Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 


Can't Read Malayalam Words? Download Unicode Fonts.

Press CTRL + D To Bookmark This Page..:)

ലൂക്കോസ്: അദ്ധ്യായം 4

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകെകണ്ടിരുന്നു.

1. Yeshu Parishuddhaathmaavu Niranjavanaayi Yorddhaan Vittu Madangi; Aathmaavu Avane Marubhoomiyilekku Nadaththi; Pishaachu Avane Naalpathu Dhivasam Pareekshichukekandirunnu.

1. Jesus, full of the Holy Spirit, returned from the Jordan and was led by the Spirit in the desert,

2. ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോൾ അവന്നു വിശന്നു.

2. Aa Dhivasangalil Avan Onnum Bhakshichilla; Ava Kazhinjappol Avannu Vishannu.

2. where for forty days he was tempted by the devil. He ate nothing during those days, and at the end of them he was hungry.

3. അപ്പോൾ പിശാചു അവനോടു: നീ ദൈവ പുത്രൻ എങ്കിൽ ഈ കല്ലിനോടു അപ്പമായി ത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.

3. Appol Pishaachu Avanodu: Nee Dhaiva Puthran Enkil Ee Kallinodu Appamaayi Ththeeruvaan Kalpikka Ennu Paranju.

3. The devil said to him, "If you are the Son of God, tell this stone to become bread."

4. യേശു അവനോടു: മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

4. Yeshu Avanodu: Manushyan Appamkondu Maathramalla Jeevikkunnathu Ennu Ezhuthiyirikkunnu Ennu Uththaram Paranju.

4. Jesus answered, "It is written: 'Man does not live on bread alone.'"

5. പിന്നെ പിശാചു അവനെ മേലോട്ടു കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തിൽ അവന്നു കാണിച്ചു:

5. Pinne Pishaachu Avane Melottu Koottikkondupoyi Lokaththile Sakala Raajyangaleyum Kshananeraththil Avannu Kaanichu:

5. The devil led him up to a high place and showed him in an instant all the kingdoms of the world.

6. ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം; അതു എങ്കൽ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു.

6. Ee Adhikaaram Okkeyum Athinte Mahathvavum Ninakku Tharaam; Athu Enkal Elpichirikkunnu; Enikku Manassullavannu Njaan Kodukkunnu.

6. And he said to him, "I will give you all their authority and splendor, for it has been given to me, and I can give it to anyone I want to.

7. നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിന്റെതാകും എന്നു അവനോടു പറഞ്ഞു.

7. Nee Enne Namaskarichaal Athellaam Nintethaakum Ennu Avanodu Paranju.

7. So if you worship me, it will all be yours."

8. യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

8. Yeshu Avanodu: Ninte Dhaivamaaya Karththaavine Namaskarichu Avane Maathrame Aaraadhikkaavu Ennu Ezhuthiyirikkunnu Ennu Uththaram Paranju.

8. Jesus answered, "It is written: 'Worship the Lord your God and serve him only.'"

9. പിന്നെ അവൻ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു പോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഇവിടെ നിന്നു താഴോട്ടു ചാടുക.

9. Pinne Avan Avane Yerooshalemilekku Koottikkondu Poyi Dhaivaalayaththinte Agraththinmel Niruththi Avanodu: Nee Dhaivaputhran Enkil Ivide Ninnu Thaazhottu Chaaduka.

9. The devil led him to Jerusalem and had him stand on the highest point of the temple. "If you are the Son of God," he said, "throw yourself down from here.

10. “നിന്നെ കാപ്പാൻ അവൻ തന്റെ ദൂതന്മാരോടു നിന്നെക്കുറിച്ചു കല്പിക്കയും

10. “ninne Kaappaan Avan Thante Dhoothanmaarodu Ninnekkurichu Kalpikkayum

10. For it is written: "'He will command his angels concerning you to guard you carefully;

11. നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം അവർ നിന്നെ കയ്യിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

11. Ninte Kaal Kallinodu Thattaathavannam Avar Ninne Kayyil Thaangikkollukayum Cheyyum” Ennu Ezhuthiyirikkunnuvallo Ennu Paranju.

11. they will lift you up in their hands, so that you will not strike your foot against a stone.'"

12. യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നു അരുച്ചെയ്തിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

12. Yeshu Avanodu: Ninte Dhaivamaaya Karththaavine Pareekshikkaruthu Ennu Arucheythirikkunnu Ennu Uththaram Paranju.

12. Jesus answered, "It says: 'Do not put the Lord your God to the test.'"

13. അങ്ങനെ പിശാചു സകല പരീക്ഷയും തികെച്ചശേഷം കുറെ കാലത്തേക്കു അവനെ വിട്ടുമാറി.

13. Angane Pishaachu Sakala Pareekshayum Thikechashesham Kure Kaalaththekku Avane Vittumaari.

13. When the devil had finished all this tempting, he left him until an opportune time.

14. യേശു ആത്മാവിന്റെ ശകതിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു.

14. Yeshu Aathmaavinte Shakathiyode Galeelekku Madangichennu; Avante Shruthi Chuttumulla Naattil Okkeyum Parannu.

14. Jesus returned to Galilee in the power of the Spirit, and news about him spread through the whole countryside.

15. അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.

15. Avan Avarude Pallikalil Upadheshichu; Ellaavarum Avane Prashamsichu.

15. He taught in their synagogues, and everyone praised him.

16. അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.

16. Avan Valarnna Nasareththil Vannu: Shabbaththil Thante Pathivupole Palliyil Chennu Vaayippaan Ezhunnettuninnu.

16. He went to Nazareth, where he had been brought up, and on the Sabbath day he went into the synagogue, as was his custom. And he stood up to read.

17. യെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു; അവൻ പുസ്തകം വിടർത്തി:

17. Yeshayyaapravaachakante Pusthakam Avannu Koduththu; Avan Pusthakam Vidarththi:

17. The scroll of the prophet Isaiah was handed to him. Unrolling it, he found the place where it is written:

18. “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമൽ ഉണ്ടു; ബദ്ധന്മാർക്കും വിടുതലും കുരുടന്മാർക്കും കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും

18. “dharidhranmaarodu Suvishesham Ariyippaan Karththaavu Enne Abhishekam Cheykayaal Avante Aathmaavu Entemal Undu; Baddhanmaarkkum Viduthalum Kurudanmaarkkum Kaazhchayum Prasamgippaanum Peedithanmaare Viduvichayappaanum

18. "The Spirit of the Lord is on me, because he has anointed me to preach good news to the poor. He has sent me to proclaim freedom for the prisoners and recovery of sight for the blind, to release the oppressed,

19. കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.

19. Karththaavinte Prasaadhavarsham Prasamgippaanum Enne Ayachirikkunnu” Ennu Ezhuthiyirikkunna Sthalam Kandu.

19. to proclaim the year of the Lord's favor."

20. പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരന്നു തിരികെ കൊടുത്തിട്ടു ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണു അവങ്കൽ പതിഞ്ഞിരുന്നു.

20. Pinne Avan Pusthakam Madakki Shushrooshakkaarannu Thirike Koduththittu Irunnu; Palliyilulla Ellaavarudeyum Kannu Avankal Pathinjirunnu.

20. Then he rolled up the scroll, gave it back to the attendant and sat down. The eyes of everyone in the synagogue were fastened on him,

21. അവൻ അവരോടു: ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.

21. Avan Avarodu: Innu Ningal Ente Vachanam Kelkkayil Ee Thiruvezhuththinnu Nivruththi Vannirikkunnu Ennu Paranjuthudangi.

21. and he began by saying to them, "Today this scripture is fulfilled in your hearing."

22. എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു.

22. Ellaavarum Avane Pukazhththi, Avante Vaayilninnu Purappetta Laavanya Vaakkukal Nimiththam Aashcharyapettu; Ivan Yosephinte Makan Allayo Ennu Paranju.

22. All spoke well of him and were amazed at the gracious words that came from his lips. "Isn't this Joseph's son?" they asked.

23. അവൻ അവരോടു: വൈദ്യാ, നിന്നെത്തന്നേ സൌഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ലും കഫർന്നഹൂമിൽ ഉണ്ടായി കേട്ടതുഎല്ലാം ഈ നിന്റെ പിതൃനഗരത്തിലും ചെയ്കഎന്നും നിങ്ങൾ എന്നോടു പറയും നിശ്ചയം.

23. Avan Avarodu: Vaidhyaa, Ninneththanne Saukhyamaakkuka Ennulla Pazhanchollum Kapharnnahoomil Undaayi Kettathuellaam Ee Ninte Pithrunagaraththilum Cheykaennum Ningal Ennodu Parayum Nishchayam.

23. Jesus said to them, "Surely you will quote this proverb to me: 'Physician, heal yourself! Do here in your hometown what we have heard that you did in Capernaum.'"

24. ഒരു പ്രവാചകനും തന്റെ പിതൃനഗരത്തിൽ സമ്മതനല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

24. Oru Pravaachakanum Thante Pithrunagaraththil Sammathanalla Ennu Njaan Sathyamaayittu Ningalodu Parayunnu Ennu Paranju.

24. "I tell you the truth," he continued, "no prophet is accepted in his hometown.

25. ഏലീയാവിന്റെ കാലത്തു ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്തു എങ്ങും മഹാ ക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാർത്ഥമായി നിങ്ങളോടു പറയുന്നു.

25. Eleeyaavinte Kaalaththu Aakaasham Moovaandum Aaru Maasavum Adanjittu Dheshaththu Engum Mahaa Kshaamam Undaayappol Yisraayelil Pala Vidhavamaar Undaayirunnu Ennu Njaan Yathaarththamaayi Ningalodu Parayunnu.

25. I assure you that there were many widows in Israel in Elijah's time, when the sky was shut for three and a half years and there was a severe famine throughout the land.

26. എന്നാൽ സിദോനിലെ സരെപ്തയിൽ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്കു ഏലീയാവിനെ അയച്ചില്ല.

26. Ennaal Sidhonile Sarepthayil Oru Vidhavayude Adukkalekkallaathe Avaril Aarudeyum Adukkalekku Eleeyaavine Ayachilla.

26. Yet Elijah was not sent to any of them, but to a widow in Zarephath in the region of Sidon.

27. അവ്വണ്ണം എലീശാപ്രവാചകന്റെ കാലത്തു യിസ്രായേലിൽ പല കുഷ് രോഗികൾ ഉണ്ടായിരുന്നു. സുറിയക്കാരനായ നയമാൻ അല്ലാതെ അവരാരും ശുദ്ധമായില്ല എന്നും അവൻ പറഞ്ഞു.

27. 

27. And there were many in Israel with leprosy in the time of Elisha the prophet, yet not one of them was cleansed--only Naaman the Syrian."

28. പള്ളിയിലുള്ളവർ ഇതു കേട്ടിട്ടു എല്ലാവരും കോപം നിറഞ്ഞവരായി എഴുന്നേറ്റു

28. Palliyilullavar Ithu Kettittu Ellaavarum Kopam Niranjavaraayi Ezhunnettu

28. All the people in the synagogue were furious when they heard this.

29. അവനെ പട്ടണത്തിന്നു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാൻ ഭാവിച്ചു.

29. Avane Pattanaththinnu Puraththaakki Avarude Pattanam Panithirunna Malayude Vakkolam Kondupoyi Thalakeezhaayi Thalliyiduvaan Bhaavichu.

29. They got up, drove him out of the town, and took him to the brow of the hill on which the town was built, in order to throw him down the cliff.

30. അവനോ അവരുടെ നടുവിൽ കൂടി കടന്നുപോയി.

30. Avano Avarude Naduvil Koodi Kadannupoyi.

30. But he walked right through the crowd and went on his way.

31. അനന്തരം അവൻ ഗലീലയിലെ ഒരു പട്ടണമായ കഫർന്നഹൂമിൽ ചെന്നു ശബ്ബത്തിൽ അവരെ ഉപദേശിച്ചുപോന്നു.

31. Anantharam Avan Galeelayile Oru Pattanamaaya Kapharnnahoomil Chennu Shabbaththil Avare Upadheshichuponnu.

31. Then he went down to Capernaum, a town in Galilee, and on the Sabbath began to teach the people.

32. അവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.

32. Avante Vachanam Adhikaaraththode Aakayaal Avar Avante Upadheshaththil Vismayichu.

32. They were amazed at his teaching, because his message had authority.

33. അവിടെ പള്ളിയിൽ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു.

33. Avide Palliyil Ashuddhabhootham Baadhicha Oru Manushyan Undaayirunnu.

33. In the synagogue there was a man possessed by a demon, an evil spirit. He cried out at the top of his voice,

34. അവൻ നസറായനായ യേശുവേ, വിടു; ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നിരിക്കുന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു ഉറക്കെ നിലവിളിച്ചു.

34. Avan Nasaraayanaaya Yeshuve, Vidu; Njangalkkum Ninakkum Thammil Enthu? Njangale Nashippippaan Vannirikkunnuvo? Nee Aar Ennu Njaan Ariyunnu; Dhaivaththinte Parishuddhan Thanne Ennu Urakke Nilavilichu.

34. "Ha! What do you want with us, Jesus of Nazareth? Have you come to destroy us? I know who you are--the Holy One of God!"

35. മിണ്ടരുതു; അവനെ വിട്ടുപോക എന്നു യേശു അതിനെ ശാസിച്ചപ്പോൾ ഭൂതം അവനെ നടുവിൽ തള്ളിയിട്ടു കേടു ഒന്നും വരുത്താതെ അവനെ വിട്ടുപോയി.

35. Mindaruthu; Avane Vittupoka Ennu Yeshu Athine Shaasichappol Bhootham Avane Naduvil Thalliyittu Kedu Onnum Varuththaathe Avane Vittupoyi.

35. "Be quiet!" Jesus said sternly. "Come out of him!" Then the demon threw the man down before them all and came out without injuring him.

36. എല്ലാവർക്കും വിസ്മയം ഉണ്ടായി: ഈ വചനം എന്തു? അധികാരത്തോടും ശക്തിയോടുംകൂടെ അവൻ അശുദ്ധാത്മാക്കളോടു കല്പിക്കുന്നു; അവ പുറപ്പെട്ടു പോകുന്നു എന്നു തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു.

36. Ellaavarkkum Vismayam Undaayi: Ee Vachanam Enthu? Adhikaaraththodum Shakthiyodumkoode Avan Ashuddhaathmaakkalodu Kalpikkunnu; Ava Purappettu Pokunnu Ennu Thammil Paranjukondirunnu.

36. All the people were amazed and said to each other, "What is this teaching? With authority and power he gives orders to evil spirits and they come out!"

37. അവന്റെ ശ്രുതി ചുറ്റുമുള്ള നാടെങ്ങും പരന്നു.

37. Avante Shruthi Chuttumulla Naadengum Parannu.

37. And the news about him spread throughout the surrounding area.

38. അവൻ പള്ളിയിൽനിന്നു ഇറങ്ങി ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മാവിയമ്മ ക ിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാൽ അവർ അവൾക്കുവേണ്ടി അവനോടു അപേക്ഷിച്ചു.

38. 

38. Jesus left the synagogue and went to the home of Simon. Now Simon's mother-in-law was suffering from a high fever, and they asked Jesus to help her.

39. അവൻ അവളെ കുനിഞ്ഞു നോക്കി, ജ്വരത്തെ ശാസിച്ചു; അതു അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റു അവനെ ശുശ്രൂഷിച്ചു.

39. Avan Avale Kuninju Nokki, Jvaraththe Shaasichu; Athu Avale Vittumaari; Aval Udane Ezhunnettu Avane Shushrooshichu.

39. So he bent over her and rebuked the fever, and it left her. She got up at once and began to wait on them.

40. സൂര്യൻ അസ്തമിക്കുമ്പോൾ നാനാവ്യാധികൾ പിടിച്ച ദീനക്കാർ ഉള്ളവർ ഒക്കെയും അവരെ അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ ഔരോരുത്തന്റെയും മേൽ കൈ വെച്ചു അവരെ സൌഖ്യമാക്കി.

40. Sooryan Asthamikkumpol Naanaavyaadhikal Pidicha Dheenakkaar Ullavar Okkeyum Avare Avante Adukkal Konduvannu; Avan Auroruththanteyum Mel Kai Vechu Avare Saukhyamaakki.

40. When the sun was setting, the people brought to Jesus all who had various kinds of sickness, and laying his hands on each one, he healed them.

41. പലരിൽ നിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നില വിളിച്ചു പറഞ്ഞുകൊണ്ടു പുറപ്പെട്ടുപോയി; താൻ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു.

41. Palaril Ninnum Bhoothangal; Nee Dhaivaputhranaaya Kristhu Ennu Nila Vilichu Paranjukondu Purappettupoyi; Thaan Kristhu Ennu Ava Arikakondu Minduvaan Avan Sammathikkaathe Avaye Shaasichu.

41. Moreover, demons came out of many people, shouting, "You are the Son of God!" But he rebuked them and would not allow them to speak, because they knew he was the Christ.

42. നേരം വെളുത്തപ്പോൾ അവൻ പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തേക്കു പോയി. പുരുഷാരം അവനെ തിരഞ്ഞു അവന്റെ അരികത്തു വന്നു തങ്ങളെ വിട്ടു പോകാതിരിപ്പാൻ അവനെ തടുത്തു.

42. Neram Veluththappol Avan Purappettu Oru Nirjjanasthalaththekku Poyi. Purushaaram Avane Thiranju Avante Arikaththu Vannu Thangale Vittu Pokaathirippaan Avane Thaduththu.

42. At daybreak Jesus went out to a solitary place. The people were looking for him and when they came to where he was, they tried to keep him from leaving them.

43. അവൻ അവരോടു: ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു എന്നു പറഞ്ഞു.

43. Avan Avarodu: Njaan Mattulla Pattanangalilum Dhaivaraajyam Suvisheshikkendathaakunnu; Ithinaayittallo Enne Ayachirikkunnathu Ennu Paranju.

43. But he said, "I must preach the good news of the kingdom of God to the other towns also, because that is why I was sent."

44. അങ്ങനെ അവൻ ഗലീലയിലെ പള്ളികളിൽ പ്രസംഗിച്ചുപോന്നു.

44. Angane Avan Galeelayile Pallikalil Prasamgichuponnu.

44. And he kept on preaching in the synagogues of Judea.

Why do ads appear in this Website?

×