Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 


Can't Read Malayalam Words? Download Unicode Fonts.

Press CTRL + D To Bookmark This Page..:)

എബ്രായർ: അദ്ധ്യായം 12

 
Custom Search
1 2 3 4 5 6 7 8 9 10 11 12 13

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നിലക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഔട്ടം സ്ഥിരതയോടെ ഔടുക.

1. Aakayaal Naamum Saakshikalude Ithra Valiyoru Samooham Namukku Chuttum Nilakkunnathukondu Sakala Bhaaravum Muruke Pattunna Paapavum Vittu Namukku Mumpil Vechirikkunna Auttam Sthirathayode Auduka.

1. Therefore, since we are surrounded by such a great cloud of witnesses, let us throw off everything that hinders and the sin that so easily entangles, and let us run with perseverance the race marked out for us.

2. വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഔർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.

2. Vishvaasaththinte Naayakanum Poorththivaruththunnavanumaaya Yeshuvine Nokkuka; Thante Mumpil Vechirunna Santhosham Aurththu Avan Apamaanam Alakshyamaakki Krooshine Sahikkayum Dhaivasimhaasanaththinte Valaththubhaagaththu Irikkayum Cheythu.

2. Let us fix our eyes on Jesus, the author and perfecter of our faith, who for the joy set before him endured the cross, scorning its shame, and sat down at the right hand of the throne of God.

3. നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ .

3. Ningalude Ullil Ksheenichu Madukkaathirippaan Paapikalaal Thanikku Neritta Inganeyulla Virodham Sahichavane Dhyaanichukolvin .

3. Consider him who endured such opposition from sinful men, so that you will not grow weary and lose heart.

4. പാപത്തോടു പോരാടുന്നതിൽ നിങ്ങൾ ഇതുവരെ പ്രാണത്യാഗത്തോളം എതിർത്തു നിന്നിട്ടില്ല.

4. Paapaththodu Poraadunnathil Ningal Ithuvare Praanathyaagaththolam Ethirththu Ninnittilla.

4. In your struggle against sin, you have not yet resisted to the point of shedding your blood.

5. “മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു.

5. “makane, Karththaavinte Shiksha Nirasikkaruthu; Avan Shaasikkumpol Mushikayumaruthu.

5. And you have forgotten that word of encouragement that addresses you as sons: "My son, do not make light of the Lord's discipline, and do not lose heart when he rebukes you,

6. കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?

6. Karththaavu Thaan Snehikkunnavane Shikshikkunnu; Thaan Kaikkollunna Ethu Makaneyum Thallunnu” Enningane Makkalodu Ennapole Ningalodu Samvaadhikkunna Prabodhanam Ningal Marannukalanjuvo?

6. because the Lord disciplines those he loves, and he punishes everyone he accepts as a son."

7. നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?

7. Ningal Baalashiksha Sahichaal Dhaivam Makkalodu Ennapole Ningalodu Perumaarunnu; Appan Shikshikkaaththa Makan Evideyullu?

7. Endure hardship as discipline; God is treating you as sons. For what son is not disciplined by his father?

8. എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൗലടേയന്മാരത്രേ.

8. Ellaavarum Praapikkunna Baalashiksha Koodaathirikkunnu Enkil Ningal Makkalalla Kauladeyanmaarathre.

8. If you are not disciplined (and everyone undergoes discipline), then you are illegitimate children and not true sons.

9. നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോൾ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?

9. Nammude Jadasambandhamaaya Pithaakkanmaar Namme Shikshichappol Naam Avare Vanangipponnuvallo; Aathmaakkalude Pithaavinnu Ettavum Adhikamaayi Keezhadangi Jeevikkendathallayo?

9. Moreover, we have all had human fathers who disciplined us and we respected them for it. How much more should we submit to the Father of our spirits and live!

10. അവർ ശിക്ഷിച്ചതു കുറെക്കാലവും തങ്ങൾക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന്നു നമ്മുടെ ഗുണത്തിന്നായി തന്നേ ശിക്ഷിക്കുന്നതു.

10. Avar Shikshichathu Kurekkaalavum Thangalkku Bodhichaprakaaravumathre; Avano, Naam Avante Vishuddhi Praapikkendathinnu Nammude Gunaththinnaayi Thanne Shikshikkunnathu.

10. Our fathers disciplined us for a little while as they thought best; but God disciplines us for our good, that we may share in his holiness.

11. ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കും നീതി എന്ന സമാധാന ഫലം ലഭിക്കും.

11. Ethu Shikshayum Thalkkaalam Santhoshakaramalla Dhuakhakaramathre Ennu Thonnum; Pinnaththethilo Athinaal Abhyaasam Vannavarkkum Neethi Enna Samaadhaana Phalam Labhikkum.

11. No discipline seems pleasant at the time, but painful. Later on, however, it produces a harvest of righteousness and peace for those who have been trained by it.

12. ആകയാൽ തളർന്ന കയ്യും കുഴഞ്ഞ മുഴങ്കാലും നിവിർത്തുവിൻ .

12. Aakayaal Thalarnna Kayyum Kuzhanja Muzhankaalum Nivirththuvin .

12. Therefore, strengthen your feeble arms and weak knees.

13. മുടന്തുള്ളതു ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിന്നു നിങ്ങളുടെ കാലിന്നു പാത നിരത്തുവിൻ .

13. Mudanthullathu Ulukkippokaathe Bhedhamaakendathinnu Ningalude Kaalinnu Paatha Niraththuvin .

13. "Make level paths for your feet," so that the lame may not be disabled, but rather healed.

14. എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ . ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.

14. Ellaavarodum Samaadhaanam Aacharichu Shuddheekaranam Praapippaan Uthsaahippin . Shuddheekaranam Koodaathe Aarum Karththaavine Kaanukayilla.

14. Make every effort to live in peace with all men and to be holy; without holiness no one will see the Lord.

15. ആരും ദൈവകൃപ വിട്ടുപിൻ മാറുകയും വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുകയും ആരും ദുർന്നടപ്പുകാരനോ, ഒരു ഊണിന്നു ജ്യേഷ് ാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ .

15. 

15. See to it that no one misses the grace of God and that no bitter root grows up to cause trouble and defile many.

16. അവൻ പിന്നത്തേതിൽ അനുഗ്രഹം ലഭിപ്പാൻ ആഗ്രഹിച്ചു കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിന്നു ഇട കണ്ടില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.

16. Avan Pinnaththethil Anugraham Labhippaan Aagrahichu Kannuneerodukoode Apekshichittum Thallappettu Maanasaantharaththinnu Ida Kandilla Ennu Ningal Ariyunnuvallo.

16. See that no one is sexually immoral, or is godless like Esau, who for a single meal sold his inheritance rights as the oldest son.

17. സ്ഥൂലമായതും തീ കത്തുന്നതുമായ പർവ്വതത്തിന്നും മേഘതമസ്സ്, കൂരിരുട്ടു, കൊടുങ്കാറ്റു, കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവേക്കും അടുക്കൽ അല്ലല്ലോ നിങ്ങൾ വന്നിരിക്കുന്നതു.

17. Sthoolamaayathum Thee Kaththunnathumaaya Parvvathaththinnum Meghathamassu, Kooriruttu, Kodunkaattu, Kaahalanaadham, Vaakkukalude Shabdham Ennivekkum Adukkal Allallo Ningal Vannirikkunnathu.

17. Afterward, as you know, when he wanted to inherit this blessing, he was rejected. He could bring about no change of mind, though he sought the blessing with tears.

18. ആ ശബ്ദം കേട്ടവർ ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്നു അപേക്ഷിച്ചു.

18. Aa Shabdham Kettavar Ini Oru Vachanavum Thangalodu Parayaruthe Ennu Apekshichu.

18. You have not come to a mountain that can be touched and that is burning with fire; to darkness, gloom and storm;

19. ഒരു മൃഗം എങ്കിലും പർവ്വതം തൊട്ടാൽ അതിനെ കല്ലെറിഞ്ഞു കൊല്ലേണം എന്നുള്ള കല്പന അവർക്കും സഹിച്ചുകൂടാഞ്ഞു.

19. Oru Mrugam Enkilum Parvvatham Thottaal Athine Kallerinju Kollenam Ennulla Kalpana Avarkkum Sahichukoodaanju.

19. to a trumpet blast or to such a voice speaking words that those who heard it begged that no further word be spoken to them,

20. ഞാൻ അത്യന്തം പേടിച്ചു വിറെക്കുന്നു എന്നു മോശെയും പറയത്തക്കവണ്ണം ആ കാഴ്ച ഭയങ്കരമായിരുന്നു.

20. Njaan Athyantham Pedichu Virekkunnu Ennu Mosheyum Parayaththakkavannam Aa Kaazhcha Bhayankaramaayirunnu.

20. because they could not bear what was commanded: "If even an animal touches the mountain, it must be stoned."

21. പിന്നെയോ സീയോൻ പർവ്വതത്തിന്നും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗ്ഗീയയെരൂശലേമിന്നും അനേകായിരം ദൂതന്മാരുടെ സർവ്വസംഘത്തിന്നും സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന

21. Pinneyo Seeyon Parvvathaththinnum Jeevanulla Dhaivaththinte Nagaramaaya Svarggeeyayerooshaleminnum Anekaayiram Dhoothanmaarude Sarvvasamghaththinnum Svarggaththil Perezhuthiyirikkunna

21. The sight was so terrifying that Moses said, "I am trembling with fear."

22. ആദ്യജാതന്മാരുടെ സഭെക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കൾക്കും

22. Aadhyajaathanmaarude Sabhekkum Ellaavarudeyum Dhaivamaaya Nyaayaadhipathikkum Siddhanmaaraaya Neethimaanmaarude Aathmaakkalkkum

22. But you have come to Mount Zion, to the heavenly Jerusalem, the city of the living God. You have come to thousands upon thousands of angels in joyful assembly,

23. പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നതു.

23. Puthuniyamaththinte Maddhyasthanaaya Yeshuvinnum Haabelinte Rakthaththekkaal Gunakaramaayi Samsaarikkunna Punyaaharakthaththinnum Adukkalathre Ningal Vannirikkunnathu.

23. to the church of the firstborn, whose names are written in heaven. You have come to God, the judge of all men, to the spirits of righteous men made perfect,

24. അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാൻ നോക്കുവിൻ . ഭൂമിയിൽ അരുളിച്ചെയ്തവനെ നിരസിച്ചവർ തെറ്റി ഒഴിയാതിരുന്നു എങ്കിൽ സ്വർഗ്ഗത്തിൽനിന്നു അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാൽ എത്ര അധികം.

24. Arulicheyyunnavane Nirasikkaathirippaan Nokkuvin . Bhoomiyil Arulicheythavane Nirasichavar Thetti Ozhiyaathirunnu Enkil Svarggaththilninnu Arulicheyyunnavane Naam Vittumaariyaal Ethra Adhikam.

24. to Jesus the mediator of a new covenant, and to the sprinkled blood that speaks a better word than the blood of Abel.

25. അവന്റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ വാഗ്ദത്തം ചെയ്തു.

25. Avante Shabdham Annu Bhoomiye Ilakki; Ippozho “njaan Ini Orikkal Bhoomiye Maathramalla, Aakaashaththeyum Ilakkum” Ennu Avan Vaagdhaththam Cheythu.

25. See to it that you do not refuse him who speaks. If they did not escape when they refused him who warned them on earth, how much less will we, if we turn away from him who warns us from heaven?

26. “ഇനി ഒരിക്കൽ” എന്നതു, ഇളക്കമില്ലാത്തതു നിലനിൽക്കേണ്ടതിന്നു നിർമ്മിതമായ ഇളക്കമുള്ളതിന്നു മാറ്റം വരും എന്നു സൂചിപ്പിക്കുന്നു.

26. “ini Orikkal” Ennathu, Ilakkamillaaththathu Nilanilkkendathinnu Nirmmithamaaya Ilakkamullathinnu Maattam Varum Ennu Soochippikkunnu.

26. At that time his voice shook the earth, but now he has promised, "Once more I will shake not only the earth but also the heavens."

27. ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക.

27. Aakayaal Ilakaaththa Raajyam Praapikkunnathukondu Naam Nandhiyullavaraayi Dhaivaththinnu Prasaadhamvarumaaru Bhakthiyodum Bhayaththodukoode Seva Cheyka.

27. The words "once more" indicate the removing of what can be shaken--that is, created things--so that what cannot be shaken may remain.

28. നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.

28. Nammude Dhaivam Dhahippikkunna Agniyallo.

28. Therefore, since we are receiving a kingdom that cannot be shaken, let us be thankful, and so worship God acceptably with reverence and awe,

29. for our "God is a consuming fire."

Why do ads appear in this Website?

×