Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

ഉല്പത്തി: അദ്ധ്യായം 16

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. അബ്രാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാൽ അവൾക്കു ഹാഗാർ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു.

1. Abraaminte Bhaaryayaaya Saaraayi Makkale Prasavichirunnilla; Ennaal Avalkku Haagaar Ennu Perulla Oru Misrayeemyadhaasi Undaayirunnu.

1. Now Sarai, Abram's wife, had borne him no children. But she had an Egyptian maidservant named Hagar;

2. സാറായി അബ്രാമിനോടു: ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്റെ ഗർഭം അടെച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്കു മക്കൾ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്കു അനുസരിച്ചു.

2. Saaraayi Abraaminodu: Njaan Prasavikkaathirippaan Yahova Ente Garbham Adechirikkunnuvallo. Ente Dhaasiyude Adukkal Chennaalum; Pakshe Avalaal Enikku Makkal Labhikkum Ennu Paranju. Abraam Saaraayiyude Vaakku Anusarichu.

2. so she said to Abram, "The LORD has kept me from having children. Go, sleep with my maidservant; perhaps I can build a family through her." Abram agreed to what Sarai said.

3. അബ്രാം കനാൻ ദേശത്തു പാർത്തു പത്തു സംവത്സരം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിന്നു ഭാര്യയായി കൊടുത്തു.

3. Abraam Kanaan Dheshaththu Paarththu Paththu Samvathsaram Kazhinjappol Abraaminte Bhaaryayaaya Saaraayi Misrayeemyadhaasiyaaya Haagaarine Thante Bharththaavaaya Abraaminnu Bhaaryayaayi Koduththu.

3. So after Abram had been living in Canaan ten years, Sarai his wife took her Egyptian maidservant Hagar and gave her to her husband to be his wife.

4. അവൻ ഹാഗാരിന്റെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു; താൻ ഗർഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിന്നു നിന്ദിതയായി.

4. Avan Haagaarinte Adukkal Chennu; Aval Garbham Dharichu; Thaan Garbham Dharichu Ennu Aval Kandappol Yajamaanaththi Avalude Kanninnu Nindhithayaayi.

4. He slept with Hagar, and she conceived. When she knew she was pregnant, she began to despise her mistress.

5. അപ്പോൾ സാറായി അബ്രാമിനോടു: എനിക്കു ഭവിച്ച അന്യായത്തിന്നു നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാർവ്വിടത്തിൽ തന്നു; എന്നാൽ താൻ ഗർഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിന്നു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.

5. Appol Saaraayi Abraaminodu: Enikku Bhavicha Anyaayaththinnu Nee Uththaravaadhi; Njaan Ente Dhaasiye Ninte Maarvvidaththil Thannu; Ennaal Thaan Garbham Dharichu Ennu Aval Kandappol Njaan Avalude Kanninnu Nindhithayaayi; Yahova Enikkum Ninakkum Maddhye Nyaayam Vidhikkatte Ennu Paranju.

5. Then Sarai said to Abram, "You are responsible for the wrong I am suffering. I put my servant in your arms, and now that she knows she is pregnant, she despises me. May the LORD judge between you and me."

6. അബ്രാം സാറായിയോടു: നിന്റെ ദാസി നിന്റെ കയ്യിൽ ഇരിക്കുന്നു: ഇഷ്ടംപോലെ അവളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോൾ അവൾ അവളെ വിട്ടു ഔടിപ്പോയി.

6. Abraam Saaraayiyodu: Ninte Dhaasi Ninte Kayyil Irikkunnu: Ishdampole Avalodu Cheythukolka Ennu Paranju. Saaraayi Avalodu Kaadinyam Thudangiyappol Aval Avale Vittu Audippoyi.

6. "Your servant is in your hands," Abram said. "Do with her whatever you think best." Then Sarai mistreated Hagar; so she fled from her.

7. പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചു തന്നേ അവളെ കണ്ടു.

7. Pinne Yahovayude Dhoothan Marubhoomiyil Oru Neeruravinte Arike, Shoorinnu Pokunna Vazhiyile Neeruravinte Arike Vechu Thanne Avale Kandu.

7. The angel of the LORD found Hagar near a spring in the desert; it was the spring that is beside the road to Shur.

8. സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന്നു അവൾ: ഞാൻ എന്റെ യജമാനത്തി സാറായിയെ വിട്ടു ഔടിപ്പോകയാകുന്നു എന്നു പറഞ്ഞു.

8. Saaraayiyude Dhaasiyaaya Haagaare, Nee Evide Ninnu Varunnu? Engottu Pokunnu Ennu Chodhichu. Athinnu Aval: Njaan Ente Yajamaanaththi Saaraayiye Vittu Audippokayaakunnu Ennu Paranju.

8. And he said, "Hagar, servant of Sarai, where have you come from, and where are you going?I'm running away from my mistress Sarai," she answered.

9. യഹോവയുടെ ദൂതൻ അവളോടു: നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്നു അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു.

9. Yahovayude Dhoothan Avalodu: Ninte Yajamaanaththiyude Adukkal Madangichennu Avalkku Keezhadangiyirikka Ennu Kalpichu.

9. Then the angel of the LORD told her, "Go back to your mistress and submit to her."

10. യഹോവയുടെ ദൂതൻ പിന്നെയും അവളോടു: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.

10. Yahovayude Dhoothan Pinneyum Avalodu: Njaan Ninte Santhathiye Ettavum Varddhippikkum; Athu Ennikkoodaathavannam Peruppamullathaayirikkum.

10. The angel added, "I will so increase your descendants that they will be too numerous to count."

11. നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ടു അവന്നു യിശ്മായേൽ എന്നു പേർ വിളിക്കേണം;

11. Nee Garbhiniyallo; Nee Oru Makane Prasavikkum; Yahova Ninte Sankadam Kelkkakondu Avannu Yishmaayel Ennu Per Vilikkenam;

11. The angel of the LORD also said to her: "You are now with child and you will have a son. You shall name him Ishmael, for the LORD has heard of your misery.

12. അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും: അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരെ പാർക്കും എന്നു അരുളിച്ചെയ്തു.

12. Avan Kaattukazhuthayeppoleyulla Manushyan Aayirikkum: Avante Kai Ellaavarkkum Virodhamaayum Ellaavarudeyum Kai Avannu Virodhamaayum Irikkum; Avan Thante Sakala Sahodharanmaarkkum Ethire Paarkkum Ennu Arulicheythu.

12. He will be a wild donkey of a man; his hand will be against everyone and everyone's hand against him, and he will live in hostility toward all his brothers."

13. എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവേക്കു: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു.

13. Ennaare Aval: Enne Kaanunnavane Njaan Ivideyum Kanduvo Ennu Paranju Thannodu Arulicheytha Yahovekku: Dhaivame, Nee Enne Kaanunnu Ennu Per Vilichu.

13. She gave this name to the LORD who spoke to her: "You are the God who sees me," for she said, "I have now seen the One who sees me."

14. അതുകൊണ്ടു ആ കിണറ്റിന്നു ബേർ-ലഹയീ-രോയീ എന്നു പേരായി; അതു കാദേശിന്നും ബേരെദിന്നും മദ്ധ്യേ ഇരിക്കുന്നു.

14. Athukondu Aa Kinattinnu Ber-lahayee-royee Ennu Peraayi; Athu Kaadheshinnum Beredhinnum Maddhye Irikkunnu.

14. That is why the well was called Beer Lahai Roi; it is still there, between Kadesh and Bered.

15. പിന്നെ ഹാഗാർ അബ്രാമിന്നു ഒരു മകനെ പ്രസവിച്ചു: ഹാഗാർ പ്രസവിച്ച തന്റെ മകന്നു അബ്രാം യിശ്മായേൽ എന്നു പേരിട്ടു.

15. Pinne Haagaar Abraaminnu Oru Makane Prasavichu: Haagaar Prasavicha Thante Makannu Abraam Yishmaayel Ennu Perittu.

15. So Hagar bore Abram a son, and Abram gave the name Ishmael to the son she had borne.

16. ഹാഗാർ അബ്രാമിന്നു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന്നു എണ്പത്താറു വയസ്സായിരുന്നു.

16. Haagaar Abraaminnu Yishmaayeline Prasavichappol Abraaminnu Enpaththaaru Vayassaayirunnu.

16. Abram was eighty-six years old when Hagar bore him Ishmael.

Why do ads appear in this Website?

×