Animals

Fruits

Search Word | പദം തിരയുക

  

Pronounced

English Meaning

Strongly marked; unequivocal; decided. [A Gallicism]

  1. Spoken; voiced.
  2. Strongly marked; distinct: walks with a pronounced limp.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പ്രാബല്യമുള്ള - Praabalyamulla | Prabalyamulla

പ്രാബല്യമുണ്ടായ - Praabalyamundaaya | Prabalyamundaya

പ്രസ്താവിക്കുക - Prasthaavikkuka | Prasthavikkuka

സ്‌പഷ്‌ടമായ - Spashdamaaya | Spashdamaya

പ്രകടമായ - Prakadamaaya | Prakadamaya

പ്രഖ്യാപിക്കുക - Prakhyaapikkuka | Prakhyapikkuka

സ്പഷ്ടമായ - Spashdamaaya | Spashdamaya

സുനിശ്ചിതമായ - Sunishchithamaaya | Sunishchithamaya

തീര്‍ച്ചയായ - Theer‍chayaaya | Theer‍chayaya

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Jeremiah 34:5
You shall die in peace; as in the ceremonies of your fathers, the former kings who were before you, so they shall burn incense for you and lament for you, saying, "Alas, lord!" For I have pronounced the word, says the LORD."'
നീ വാളാൽ മരിക്കയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്കു മുമ്പുണ്ടായിരുന്ന പണ്ടത്തെ രാജാക്കന്മാരായ നിന്റെ പിതാക്കന്മാർക്കും വേണ്ടി സുഗന്ധദഹനം കഴിച്ചതുപോലെ അവർ നിനക്കുവേണ്ടിയും കഴിക്കും; അയ്യോ തമ്പുരാനേ! എന്നു ചൊല്ലി അവർ നിന്നെക്കുറിച്ചു വിലപിക്കും; അതു ഞാൻ കല്പിച്ച വചനമല്ലോ എന്നു യഹോവയുടെ അരുളപ്പാടു.
Jeremiah 40:2
And the captain of the guard took Jeremiah and said to him: "The LORD your God has pronounced this doom on this place.
എന്നാൽ അകമ്പടിനായകൻ യിരെമ്യാവെ വരുത്തി അവനോടു പറഞ്ഞതു: നിന്റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ചു ഈ അനർത്ഥം അരുളിച്ചെയ്തു.
Jeremiah 26:13
Now therefore, amend your ways and your doings, and obey the voice of the LORD your God; then the LORD will relent concerning the doom that He has pronounced against you.
ആകയാൽ നിങ്ങൾ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിപ്പിൻ ; എന്നാൽ യഹോവ നിങ്ങൾക്കു വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.
Jeremiah 39:5
But the Chaldean army pursued them and overtook Zedekiah in the plains of Jericho. And when they had captured him, they brought him up to Nebuchadnezzar king of Babylon, to Riblah in the land of Hamath, where he pronounced judgment on him.
കല്ദയരുടെ സൈന്യം അവരെ പിന്തുടർന്നു, യെരീഹോ സമഭൂമിയിൽവെച്ചു സിദെക്കീയാവോടൊപ്പം എത്തി അവനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയിൽ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവന്നു വിധി കല്പിച്ചു.
Jeremiah 25:13
So I will bring on that land all My words which I have pronounced against it, all that is written in this book, which Jeremiah has prophesied concerning all the nations.
അങ്ങനെ ഞാൻ ആ ദേശത്തെക്കുറിച്ചു അരുളിച്ചെയ്തിരിക്കുന്ന സകല വചനങ്ങളെയും യിരെമ്യാവു സകലജാതികളെയും കുറിച്ചു പ്രവചിച്ചതും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുമായ സകലത്തെയും ഞാൻ അതിന്നു വരുത്തും.
Jeremiah 19:15
"Thus says the LORD of hosts, the God of Israel: "Behold, I will bring on this city and on all her towns all the doom that I have pronounced against it, because they have stiffened their necks that they might not hear My words."'
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ എന്റെ വചനങ്ങളെ കേൾക്കാതെ ശാഠ്യംപിടിച്ചിരിക്കകൊണ്ടു ഞാൻ ഈ നഗരത്തിന്നു വിധിച്ചിരിക്കുന്ന അനർത്ഥം ഒക്കെയും അതിന്നു അതിന്നടുത്ത എല്ലാപട്ടണങ്ങൾക്കും വരുത്തും എന്നു പറഞ്ഞു.
Jeremiah 35:17
"Therefore thus says the LORD God of hosts, the God of Israel: "Behold, I will bring on Judah and on all the inhabitants of Jerusalem all the doom that I have pronounced against them; because I have spoken to them but they have not heard, and I have called to them but they have not answered."'
അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ പറഞ്ഞിട്ടും അവർ കേൾക്കയോ വിളിച്ചിട്ടും അവർ ഉത്തരം പറകയോ ചെയ്യായ്കകൊണ്ടു, ഞാൻ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും ഞാൻ അവർക്കും വിധിച്ചിരിക്കുന്ന അനർത്ഥമൊക്കെയും വരുത്തും.
Nehemiah 6:12
Then I perceived that God had not sent him at all, but that he pronounced this prophecy against me because Tobiah and Sanballat had hired him.
ദൈവം അവനെ അയച്ചിട്ടില്ല; തോബീയാവും സൻ ബല്ലത്തും അവന്നു കൂലി കൊടുത്തിരുന്നതുകൊണ്ടു അവൻ എനിക്കു വിരോധമായി ആ പ്രവചനം പറഞ്ഞതേയുള്ളു എന്നു എനിക്കു മനസ്സിലായി.
2 Kings 2:24
So he turned around and looked at them, and pronounced a curse on them in the name of the LORD. And two female bears came out of the woods and mauled forty-two of the youths.
അവൻ പിന്നോക്കം തിരിഞ്ഞു അവനെ നോക്കി യഹോവനാമത്തിൽ അവരെ ശപിച്ചു; അപ്പോൾ കാട്ടിൽനിന്നു രണ്ടു പെൺകരടി ഇറങ്ങിവന്നു അവരിൽ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.
Jeremiah 16:10
"And it shall be, when you show this people all these words, and they say to you, "Why has the LORD pronounced all this great disaster against us? Or what is our iniquity? Or what is our sin that we have committed against the LORD our God?'
നീ ഈ വചനങ്ങളെ ഒക്കെയും ഈ ജനത്തോടു അറിയിക്കുമ്പോഴും യഹോവ ഞങ്ങൾക്കു വിരോധമായി ഈ വലിയ അനർത്ഥം ഒക്കെയും കല്പിച്ചതു എന്തു? ഞങ്ങളുടെ അകൃത്യം എന്തു? ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങൾ ചെയ്ത പാപം എന്തു എന്നു അവർ നിന്നോടു ചോദിക്കുമ്പോഴും
Jeremiah 36:31
I will punish him, his family, and his servants for their iniquity; and I will bring on them, on the inhabitants of Jerusalem, and on the men of Judah all the doom that I have pronounced against them; but they did not heed.'
ഞാൻ അവനെയും അവന്റെ സന്തതിയെയും ഭൃത്യന്മാരെയും അവരുടെ അകൃത്യംനിമിത്തം സന്ദർശിക്കും; അവർക്കും യെരൂശലേംനിവാസികൾക്കും യെഹൂദാപുരുഷന്മാർക്കും വരുത്തുമെന്നു ഞാൻ വിധിച്ചതും അവർ ശ്രദ്ധിക്കാത്തതുമായ അനർത്ഥമൊക്കെയും ഞാൻ അവർക്കും വരുത്തും.
Ezekiel 20:26
and I pronounced them unclean because of their ritual gifts, in that they caused all their firstborn to pass through the fire, that I might make them desolate and that they might know that I am the LORD."'
ഞാൻ യഹോവ എന്നു അവർ അറിവാൻ തക്കവണ്ണം ഞാൻ അവരെ ശൂന്യമാക്കേണ്ടതിന്നു അവർ എല്ലാകടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതിൽ ഞാൻ അവരെ അവരുടെ സ്വന്തവഴിപാടുകളാൽ അശുദ്ധമാക്കി.
Jeremiah 11:17
"For the LORD of hosts, who planted you, has pronounced doom against you for the evil of the house of Israel and of the house of Judah, which they have done against themselves to provoke Me to anger in offering incense to Baal."
യിസ്രായേൽഗൃഹവും യെഹൂദാഗൃഹവും ബാലിന്നു ധൂപം കാട്ടി എന്നെ കോപിപ്പിച്ചതിൽ ദോഷം പ്രവർത്തിച്ചിരിക്കയാൽ നിന്നെ നട്ടിരിക്കുന്ന സൈന്യങ്ങളുടെ യഹോവ നിനക്കു അനർത്ഥം വിധിച്ചിരിക്കുന്നു.
Jeremiah 52:9
So they took the king and brought him up to the king of Babylon at Riblah in the land of Hamath, and he pronounced judgment on him.
അവർ രാജാവിനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവന്നു വിധി കല്പിച്ചു.
2 Kings 25:6
So they took the king and brought him up to the king of Babylon at Riblah, and they pronounced judgment on him.
അവർ രാജാവിനെ പിടിച്ചു രിബ്ളയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടു ചെന്നു; അവർ അവന്നു വിധി കല്പിച്ചു.
Jeremiah 26:19
Did Hezekiah king of Judah and all Judah ever put him to death? Did he not fear the LORD and seek the LORD's favor? And the LORD relented concerning the doom which He had pronounced against them. But we are doing great evil against ourselves."
യെഹൂദാരാജാവായ ഹിസ്കീയാവും സർവ്വയെഹൂദയും അവനെ കൊന്നുകളഞ്ഞുവോ? അവൻ യഹോവയെ ഭയപ്പെട്ടു, യഹോവയോടു ക്ഷമ യാചിക്കയും താൻ അവർക്കും വരുത്തുമെന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു യഹോവ അനുതപിക്കയും ചെയ്തില്ലയോ? നാമോ നമ്മുടെ പ്രാണന്നു വലിയോരു അനർത്ഥം വരുത്തുവാൻ പോകുന്നു.
Jeremiah 36:7
It may be that they will present their supplication before the LORD, and everyone will turn from his evil way. For great is the anger and the fury that the LORD has pronounced against this people."
പക്ഷെ അവർ യഹോവയുടെ മുമ്പിൽ വീണു അപേക്ഷിച്ചുകൊണ്ടു ഔരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയും; യഹോവ ഈ ജനത്തിന്നു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതല്ലോ.
×

Found Wrong Meaning for Pronounced?

Name :

Email :

Details :



×