1. യിസ്ഹാൿ വൃദ്ധനായി അവന്റെ കണ്ണു കാണ്മാൻ വഹിയാതവണ്ണം മങ്ങിയപ്പോൾ അവൻ ഒരു ദിവസം മൂത്ത മകനായ ഏശാവിനെ വിളിച്ചു അവനോടു: മകനേ എന്നു പറഞ്ഞു. അവൻ അവനോടു: ഞാൻ ഇതാ എന്നു പറഞ്ഞു. 1. Yishaak Vruddhanaayi Avante Kannu Kaanmaan Vahiyaathavannam Mangiyappol Avan Oru Dhivasam Mooththa Makanaaya Eshaavine Vilichu Avanodu: Makane Ennu Paranju. Avan Avanodu: Njaan Ithaa Ennu Paranju. 1. When Isaac was old and his eyes were so weak that he could no longer see, he called for Esau his older son and said to him, "My son.Here I am," he answered. 2. അപ്പോൾ അവൻ : ഞാൻ വൃദ്ധനായിരിക്കുന്നു; എന്റെ മരണദിവസം അറിയുന്നതുമില്ല. 2. Appol Avan : Njaan Vruddhanaayirikkunnu; Ente Maranadhivasam Ariyunnathumilla. 2. Isaac said, "I am now an old man and don't know the day of my death. 3. നീ ഇപ്പോൾ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്തു കാട്ടിൽ ചെന്നു എനിക്കു വേണ്ടി വേട്ടതേടി 3. Nee Ippol Ninte Aayudhangalaaya Villum Pooniyum Eduththu Kaattil Chennu Enikku Vendi Vettathedi 3. Now then, get your weapons-your quiver and bow-and go out to the open country to hunt some wild game for me. 4. എനിക്കു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി, ഞാൻ മരിക്കുമ്മുമ്പെ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ അടുക്കൽ കൊണ്ടുവരിക എന്നു പറഞ്ഞു. 4. Enikku Ishdavum Ruchikaravumaaya Bhojanam Undaakki, Njaan Marikkummumpe Thinnu Ninne Anugrahikkendathinnu Ente Adukkal Konduvarika Ennu Paranju. 4. Prepare me the kind of tasty food I like and bring it to me to eat, so that I may give you my blessing before I die." 5. യിസ്ഹാൿ തന്റെ മകനായ ഏശാവിനോടു പറയുമ്പോൾ റിബെക്കാ കേട്ടു ഏശാവോ വേട്ട തേടി കൊണ്ടുവരുവാൻ കാട്ടിൽ പോയി. 5. Yishaak Thante Makanaaya Eshaavinodu Parayumpol Ribekkaa Kettu Eshaavo Vetta Thedi Konduvaruvaan Kaattil Poyi. 5. Now Rebekah was listening as Isaac spoke to his son Esau. When Esau left for the open country to hunt game and bring it back, 6. റിബെക്കാ തന്റെ മകനായ യാക്കോബിനോടു പറഞ്ഞതു: നിന്റെ അപ്പൻ നിന്റെ സഹോദരനായ ഏശാവിനോടു സംസാരിച്ചു: 6. Ribekkaa Thante Makanaaya Yaakkobinodu Paranjathu: Ninte Appan Ninte Sahodharanaaya Eshaavinodu Samsaarichu: 6. Rebekah said to her son Jacob, "Look, I overheard your father say to your brother Esau, 7. ഞാൻ എന്റെ മരണത്തിന്നു മുമ്പെ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിന്നു നീ വേട്ടയിറച്ചി കൊണ്ടുവന്നു രുചികരമായ ഭോജനം ഉണ്ടാക്കിത്തരിക എന്നു പറയുന്നതു ഞാൻ കേട്ടു. 7. Njaan Ente Maranaththinnu Mumpe Thinnu Ninne Yahovayude Mumpaake Anugrahikkendathinnu Nee Vettayirachi Konduvannu Ruchikaramaaya Bhojanam Undaakkiththarika Ennu Parayunnathu Njaan Kettu. 7. 'Bring me some game and prepare me some tasty food to eat, so that I may give you my blessing in the presence of the LORD before I die.' 8. ആകയാൽ മകനേ, നീ എന്റെ വാക്കു കേട്ടു ഞാൻ നിന്നോടു കല്പിക്കുന്നതു ചെയ്ക. 8. Aakayaal Makane, Nee Ente Vaakku Kettu Njaan Ninnodu Kalpikkunnathu Cheyka. 8. Now, my son, listen carefully and do what I tell you: 9. ആട്ടിൻ കൂട്ടത്തിൽ ചെന്നു അവിടെനിന്നു രണ്ടു നല്ല കോലാട്ടിൻ കുട്ടികളെ കൊണ്ടുവരിക; ഞാൻ അവയെക്കൊണ്ടു നിന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കും. 9. Aattin Koottaththil Chennu Avideninnu Randu Nalla Kolaattin Kuttikale Konduvarika; Njaan Avayekkondu Ninte Appannu Ishdavum Ruchikaravumaaya Bhojanam Undaakkum. 9. Go out to the flock and bring me two choice young goats, so I can prepare some tasty food for your father, just the way he likes it. 10. നിന്റെ അപ്പൻ തിന്നു തന്റെ മരണത്തിന്നു മുമ്പെ അനുഗ്രഹിക്കേണ്ടതിന്നു നീ അതു അവന്റെ അടുക്കൽ കൊണ്ടുചെല്ലേണം. 10. Ninte Appan Thinnu Thante Maranaththinnu Mumpe Anugrahikkendathinnu Nee Athu Avante Adukkal Konduchellenam. 10. Then take it to your father to eat, so that he may give you his blessing before he dies." 11. അതിന്നു യാക്കോബ് തന്റെ അമ്മയായ റിബെക്കയോടു: എന്റെ സഹോദരനായ ഏശാവു രോമമുള്ളവനും ഞാൻ രോമമില്ലാത്തവനും ആകുന്നുവല്ലോ. 11. Athinnu Yaakkobu Thante Ammayaaya Ribekkayodu: Ente Sahodharanaaya Eshaavu Romamullavanum Njaan Romamillaaththavanum Aakunnuvallo. 11. Jacob said to Rebekah his mother, "But my brother Esau is a hairy man, and I'm a man with smooth skin. 12. പക്ഷേ അപ്പൻ എന്നെ തപ്പിനോക്കും; ഞാൻ ഉപായി എന്നു അവന്നു തോന്നീട്ടു ഞാൻ എന്റെ മേൽ അനുഗ്രഹമല്ല ശാപം തന്നേ വരുത്തും എന്നു പറഞ്ഞു. 12. Pakshe Appan Enne Thappinokkum; Njaan Upaayi Ennu Avannu Thonneettu Njaan Ente Mel Anugrahamalla Shaapam Thanne Varuththum Ennu Paranju. 12. What if my father touches me? I would appear to be tricking him and would bring down a curse on myself rather than a blessing." 13. അവന്റെ അമ്മ അവനോടു: മകനേ, നിന്റെ ശാപം എന്റെ മേൽ വരട്ടെ; എന്റെ വാക്കു മാത്രം കേൾക്ക; പോയി കൊണ്ടുവാ എന്നു പറഞ്ഞു. 13. Avante Amma Avanodu: Makane, Ninte Shaapam Ente Mel Varatte; Ente Vaakku Maathram Kelkka; Poyi Konduvaa Ennu Paranju. 13. His mother said to him, "My son, let the curse fall on me. Just do what I say; go and get them for me." 14. അവൻ ചെന്നു പിടിച്ചു അമ്മയുടെ അടുക്കൽ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി. 14. Avan Chennu Pidichu Ammayude Adukkal Konduvannu; Amma Avante Appannu Ishdavum Ruchikaravumaaya Bhojanam Undaakki. 14. So he went and got them and brought them to his mother, and she prepared some tasty food, just the way his father liked it. 15. പിന്നെ റിബെക്കാ വീട്ടിൽ തന്റെ പക്കൽ ഉള്ളതായ മൂത്തമകൻ ഏശാവിന്റെ വിശേഷ വസ്ത്രം എടുത്തു ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു. 15. Pinne Ribekkaa Veettil Thante Pakkal Ullathaaya Mooththamakan Eshaavinte Vishesha Vasthram Eduththu Ilayamakan Yaakkobine Dharippichu. 15. Then Rebekah took the best clothes of Esau her older son, which she had in the house, and put them on her younger son Jacob. 16. അവൾ കോലാട്ടിൻ കുട്ടികളുടെ തോൽകൊണ്ടു അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു. 16. Aval Kolaattin Kuttikalude Tholkondu Avante Kaikalum Romamillaaththa Kazhuththum Pothinju. 16. She also covered his hands and the smooth part of his neck with the goatskins. 17. താൻ ഉണ്ടാക്കിയ രുചികരമായ ഭോജനവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കയ്യിൽ കൊടുത്തു. 17. Thaan Undaakkiya Ruchikaramaaya Bhojanavum Appavum Thante Makanaaya Yaakkobinte Kayyil Koduththu. 17. Then she handed to her son Jacob the tasty food and the bread she had made. 18. അവൻ അപ്പന്റെ അടുക്കൽ ചെന്നു: അപ്പാ എന്നു പറഞ്ഞതിന്നു: ഞാൻ ഇതാ; നീ ആർ, മകനേ എന്നു അവൻ ചോദിച്ചു. 18. Avan Appante Adukkal Chennu: Appaa Ennu Paranjathinnu: Njaan Ithaa; Nee Aar, Makane Ennu Avan Chodhichu. 18. He went to his father and said, "My father.Yes, my son," he answered. "Who is it?" 19. യാക്കോബ് അപ്പനോടു: ഞാൻ നിന്റെ ആദ്യജാതൻ ഏശാവു; എന്നോടു കല്പിച്ചതു ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റു ഇരുന്നു എന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു. 19. Yaakkobu Appanodu: Njaan Ninte Aadhyajaathan Eshaavu; Ennodu Kalpichathu Njaan Cheythirikkunnu; Ezhunnettu Irunnu Ente Vettayirachi Thinnu Enne Anugrahikkename Ennu Paranju. 19. Jacob said to his father, "I am Esau your firstborn. I have done as you told me. Please sit up and eat some of my game so that you may give me your blessing." 20. യിസ്ഹാൿ തന്റെ മകനോടു: മകനേ, നിനക്കു ഇത്ര വേഗത്തിൽ കിട്ടിയതു എങ്ങനെ എന്നു ചോദിച്ചതിന്നു നിന്റെ ദൈവമായ യഹോവ എന്റെ നേർക്കും വരുത്തിത്തന്നു എന്നു അവൻ പറഞ്ഞു. 20. Yishaak Thante Makanodu: Makane, Ninakku Ithra Vegaththil Kittiyathu Engane Ennu Chodhichathinnu Ninte Dhaivamaaya Yahova Ente Nerkkum Varuththiththannu Ennu Avan Paranju. 20. Isaac asked his son, "How did you find it so quickly, my son?The LORD your God gave me success," he replied. 21. യിസ്ഹാൿ യാക്കോബിനോടു: മകനെ, അടുത്തുവരിക; നീ എന്റെ മകനായ ഏശാവു തന്നേയോ അല്ലയോ എന്നു ഞാൻ തപ്പിനോക്കട്ടെ എന്നു പറഞ്ഞു. 21. Yishaak Yaakkobinodu: Makane, Aduththuvarika; Nee Ente Makanaaya Eshaavu Thanneyo Allayo Ennu Njaan Thappinokkatte Ennu Paranju. 21. Then Isaac said to Jacob, "Come near so I can touch you, my son, to know whether you really are my son Esau or not." 22. യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോടു അടുത്തു ചെന്നു; അവൻ അവനെ തപ്പിനോക്കി: ശബ്ദം യാക്കോബിന്റെ ശബ്ദം; കൈകൾ ഏശാവിന്റെ കൈകൾ തന്നേ എന്നു പറഞ്ഞു. 22. Yaakkobu Thante Appanaaya Yishaakkinodu Aduththu Chennu; Avan Avane Thappinokki: Shabdham Yaakkobinte Shabdham; Kaikal Eshaavinte Kaikal Thanne Ennu Paranju. 22. Jacob went close to his father Isaac, who touched him and said, "The voice is the voice of Jacob, but the hands are the hands of Esau." 23. അവന്റെ കൈകൾ സഹോദരനായ ഏശാവിന്റെ കൈകൾ പോലെ രോമമുള്ളവയാകകൊണ്ടു അവൻ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു. 23. Avante Kaikal Sahodharanaaya Eshaavinte Kaikal Pole Romamullavayaakakondu Avan Thirichariyaathe Avane Anugrahichu. 23. He did not recognize him, for his hands were hairy like those of his brother Esau; so he blessed him. 24. നീ എന്റെ മകൻ ഏശാവ് തന്നേയോ എന്നു അവൻ ചോദിച്ചതിന്നു: അതേ എന്നു അവൻ പറഞ്ഞു. 24. Nee Ente Makan Eshaavu Thanneyo Ennu Avan Chodhichathinnu: Athe Ennu Avan Paranju. 24. "Are you really my son Esau?" he asked. "I am," he replied. 25. അപ്പോൾ അവൻ : എന്റെ അടുക്കൽ കൊണ്ടുവാ; ഞാൻ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ മകന്റെ വേട്ടയിറച്ചി ഞാൻ തിന്നാം എന്നു പറഞ്ഞു; അവൻ അടുക്കൽ കൊണ്ടു ചെന്നു, അവൻ തിന്നു; അവൻ വീഞ്ഞും കൊണ്ടുചെന്നു, അവൻ കുടിച്ചു. 25. Appol Avan : Ente Adukkal Konduvaa; Njaan Ninne Anugrahikkendathinnu Ente Makante Vettayirachi Njaan Thinnaam Ennu Paranju; Avan Adukkal Kondu Chennu, Avan Thinnu; Avan Veenjum Konduchennu, Avan Kudichu. 25. Then he said, "My son, bring me some of your game to eat, so that I may give you my blessing." Jacob brought it to him and he ate; and he brought some wine and he drank. 26. പിന്നെ അവന്റെ അപ്പനായ യിസ്ഹാൿ അവനോടു: മകനേ, നീ അടുത്തുവന്നു എന്നെ ചുംബിക്ക എന്നു പറഞ്ഞു. 26. Pinne Avante Appanaaya Yishaak Avanodu: Makane, Nee Aduththuvannu Enne Chumbikka Ennu Paranju. 26. Then his father Isaac said to him, "Come here, my son, and kiss me." 27. അവൻ അടുത്തുചെന്നു അവനെ ചുംബിച്ചു; അവൻ അവന്റെ വസ്ത്രങ്ങളുടെ വാസന മണത്തു അവനെ അനുഗ്രഹിച്ചു പറഞ്ഞതു: ഇതാ, എന്റെ മകന്റെ വാസന യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ. 27. Avan Aduththuchennu Avane Chumbichu; Avan Avante Vasthrangalude Vaasana Manaththu Avane Anugrahichu Paranjathu: Ithaa, Ente Makante Vaasana Yahova Anugrahichirikkunna Vayalile Vaasanapole. 27. So he went to him and kissed him. When Isaac caught the smell of his clothes, he blessed him and said, "Ah, the smell of my son is like the smell of a field that the LORD has blessed. 28. ദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും അനവധി ധന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ. 28. Dhaivam Aakaashaththinte Manjum Bhoomiyude Pushdiyum Anavadhi Dhanyavum Veenjum Ninakku Tharumaaraakatte. 28. May God give you of heaven's dew and of earth's richness- an abundance of grain and new wine. 29. വംശങ്ങൾ നിന്നെ സേവിക്കട്ടെ; ജാതികൾ നിന്നെ വണങ്ങട്ടെ; നിന്റെ സഹോദരന്മാർക്കും നീ പ്രഭുവായിരിക്ക; നിന്റെ മാതാവിന്റെ പുത്രന്മാർ നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ ; നിന്നെ അനുഗ്രഹിക്കുന്നവൻ എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ . 29. Vamshangal Ninne Sevikkatte; Jaathikal Ninne Vanangatte; Ninte Sahodharanmaarkkum Nee Prabhuvaayirikka; Ninte Maathaavinte Puthranmaar Ninne Vanangatte. Ninne Shapikkunnavan Ellaam Shapikkappettavan ; Ninne Anugrahikkunnavan Ellaam Anugrahikkappettavan . 29. May nations serve you and peoples bow down to you. Be lord over your brothers, and may the sons of your mother bow down to you. May those who curse you be cursed and those who bless you be blessed." 30. യിസ്ഹാൿ യാക്കോബിനെ അനുഗ്രഹിച്ചുകഴിഞ്ഞപ്പോൾ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പിൽനിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരൻ ഏശാവ് വേട്ടകഴിഞ്ഞു മടങ്ങിവന്നു. 30. Yishaak Yaakkobine Anugrahichukazhinjappol Yaakkobu Thante Appanaaya Yishaakkinte Mumpilninnu Purappettu; Udane Avante Sahodharan Eshaavu Vettakazhinju Madangivannu. 30. After Isaac finished blessing him and Jacob had scarcely left his father's presence, his brother Esau came in from hunting. 31. അവനും രുചികരമായ ഭോജനം ഉണ്ടാക്കി അപ്പന്റെ അടുക്കൽ കൊണ്ടുചെന്നു അപ്പനോടു: അപ്പൻ എഴുന്നേറ്റു മകന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു. 31. Avanum Ruchikaramaaya Bhojanam Undaakki Appante Adukkal Konduchennu Appanodu: Appan Ezhunnettu Makante Vettayirachi Thinnu Enne Anugrahikkename Ennu Paranju. 31. He too prepared some tasty food and brought it to his father. Then he said to him, "My father, sit up and eat some of my game, so that you may give me your blessing." 32. അവന്റെ അപ്പനായ യിസ്ഹാൿ അവനോടു: നീ ആർ എന്നു ചോദിച്ചതിന്നു: ഞാൻ നിന്റെ മകൻ , നിന്റെ ആദ്യജാതൻ ഏശാവ് എന്നു അവൻ പറഞ്ഞു. 32. Avante Appanaaya Yishaak Avanodu: Nee Aar Ennu Chodhichathinnu: Njaan Ninte Makan , Ninte Aadhyajaathan Eshaavu Ennu Avan Paranju. 32. His father Isaac asked him, "Who are you?I am your son," he answered, "your firstborn, Esau." 33. അപ്പോൾ യിസ്ഹാൿ അത്യന്തം ഭ്രമിച്ചു നടുങ്ങി: എന്നാൽ വേട്ടതേടി എന്റെ അടുക്കൽ കൊണ്ടുവന്നവൻ ആർ? നീ വരുംമുമ്പെ ഞാൻ സകലവും തിന്നു അവനെ അനുഗ്രഹിച്ചിരിക്കുന്നു; അവൻ അനുഗ്രഹിക്കപ്പെട്ടവനുമാകും എന്നു പറഞ്ഞു. 33. Appol Yishaak Athyantham Bhramichu Nadungi: Ennaal Vettathedi Ente Adukkal Konduvannavan Aar? Nee Varummumpe Njaan Sakalavum Thinnu Avane Anugrahichirikkunnu; Avan Anugrahikkappettavanumaakum Ennu Paranju. 33. Isaac trembled violently and said, "Who was it, then, that hunted game and brought it to me? I ate it just before you came and I blessed him-and indeed he will be blessed!" 34. ഏശാവ് അപ്പന്റെ വാക്കു കേട്ടപ്പോൾ അതി ദുഃഖിതനായി ഉറക്കെ നിലവിളിച്ചു: അപ്പാ, എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ എന്നു അപ്പനോടു പറഞ്ഞു. 34. Eshaavu Appante Vaakku Kettappol Athi Dhuakhithanaayi Urakke Nilavilichu: Appaa, Enne, Enneyum Koode Anugrahikkename Ennu Appanodu Paranju. 34. When Esau heard his father's words, he burst out with a loud and bitter cry and said to his father, "Bless me-me too, my father!" 35. അതിന്നു അവൻ : നിന്റെ സഹോദരൻ ഉപായത്തോടെ വന്നു നിന്റെ അനുഗ്രഹം അപഹരിച്ചുകളഞ്ഞു എന്നു പറഞ്ഞു. 35. Athinnu Avan : Ninte Sahodharan Upaayaththode Vannu Ninte Anugraham Apaharichukalanju Ennu Paranju. 35. But he said, "Your brother came deceitfully and took your blessing." 36. ശരി, യാക്കോബ് എന്നല്ലോ അവന്റെ പേർ; രണ്ടു പ്രാവശ്യം അവൻ എന്നെ ചതിച്ചു; അവൻ എന്റെ ജ്യേഷ്ഠാവകാശം അപഹരിച്ചു; ഇപ്പോൾ ഇതാ, എന്റെ അനുഗ്രഹവും അപഹരിച്ചുകളഞ്ഞു എന്നു അവൻ പറഞ്ഞു. നീ എനിക്കു ഒരു അനുഗ്രഹവും കരുതിവെച്ചിട്ടില്ലയോ എന്നു അവൻ ചോദിച്ചു. 36. Shari, Yaakkobu Ennallo Avante Per; Randu Praavashyam Avan Enne Chathichu; Avan Ente Jyeshdaavakaasham Apaharichu; Ippol Ithaa, Ente Anugrahavum Apaharichukalanju Ennu Avan Paranju. Nee Enikku Oru Anugrahavum Karuthivechittillayo Ennu Avan Chodhichu. 36. Esau said, "Isn't he rightly named Jacob? He has deceived me these two times: He took my birthright, and now he's taken my blessing!" Then he asked, "Haven't you reserved any blessing for me?" 37. യിസ്ഹാൿ ഏശാവിനോടു: ഞാൻ അവനെ നിനക്കു പ്രഭുവാക്കി അവന്റെ സഹോദരന്മാരെ ഒക്കെയും അവന്നു ദാസന്മാരാക്കി; അവന്നു ധാന്യവും വീഞ്ഞുംകൊടുത്തു; ഇനി നിനക്കു ഞാൻ എന്തു തരേണ്ടു മകനേ എന്നു ഉത്തരം പറഞ്ഞു. 37. Yishaak Eshaavinodu: Njaan Avane Ninakku Prabhuvaakki Avante Sahodharanmaare Okkeyum Avannu Dhaasanmaaraakki; Avannu Dhaanyavum Veenjumkoduththu; Ini Ninakku Njaan Enthu Tharendu Makane Ennu Uththaram Paranju. 37. Isaac answered Esau, "I have made him lord over you and have made all his relatives his servants, and I have sustained him with grain and new wine. So what can I possibly do for you, my son?" 38. ഏശാവ് പിതാവിനോടു: നിനക്കു ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ, അപ്പാ? എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ, അപ്പാ എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു. 38. Eshaavu Pithaavinodu: Ninakku Oru Anugraham Maathrame Ulluvo, Appaa? Enne, Enneyum Koode Anugrahikkename, Appaa Ennu Paranju Pottikkaranju. 38. Esau said to his father, "Do you have only one blessing, my father? Bless me too, my father!" Then Esau wept aloud. 39. എന്നാറെ അവന്റെ അപ്പനായ യിസ്ഹാൿ ഉത്തരമായിട്ടു അവനോടു പറഞ്ഞതു: നിന്റെ വാസം ഭൂമിയിലെ പുഷ്ടിക്കുടാതെയും മീതെ ആകാശത്തിലെ മഞ്ഞു കൂടാതെയും ഇരിക്കും. 39. Ennaare Avante Appanaaya Yishaak Uththaramaayittu Avanodu Paranjathu: Ninte Vaasam Bhoomiyile Pushdikkudaatheyum Meethe Aakaashaththile Manju Koodaatheyum Irikkum. 39. His father Isaac answered him, "Your dwelling will be away from the earth's richness, away from the dew of heaven above. 40. നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ടു അഴിഞ്ഞുപോകുമ്പോൾ നീ അവന്റെ നുകം കഴുത്തിൽനിന്നു കുടഞ്ഞുകളയും. 40. Ninte Vaalukondu Nee Upajeevikkum; Ninte Sahodharane Nee Sevikkum. Ninte Kettu Azhinjupokumpol Nee Avante Nukam Kazhuththilninnu Kudanjukalayum. 40. You will live by the sword and you will serve your brother. But when you grow restless, you will throw his yoke from off your neck." 41. തന്റെ അപ്പൻ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവു അവനെ ദ്വേഷിച്ചു: അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോൾ ഞാൻ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും എന്നു ഏശാവു ഹൃദയത്തിൽ പറഞ്ഞു. 41. Thante Appan Yaakkobine Anugrahicha Anugraham Nimiththam Eshaavu Avane Dhveshichu: Appanekkurichu Dhuakhikkunna Kaalam Aduththirikkunnu; Appol Njaan Ente Sahodharanaaya Yaakkobine Kollum Ennu Eshaavu Hrudhayaththil Paranju. 41. Esau held a grudge against Jacob because of the blessing his father had given him. He said to himself, "The days of mourning for my father are near; then I will kill my brother Jacob." 42. മൂത്തമകനായ ഏശാവിന്റെ വാക്കു റിബെക്കാ അറിഞ്ഞപ്പോൾ, അവൾ ഇളയമകനായ യാക്കോബിനെ ആളയച്ചു വിളിപ്പിച്ചു അവനോടു പറഞ്ഞതു: നിന്റെ സഹോദരൻ ഏശാവ് നിന്നെ കൊന്നു പകവീട്ടുവാൻ ഭാവിക്കുന്നു. 42. Mooththamakanaaya Eshaavinte Vaakku Ribekkaa Arinjappol, Aval Ilayamakanaaya Yaakkobine Aalayachu Vilippichu Avanodu Paranjathu: Ninte Sahodharan Eshaavu Ninne Konnu Pakaveettuvaan Bhaavikkunnu. 42. When Rebekah was told what her older son Esau had said, she sent for her younger son Jacob and said to him, "Your brother Esau is consoling himself with the thought of killing you. 43. ആകയാൽ മകനേ: എന്റെ വാക്കു കേൾക്ക: നീ എഴുന്നേറ്റു ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്കു ഔടിപ്പോക. 43. Aakayaal Makane: Ente Vaakku Kelkka: Nee Ezhunnettu Haaraanil Ente Sahodharanaaya Laabaante Adukkalekku Audippoka. 43. Now then, my son, do what I say: Flee at once to my brother Laban in Haran. 44. നിന്റെ സഹോദരന്റെ ക്രോധം ശമിക്കുവോളം കുറെ നാൾ അവന്റെ അടുക്കൽ പാർക്ക. 44. Ninte Sahodharante Krodham Shamikkuvolam Kure Naal Avante Adukkal Paarkka. 44. Stay with him for a while until your brother's fury subsides. 45. നിന്റെ സഹോദരന്നു നിന്നോടുള്ള കോപം മാറി നീ അവനോടു ചെയ്തതു അവൻ മറക്കുംവരെ അവിടെ താമസിക്ക; പിന്നെ ഞാൻ ആളയച്ചു നിന്നെ അവിടെ നിന്നു വരുത്തിക്കൊള്ളാം; ഒരു ദിവസം തന്നേ നിങ്ങൾ ഇരുവരും എനിക്കു ഇല്ലാതെയാകുന്നതു എന്തിനു? 45. Ninte Sahodharannu Ninnodulla Kopam Maari Nee Avanodu Cheythathu Avan Marakkumvare Avide Thaamasikka; Pinne Njaan Aalayachu Ninne Avide Ninnu Varuththikkollaam; Oru Dhivasam Thanne Ningal Iruvarum Enikku Illaatheyaakunnathu Enthinu? 45. When your brother is no longer angry with you and forgets what you did to him, I'll send word for you to come back from there. Why should I lose both of you in one day?" 46. പിന്നെ റിബെക്കാ യിസ്ഹാക്കിനോടു: ഈ ഹിത്യസ്ത്രീകൾ നിമിത്തം എന്റെ ജീവൻ എനിക്കു അസഹ്യമായിരിക്കുന്നു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യ സ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിന്നു ജീവിക്കുന്നു? എന്നു പറഞ്ഞു. 46. Pinne Ribekkaa Yishaakkinodu: Ee Hithyasthreekal Nimiththam Ente Jeevan Enikku Asahyamaayirikkunnu; Ee Dheshakkaaraththikalaaya Ivareppoleyulla Oru Hithya Sthreeye Yaakkobu Vivaaham Kazhichaal Njaan Enthinnu Jeevikkunnu? Ennu Paranju. 46. Then Rebekah said to Isaac, "I'm disgusted with living because of these Hittite women. If Jacob takes a wife from among the women of this land, from Hittite women like these, my life will not be worth living." |