Animals

Fruits

Search Word | പദം തിരയുക

  

Sanctify

English Meaning

To make sacred or holy; to set apart to a holy or religious use; to consecrate by appropriate rites; to hallow.

  1. To set apart for sacred use; consecrate.
  2. To make holy; purify.
  3. To give religious sanction to, as with an oath or vow: sanctify a marriage.
  4. To give social or moral sanction to.
  5. To make productive of holiness or spiritual blessing.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ദിവ്യമോ വിശുദ്ധമോ പാവനമോ ആയി പ്രഖ്യാപിക്കുക - Dhivyamo Vishuddhamo Paavanamo Aayi Prakhyaapikkuka | Dhivyamo Vishudhamo Pavanamo ayi Prakhyapikkuka

വിശുദ്ധിയും ദിവ്യത്വവും കല്‍പിക്കുക - Vishuddhiyum Dhivyathvavum Kal‍pikkuka | Vishudhiyum Dhivyathvavum Kal‍pikkuka

അനുശാസിക്കുക - Anushaasikkuka | Anushasikkuka

പാവനമാക്കുക - Paavanamaakkuka | Pavanamakkuka

ദൈവിക ധര്‍മ്മമാരോപിക്കുക - Dhaivika Dhar‍mmamaaropikkuka | Dhaivika Dhar‍mmamaropikkuka

അലംഘനീയമാക്കുക - Alamghaneeyamaakkuka | Alamghaneeyamakkuka

പാപമുക്തമാക്കുക - Paapamukthamaakkuka | Papamukthamakkuka

പാപമോചനം കൊടുക്കുക - Paapamochanam Kodukkuka | Papamochanam Kodukkuka

പവിത്രമാക്കുക - Pavithramaakkuka | Pavithramakkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Ezekiel 46:20
And he said to me, "This is the place where the priests shall boil the trespass offering and the sin offering, and where they shall bake the grain offering, so that they do not bring them out into the outer court to sanctify the people."
അവൻ എന്നോടു: പുരോഹിതന്മാർ അകൃത്യയാഗവും പാപയാഗവും പാകം ചെയ്യുന്നതും ഭോജനയാഗം ചുടുന്നതുമായ സ്ഥലം ഇതു ആകുന്നു; അവർ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു അവയെ പുറത്തു, പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടു പോകാതെയിരിപ്പാൻ തന്നേ എന്നു അരുളിച്ചെയ്തു.
Ezekiel 38:23
Thus I will magnify Myself and sanctify Myself, and I will be known in the eyes of many nations. Then they shall know that I am the LORD."'
ഇങ്ങനെ ഞാൻ എന്നെത്തന്നേ മഹത്വീകരിക്കയും എന്നെത്തന്നേ വിശുദ്ധീകരിക്കയും പല ജാതികളും കാൺകെ എന്നെത്തന്നേ വെളിപ്പെടുത്തുകയും ഞാൻ യഹോവ എന്നു അവർ അറികയും ചെയ്യും.
1 Peter 3:15
But sanctify the Lord God in your hearts, and always be ready to give a defense to everyone who asks you a reason for the hope that is in you, with meekness and fear;
നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ .
2 Chronicles 30:17
For there were many in the assembly who had not sanctified themselves; therefore the Levites had charge of the slaughter of the Passover lambs for everyone who was not clean, to sanctify them to the LORD.
തങ്ങളെത്തന്നേ വിശുദ്ധീകരിക്കാത്തവർ പലരും സഭയിൽ ഉണ്ടായിരുന്നു; അതുകൊണ്ടു ശുദ്ധിയില്ലാത്ത ഔരോരുത്തന്നു വേണ്ടി പെസഹ അറുത്തു യെഹോവേക്കു നിവേദിക്കേണ്ടതിന്നു ലേവ്യർ ഭരമേറ്റിരുന്നു.
Isaiah 66:17
"Those who sanctify themselves and purify themselves, To go to the gardens After an idol in the midst, Eating swine's flesh and the abomination and the mouse, Shall be consumed together," says the LORD.
തോട്ടങ്ങളിൽ പോകേണ്ടതിന്നു നടുവനെ അനുകരിച്ചു തങ്ങളെ തന്നേ ശുദ്ധീകരിച്ചു വെടിപ്പാക്കുകയും പന്നിയിറച്ചി, അറെപ്പു, ചുണ്ടേലി എന്നിവയെ തിന്നുകയും ചെയ്യുന്നവർ‍ ഒരുപോലെ മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു
Leviticus 22:16
or allow them to bear the guilt of trespass when they eat their holy offerings; for I the LORD sanctify them."'
അവരുടെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കുന്നതിൽ അവരുടെ മേൽ അകൃത്യത്തിന്റെ കുറ്റം വരുത്തരുതു; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
John 17:17
sanctify them by Your truth. Your word is truth.
സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.
Numbers 6:11
and the priest shall offer one as a sin offering and the other as a burnt offering, and make atonement for him, because he sinned in regard to the corpse; and he shall sanctify his head that same day.
പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിച്ചു ശവത്താൽ അവൻ പിഴെച്ചതുകൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിച്ചു അവന്റെ തല അന്നുതന്നേ ശുദ്ധീകരിക്കേണം.
Nehemiah 13:22
And I commanded the Levites that they should cleanse themselves, and that they should go and guard the gates, to sanctify the Sabbath day. Remember me, O my God, concerning this also, and spare me according to the greatness of Your mercy!
ലേവ്യരോടു ഞാൻ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കേണ്ടതിന്നു തങ്ങളെത്തന്നേ വിശുദ്ധീകരിക്കയും വന്നു വാതിലുകളെ കാക്കുകയും ചെയ്‍വാൻ കല്പിച്ചു. എന്റെ ദൈവമേ, ഇതുവും എനിക്കായി ഔർത്തു നിന്റെ മഹാദയപ്രകാരം എന്നോടു കനിവു തോന്നേണമേ.
Leviticus 21:23
only he shall not go near the veil or approach the altar, because he has a defect, lest he profane My sanctuaries; for I the LORD sanctify them."'
എങ്കിലും തിരശ്ശീലയുടെ അടുക്കൽ ചെല്ലുകയും യാഗപീഠത്തിങ്കൽ അടുത്തുവരികയും അരുതു; അവൻ അംഗഹീനനല്ലോ; അവൻ എന്റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുതു; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
1 Chronicles 15:12
He said to them, "You are the heads of the fathers' houses of the Levites; sanctify yourselves, you and your brethren, that you may bring up the ark of the LORD God of Israel to the place I have prepared for it.
നിങ്ങൾ ലേവ്യരുടെ പിതൃഭവനങ്ങളിൽ തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം ഞാൻ അതിന്നു ഒരുക്കിയിരിക്കുന്ന സ്ഥലത്തു കൊണ്ടുവരുവാൻ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചുകൊൾവിൻ .
Joshua 3:5
And Joshua said to the people, "sanctify yourselves, for tomorrow the LORD will do wonders among you."
പിന്നെ യോശുവ ജനത്തോടു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ ; യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവർത്തിക്കും എന്നു പറഞ്ഞു.
Leviticus 21:8
Therefore you shall consecrate him, for he offers the bread of your God. He shall be holy to you, for I the LORD, who sanctify you, am holy.
അതുകൊണ്ടു നീ അവനെ ശുദ്ധീകരിക്കേണം; അവൻ നിന്റെ ദൈവത്തിന്നു ഭോജനം അർപ്പിക്കുന്നവനാകയാൽ നീ അവനെ ശുദ്ധീകരിക്കേണം; അവൻ നിനക്കു വിശുദ്ധനായിരിക്കേണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാൻ വിശുദ്ധൻ ആകുന്നു.
Exodus 29:37
Seven days you shall make atonement for the altar and sanctify it. And the altar shall be most holy. Whatever touches the altar must be holy.
ഏഴു ദിവസം നീ യാഗപീഠത്തിന്നായി പ്രായശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം; യാഗപീഠത്തെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.
2 Chronicles 29:5
and said to them: "Hear me, Levites! Now sanctify yourselves, sanctify the house of the LORD God of your fathers, and carry out the rubbish from the holy place.
ലേവ്യരേ, എന്റെ വാക്കു കേൾപ്പിൻ , ഇപ്പോൾ നിങ്ങൾ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചു നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെയും ശുദ്ധീകരിച്ചു വിശുദ്ധമന്ദിരത്തിൽനിന്നു മലിനത നീക്കിക്കളവിൻ .
Joel 2:16
Gather the people, sanctify the congregation, Assemble the elders, Gather the children and nursing babes; Let the bridegroom go out from his chamber, And the bride from her dressing room.
ജനത്തെ കൂട്ടിവരുത്തുവിൻ ; സഭയെ വിശുദ്ധീകരിപ്പിൻ ; മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ ; പൈതങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിൻ ; മണവാളൻ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ.
Exodus 29:33
They shall eat those things with which the atonement was made, to consecrate and to sanctify them; but an outsider shall not eat them, because they are holy.
അവരുടെ കരപൂരണത്തിന്നും വിശുദ്ധീകരണത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കുന്ന വസ്തുക്കളെ അവർ തിന്നേണം; അവ വിശുദ്ധമായിരിക്കയാൽ അന്യൻ തിന്നരുതു.
2 Chronicles 29:17
Now they began to sanctify on the first day of the first month, and on the eighth day of the month they came to the vestibule of the LORD. So they sanctified the house of the LORD in eight days, and on the sixteenth day of the first month they finished.
ഒന്നാം മാസം ഒന്നാം തിയ്യതി അവർ വിശുദ്ധീകരിപ്പാൻ തുടങ്ങി; എട്ടാം തിയ്യതി അവർ യഹോവയുടെ മണ്ഡപത്തിങ്കൽ എത്തി; ഇങ്ങനെ അവർ എട്ടുദിവസംകൊണ്ടു യഹോവയുടെ ആലയം വിശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം തിയ്യതി തീർത്തു,
2 Chronicles 29:34
But the priests were too few, so that they could not skin all the burnt offerings; therefore their brethren the Levites helped them until the work was ended and until the other priests had sanctified themselves, for the Levites were more diligent in sanctifying themselves than the priests.
പുരോഹിതന്മാർ ചുരുക്കമായിരുന്നതിനാൽ ഹോമയാഗങ്ങളെല്ലം തോലുരിപ്പാൻ അവർക്കും കഴിഞ്ഞില്ല; അതുകൊണ്ടു അവരുടെ സഹോദരന്മാരായ ലേവ്യർ ആ വേല തീരുവോളവും പുരോഹിതന്മാരൊക്കെയും തങ്ങളെത്തന്നേ വിശുദ്ധീകരിക്കുവോളവും അവരെ സഹായിച്ചു; തങ്ങളെത്തന്നേ വിശുദ്ധീകരിക്കുന്നതിൽ ലേവ്യർ പുരോഹിതന്മാരെക്കാൾ അധികം ഉത്സാഹമുള്ളവരായിരുന്നു.
Exodus 29:36
And you shall offer a bull every day as a sin offering for atonement. You shall cleanse the altar when you make atonement for it, and you shall anoint it to sanctify it.
പ്രയാശ്ചിത്തത്തിന്നായി ദിവസേന ഔരോ കാളയെ പാപയാഗമായിട്ടു അർപ്പിക്കേണം; യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിച്ചു പാപശുദ്ധിവരുത്തുകയും അതിനെ ശുദ്ധീകരിക്കേണ്ടതിന്നു അഭിഷേകം ചെയ്കയും വേണം.
Hebrews 13:12
Therefore Jesus also, that He might sanctify the people with His own blood, suffered outside the gate.
അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു.
Ezekiel 37:28
The nations also will know that I, the LORD, sanctify Israel, when My sanctuary is in their midst forevermore.'
എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും.
Deuteronomy 15:19
"All the firstborn males that come from your herd and your flock you shall sanctify to the LORD your God; you shall do no work with the firstborn of your herd, nor shear the firstborn of your flock.
നിന്റെ മാടുകളിലും ആടുകളിലും കടിഞ്ഞൂലായി പിറക്കുന്ന ആണിനെ ഒക്കെയും നിന്റെ ദൈവമായ യഹോവേക്കു ശുദ്ധീകരിക്കേണം; നിന്റെ മാടുകളുടെ കടിഞ്ഞൂലിനെക്കൊണ്ടു വേല ചെയ്യിക്കരുതു; നിന്റെ ആടുകളുടെ കടിഞ്ഞൂലിന്റെ രോമം കത്രിക്കയും അരുതു.
1 Samuel 16:5
And he said, "Peaceably; I have come to sacrifice to the LORD. sanctify yourselves, and come with me to the sacrifice." Then he consecrated Jesse and his sons, and invited them to the sacrifice.
അതിന്നു അവൻ : ശുഭം തന്നേ; ഞാൻ യഹോവേക്കു യാഗം കഴിപ്പാൻ വന്നിരിക്കുന്നു; നിങ്ങളെ തന്നേ ശുദ്ധീകരിച്ചു എന്നോടുകൂടെ യാഗത്തിന്നു വരുവിൻ എന്നു പറഞ്ഞു. അവൻ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ചു അവരെയും യാഗത്തിന്നു ക്ഷണിച്ചു.
Ezekiel 36:23
And I will sanctify My great name, which has been profaned among the nations, which you have profaned in their midst; and the nations shall know that I am the LORD," says the Lord GOD, "when I am hallowed in you before their eyes.
ജാതികളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയതായി അവരുടെ ഇടയിൽ അശുദ്ധമായ്പോയിരിക്കുന്ന എന്റെ മഹത്തായ നാമത്തെ ഞാൻ വിശുദ്ധീകരിക്കും; ജാതികൾ കാൺകെ ഞാൻ എന്നെത്തന്നേ നിങ്ങളിൽ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
×

Found Wrong Meaning for Sanctify?

Name :

Email :

Details :



×