1. അബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു. 1. Abraahaam Vayassuchennu Vruddhanaayi; Yahova Abraahaamine Sakalaththilum Anugrahichirunnu. 1. Abraham was now old and well advanced in years, and the LORD had blessed him in every way. 2. തന്റെ വീട്ടിൽ മൂപ്പനും തനിക്കുള്ളതിന്നൊക്കെയും വിചാരകനുമായ ദാസനോടു അബ്രാഹാം പറഞ്ഞതു: നിന്റെ കൈ എന്റെ തുടയിൻ കീഴിൽ വെക്കുക; 2. Thante Veettil Mooppanum Thanikkullathinnokkeyum Vichaarakanumaaya Dhaasanodu Abraahaam Paranjathu: Ninte Kai Ente Thudayin Keezhil Vekkuka; 2. He said to the chief servant in his household, the one in charge of all that he had, "Put your hand under my thigh. 3. ചുറ്റും പാർക്കുംന്ന കനാന്യരുടെ കന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ, 3. Chuttum Paarkkumnna Kanaanyarude Kanyakamaarilninnu Nee Ente Makannu Bhaaryaye Edukkaathe, 3. I want you to swear by the LORD, the God of heaven and the God of earth, that you will not get a wife for my son from the daughters of the Canaanites, among whom I am living, 4. എന്റെ ദേശത്തും എന്റെ ചാർച്ചക്കാരുടെ അടുക്കലും ചെന്നു എന്റെ മകനായ യിസ്ഹാക്കിന്നു ഭാര്യയെ എടുക്കുമെന്നു സ്വർഗ്ഗത്തിന്നും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും. 4. Ente Dheshaththum Ente Chaarchakkaarude Adukkalum Chennu Ente Makanaaya Yishaakkinnu Bhaaryaye Edukkumennu Svarggaththinnum Bhoomikkum Dhaivamaaya Yahovayude Naamaththil Njaan Ninnekkondu Sathyam Cheyyikkum. 4. but will go to my country and my own relatives and get a wife for my son Isaac." 5. ദാസൻ അവനോടു: പക്ഷേ സ്ത്രീക്കു എന്നോടുകൂടെ ഈ ദേശത്തേക്കു വരുവാൻ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്കു ഞാൻ നിന്റെ മകനെ മടക്കിക്കൊണ്ടുപോകേണമോ എന്നു ചോദിച്ചു. 5. Dhaasan Avanodu: Pakshe Sthreekku Ennodukoode Ee Dheshaththekku Varuvaan Manassillenkilo? Nee Vittuponna Dheshaththekku Njaan Ninte Makane Madakkikkondupokenamo Ennu Chodhichu. 5. The servant asked him, "What if the woman is unwilling to come back with me to this land? Shall I then take your son back to the country you came from?" 6. അബ്രാഹാം അവനോടു പറഞ്ഞതു: എന്റെ മകനെ അവിടെക്കു മടക്കിക്കൊണ്ടു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. 6. Abraahaam Avanodu Paranjathu: Ente Makane Avidekku Madakkikkondu Pokaathirippaan Sookshichukolka. 6. "Make sure that you do not take my son back there," Abraham said. 7. എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന്നു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും. 7. Ente Pithrubhavanaththilninnum Janmadheshaththuninnum Enne Konduvannavanum Ennodu Arulicheythavanum Ninte Santhathikku Njaan Ee Dhesham Kodukkumennu Ennodu Sathyam Cheythavanumaayi Svarggaththinte Dhaivamaaya Yahova Ente Makannu Nee Oru Bhaaryaye Avideninnu Konduvaruvaan Thakkavannam Ninakku Mumpaayi Thante Dhoothane Ayakkum. 7. "The LORD, the God of heaven, who brought me out of my father's household and my native land and who spoke to me and promised me on oath, saying, 'To your offspring I will give this land'-he will send his angel before you so that you can get a wife for my son from there. 8. എന്നാൽ സ്ത്രീക്കു നിന്നോടുകൂടെ വരുവാൻ മനസ്സില്ലെങ്കിൽ നീ ഈ സത്യത്തിൽ നിന്നു ഒഴിഞ്ഞിരിക്കും; എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോക മാത്രം അരുതു. 8. Ennaal Sthreekku Ninnodukoode Varuvaan Manassillenkil Nee Ee Sathyaththil Ninnu Ozhinjirikkum; Ente Makane Avidekku Madakkikkondupoka Maathram Aruthu. 8. If the woman is unwilling to come back with you, then you will be released from this oath of mine. Only do not take my son back there." 9. അപ്പോൾ ദാസൻ തന്റെ യജമാനനായ അബ്രാഹാമിന്റെ തുടയിൻ കീഴിൽ കൈവെച്ചു അങ്ങനെ അവനോടു സത്യം ചെയ്തു. 9. Appol Dhaasan Thante Yajamaananaaya Abraahaaminte Thudayin Keezhil Kaivechu Angane Avanodu Sathyam Cheythu. 9. So the servant put his hand under the thigh of his master Abraham and swore an oath to him concerning this matter. 10. അനന്തരം ആ ദാസൻ തന്റെ യജമാനന്റെ ഒട്ടകങ്ങളിൽ പത്തു ഒട്ടകങ്ങളെയും യജമാനന്നുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ടു മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ പട്ടണത്തിൽ ചെന്നു. 10. Anantharam Aa Dhaasan Thante Yajamaanante Ottakangalil Paththu Ottakangaleyum Yajamaanannulla Vividhamaaya Visheshavasthukkaleyum Kondu Purappettu Mesoppoththaamyayil Naahorinte Pattanaththil Chennu. 10. Then the servant took ten of his master's camels and left, taking with him all kinds of good things from his master. He set out for Aram Naharaim and made his way to the town of Nahor. 11. വൈകുന്നേരം സ്ത്രീകൾ വെള്ളം കോരുവാൻ വരുന്ന സമയത്തു അവൻ ഒട്ടകങ്ങളെ പട്ടണത്തിന്നു പുറത്തു ഒരു കിണറ്റിന്നരികെ നിറുത്തി പറഞ്ഞതെന്തെന്നാൽ: 11. Vaikunneram Sthreekal Vellam Koruvaan Varunna Samayaththu Avan Ottakangale Pattanaththinnu Puraththu Oru Kinattinnarike Niruththi Paranjathenthennaal: 11. He had the camels kneel down near the well outside the town; it was toward evening, the time the women go out to draw water. 12. എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപചെയ്തു ഇന്നുതന്നെ കാര്യം സാധിപ്പിച്ചുതരേണമേ. 12. Ente Yajamaananaaya Abraahaaminte Dhaivamaaya Yahove, Ente Yajamaananaaya Abraahaaminodu Krupacheythu Innuthanne Kaaryam Saadhippichutharename. 12. Then he prayed, "O LORD, God of my master Abraham, give me success today, and show kindness to my master Abraham. 13. ഇതാ, ഞാൻ കിണറ്റിന്നരികെ നിലക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളം കോരുവാൻ വരുന്നു. 13. Ithaa, Njaan Kinattinnarike Nilakkunnu; Ee Pattanakkaarude Kanyakamaar Vellam Koruvaan Varunnu. 13. See, I am standing beside this spring, and the daughters of the townspeople are coming out to draw water. 14. നിന്റെ പാത്രം ഇറക്കി എനിക്കു കുടിപ്പാൻ തരേണം എന്നു ഞാൻ പറയുമ്പോൾ: കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാമെന്നു പറയുന്ന സ്ത്രീ തന്നേ നീ നിന്റെ ദാസനായ യിസ്ഹാക്കിന്നു നിയമിച്ചവളായിരിക്കട്ടെ; നീ എന്റെ യജമാനനോടു കൃപ ചെയ്തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും. 14. Ninte Paathram Irakki Enikku Kudippaan Tharenam Ennu Njaan Parayumpol: Kudikka; Ninte Ottakangalkkum Kudippaan Kodukkaamennu Parayunna Sthree Thanne Nee Ninte Dhaasanaaya Yishaakkinnu Niyamichavalaayirikkatte; Nee Ente Yajamaananodu Krupa Cheythu Ennu Njaan Athinaal Grahikkum. 14. May it be that when I say to a girl, 'Please let down your jar that I may have a drink,' and she says, 'Drink, and I'll water your camels too'-let her be the one you have chosen for your servant Isaac. By this I will know that you have shown kindness to my master." 15. അവൻ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മിൽക്കയുടെ മകൻ ബെഥൂവേലിന്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു. 15. Avan Paranju Theerummumpe Abraahaaminte Sahodharanaaya Naahorinte Bhaarya Milkkayude Makan Bethoovelinte Makal Ribekkaa Tholil Paathravumaayi Vannu. 15. Before he had finished praying, Rebekah came out with her jar on her shoulder. She was the daughter of Bethuel son of Milcah, who was the wife of Abraham's brother Nahor. 16. ബാല അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു; അവൾ കിണറ്റിൽ ഇറങ്ങി പാത്രം നിറച്ചു കയറിവന്നു. 16. Baala Athisundhariyum Purushan Thodaaththa Kanyakayum Aayirunnu; Aval Kinattil Irangi Paathram Nirachu Kayarivannu. 16. The girl was very beautiful, a virgin; no man had ever lain with her. She went down to the spring, filled her jar and came up again. 17. ദാസൻ വേഗത്തിൽ അവളെ എതിരേറ്റു ചെന്നു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു. 17. Dhaasan Vegaththil Avale Ethirettu Chennu: Ninte Paathraththile Vellam Kure Enikku Kudippaan Tharenam Ennu Paranju. 17. The servant hurried to meet her and said, "Please give me a little water from your jar." 18. യജമാനനേ, കുടിക്ക എന്നു അവൾ പറഞ്ഞു വേഗം പാത്രം കയ്യിൽ ഇറക്കി അവന്നു കുടിപ്പാൻ കൊടുത്തു. 18. Yajamaanane, Kudikka Ennu Aval Paranju Vegam Paathram Kayyil Irakki Avannu Kudippaan Koduththu. 18. "Drink, my lord," she said, and quickly lowered the jar to her hands and gave him a drink. 19. അവന്നു കുടിപ്പാൻ കൊടുത്ത ശേഷം: നിന്റെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം എന്നു പറഞ്ഞു, 19. Avannu Kudippaan Koduththa Shesham: Ninte Ottakangalkkum Venduvolam Njaan Korikkodukkaam Ennu Paranju, 19. After she had given him a drink, she said, "I'll draw water for your camels too, until they have finished drinking." 20. പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്കു ഔടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു. 20. Paathraththile Vellam Vegam Thottiyil Ozhichu, Pinneyum Korikkonduvaruvaan Kinattilekku Audi Irangi Avante Ottakangalkkum Ellaam Korikkoduththu. 20. So she quickly emptied her jar into the trough, ran back to the well to draw more water, and drew enough for all his camels. 21. ആ പുരുഷൻ അവളെ ഉറ്റുനോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന്നു മിണ്ടാതിരുന്നു. 21. Aa Purushan Avale Uttunokki, Yahova Thante Yaathraye Saphalamaakkiyo Illayo Ennu Ariyendathinnu Mindaathirunnu. 21. Without saying a word, the man watched her closely to learn whether or not the LORD had made his journey successful. 22. ഒട്ടകങ്ങൾ കുടിച്ചു തീർന്നപ്പോൾ അവൻ അര ശേക്കെൽ തൂക്കമുള്ള ഒരു പൊന്മൂകൂത്തിയും അവളുടെ കൈക്കിടുവാൻ പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻ വളയും എടുത്തു അവളോടു: 22. Ottakangal Kudichu Theernnappol Avan Ara Shekkel Thookkamulla Oru Ponmookooththiyum Avalude Kaikkiduvaan Paththu Shekkel Thookkamulla Randu Pon Valayum Eduththu Avalodu: 22. When the camels had finished drinking, the man took out a gold nose ring weighing a beka and two gold bracelets weighing ten shekels. 23. നീ ആരുടെ മകൾ? പറക; നിന്റെ അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു രാപാർപ്പാൻ സ്ഥലമുണ്ടോ എന്നു ചോദിച്ചു. 23. Nee Aarude Makal? Paraka; Ninte Appante Veettil Njangalkku Raapaarppaan Sthalamundo Ennu Chodhichu. 23. Then he asked, "Whose daughter are you? Please tell me, is there room in your father's house for us to spend the night?" 24. അവൾ അവനോടു: നാഹോരിന്നു മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ ആകുന്നു ഞാൻ എന്നു പറഞ്ഞു. 24. Aval Avanodu: Naahorinnu Milkkaa Prasavicha Makanaaya Bethoovelinte Makal Aakunnu Njaan Ennu Paranju. 24. She answered him, "I am the daughter of Bethuel, the son that Milcah bore to Nahor." 25. ഞങ്ങളുടെയവിടെ വയ്ക്കോലും തീനും വേണ്ടുവോളം ഉണ്ടു; രാപാർപ്പാൻ സ്ഥലവും ഉണ്ടു എന്നും അവൾ പറഞ്ഞു. 25. Njangaludeyavide Vaykkolum Theenum Venduvolam Undu; Raapaarppaan Sthalavum Undu Ennum Aval Paranju. 25. And she added, "We have plenty of straw and fodder, as well as room for you to spend the night." 26. അപ്പോൾ ആ പുരുഷൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു: 26. Appol Aa Purushan Kuninju Yahovaye Namaskarichu: 26. Then the man bowed down and worshiped the LORD, 27. എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ ; അവൻ എന്റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. ഈ യാത്രയിൽ യഹോവ എന്നെ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്കു നടത്തിക്കൊണ്ടുവന്നുവല്ലോ എന്നു പറഞ്ഞു. 27. Ente Yajamaananaaya Abraahaaminte Dhaivamaaya Yahova Vaazhththappettavan ; Avan Ente Yajamaananodulla Dhayayum Vishvasthathayum Upekshichittilla. Ee Yaathrayil Yahova Enne Ente Yajamaanante Sahodharanmaarude Veettilekku Nadaththikkonduvannuvallo Ennu Paranju. 27. saying, "Praise be to the LORD, the God of my master Abraham, who has not abandoned his kindness and faithfulness to my master. As for me, the LORD has led me on the journey to the house of my master's relatives." 28. ബാല ഔടിച്ചെന്നു അമ്മയുടെ വീട്ടുകാരെ ഈ വസ്തുത അറിയിച്ചു. 28. Baala Audichennu Ammayude Veettukaare Ee Vasthutha Ariyichu. 28. The girl ran and told her mother's household about these things. 29. റിബെക്കെക്കു ഒരു സഹോദരൻ ഉണ്ടായിരുന്നു; അവന്നു ലാബാൻ എന്നു പേർ. ലാബാൻ പുറത്തു കിണറ്റിങ്കൽ ആ പുരുഷന്റെ അടുക്കൽ ഓടിച്ചെന്നു. 29. Ribekkekku Oru Sahodharan Undaayirunnu; Avannu Laabaan Ennu Per. Laabaan Puraththu Kinattinkal Aa Purushante Adukkal Odichennu. 29. Now Rebekah had a brother named Laban, and he hurried out to the man at the spring. 30. അവൻ മൂക്കൂത്തിയും സഹോദരിയുടെ കൈമേൽ വളയും കാണുകയും ആ പുരുഷൻ ഇന്നപ്രകാരം എന്നോടു പറഞ്ഞു എന്നു തന്റെ സഹോദരിയായ റിബെക്കയുടെ വാക്കു കേൾക്കയും ചെയ്തപ്പോൾ ആ പുരുഷന്റെ അടുക്കൽ ചെന്നു; അവൻ കിണറ്റിങ്കൽ ഒട്ടകങ്ങളുടെ അരികെ നിൽക്കയായിരുന്നു. 30. Avan Mookkooththiyum Sahodhariyude Kaimel Valayum Kaanukayum Aa Purushan Innaprakaaram Ennodu Paranju Ennu Thante Sahodhariyaaya Ribekkayude Vaakku Kelkkayum Cheythappol Aa Purushante Adukkal Chennu; Avan Kinattinkal Ottakangalude Arike Nilkkayaayirunnu. 30. As soon as he had seen the nose ring, and the bracelets on his sister's arms, and had heard Rebekah tell what the man said to her, he went out to the man and found him standing by the camels near the spring. 31. അപ്പോൾ അവൻ : യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനേ, അകത്തു വരിക; എന്തിന്നു പുറത്തു നിലക്കുന്നു? വീടും ഒട്ടകങ്ങൾക്കു സ്ഥലവും ഞാൻ ഒരുക്കിയിരിക്കുന്നു എന്നു പറഞ്ഞു. 31. Appol Avan : Yahovayaal Anugrahikkappettavane, Akaththu Varika; Enthinnu Puraththu Nilakkunnu? Veedum Ottakangalkku Sthalavum Njaan Orukkiyirikkunnu Ennu Paranju. 31. "Come, you who are blessed by the LORD," he said. "Why are you standing out here? I have prepared the house and a place for the camels." 32. അങ്ങനെ ആ പുരുഷൻ വീട്ടിൽ ചെന്നു. അവൻ ഒട്ടകങ്ങളെ കോപ്പഴിച്ചു ഒട്ടകങ്ങൾക്കു വയ്ക്കോലും തീനും അവന്നും കൂടെയുള്ളവർക്കും കാലുകളെ കഴുകുവാൻ വെള്ളവും കൊടുത്തു, അവന്റെ മുമ്പിൽ ഭക്ഷണം വെച്ചു. 32. Angane Aa Purushan Veettil Chennu. Avan Ottakangale Koppazhichu Ottakangalkku Vaykkolum Theenum Avannum Koodeyullavarkkum Kaalukale Kazhukuvaan Vellavum Koduththu, Avante Mumpil Bhakshanam Vechu. 32. So the man went to the house, and the camels were unloaded. Straw and fodder were brought for the camels, and water for him and his men to wash their feet. 33. ഞാൻ വന്ന കാര്യം അറിയിക്കും മുമ്പെ ഭക്ഷണം കഴിക്കയില്ല എന്നു അവൻ പറഞ്ഞു. പറക എന്നു അവനും പറഞ്ഞു. 33. Njaan Vanna Kaaryam Ariyikkum Mumpe Bhakshanam Kazhikkayilla Ennu Avan Paranju. Paraka Ennu Avanum Paranju. 33. Then food was set before him, but he said, "I will not eat until I have told you what I have to say.Then tell us," Laban said. 34. അപ്പോൾ അവൻ പറഞ്ഞതു: ഞാൻ അബ്രാഹാമിന്റെ ദാസൻ . 34. Appol Avan Paranjathu: Njaan Abraahaaminte Dhaasan . 34. So he said, "I am Abraham's servant. 35. യഹോവ എന്റെ യജമാനനെ ഏറ്റവും അനുഗ്രഹിച്ചു അവൻ മഹാനായിത്തീർന്നു; അവൻ അവന്നു ആടു, മാടു, പൊന്നു, വെള്ളി, ദാസീദാസന്മാർ, ഒട്ടകങ്ങൾ കഴുതകൾ എന്നീവകയൊക്കെയും കൊടുത്തിരിക്കുന്നു. 35. Yahova Ente Yajamaanane Ettavum Anugrahichu Avan Mahaanaayiththeernnu; Avan Avannu Aadu, Maadu, Ponnu, Velli, Dhaaseedhaasanmaar, Ottakangal Kazhuthakal Enneevakayokkeyum Koduththirikkunnu. 35. The LORD has blessed my master abundantly, and he has become wealthy. He has given him sheep and cattle, silver and gold, menservants and maidservants, and camels and donkeys. 36. എന്റെ യജമാനന്റെ ഭാര്യയായ സാറാ വൃദ്ധയായശേഷം എന്റെ യജമാനന്നു ഒരു മകനെ പ്രസവിച്ചു; അവൻ തനിക്കുള്ളതൊക്കെയും അവന്നു കൊടുത്തിരിക്കുന്നു. 36. Ente Yajamaanante Bhaaryayaaya Saaraa Vruddhayaayashesham Ente Yajamaanannu Oru Makane Prasavichu; Avan Thanikkullathokkeyum Avannu Koduththirikkunnu. 36. My master's wife Sarah has borne him a son in her old age, and he has given him everything he owns. 37. ഞാൻ പാർക്കുംന്ന കനാൻ ദേശത്തിലെ കനാന്യ കന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ, 37. Njaan Paarkkumnna Kanaan Dheshaththile Kanaanya Kanyakamaarilninnu Nee Ente Makannu Bhaaryaye Edukkaathe, 37. And my master made me swear an oath, and said, 'You must not get a wife for my son from the daughters of the Canaanites, in whose land I live, 38. എന്റെ പിതൃഭവനത്തിലും വംശക്കാരുടെ അടുക്കലും ചെന്നു എന്റെ മകന്നു ഭാര്യയെ എടുക്കേണമെന്നു പറഞ്ഞു യജമാനൻ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു. 38. Ente Pithrubhavanaththilum Vamshakkaarude Adukkalum Chennu Ente Makannu Bhaaryaye Edukkenamennu Paranju Yajamaanan Ennekkondu Sathyam Cheyyichu. 38. but go to my father's family and to my own clan, and get a wife for my son.' 39. ഞാൻ യജമാനനോടു: പക്ഷേ സ്ത്രീ എന്നോടുകൂടെ പേരുന്നില്ലെങ്കിലോ എന്നു പറഞ്ഞതിന്നു അവൻ എന്നോടു: 39. Njaan Yajamaananodu: Pakshe Sthree Ennodukoode Perunnillenkilo Ennu Paranjathinnu Avan Ennodu: 39. "Then I asked my master, 'What if the woman will not come back with me?' 40. ഞാൻ സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ചു, നീ എന്റെ വംശത്തിൽനിന്നും പിതൃഭവനത്തിൽനിന്നും എന്റെ മകന്നു ഭാര്യയെ എടുപ്പാന്തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും; 40. Njaan Sevichuporunna Yahova Thante Dhoothane Ninnodukoode Ayachu, Nee Ente Vamshaththilninnum Pithrubhavanaththilninnum Ente Makannu Bhaaryaye Eduppaanthakkavannam Ninte Yaathraye Saphalamaakkum; 40. "He replied, 'The LORD, before whom I have walked, will send his angel with you and make your journey a success, so that you can get a wife for my son from my own clan and from my father's family. 41. എന്റെ വംശക്കാരുടെ അടുക്കൽ ചെന്നാൽ നീ ഈ സത്യത്തിൽനിന്നു ഒഴിഞ്ഞിരിക്കും; അവർ നിനക്കു തരുന്നില്ല എന്നു വരികിലും നീ ഈ സത്യത്തിൽ നിന്നു ഒഴിഞ്ഞിരിക്കും എന്നു പറഞ്ഞു. 41. Ente Vamshakkaarude Adukkal Chennaal Nee Ee Sathyaththilninnu Ozhinjirikkum; Avar Ninakku Tharunnilla Ennu Varikilum Nee Ee Sathyaththil Ninnu Ozhinjirikkum Ennu Paranju. 41. Then, when you go to my clan, you will be released from my oath even if they refuse to give her to you-you will be released from my oath.' 42. ഞാൻ ഇന്നു കിണറ്റിന്നരികെ വന്നപ്പോൾ പറഞ്ഞതു: എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, ഞാൻ വന്നിരിക്കുന്ന ഈ യാത്രയെ നീ സഫലമാക്കി എങ്കിൽ-- 42. Njaan Innu Kinattinnarike Vannappol Paranjathu: Ente Yajamaananaaya Abraahaaminte Dhaivamaaya Yahove, Njaan Vannirikkunna Ee Yaathraye Nee Saphalamaakki Enkil-- 42. "When I came to the spring today, I said, 'O LORD, God of my master Abraham, if you will, please grant success to the journey on which I have come. 43. ഇതാ, ഞാൻ കിണറ്റിന്നരികെ നിലക്കുന്നു; വെള്ളം കോരുവാൻ ഒരു കന്യക വരികയും ഞാൻ അവളോടു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരിക എന്നു പറയുമ്പോൾ, അവൾ എന്നോടു: കുടിക്ക, 43. Ithaa, Njaan Kinattinnarike Nilakkunnu; Vellam Koruvaan Oru Kanyaka Varikayum Njaan Avalodu: Ninte Paathraththile Vellam Kure Enikku Kudippaan Tharika Ennu Parayumpol, Aval Ennodu: Kudikka, 43. See, I am standing beside this spring; if a maiden comes out to draw water and I say to her, "Please let me drink a little water from your jar," 44. ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കോരി കൊടുക്കാമെന്നു പറകയും ചെയ്താൽ അവൾ തന്നേ യഹോവ എന്റെ യജമാനന്റെ മകന്നു നിയമിച്ച സ്ത്രീയായിരിക്കട്ടെ. 44. Njaan Ninte Ottakangalkkum Kori Kodukkaamennu Parakayum Cheythaal Aval Thanne Yahova Ente Yajamaanante Makannu Niyamicha Sthreeyaayirikkatte. 44. and if she says to me, "Drink, and I'll draw water for your camels too," let her be the one the LORD has chosen for my master's son.' 45. ഞാൻ ഇങ്ങനെ ഹൃദയത്തിൽ പറഞ്ഞു തീരുമ്മുമ്പെ ഇതാ, റിബെക്കാ തോളിൽ പാത്രവുമായി വന്നു കിണറ്റിൽ ഇറങ്ങി വെള്ളം കോരി; ഞാൻ അവളോടു: എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു. 45. Njaan Ingane Hrudhayaththil Paranju Theerummumpe Ithaa, Ribekkaa Tholil Paathravumaayi Vannu Kinattil Irangi Vellam Kori; Njaan Avalodu: Enikku Kudippaan Tharenam Ennu Paranju. 45. "Before I finished praying in my heart, Rebekah came out, with her jar on her shoulder. She went down to the spring and drew water, and I said to her, 'Please give me a drink.' 46. അവൾ വേഗം തോളിൽനിന്നു പാത്രം ഇറക്കി: കുടിക്ക, ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാം എന്നു പറഞ്ഞു. അങ്ങനെ ഞാൻ കുടിച്ചു; അവൾ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുത്തു. 46. Aval Vegam Tholilninnu Paathram Irakki: Kudikka, Njaan Ninte Ottakangalkkum Kudippaan Kodukkaam Ennu Paranju. Angane Njaan Kudichu; Aval Ottakangalkkum Kudippaan Koduththu. 46. "She quickly lowered her jar from her shoulder and said, 'Drink, and I'll water your camels too.' So I drank, and she watered the camels also. 47. ഞാൻ അവളോടു: നീ ആരുടെ മകൾ എന്നു ചോദിച്ചതിന്നു അവൾ: മിൽക്കാ നാഹോറിന്നു പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ എന്നു പറഞ്ഞു. ഞാൻ അവളുടെ മൂക്കിന്നു മൂകൂത്തിയും കൈകൾക്കു വളയും ഇട്ടു. 47. Njaan Avalodu: Nee Aarude Makal Ennu Chodhichathinnu Aval: Milkkaa Naahorinnu Prasavicha Makanaaya Bethoovelinte Makal Ennu Paranju. Njaan Avalude Mookkinnu Mookooththiyum Kaikalkku Valayum Ittu. 47. "I asked her, 'Whose daughter are you?'"She said, 'The daughter of Bethuel son of Nahor, whom Milcah bore to him.'"Then I put the ring in her nose and the bracelets on her arms, 48. ഞാൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്റെ യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകന്നായിട്ടു എടുപ്പാൻ എന്നെ നേർവ്വഴിക്കു കൊണ്ടുവന്നവനായി എന്റെ യജമാനൻ അബ്രാഹാമിന്റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു. 48. Njaan Kuninju Yahovaye Namaskarichu, Ente Yajamaanante Sahodharante Makale Avante Makannaayittu Eduppaan Enne Nervvazhikku Konduvannavanaayi Ente Yajamaanan Abraahaaminte Dhaivamaaya Yahovaye Vaazhththukayum Cheythu. 48. and I bowed down and worshiped the LORD. I praised the LORD, the God of my master Abraham, who had led me on the right road to get the granddaughter of my master's brother for his son. 49. ആകയാൽ നിങ്ങൾ എന്റെ യജമാനനോടു ദയയും വിശ്വസ്തതയും കാണിക്കുമെങ്കിൽ എന്നോടു പറവിൻ ; അല്ല എന്നു വരികിൽ അതും പറവിൻ ; എന്നാൽ ഞാൻ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞുകൊള്ളാം. 49. Aakayaal Ningal Ente Yajamaananodu Dhayayum Vishvasthathayum Kaanikkumenkil Ennodu Paravin ; Alla Ennu Varikil Athum Paravin ; Ennaal Njaan Idaththotto Valaththotto Thirinjukollaam. 49. Now if you will show kindness and faithfulness to my master, tell me; and if not, tell me, so I may know which way to turn." 50. അപ്പോൾ ലാബാനും ബെഥൂവേലും: ഈ കാര്യം യഹോവയാൽ വരുന്നു; നിന്നോടു ഗുണമെങ്കിലും ദോഷമെങ്കിലും പറവാൻ ഞങ്ങൾക്കു കഴികയില്ല. 50. Appol Laabaanum Bethoovelum: Ee Kaaryam Yahovayaal Varunnu; Ninnodu Gunamenkilum Dhoshamenkilum Paravaan Njangalkku Kazhikayilla. 50. Laban and Bethuel answered, "This is from the LORD; we can say nothing to you one way or the other. 51. ഇതാ, റിബെക്കാ നിന്റെ മുമ്പാകെ ഉണ്ടല്ലോ; അവളെ കൂട്ടിക്കൊണ്ടുപോക; യഹോവ കല്പിച്ചതുപോലെ അവൾ നിന്റെ യജമാനന്റെ മകന്നു ഭാര്യയാകട്ടെ എന്നു ഉത്തരം പറഞ്ഞു. 51. Ithaa, Ribekkaa Ninte Mumpaake Undallo; Avale Koottikkondupoka; Yahova Kalpichathupole Aval Ninte Yajamaanante Makannu Bhaaryayaakatte Ennu Uththaram Paranju. 51. Here is Rebekah; take her and go, and let her become the wife of your master's son, as the LORD has directed." 52. അബ്രാഹാമിന്റെ ദാസൻ അവരുടെ വാക്കു കേട്ടപ്പോൾ യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു. 52. Abraahaaminte Dhaasan Avarude Vaakku Kettappol Yahovaye Saashdaamgam Namaskarichu. 52. When Abraham's servant heard what they said, he bowed down to the ground before the LORD. 53. പിന്നെ ദാസൻ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബെക്കെക്കു കൊടുത്തു; അവളുടെ സഹോദരന്നും അമ്മെക്കും വിശേഷവസ്തുക്കൾ കൊടുത്തു. 53. Pinne Dhaasan Velliyaabharanangalum Ponnaabharanangalum Vasthrangalum Eduththu Ribekkekku Koduththu; Avalude Sahodharannum Ammekkum Visheshavasthukkal Koduththu. 53. Then the servant brought out gold and silver jewelry and articles of clothing and gave them to Rebekah; he also gave costly gifts to her brother and to her mother. 54. അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാർത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ : എന്റെ യജമാനന്റെ അടുക്കൽ എന്നെ അയക്കേണമെന്നു പറഞ്ഞു. 54. Avanum Koodeyullavarum Bhakshichu Paanam Cheythu Raapaarththu. Raavile Avar Ezhunnettashesham Avan : Ente Yajamaanante Adukkal Enne Ayakkenamennu Paranju. 54. Then he and the men who were with him ate and drank and spent the night there. When they got up the next morning, he said, "Send me on my way to my master." 55. അതിന്നു അവളുടെ സഹോദരനും അമ്മയും: ബാല ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാർത്തിട്ടു പിന്നെ പോരട്ടെ എന്നു പറഞ്ഞു. 55. Athinnu Avalude Sahodharanum Ammayum: Baala Oru Paththudhivasamenkilum Njangalodukoode Paarththittu Pinne Poratte Ennu Paranju. 55. But her brother and her mother replied, "Let the girl remain with us ten days or so; then you may go." 56. അവൻ അവരോടു: എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയക്കേണം എന്നു പറഞ്ഞു. 56. Avan Avarodu: Enne Thaamasippikkaruthe; Yahova Ente Yaathra Saphalamaakkiyirikkunnuvallo; Yajamaanante Adukkal Pokuvaan Enne Paranjayakkenam Ennu Paranju. 56. But he said to them, "Do not detain me, now that the LORD has granted success to my journey. Send me on my way so I may go to my master." 57. ഞങ്ങൾ ബാലയെ വിളിച്ചു അവളോടു ചോദിക്കട്ടെ എന്നു അവർ പറഞ്ഞു. 57. Njangal Baalaye Vilichu Avalodu Chodhikkatte Ennu Avar Paranju. 57. Then they said, "Let's call the girl and ask her about it." 58. അവർ റിബെക്കയെ വിളിച്ചു അവളോടു: നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ എന്നു ചോദിച്ചു. ഞാൻ പോകുന്നു എന്നു അവൾ പറഞ്ഞു. 58. Avar Ribekkaye Vilichu Avalodu: Nee Ee Purushanodukoode Pokunnuvo Ennu Chodhichu. Njaan Pokunnu Ennu Aval Paranju. 58. So they called Rebekah and asked her, "Will you go with this man?I will go," she said. 59. അങ്ങനെ അവർ തങ്ങളുടെ സഹോദരിയായ റിബെക്കയെയും അവളുടെ ധാത്രിയെയും അബ്രാഹാമിന്റെ ദാസനെയും അവന്റെ ആളുകളെയും പറഞ്ഞയച്ചു. 59. Angane Avar Thangalude Sahodhariyaaya Ribekkayeyum Avalude Dhaathriyeyum Abraahaaminte Dhaasaneyum Avante Aalukaleyum Paranjayachu. 59. So they sent their sister Rebekah on her way, along with her nurse and Abraham's servant and his men. 60. അവർ റിബെക്കയെ അനുഗ്രഹിച്ചു അവളോടു: സഹോദരീ, നീ അനേകായിരമായി തീരുക; നിന്റെ സന്തതി, തന്നെ ദ്വേഷിക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ എന്നു പറഞ്ഞു. 60. Avar Ribekkaye Anugrahichu Avalodu: Sahodharee, Nee Anekaayiramaayi Theeruka; Ninte Santhathi, Thanne Dhveshikkunnavarude Padivaathil Kaivashamaakkatte Ennu Paranju. 60. And they blessed Rebekah and said to her, "Our sister, may you increase to thousands upon thousands; may your offspring possess the gates of their enemies." 61. പിന്നെ റിബെക്കയും അവളുടെ ദാസിമാരും എഴുന്നേറ്റു ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസൻ റിബെക്കയെ കൂട്ടിക്കൊണ്ടുപോയി. 61. Pinne Ribekkayum Avalude Dhaasimaarum Ezhunnettu Ottakappuraththu Kayari Aa Purushanodukoode Poyi; Angane Dhaasan Ribekkaye Koottikkondupoyi. 61. Then Rebekah and her maids got ready and mounted their camels and went back with the man. So the servant took Rebekah and left. 62. എന്നാൽ യിസ്ഹാൿ ബേർലഹയിരോയീവരെ വന്നു; അവൻ തെക്കേദേശത്തു പാർക്കയായിരുന്നു. 62. Ennaal Yishaak Berlahayiroyeevare Vannu; Avan Thekkedheshaththu Paarkkayaayirunnu. 62. Now Isaac had come from Beer Lahai Roi, for he was living in the Negev. 63. വൈകുന്നേരത്തു യിസ്ഹാൿ ധ്യാനിപ്പാൻ വെളിൻ പ്രദേശത്തു പോയിരുന്നു; അവൻ തലപൊക്കി നോക്കി ഒട്ടകങ്ങൾ വരുന്നതു കണ്ടു. 63. Vaikunneraththu Yishaak Dhyaanippaan Velin Pradheshaththu Poyirunnu; Avan Thalapokki Nokki Ottakangal Varunnathu Kandu. 63. He went out to the field one evening to meditate, and as he looked up, he saw camels approaching. 64. റിബെക്കയും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ടു ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി. 64. Ribekkayum Thalapokki Yishaakkine Kandittu Ottakappuraththuninnu Irangi. 64. Rebekah also looked up and saw Isaac. She got down from her camel 65. അവൾ ദാസനോടു: വെളിൻ പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആരെന്നു ചോദിച്ചതിന്നു എന്റെ യജമാനൻ തന്നേ എന്നു ദാസൻ പറഞ്ഞു. അപ്പോൾ അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി. 65. Aval Dhaasanodu: Velin Pradheshaththu Namme Ethirettu Varunna Purushan Aarennu Chodhichathinnu Ente Yajamaanan Thanne Ennu Dhaasan Paranju. Appol Aval Oru Moodupadam Eduththu Thanne Moodi. 65. and asked the servant, "Who is that man in the field coming to meet us?He is my master," the servant answered. So she took her veil and covered herself. 66. താൻ ചെയ്ത കാര്യം ഒക്കെയും ദാസൻ യിസ്ഹാക്കിനോടു വിവരിച്ചു പറഞ്ഞു. 66. Thaan Cheytha Kaaryam Okkeyum Dhaasan Yishaakkinodu Vivarichu Paranju. 66. Then the servant told Isaac all he had done. 67. യിസ്ഹാൿ അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തിൽ കൊണ്ടു പോയി. അവൻ റിബെക്കയെ പരിഗ്രഹിച്ചു അവൾ അവന്നു ഭാര്യയായിത്തീർന്നു; അവന്നു അവളിൽ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിന്നു തന്റെ അമ്മയുടെ മരണദുഃഖം തീർന്നു. 67. Yishaak Avale Thante Ammayaaya Saarayude Koodaaraththil Kondu Poyi. Avan Ribekkaye Parigrahichu Aval Avannu Bhaaryayaayiththeernnu; Avannu Avalil Snehamaayi. Ingane Yishaakkinnu Thante Ammayude Maranadhuakham Theernnu. 67. Isaac brought her into the tent of his mother Sarah, and he married Rebekah. So she became his wife, and he loved her; and Isaac was comforted after his mother's death. |