Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 


Can't Read Malayalam Words? Download Unicode Fonts.

Press CTRL + D To Bookmark This Page..:)

യോഹന്നാൻ: അദ്ധ്യായം 16

 
Custom Search
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. നിങ്ങൾ ഇടറിപ്പോകാതിരിപ്പാൻ ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.

1. Ningal Idarippokaathirippaan Njaan Ithu Ningalodu Samsaarichirikkunnu.

1. "All this I have told you so that you will not go astray.

2. അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.

2. Avar Ningale Pallibhrashdar Aakkum; Athrayumalla Ningale Kollunnavan Ellaam Dhaivaththinnu Vazhipaadu Kazhikkunnu Ennu Vichaarikkunna Naazhika Varunnu.

2. They will put you out of the synagogue; in fact, a time is coming when anyone who kills you will think he is offering a service to God.

3. അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും.

3. Avar Pithaavineyum Enneyum Ariyaaykakondu Ingane Cheyyum.

3. They will do such things because they have not known the Father or me.

4. അതിന്റെ നാഴിക വരുമ്പോൾ ഞാൻ അതു നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങൾ ഔർക്കേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയിൽ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാൻ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ.

4. Athinte Naazhika Varumpol Njaan Athu Ningalodu Paranjittundennu Ningal Aurkkendathinnu Ithu Ningalodu Samsaarichirikkunnu; Aadhiyil Ithu Ningalodu Parayaanjathu Njaan Ningalodukoode Irikkakondathre.

4. I have told you this, so that when the time comes you will remember that I warned you. I did not tell you this at first because I was with you.

5. ഇപ്പോഴോ ഞാൻ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു: നീ എവിടെ പോകുന്നു എന്നു നിങ്ങൾ ആരും എന്നോടു ചോദിക്കുന്നില്ല.

5. Ippozho Njaan Enne Ayachavante Adukkal Pokunnu: Nee Evide Pokunnu Ennu Ningal Aarum Ennodu Chodhikkunnilla.

5. "Now I am going to him who sent me, yet none of you asks me, 'Where are you going?'

6. എങ്കിലും ഇതു നിങ്ങളോടു സംസാരിക്കകൊണ്ടു നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു.

6. Enkilum Ithu Ningalodu Samsaarikkakondu Ningalude Hrudhayaththil Dhuakham Niranjirikkunnu.

6. Because I have said these things, you are filled with grief.

7. എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.

7. Ennaal Njaan Ningalodu Sathyam Parayunnu; Njaan Pokunnathu Ningalkku Prayojanam; Njaan Pokaanjaal Kaaryasthan Ningalude Adukkal Varikayilla; Njaan Poyaal Avane Ningalude Adukkal Ayakkum.

7. But I tell you the truth: It is for your good that I am going away. Unless I go away, the Counselor will not come to you; but if I go, I will send him to you.

8. അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.

8. Avan Vannu Paapaththekkurichum Neethiyekkurichum Nyaayavidhiyekkurichum Lokaththinnu Bodham Varuththum.

8. When he comes, he will convict the world of guilt in regard to sin and righteousness and judgment:

9. അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും

9. Avar Ennil Vishvasikkaaykakondu Paapaththekkurichum

9. in regard to sin, because men do not believe in me;

10. ഞാൻ പിതാവിന്റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു

10. Njaan Pithaavinte Adukkal Pokayum Ningal Ini Enne Kaanaathirikkayum Cheyyunnathukondu

10. in regard to righteousness, because I am going to the Father, where you can see me no longer;

11. നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായ വിധിയെക്കുറിച്ചും തന്നേ.

11. Neethiyekkurichum Ee Lokaththinte Prabhu Vidhikkappettirikkakondu Nyaaya Vidhiyekkurichum Thanne.

11. and in regard to judgment, because the prince of this world now stands condemned.

12. ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.

12. Iniyum Valare Ningalodu Paravaan Undu; Ennaal Ningalkku Ippol Vahippaan Kazhivilla.

12. "I have much more to say to you, more than you can now bear.

13. സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.

13. Sathyaththinte Aathmaavu Varumpozho Avan Ningale Sakala Sathyaththilum Vazhinadaththum; Avan Svayamaayi Samsaarikkaathe Thaan Kelkkunnathu Samsaarikkayum Varuvaanullathu Ningalkku Ariyichutharikayum Cheyyum.

13. But when he, the Spirit of truth, comes, he will guide you into all truth. He will not speak on his own; he will speak only what he hears, and he will tell you what is yet to come.

14. അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.

14. Avan Enikkullathilninnu Eduththu Ningalkku Ariyichutharunnathukondu Enne Mahathvappeduththum.

14. He will bring glory to me by taking from what is mine and making it known to you.

15. പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞതു.

15. Pithaavinnullathu Okkeyum Enikkullathu; Athukondathre Avan Enikkullathil Ninnu Eduththu Ningalkku Ariyichutharum Ennu Njaan Paranjathu.

15. All that belongs to the Father is mine. That is why I said the Spirit will take from what is mine and make it known to you.

16. കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണും.

16. Kuranjonnu Kazhinjittu Ningal Enne Kaanukayilla; Pinneyum Kuranjonnu Kazhinjittu Ningal Enne Kaanum.

16. "In a little while you will see me no more, and then after a little while you will see me."

17. അവന്റെ ശിഷ്യന്മാരിൽ ചിലർ: കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നും പിതാവിന്റെ അടുക്കൽ പോകുന്നു എന്നും അവൻ നമ്മോടു ഈ പറയുന്നതു എന്തു എന്നു തമ്മിൽ ചോദിച്ചു.

17. Avante Shishyanmaaril Chilar: Kuranjonnu Kazhinjittu Ningal Enne Kaanukayilla; Pinneyum Kuranjonnu Kazhinjittu Enne Kaanum Ennum Pithaavinte Adukkal Pokunnu Ennum Avan Nammodu Ee Parayunnathu Enthu Ennu Thammil Chodhichu.

17. Some of his disciples said to one another, "What does he mean by saying, 'In a little while you will see me no more, and then after a little while you will see me,' and 'Because I am going to the Father'?"

18. കുറഞ്ഞോന്നു എന്നു ഈ പറയുന്നതു എന്താകുന്നു? അവൻ എന്തു സംസാരിക്കുന്നു എന്നു നാം അറിയുന്നില്ല എന്നും അവർ പറഞ്ഞു.

18. Kuranjonnu Ennu Ee Parayunnathu Enthaakunnu? Avan Enthu Samsaarikkunnu Ennu Naam Ariyunnilla Ennum Avar Paranju.

18. They kept asking, "What does he mean by 'a little while'? We don't understand what he is saying."

19. അവർ തന്നോടു ചോദിപ്പാൻ ആഗ്രഹിക്കുന്നു എന്നു അറിഞ്ഞു യേശു അവരോടു പറഞ്ഞതു: കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നു ഞാൻ പറകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ ചോദിക്കുന്നുവോ?

19. Avar Thannodu Chodhippaan Aagrahikkunnu Ennu Arinju Yeshu Avarodu Paranjathu: Kuranjonnu Kazhinjittu Enne Kaanukayilla; Pinneyum Kuranjonnu Kazhinjittu Enne Kaanum Ennu Njaan Parakayaal Ningal Thammil Thammil Chodhikkunnuvo?

19. Jesus saw that they wanted to ask him about this, so he said to them, "Are you asking one another what I meant when I said, 'In a little while you will see me no more, and then after a little while you will see me'?

20. ആമേൻ , ആമേൻ , ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരഞ്ഞു വിലപിക്കും; ലോകമോ സന്തോഷിക്കും; നിങ്ങൾ ദുഃഖിക്കും; എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും.

20. Aamen , Aamen , Njaan Ningalodu Parayunnu: Ningal Karanju Vilapikkum; Lokamo Santhoshikkum; Ningal Dhuakhikkum; Ennaal Ningalude Dhuakham Santhoshamaayiththeerum.

20. I tell you the truth, you will weep and mourn while the world rejoices. You will grieve, but your grief will turn to joy.

21. സ്ത്രീ പ്രസവിക്കുമ്പോൾ തന്റെ നാഴിക വന്നതു കൊണ്ടു അവൾക്കു ദുഃഖം ഉണ്ടു; കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു മനുഷ്യൻ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷം നിമിത്തം അവൾ തന്റെ കഷ്ടം പിന്നെ ഔർക്കുംന്നില്ല.

21. Sthree Prasavikkumpol Thante Naazhika Vannathu Kondu Avalkku Dhuakham Undu; Kunjine Prasavichasheshamo Oru Manushyan Lokaththilekku Pirannirikkunna Santhosham Nimiththam Aval Thante Kashdam Pinne Aurkkumnnilla.

21. A woman giving birth to a child has pain because her time has come; but when her baby is born she forgets the anguish because of her joy that a child is born into the world.

22. അങ്ങനെ നിങ്ങൾക്കും ഇപ്പോൾ ദുഃഖം ഉണ്ടു എങ്കിലും ഞാൻ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽ നിന്നു എടുത്തുകളകയില്ല.

22. Angane Ningalkkum Ippol Dhuakham Undu Enkilum Njaan Pinneyum Ningale Kaanum; Ningalude Hrudhayam Santhoshikkum; Ningalude Santhosham Aarum Ningalil Ninnu Eduththukalakayilla.

22. So with you: Now is your time of grief, but I will see you again and you will rejoice, and no one will take away your joy.

23. അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല. ആമേൻ , ആമേൻ , ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.

23. Annu Ningal Ennodu Onnum Chodhikkayilla. Aamen , Aamen , Njaan Ningalodu Parayunnu: Ningal Pithaavinodu Apekshikkunnathokkeyum Avan Ente Naamaththil Ningalkku Tharum.

23. In that day you will no longer ask me anything. I tell you the truth, my Father will give you whatever you ask in my name.

24. ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.

24. Innuvare Ningal Ente Naamaththil Onnum Apekshichittilla; Apekshippin ; Ennaal Ningalude Santhosham Poornnamaakumvannam Ningalkku Labhikkum.

24. Until now you have not asked for anything in my name. Ask and you will receive, and your joy will be complete.

25. ഇതു ഞാൻ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാൻ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോടു അറിയിക്കുന്ന നാഴിക വരുന്നു.

25. Ithu Njaan Sadhrushamaayi Ningalodu Samsaarichirikkunnu; Enkilum Njaan Ini Sadhrushamaayi Ningalodu Samsaarikkaathe Pithaavine Sambandhichu Spashdamaayi Ningalodu Ariyikkunna Naazhika Varunnu.

25. "Though I have been speaking figuratively, a time is coming when I will no longer use this kind of language but will tell you plainly about my Father.

26. അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.

26. Annu Ningal Ente Naamaththil Apekshikkum; Njaan Ningalkkuvendi Pithaavinodu Apekshikkum Ennu Njaan Parayunnilla.

26. In that day you will ask in my name. I am not saying that I will ask the Father on your behalf.

27. നിങ്ങൾ എന്നെ സ്നേഹിച്ചു, ഞാൻ പിതാവിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു വിശ്വസിച്ചിരിക്കകൊണ്ടു പിതാവു താനും നിങ്ങളെ സ്നേഹിക്കുന്നു.

27. Ningal Enne Snehichu, Njaan Pithaavinte Adukkalninnu Vannirikkunnu Ennu Vishvasichirikkakondu Pithaavu Thaanum Ningale Snehikkunnu.

27. No, the Father himself loves you because you have loved me and have believed that I came from God.

28. ഞാൻ പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു.

28. Njaan Pithaavinte Adukkal Ninnu Purappettu Lokaththil Vannirikkunnu; Pinneyum Lokaththe Vittu Pithaavinte Adukkal Pokunnu.

28. I came from the Father and entered the world; now I am leaving the world and going back to the Father."

29. അതിന്നു അവന്റെ ശിഷ്യന്മാർ: ഇപ്പോൾ നീ സദൃശം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു.

29. Athinnu Avante Shishyanmaar: Ippol Nee Sadhrusham Onnum Parayaathe Spashdamaayi Samsaarikkunnu.

29. Then Jesus' disciples said, "Now you are speaking clearly and without figures of speech.

30. നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാൻ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു; ഇതിനാൽ നീ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു ഞങ്ങൾ വിശ്വസിക്കുന്നു എന്നു പറഞ്ഞു.

30. Nee Sakalavum Ariyunnu Ennum Aarum Ninnodu Chodhippaan Ninakku Aavashyam Illa Ennum Njangal Ippol Ariyunnu; Ithinaal Nee Dhaivaththinte Adukkalninnu Vannirikkunnu Ennu Njangal Vishvasikkunnu Ennu Paranju.

30. Now we can see that you know all things and that you do not even need to have anyone ask you questions. This makes us believe that you came from God."

31. യേശു അവരോടു: ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവോ?

31. Yeshu Avarodu: Ippol Ningal Vishvasikkunnuvo?

31. "You believe at last!" Jesus answered.

32. നിങ്ങൾ ഔരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല താനും.

32. Ningal Auroruththan Thaanthaante Svanthaththilekku Chitharippokayum Enne Ekanaayi Vidukayum Cheyyunna Naazhika Varunnu; Vannumirikkunnu; Pithaavu Ennodukoode Ullathu Kondu Njaan Ekanalla Thaanum.

32. "But a time is coming, and has come, when you will be scattered, each to his own home. You will leave me all alone. Yet I am not alone, for my Father is with me.

33. നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.

33. Ningalkku Ennil Samaadhaanam Undaakendathinnu Ithu Ningalodu Samsaarichirikkunnu; Lokaththil Ningalkku Kashdam Undu; Enkilum Dhairyappeduvin ; Njaan Lokaththe Jayichirikkunnu Ennu Paranju.

33. "I have told you these things, so that in me you may have peace. In this world you will have trouble. But take heart! I have overcome the world."

Why do ads appear in this Website?

×