Animals

Fruits

Search Word | പദം തിരയുക

  

Treacherously

English Meaning

  1. In a treacherous manner.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ചതിക്കുന്നതായി - Chathikkunnathaayi | Chathikkunnathayi

വിശ്വാസഘാതിയായി - Vishvaasaghaathiyaayi | Vishvasaghathiyayi

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Hosea 5:7
They have dealt treacherously with the LORD, For they have begotten pagan children. Now a New Moon shall devour them and their heritage.
അവർ അന്യപുത്രന്മാരെ ജനിപ്പിച്ചിരിക്കകൊണ്ടു അവർ യഹോവയോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു. ഇപ്പോൾ ഒരു അമാവാസ്യ അവരെ അവരുടെ ഔഹരികളോടുകൂടെ തിന്നുകളയും.
Habakkuk 1:13
You are of purer eyes than to behold evil, And cannot look on wickedness. Why do You look on those who deal treacherously, And hold Your tongue when the wicked devours A person more righteous than he?
ദോഷം കണ്ടുകൂടാതവണ്ണം നിർമ്മലദൃഷ്ടിയുള്ളവനും പീഡനം കാണ്മാൻ കഴിയാത്തവനുമായുള്ളോവേ, ദ്രോഹം പ്രവർത്തിക്കുന്നവരെ നീ വെറുതെ നോക്കുന്നതും ദുഷ്ടൻ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോൾ
Isaiah 24:16
From the ends of the earth we have heard songs: "Glory to the righteous!" But I said, "I am ruined, ruined! Woe to me! The treacherous dealers have dealt treacherously, Indeed, the treacherous dealers have dealt very treacherously."
നീതിമാന്നു മഹത്വം എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു കീർത്തനം പാടുന്നതു ഞങ്ങൾ കേട്ടു; ഞാനോ: എനിക്കു ക്ഷയം, എനിക്കു ക്ഷയം, എനിക്കു അയ്യോ കഷ്ടം! എന്നു പറഞ്ഞു. ദ്രോഹികൾ ദ്രോഹം ചെയ്തിരിക്കുന്നു; ദ്രോഹികൾ മഹാദ്രോഹം ചെയ്തിരിക്കുന്നു.
1 Samuel 14:33
Then they told Saul, saying, "Look, the people are sinning against the LORD by eating with the blood!" So he said, "You have dealt treacherously; roll a large stone to me this day."
ജനം രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യുന്നു എന്നു ശൊലിന്നു അറിവുകിട്ടിയപ്പോൾ അവൻ : നിങ്ങൾ ഇന്നു ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ലു എന്റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
Isaiah 33:1
Woe to you who plunder, though you have not been plundered; And you who deal treacherously, though they have not dealt treacherously with you! When you cease plundering, You will be plundered; When you make an end of dealing treacherously, They will deal treacherously with you.
സാഹസം അനുഭവിക്കാതെ സാഹസം ചെയ്കയും നിന്നോടു ആരും ദ്രോഹം പ്രവർത്തിക്കാതെ ദ്രോഹം പ്രവർത്തിക്കയും ചെയ്യുന്നവനേ, നിനക്കു അയ്യോ കഷ്ടം! നീ സാഹസം ചെയ്യുന്നതു നിർത്തുമ്പോൾ നിന്നെയും സാഹസം ചെയ്യും; നീ ദ്രോഹം പ്രവർത്തിക്കുന്നതു മതിയാക്കുമ്പോൾ നിന്നോടും ദ്രോഹം പ്രവർത്തിക്കും.
Malachi 2:16
"For the LORD God of Israel says That He hates divorce, For it covers one's garment with violence," Says the LORD of hosts. "Therefore take heed to your spirit, That you do not deal treacherously."
ഞാൻ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: അതു ചെയ്യുന്നവൻ തന്റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ നിങ്ങൾ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിന്നു നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ .
Malachi 2:15
But did He not make them one, Having a remnant of the Spirit? And why one? He seeks godly offspring. Therefore take heed to your spirit, And let none deal treacherously with the wife of his youth.
ലേശംപോലും സുബോധം ശേഷിച്ചിരുന്ന ഒരുത്തൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. എന്നാൽ ആ ഒരുത്തൻ എന്തു ചെയ്തു? ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ അവൻ അന്വേഷിച്ചു. നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ ; തന്റെ യൌവനത്തിലെ ഭാര്യയോടു ആരും അവിശ്വസ്തത കാണിക്കരുതു.
Jeremiah 3:20
Surely, as a wife treacherously departs from her husband, So have you dealt treacherously with Me, O house of Israel," says the LORD.
യിസ്രായേൽഗൃഹമേ, ഒരു ഭാര്യ ഭർത്താവിനോടു വിശ്വാസപാതകം ചെയ്തു അവനെ വിട്ടുകളയുന്നതുപോലെ നിങ്ങൾ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
Judges 9:23
God sent a spirit of ill will between Abimelech and the men of Shechem; and the men of Shechem dealt treacherously with Abimelech,
ദൈവം അബീമേലെക്കിന്നും ശെഖേംപൌരന്മാർക്കും തമ്മിൽ ഛിദ്രബുദ്ധി വരുത്തി; ശെഖേംപൌരന്മാർ അബീമേലെക്കിനോടു ദ്രോഹം തുടങ്ങി;
Malachi 2:10
Have we not all one Father? Has not one God created us? Why do we deal treacherously with one another By profaning the covenant of the fathers?
നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?
Hosea 6:7
"But like men they transgressed the covenant; There they dealt treacherously with Me.
എന്നാൽ അവർ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവർ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.
Jeremiah 12:6
For even your brothers, the house of your father, Even they have dealt treacherously with you; Yes, they have called a multitude after you. Do not believe them, Even though they speak smooth words to you.
നിന്റെ സഹോദരന്മാരും പിതൃഭവനവും നിന്നോടു ദ്രോഹം ചെയ്തിരിക്കുന്നു, അവരുംകൂടെ നിന്റെ പിന്നാലെ ആർപ്പുവിളിക്കുന്നു; അവർ നിന്നോടു ചക്കരവാക്കു പറഞ്ഞാലും അവരെ വിശ്വസിക്കരുതു.
Isaiah 21:2
A distressing vision is declared to me; The treacherous dealer deals treacherously, And the plunderer plunders. Go up, O Elam! Besiege, O Media! All its sighing I have made to cease.
കഠിനമായോരു ദർശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു; ദ്രോഹി ദ്രോഹം ചെയ്യുന്നു; കവർച്ചക്കാരൻ കവർച്ച ചെയ്യുന്നു. ഏലാമേ, കയറിച്ചെല്ലുക, മേദ്യയേ, നിരോധിച്ചുകൊൾക; അതിന്റെ ഞരക്കമൊക്കെയും ഞാൻ നിർത്തിക്കളയും.
Malachi 2:14
Yet you say, "For what reason?" Because the LORD has been witness Between you and the wife of your youth, With whom you have dealt treacherously; Yet she is your companion And your wife by covenant.
എന്നാൽ നിങ്ങൾ അതു എന്തുകൊണ്ടു എന്നു ചോദിക്കുന്നു. യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്റെ യൌവനത്തിലെ ഭാര്യെക്കും മദ്ധ്യേ സാക്ഷിയായിരുന്നതുകൊണ്ടു തന്നേ; അവൾ നിന്റെ കൂട്ടാളിയും നിന്റെ ധർമ്മപത്നിയുമല്ലോ.
Jeremiah 5:11
For the house of Israel and the house of Judah Have dealt very treacherously with Me," says the LORD.
യിസ്രായേൽഗൃഹവും യെഹൂദാഗൃഹവും എന്നോടു മഹാദ്രോഹം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
Malachi 2:11
Judah has dealt treacherously, And an abomination has been committed in Israel and in Jerusalem, For Judah has profaned The LORD's holy institution which He loves: He has married the daughter of a foreign god.
യെഹൂദാ ദ്രോഹംചെയ്തു; യിസ്രായേലിലും യെരൂശലേമിലും മ്ളേച്ഛത സംഭവിച്ചിരിക്കുന്നു; യഹോവേക്കു ഇഷ്ടമായുള്ള അവന്റെ വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി ഒരു അന്യദേവന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നു.
Acts 7:19
This man dealt treacherously with our people, and oppressed our forefathers, making them expose their babies, so that they might not live.
അവൻ നമ്മുടെ വംശത്തോടു ഉപായം പ്രയോഗിച്ചു നമ്മുടെ പിതാക്കന്മാരെ പീഡിപ്പിച്ചു, അവരുടെ ശിശുക്കൾ ജീവനോടെ ഇരിക്കരുതു എന്നുവെച്ച അവരെ പുറത്തിടുവിച്ചു.
Psalms 25:3
Indeed, let no one who waits on You be ashamed; Let those be ashamed who deal treacherously without cause.
നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല; വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.
Isaiah 48:8
Surely you did not hear, Surely you did not know; Surely from long ago your ear was not opened. For I knew that you would deal very treacherously, And were called a transgressor from the womb.
നീ കേൾക്കയോ അറികയോ നിന്റെ ചെവി അന്നു തുറക്കപ്പെടുകയോ ചെയ്തിട്ടില്ല. നീ വളരെ ദ്രോഹം ചെയ്തു, ഗർഭംമുതൽ വിശ്വാസവഞ്ചകൻ എന്നു വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഞാൻ അറിഞ്ഞു.
Jeremiah 12:1
Righteous are You, O LORD, when I plead with You; Yet let me talk with You about Your judgments. Why does the way of the wicked prosper? Why are those happy who deal so treacherously?
യഹോവേ ഞാൻ നിന്നോടു വാദിച്ചാൽ നീ നീതിമാനായിരിക്കും; എങ്കിലും ന്യായങ്ങളെക്കുറിച്ചു ഞാൻ നിന്നോടു ചോദിപ്പാൻ തുനിയുന്നു; ദുഷ്ടന്മാരുടെ വഴി ശുഭമായിരിപ്പാൻ സംഗതി എന്തു? ദ്രോഹം പ്രവർത്തിക്കുന്നവരൊക്കെയും നിർഭയന്മാരായിരിക്കുന്നതെന്തു?
Lamentations 1:2
She weeps bitterly in the night, Her tears are on her cheeks; Among all her lovers She has none to comfort her. All her friends have dealt treacherously with her; They have become her enemies.
രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നു. അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു; അവളുടെ സകലപ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; അവളുടെ സ്നേഹിതന്മാരൊക്കെയും അവൾക്കു ശത്രുക്കളായി ദ്രോഹം ചെയ്തിരിക്കുന്നു.
×

Found Wrong Meaning for Treacherously?

Name :

Email :

Details :



×