Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 


Can't Read Malayalam Words? Download Unicode Fonts.

Press CTRL + D To Bookmark This Page..:)

എബ്രായർ: അദ്ധ്യായം 2

 
Custom Search
1 2 3 4 5 6 7 8 9 10 11 12 13

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. അതുകൊണ്ടു നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ ആവശ്യമാകുന്നു.

1. Athukondu Naam Vallappozhum Ozhukippokaathirikkendathinnu Kettathu Adhikam Shraddhayode Karuthikkolvaan Aavashyamaakunnu.

1. We must pay more careful attention, therefore, to what we have heard, so that we do not drift away.

2. ദൂതന്മാർമുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഔരോരോ ലംഘനത്തിന്നും അനുസരണക്കേടിന്നും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കിൽ

2. Dhoothanmaarmukhaantharam Arulicheytha Vachanam Sthiramaayirikkayum Auroro Lamghanaththinnum Anusaranakkedinnum Nyaayamaaya Prathiphalam Labhikkayum Cheythu Enkil

2. For if the message spoken by angels was binding, and every violation and disobedience received its just punishment,

3. കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീർയ്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ

3. Karththaavu Thaan Paranjuthudangiyathum Dhaivam Adayaalangalaalum Athbhuthangalaalum Vividhaveeryyapravruththikalaalum Thante Ishdaprakaaram Parishuddhaathmaavine Nalkikkondum Saakshi Ninnathum Kettavar

3. how shall we escape if we ignore such a great salvation? This salvation, which was first announced by the Lord, was confirmed to us by those who heard him.

4. നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും?

4. Namukku Urappichuthannathumaaya Ithra Valiya Raksha Naam Ganyamaakkaathe Poyaal Engane Thetti Ozhiyum?

4. God also testified to it by signs, wonders and various miracles, and gifts of the Holy Spirit distributed according to his will.

5. നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ലല്ലോ കീഴ്പെടുത്തിയതു.

5. Naam Prasthaavikkunna Bhaavilokaththe Avan Dhoothanmaarkkallallo Keezhpeduththiyathu.

5. It is not to angels that he has subjected the world to come, about which we are speaking.

6. എന്നാൽ “മനുഷ്യനെ നീ ഔർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?

6. Ennaal “manushyane Nee Aurkkendathinnu Avan Enthu? Manushyaputhrane Sandharshikkendathinnu Avan Enthumaathram?

6. But there is a place where someone has testified: "What is man that you are mindful of him, the son of man that you care for him?

7. നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി,

7. Nee Avane Dhoothanmaarekkaal Alpam Maathram Thaazhththi; Thejassum Bahumaanavum Avane Aniyichirikkunnu; Ninte Kaikalude Pravruththikalkku Nee Avane Adhipathi Aakki,

7. You made him a little lower than the angels; you crowned him with glory and honor

8. സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല.

8. Sakalavum Avante Kaalkkeezhaakkiyirikkunnu” Ennu Oruvan Oredaththu Saakshyam Parayunnu. Sakalavum Avannu Keezhaakkiyathil Onnineyum Keezhpeduththaathe Vittittilla; Ennaal Ippol Sakalavum Avannu Keezhpettathaayi Kaanunnilla.

8. and put everything under his feet.? In putting everything under him, God left nothing that is not subject to him. Yet at present we do not see everything subject to him.

9. എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.

9. Enkilum Dhaivakrupayaal Ellaavarkkum Vendi Maranam Aasvadhippaan Dhoothanmaarilum Alpam Oru Thaazhchavannavanaaya Yeshu Maranam Anubhavichathukondu Avane Mahathvavum Bahumaanavum Aninjavanaayi Naam Kaanunnu.

9. But we see Jesus, who was made a little lower than the angels, now crowned with glory and honor because he suffered death, so that by the grace of God he might taste death for everyone.

10. സകലത്തിന്നും ലാക്കും സകലത്തിന്നും കാരണഭൂതനുമായവൻ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോൾ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നതു യുക്തം ആയിരുന്നു.

10. Sakalaththinnum Laakkum Sakalaththinnum Kaaranabhoothanumaayavan Anekam Puthranmaare Thejassilekku Nadaththumpol Avarude Rakshaanaayakane Kashdaanubhavangalaal Thikanjavanaakkunnathu Yuktham Aayirunnu.

10. In bringing many sons to glory, it was fitting that God, for whom and through whom everything exists, should make the author of their salvation perfect through suffering.

11. വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ:

11. Vishuddheekarikkunnavannum Vishuddheekarikkappedunnavarkkum Ellaam Oruvanallo Pithaavu; Athu Hethuvaayi Avan Avare Sahodharanmaar Ennu Vilippaan Lajjikkaathe:

11. Both the one who makes men holy and those who are made holy are of the same family. So Jesus is not ashamed to call them brothers.

12. “ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും”

12. “njaan Ninte Naamaththe Ente Sahodharanmaarodu Keerththikkum; Sabhaamaddhye Njaan Ninne Sthuthikkum”

12. He says, "I will declare your name to my brothers; in the presence of the congregation I will sing your praises."

13. എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു.

13. Ennum “njaan Avanil Aashrayikkum” Ennum Ithaa, Njaanum Dhaivam Enikku Thanna Makkalum” Ennum Parayunnu.

13. And again, "I will put my trust in him." And again he says, "Here am I, and the children God has given me."

14. മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ

14. Makkal Jadarakthangalodu Koodiyavar Aakakondu Avanum Avareppole Jadarakthangalodu Koodiyavanaayi Maranaththinte Adhikaariyaaya Pishaachine

14. Since the children have flesh and blood, he too shared in their humanity so that by his death he might destroy him who holds the power of death--that is, the devil--

15. തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.

15. Thante Maranaththaal Neekki Jeevaparyantham Maranabheethiyaal Adimakalaayirunnavare Okkeyum Viduvichu.

15. and free those who all their lives were held in slavery by their fear of death.

16. ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.

16. Dhoothanmaare Samrakshanachey‍vaanalla Abraahaaminte Santhathiye Samrakshana Chey‍vaanathre Avan Vannathu.

16. For surely it is not angels he helps, but Abraham's descendants.

17. അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരൻ മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.

17. Athukondu Janaththinte Paapangalkku Praayashchiththam Varuththuvaan Avan Karunayullavanum Dhaivakaaryaththil Vishvasthamahaapurohithanum Aakendathinnu Sakalaththilum Thante Sahodharan Maarodu Sadhrushanaayiththeeruvaan Aavashyamaayirunnu.

17. For this reason he had to be made like his brothers in every way, in order that he might become a merciful and faithful high priest in service to God, and that he might make atonement for the sins of the people.

18. താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കും സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.

18. Thaan Thanne Pareekshithanaayi Kashdamanubhavichirikkayaal Pareekshikkappedunnavarkkum Sahaayippaan Kazhivullavan Aakunnu.

18. Because he himself suffered when he was tempted, he is able to help those who are being tempted.

Why do ads appear in this Website?

×