്ങൾ സാക്ഷികൾ ആകുന്നു.

46. Ithinnu Ningal Saakshikal Aakunnu.

46. He told them, "This is what is written: The Christ will suffer and rise from the dead on the third day,

47. എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നും അവരോടു പറഞ്ഞു.

47. Ente Pithaavu Vaagdhaththam Cheythathine Njaan Ningalude Mel Ayakkum. Ningalo Uyaraththilninnu Shakthi Dharikkuvolam Nagaraththil Paarppin Ennum Avarodu Paranju.

47. and repentance and forgiveness of sins will be preached in his name to all nations, beginning at Jerusalem.

48. അനന്തരം അവൻ അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയർത്തി അവരെ അനുഗ്രഹിച്ചു.

48. Anantharam Avan Avare Bethaanyayolam Koottikkondupoyi Kai Uyarththi Avare Anugrahichu.

48. You are witnesses of these things.

49. അവരെ അനുഗ്രഹിക്കയിൽ അവൻ അവരെ വിട്ടു പിരിഞ്ഞു (സ്വർഗ്ഗാരോഹണം ചെയ്തു).

49. Avare Anugrahikkayil Avan Avare Vittu Pirinju (svarggaarohanam Cheythu).

49. I am going to send you what my Father has promised; but stay in the city until you have been clothed with power from on high."

50. അവർ (അവനെ നമസ്ക്കുരിച്ചു) മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു എല്ലായ്പോഴും ദൈവലായത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.

50. Avar (avane Namaskkurichu) Mahaasanthoshaththode Yerooshalemilekku Madangichennu Ellaaypozhum Dhaivalaayaththil Irunnu Dhaivaththe Vaazhththipponnu.

50. When he had led them out to the vicinity of Bethany, he lifted up his hands and blessed them.

51. While he was blessing them, he left them and was taken up into heaven.

Why do ads appear in this Website?

×