Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

ഉല്പത്തി: അദ്ധ്യായം 31

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. എന്നാൽ ഞങ്ങളുടെ അപ്പന്നുള്ളതൊക്കെയും യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്റെ വകകൊണ്ടു അവൻ ഈ ധനം ഒക്കെയും സമ്പാദിച്ചു എന്നു ലാബാന്റെ പുത്രന്മാർ പറഞ്ഞ വാക്കുകളെ അവൻ കേട്ടു.

1. Ennaal Njangalude Appannullathokkeyum Yaakkobu Eduththukalanju Njangalude Appante Vakakondu Avan Ee Dhanam Okkeyum Sampaadhichu Ennu Laabaante Puthranmaar Paranja Vaakkukale Avan Kettu.

1. Jacob heard that Laban's sons were saying, "Jacob has taken everything our father owned and has gained all this wealth from what belonged to our father."

2. യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയാറെ അതു തന്റെ നേരെ മുമ്പെ ഇരുന്നതു പോലെ അല്ല എന്നു കണ്ടു.

2. Yaakkobu Laabaante Mukhaththu Nokkiyaare Athu Thante Nere Mumpe Irunnathu Pole Alla Ennu Kandu.

2. And Jacob noticed that Laban's attitude toward him was not what it had been.

3. അപ്പോൾ യഹോവ യാക്കോബിനോടു: നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നു അരുളിച്ചെയ്തു.

3. Appol Yahova Yaakkobinodu: Ninte Pithaakkanmaarude Dheshaththekkum Ninte Chaarchakkaarude Adukkalekkum Madangippoka; Njaan Ninnodukoode Irikkum Ennu Arulicheythu.

3. Then the LORD said to Jacob, "Go back to the land of your fathers and to your relatives, and I will be with you."

4. യാക്കോബ് ആളയച്ചു റാഹേലിനേയും ലേയയെയും വയലിൽ തന്റെ ആട്ടിൻ കൂട്ടത്തിന്റെ അടുക്കൽ വിളിപ്പിച്ചു.

4. Yaakkobu Aalayachu Raahelineyum Leyayeyum Vayalil Thante Aattin Koottaththinte Adukkal Vilippichu.

4. So Jacob sent word to Rachel and Leah to come out to the fields where his flocks were.

5. അവരോടു പറഞ്ഞതു: നിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരെ മുമ്പെപ്പോലെ അല്ല എന്നു ഞാൻ കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു.

5. Avarodu Paranjathu: Ningalude Appante Mukham Ente Nere Mumpeppole Alla Ennu Njaan Kaanunnu; Enkilum Ente Appante Dhaivam Ennodukoode Undaayirunnu.

5. He said to them, "I see that your father's attitude toward me is not what it was before, but the God of my father has been with me.

6. നിങ്ങളുടെ അപ്പനെ ഞാൻ എന്റെ സർവ്വബലത്തോടും കൂടെ സേവിച്ചു എന്നു നിങ്ങൾക്കു തന്നെ അറിയാമല്ലോ.

6. Ningalude Appane Njaan Ente Sarvvabalaththodum Koode Sevichu Ennu Ningalkku Thanne Ariyaamallo.

6. You know that I've worked for your father with all my strength,

7. നിങ്ങളുടെ അപ്പനോ എന്നെ ചതിച്ചു എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്‍വാൻ ദൈവം അവനെ സമ്മതിച്ചില്ല.

7. Ningalude Appano Enne Chathichu Ente Prathiphalam Paththu Praavashyam Maatti; Enkilum Ennodu Dhosham Chey‍vaan Dhaivam Avane Sammathichilla.

7. yet your father has cheated me by changing my wages ten times. However, God has not allowed him to harm me.

8. പുള്ളിയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; വരയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു.

8. Pulliyullava Ninte Prathiphalam Aayirikkatte Ennu Avan Paranju Enkil Koottamokkeyum Pulliyulla Kuttikale Pettu; Varayullava Ninte Prathiphalam Aayirikkatte Ennu Avan Paranju Enkil Koottamokkeyum Varayulla Kuttikale Pettu.

8. If he said, 'The speckled ones will be your wages,' then all the flocks gave birth to speckled young; and if he said, 'The streaked ones will be your wages,' then all the flocks bore streaked young.

9. ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻ കൂട്ടത്തെ എടുത്തു എനിക്കു തന്നിരിക്കുന്നു.

9. Ingane Dhaivam Ningalude Appante Aattin Koottaththe Eduththu Enikku Thannirikkunnu.

9. So God has taken away your father's livestock and has given them to me.

10. ആടുകൾ ചനയേലക്കുന്ന കാലത്തു ഞാൻ സ്വപ്നത്തിൽ ആടുകളിന്മേൽ കയറുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുവും ഉള്ളവ എന്നു കണ്ടു.

10. Aadukal Chanayelakkunna Kaalaththu Njaan Svapnaththil Aadukalinmel Kayarunna Muttaadukal Varayum Pulliyum Maruvum Ullava Ennu Kandu.

10. "In breeding season I once had a dream in which I looked up and saw that the male goats mating with the flock were streaked, speckled or spotted.

11. ദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ എന്നോടു: യാക്കോബേ എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു ഞാൻ പറഞ്ഞു.

11. Dhaivaththinte Dhoothan Svapnaththil Ennodu: Yaakkobe Ennu Vilichu; Njaan Ithaa, Ennu Njaan Paranju.

11. The angel of God said to me in the dream, 'Jacob.' I answered, 'Here I am.'

12. അപ്പോൾ അവൻ : നീ തലപൊക്കി നോക്കുക; ആടുകളുടെ മേൽ കയറുന്ന മുട്ടാടുകൾ ഒക്കെയും വരയും പുള്ളിയും മറുവുമുള്ളവയല്ലോ; ലാബാൻ നിന്നോടു ചെയ്യുന്നതു ഒക്കെയും ഞാൻ കണ്ടിരിക്കുന്നു.

12. Appol Avan : Nee Thalapokki Nokkuka; Aadukalude Mel Kayarunna Muttaadukal Okkeyum Varayum Pulliyum Maruvumullavayallo; Laabaan Ninnodu Cheyyunnathu Okkeyum Njaan Kandirikkunnu.

12. And he said, 'Look up and see that all the male goats mating with the flock are streaked, speckled or spotted, for I have seen all that Laban has been doing to you.

13. നീ തൂണിനെ അഭിഷേകം ചെയ്കയും എന്നോടു നേർച്ചനേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്റെ ദൈവം ആകുന്നു ഞാൻ ; ആകയാൽ നീ എഴുന്നേറ്റ, ഈ ദേശംവിട്ടു നിന്റെ ജന്മദേശത്തേക്കു മടങ്ങിപ്പോക എന്നു കല്പിച്ചിരിക്കുന്നു.

13. Nee Thoonine Abhishekam Cheykayum Ennodu Nerchanerukayum Cheytha Sthalamaaya Bethelinte Dhaivam Aakunnu Njaan ; Aakayaal Nee Ezhunnetta, Ee Dheshamvittu Ninte Janmadheshaththekku Madangippoka Ennu Kalpichirikkunnu.

13. I am the God of Bethel, where you anointed a pillar and where you made a vow to me. Now leave this land at once and go back to your native land.'"

14. റാഹേലും ലേയയും അവനോടു ഉത്തരം പറഞ്ഞതു: അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു ഇനി ഔഹരിയും അവകാശവും ഉണ്ടോ?

14. Raahelum Leyayum Avanodu Uththaram Paranjathu: Appante Veettil Njangalkku Ini Auhariyum Avakaashavum Undo?

14. Then Rachel and Leah replied, "Do we still have any share in the inheritance of our father's estate?

15. അവൻ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നതു? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നു കളഞ്ഞുവല്ലോ.

15. Avan Njangale Anyaraayittallayo Vichaarikkunnathu? Njangale Vittu Vilayum Ellaam Thinnu Kalanjuvallo.

15. Does he not regard us as foreigners? Not only has he sold us, but he has used up what was paid for us.

16. ദൈവം ഞങ്ങളുടെ അപ്പന്റെ പക്കൽനിന്നു എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഉള്ളതല്ലോ; ആകയാൽ ദൈവം നിന്നോടു കല്പിച്ചതു ഒക്കെയും ചെയ്തുകൊൾക.

16. Dhaivam Njangalude Appante Pakkalninnu Eduththukalanja Sampaththokkeyum Njangalkkum Njangalude Makkalkkum Ullathallo; Aakayaal Dhaivam Ninnodu Kalpichathu Okkeyum Cheythukolka.

16. Surely all the wealth that God took away from our father belongs to us and our children. So do whatever God has told you."

17. അങ്ങനെ യാക്കോബ് എഴുന്നേറ്റു തന്റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി.

17. Angane Yaakkobu Ezhunnettu Thante Bhaaryamaareyum Puthranmaareyum Ottakappuraththu Kayatti.

17. Then Jacob put his children and his wives on camels,

18. തന്റെ കന്നുകാലികളെ ഒക്കെയും താൻ സമ്പാദിച്ച സമ്പത്തു ഒക്കെയും താൻ പദ്ദൻ -അരാമിൽ സമ്പാദിച്ച മൃഗസമ്പത്തു ഒക്കെയും ചേർത്തുകൊണ്ടു കനാൻ ദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ പോകുവാൻ പുറപ്പെട്ടു.

18. Thante Kannukaalikale Okkeyum Thaan Sampaadhicha Sampaththu Okkeyum Thaan Paddhan -araamil Sampaadhicha Mrugasampaththu Okkeyum Cherththukondu Kanaan Dheshaththu Thante Appanaaya Yishaakkinte Adukkal Pokuvaan Purappettu.

18. and he drove all his livestock ahead of him, along with all the goods he had accumulated in Paddan Aram, to go to his father Isaac in the land of Canaan.

19. ലാബാൻ തന്റെ ആടുകളെ രോമം കത്രിപ്പാൻ പോയിരുന്നു; റാഹേൽ തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു.

19. Laabaan Thante Aadukale Romam Kathrippaan Poyirunnu; Raahel Thante Appannulla Gruhavigrahangale Moshdichu.

19. When Laban had gone to shear his sheep, Rachel stole her father's household gods.

20. താൻ ഔടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയതു.

20. Thaan Audippokunnathu Yaakkobu Araamyanaaya Laabaanodu Ariyikkaaykayaal Avane Tholpichaayirunnu Poyathu.

20. Moreover, Jacob deceived Laban the Aramean by not telling him he was running away.

21. ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഔടിപ്പോയി; അവൻ പുറപ്പെട്ടു നദി കടന്നു. ഗിലെയാദ് പർവ്വതത്തിന്നു നേരെ തിരിഞ്ഞു.

21. Ingane Avan Thanikkulla Sakalavumaayi Audippoyi; Avan Purappettu Nadhi Kadannu. Gileyaadhu Parvvathaththinnu Nere Thirinju.

21. So he fled with all he had, and crossing the River, he headed for the hill country of Gilead.

22. യാക്കോബ് ഔടിപ്പോയി എന്നു ലാബാന്നു മൂന്നാം ദിവസം അറിവു കിട്ടി.

22. Yaakkobu Audippoyi Ennu Laabaannu Moonnaam Dhivasam Arivu Kitti.

22. On the third day Laban was told that Jacob had fled.

23. ഉടനെ അവൻ തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ടു ഏഴു ദിവസത്തെ വഴി അവനെ പിന്തുടർന്നു ഗിലെയാദ് പർവ്വതത്തിൽ അവനോടു ഒപ്പം എത്തി.

23. Udane Avan Thante Sahodharanmaare Koottikkondu Ezhu Dhivasaththe Vazhi Avane Pinthudarnnu Gileyaadhu Parvvathaththil Avanodu Oppam Eththi.

23. Taking his relatives with him, he pursued Jacob for seven days and caught up with him in the hill country of Gilead.

24. എന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ അരാമ്യനായ ലാബാന്റെ അടുക്കൽ വന്നു അവനോടു: നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു കല്പിച്ചു.

24. Ennaal Dhaivam Raathri Svapnaththil Araamyanaaya Laabaante Adukkal Vannu Avanodu: Nee Yaakkobinodu Gunamenkilum Dhoshamenkilum Parayaathirippaan Sookshichukolka Ennu Kalpichu.

24. Then God came to Laban the Aramean in a dream at night and said to him, "Be careful not to say anything to Jacob, either good or bad."

25. ലാബാൻ യാക്കോബിനോടു ഒപ്പം എത്തി; യാക്കോബ് പർവ്വതത്തിൽ കൂടാരം അടിച്ചിരുന്നു; ലാബാനും തന്റെ സഹോദരന്മാരുമായി ഗിലെയാദ് പർവ്വതത്തിൽ കൂടാരം അടിച്ചു.

25. Laabaan Yaakkobinodu Oppam Eththi; Yaakkobu Parvvathaththil Koodaaram Adichirunnu; Laabaanum Thante Sahodharanmaarumaayi Gileyaadhu Parvvathaththil Koodaaram Adichu.

25. Jacob had pitched his tent in the hill country of Gilead when Laban overtook him, and Laban and his relatives camped there too.

26. ലാബാൻ യാക്കോബിനോടു പറഞ്ഞതു: നീ എന്നെ ഒളിച്ചു പോയ്ക്കളകയും എന്റെ പുത്രിമാരെ വാളാൽ പിടിച്ചവരെപ്പോലെ കൊണ്ടുപോകയും ചെയ്തതു എന്തു?

26. Laabaan Yaakkobinodu Paranjathu: Nee Enne Olichu Poykkalakayum Ente Puthrimaare Vaalaal Pidichavareppole Kondupokayum Cheythathu Enthu?

26. Then Laban said to Jacob, "What have you done? You've deceived me, and you've carried off my daughters like captives in war.

27. നീ എന്നെ തോല്പിച്ചു രഹസ്യമായിട്ടു ഔടിപ്പോകയും ഞാൻ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടുംകൂടെ നിന്നെ അയപ്പാന്തക്കവണ്ണം എന്നെ അറിയിക്കാതിരിക്കയും

27. Nee Enne Tholpichu Rahasyamaayittu Audippokayum Njaan Santhoshaththodum Samgeethaththodum Murajaththodum Veenayodumkoode Ninne Ayappaanthakkavannam Enne Ariyikkaathirikkayum

27. Why did you run off secretly and deceive me? Why didn't you tell me, so I could send you away with joy and singing to the music of tambourines and harps?

28. എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിപ്പാൻ എനിക്കു ഇടതരാതിരിക്കയും ചെയ്തതു എന്തു? ഭോഷത്വമാകുന്നു നീ ചെയ്തതു.

28. Ente Puthranmaareyum Puthrimaareyum Chumbippaan Enikku Idatharaathirikkayum Cheythathu Enthu? Bhoshathvamaakunnu Nee Cheythathu.

28. You didn't even let me kiss my grandchildren and my daughters good-by. You have done a foolish thing.

29. നിങ്ങളോടു ദോഷം ചെയ്‍വാൻ എന്റെ പക്കൽ ശക്തിയുണ്ടു; എങ്കിലും നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രി എന്നോടു കല്പിച്ചിരിക്കുന്നു.

29. Ningalodu Dhosham Chey‍vaan Ente Pakkal Shakthiyundu; Enkilum Nee Yaakkobinodu Gunamenkilum Dhoshamenkilum Cheyyaathirippaan Sookshichukolka Ennu Ningalude Pithaavinte Dhaivam Kazhinja Raathri Ennodu Kalpichirikkunnu.

29. I have the power to harm you; but last night the God of your father said to me, 'Be careful not to say anything to Jacob, either good or bad.'

30. ആകട്ടെ, നിന്റെ പിതൃഭവനത്തിന്നായുള്ള അതിവാഞ്ഛയാൽ നീ പുറപ്പെട്ടുപോന്നു; എന്നാൽ എന്റെ ദേവന്മാരെ മോഷ്ടിച്ചതു എന്തിന്നു?

30. Aakatte, Ninte Pithrubhavanaththinnaayulla Athivaanjchayaal Nee Purappettuponnu; Ennaal Ente Dhevanmaare Moshdichathu Enthinnu?

30. Now you have gone off because you longed to return to your father's house. But why did you steal my gods?"

31. യാക്കോബ് ലാബാനോടു: പക്ഷെ നിന്റെ പുത്രിമാരെ നീ എന്റെ പക്കൽനിന്നു അപഹരിക്കും എന്നു ഞാൻ ഭയപ്പെട്ടു.

31. Yaakkobu Laabaanodu: Pakshe Ninte Puthrimaare Nee Ente Pakkalninnu Apaharikkum Ennu Njaan Bhayappettu.

31. Jacob answered Laban, "I was afraid, because I thought you would take your daughters away from me by force.

32. എന്നാൽ നീ ആരുടെ പക്കൽ എങ്കിലും നിന്റെ ദേവന്മാരെ കണ്ടാൽ അവൻ ജീവനോടിരിക്കരുതു; എന്റെ പക്കൽ നിന്റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാർ കാൺകെ നോക്കി എടുക്ക എന്നു ഉത്തരം പറഞ്ഞു. റാഹേൽ അവയെ മോഷ്ടിച്ചതു യാക്കോബ് അറിഞ്ഞില്ല.

32. Ennaal Nee Aarude Pakkal Enkilum Ninte Dhevanmaare Kandaal Avan Jeevanodirikkaruthu; Ente Pakkal Ninte Vaka Vallathum Undo Ennu Nee Nammude Sahodharanmaar Kaanke Nokki Edukka Ennu Uththaram Paranju. Raahel Avaye Moshdichathu Yaakkobu Arinjilla.

32. But if you find anyone who has your gods, he shall not live. In the presence of our relatives, see for yourself whether there is anything of yours here with me; and if so, take it." Now Jacob did not know that Rachel had stolen the gods.

33. അങ്ങനെ ലാബാൻ യാക്കോബിന്റെ കൂടാരത്തിലും ലേയയുടെ കൂടാരത്തിലും രണ്ടു ദാസിമാരുടെ കൂടാരത്തിലും ചെന്നു നോക്കി, ഒന്നും കണ്ടില്ല താനും; അവൻ ലേയയുടെ കൂടാരത്തിൽ നിന്നു ഇറങ്ങി റാഹേലിന്റെ കൂടാരത്തിൽ ചെന്നു.

33. Angane Laabaan Yaakkobinte Koodaaraththilum Leyayude Koodaaraththilum Randu Dhaasimaarude Koodaaraththilum Chennu Nokki, Onnum Kandilla Thaanum; Avan Leyayude Koodaaraththil Ninnu Irangi Raahelinte Koodaaraththil Chennu.

33. So Laban went into Jacob's tent and into Leah's tent and into the tent of the two maidservants, but he found nothing. After he came out of Leah's tent, he entered Rachel's tent.

34. എന്നാൽ റാഹേൽ വിഗ്രഹങ്ങളെ എടുത്തു ഒട്ടകക്കോപ്പിനകത്തു ഇട്ടു അതിന്മേൽ ഇരിക്കയായിരുന്നു. ലാബാൻ കൂടാരത്തിൽ ഒക്കെയും തിരഞ്ഞു നോക്കി, കണ്ടില്ല താനും.

34. Ennaal Raahel Vigrahangale Eduththu Ottakakkoppinakaththu Ittu Athinmel Irikkayaayirunnu. Laabaan Koodaaraththil Okkeyum Thiranju Nokki, Kandilla Thaanum.

34. Now Rachel had taken the household gods and put them inside her camel's saddle and was sitting on them. Laban searched through everything in the tent but found nothing.

35. അവൾ അപ്പനോടു: യജമാനൻ കോപിക്കരുതേ; നിന്റെ മുമ്പാകെ എഴുന്നേല്പാൻ എനിക്കു കഴിവില്ല; സ്ത്രീകൾക്കുള്ള മുറ എനിക്കു വന്നിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവൻ ശോധന കഴിച്ചു; ഗൃഹവിഗ്രഹങ്ങളെ കണ്ടില്ല താനും.

35. Aval Appanodu: Yajamaanan Kopikkaruthe; Ninte Mumpaake Ezhunnelpaan Enikku Kazhivilla; Sthreekalkkulla Mura Enikku Vannirikkunnu Ennu Paranju. Angane Avan Shodhana Kazhichu; Gruhavigrahangale Kandilla Thaanum.

35. Rachel said to her father, "Don't be angry, my lord, that I cannot stand up in your presence; I'm having my period." So he searched but could not find the household gods.

36. അപ്പോൾ യാക്കോബിന്നു കോപം ജ്വലിച്ചു, അവൻ ലാബാനോടു വാദിച്ചു. യാക്കോബ് ലാബാനോടു പറഞ്ഞതു എന്തെന്നാൽ: എന്റെ കുറ്റം എന്തു? നീ ഇത്ര ഉഗ്രതയോടെ എന്റെ പിന്നാലെ ഔടി വരേണ്ടതിന്നു എന്റെ തെറ്റു എന്തു?

36. Appol Yaakkobinnu Kopam Jvalichu, Avan Laabaanodu Vaadhichu. Yaakkobu Laabaanodu Paranjathu Enthennaal: Ente Kuttam Enthu? Nee Ithra Ugrathayode Ente Pinnaale Audi Varendathinnu Ente Thettu Enthu?

36. Jacob was angry and took Laban to task. "What is my crime?" he asked Laban. "What sin have I committed that you hunt me down?

37. നീ എന്റെ സാമാനം ഒക്കെയും ശോധന കഴിച്ചുവല്ലോ; നിന്റെ വീട്ടിലെ സാമാനം വല്ലതും കണ്ടുവോ? എന്റെ സഹോദരന്മാർക്കും നിന്റെ സഹോദരന്മാർക്കും മുമ്പാകെ ഇവിടെ വെക്കുക; അവർ നമുക്കിരുവർക്കും മദ്ധ്യേ വിധിക്കട്ടെ.

37. Nee Ente Saamaanam Okkeyum Shodhana Kazhichuvallo; Ninte Veettile Saamaanam Vallathum Kanduvo? Ente Sahodharanmaarkkum Ninte Sahodharanmaarkkum Mumpaake Ivide Vekkuka; Avar Namukkiruvarkkum Maddhye Vidhikkatte.

37. Now that you have searched through all my goods, what have you found that belongs to your household? Put it here in front of your relatives and mine, and let them judge between the two of us.

38. ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ അടുക്കൽ പാർത്തു; നിന്റെ ചെമ്മരിയാടുകൾക്കും കോലാടുകൾക്കും ചനനാശം വന്നിട്ടില്ല. നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാൻ തിന്നുകളഞ്ഞിട്ടുമില്ല.

38. Ee Irupathu Samvathsaram Njaan Ninte Adukkal Paarththu; Ninte Chemmariyaadukalkkum Kolaadukalkkum Chananaasham Vannittilla. Ninte Koottaththile Aattukottanmaare Njaan Thinnukalanjittumilla.

38. "I have been with you for twenty years now. Your sheep and goats have not miscarried, nor have I eaten rams from your flocks.

39. ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്റെ അടുക്കൽ കൊണ്ടുവരാതെ ഞാൻ അതിന്നു ഉത്തരവാദിയായിരുന്നു; പകൽ കളവു പോയതിനെയും രാത്രി കളവുപോയതിനെയും നീ എന്നോടു ചോദിച്ചു.

39. Dhushdamrugam Kadichukeeriyathine Ninte Adukkal Konduvaraathe Njaan Athinnu Uththaravaadhiyaayirunnu; Pakal Kalavu Poyathineyum Raathri Kalavupoyathineyum Nee Ennodu Chodhichu.

39. I did not bring you animals torn by wild beasts; I bore the loss myself. And you demanded payment from me for whatever was stolen by day or night.

40. ഇങ്ങനെയായിരുന്നു എന്റെ വസ്തുത; പകൽ വെയിൽകൊണ്ടും രാത്രി ശീതംകൊണ്ടും ഞാൻ ക്ഷയിച്ചു; എന്റെ കണ്ണിന്നു ഉറക്കമില്ലാതെയായി.

40. Inganeyaayirunnu Ente Vasthutha; Pakal Veyilkondum Raathri Sheethamkondum Njaan Kshayichu; Ente Kanninnu Urakkamillaatheyaayi.

40. This was my situation: The heat consumed me in the daytime and the cold at night, and sleep fled from my eyes.

41. ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ വീട്ടിൽ പാർത്തു; പതിന്നാലു സംവത്സരം നിന്റെ രണ്ടു പുത്രിമാർക്കായിട്ടും ആറു സംവത്സരം നിന്റെ ആട്ടിൻ കൂട്ടത്തിന്നായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി.

41. Ee Irupathu Samvathsaram Njaan Ninte Veettil Paarththu; Pathinnaalu Samvathsaram Ninte Randu Puthrimaarkkaayittum Aaru Samvathsaram Ninte Aattin Koottaththinnaayittum Ninne Sevichu; Paththu Praavashyam Nee Ente Prathiphalam Maatti.

41. It was like this for the twenty years I was in your household. I worked for you fourteen years for your two daughters and six years for your flocks, and you changed my wages ten times.

42. എന്റെ പിതാവിന്റെ ദൈവമായി അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവൻ എനിക്കു ഇല്ലാതിരുന്നു എങ്കിൽ നീ ഇപ്പോൾ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു; ദൈവം എന്റെ കഷ്ടതയും എന്റെ കൈകളുടെ പ്രയത്നവും കണ്ടു കഴിഞ്ഞ രാത്രി ന്യായം വിധിച്ചു.

42. Ente Pithaavinte Dhaivamaayi Abraahaaminte Dhaivavum Yishaakkinte Bhayavumaayavan Enikku Illaathirunnu Enkil Nee Ippol Enne Veruthe Ayachukalayumaayirunnu; Dhaivam Ente Kashdathayum Ente Kaikalude Prayathnavum Kandu Kazhinja Raathri Nyaayam Vidhichu.

42. If the God of my father, the God of Abraham and the Fear of Isaac, had not been with me, you would surely have sent me away empty-handed. But God has seen my hardship and the toil of my hands, and last night he rebuked you."

43. ലാബാൻ യാക്കോബിനോടു: പുത്രിമാർ എന്റെ പുത്രിമാർ, മക്കൾ എന്റെ മക്കൾ, ആട്ടിൻ കൂട്ടം എന്റെ ആട്ടിൻ കൂട്ടം; നീ കാണുന്നതൊക്കെയും എനിക്കുള്ളതു തന്നേ; ഈ എന്റെ പുത്രിമാരോടോ അവർ പ്രസവിച്ച മക്കളോടോ ഞാൻ ഇന്നു എന്തു ചെയ്യും?

43. Laabaan Yaakkobinodu: Puthrimaar Ente Puthrimaar, Makkal Ente Makkal, Aattin Koottam Ente Aattin Koottam; Nee Kaanunnathokkeyum Enikkullathu Thanne; Ee Ente Puthrimaarodo Avar Prasavicha Makkalodo Njaan Innu Enthu Cheyyum?

43. Laban answered Jacob, "The women are my daughters, the children are my children, and the flocks are my flocks. All you see is mine. Yet what can I do today about these daughters of mine, or about the children they have borne?

44. ആകയാൽ വരിക, ഞാനും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക; അതു എനിക്കും നിനക്കും മദ്ധ്യേ സാക്ഷിയായിരിക്കട്ടെ എന്നു ഉത്തരം പറഞ്ഞു.

44. Aakayaal Varika, Njaanum Neeyum Thammil Oru Udampadi Cheyka; Athu Enikkum Ninakkum Maddhye Saakshiyaayirikkatte Ennu Uththaram Paranju.

44. Come now, let's make a covenant, you and I, and let it serve as a witness between us."

45. അപ്പോൾ യാക്കോബ് ഒരു കല്ലു എടുത്തു തൂണായി നിർത്തി.

45. Appol Yaakkobu Oru Kallu Eduththu Thoonaayi Nirththi.

45. So Jacob took a stone and set it up as a pillar.

46. കല്ലു കൂട്ടുവിൻ എന്നു യാക്കോബ് തന്റെ സഹോദരന്മാരോടു പറഞ്ഞു; അവർ കല്ലു എടുത്തു ഒരു കൂമ്പാരമുണ്ടാക്കി; കൂമ്പാരത്തിന്മേൽ വെച്ചു അവർ ഭക്ഷണം കഴിച്ചു.

46. Kallu Koottuvin Ennu Yaakkobu Thante Sahodharanmaarodu Paranju; Avar Kallu Eduththu Oru Koompaaramundaakki; Koompaaraththinmel Vechu Avar Bhakshanam Kazhichu.

46. He said to his relatives, "Gather some stones." So they took stones and piled them in a heap, and they ate there by the heap.

47. ലാബാൻ അതിന്നു യെഗർ-സഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു; യാക്കോബ് അതിന്നു ഗലേദ് (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു.

47. Laabaan Athinnu Yegar-sahadhoothaa (saakshyaththinte Koompaaram) Ennu Perittu; Yaakkobu Athinnu Galedhu (saakshyaththinte Koompaaram) Ennu Perittu.

47. Laban called it Jegar Sahadutha, and Jacob called it Galeed.

48. ഈ കൂമ്പാരം ഇന്നു എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു ലാബാൻ പറഞ്ഞു. അതുകൊണ്ടു അതിന്നു ഗലേദ് എന്നും മിസ്പാ (കാവൽ മാടം) എന്നും പോരായി:

48. Ee Koompaaram Innu Enikkum Ninakkum Maddhye Saakshi Ennu Laabaan Paranju. Athukondu Athinnu Galedhu Ennum Mispaa (kaaval Maadam) Ennum Poraayi:

48. Laban said, "This heap is a witness between you and me today." That is why it was called Galeed.

49. നാം തമ്മിൽ അകന്നിരിക്കുമ്പോൾ യഹോവ എനിക്കും നിനക്കും നടുവെ കാവലായിരിക്കട്ടെ.

49. Naam Thammil Akannirikkumpol Yahova Enikkum Ninakkum Naduve Kaavalaayirikkatte.

49. It was also called Mizpah, because he said, "May the LORD keep watch between you and me when we are away from each other.

50. നീ എന്റെ പുത്രിമാരെ ഉപദ്രവിക്കയോ എന്റെ പുത്രിമാരെയല്ലാതെ വേറെ സ്ത്രീകളെ പരിഗ്രഹിക്കയോ ചെയ്യുമെങ്കിൽ നമ്മോടുകൂടെ ആരും ഇല്ല; നോക്കുക, ദൈവം തന്നേ എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു അവൻ പറഞ്ഞു.

50. Nee Ente Puthrimaare Upadhravikkayo Ente Puthrimaareyallaathe Vere Sthreekale Parigrahikkayo Cheyyumenkil Nammodukoode Aarum Illa; Nokkuka, Dhaivam Thanne Enikkum Ninakkum Maddhye Saakshi Ennu Avan Paranju.

50. If you mistreat my daughters or if you take any wives besides my daughters, even though no one is with us, remember that God is a witness between you and me."

51. ലാബാൻ പിന്നെയും യാക്കോബിനോടു: ഇതാ, ഈ കൂമ്പാരം; ഇതാ, എനിക്കും നിനക്കും മദ്ധ്യേ നിർത്തിയ തൂൺ.

51. Laabaan Pinneyum Yaakkobinodu: Ithaa, Ee Koompaaram; Ithaa, Enikkum Ninakkum Maddhye Nirththiya Thoon.

51. Laban also said to Jacob, "Here is this heap, and here is this pillar I have set up between you and me.

52. ദോഷത്തിന്നായി ഞാൻ ഈ കൂമ്പാരം കടന്നു നിന്റെ അടുക്കൽ വരാതെയും നീ ഈ കൂമ്പാരവും ഈ തൂണും കടന്നു എന്റെ അടുക്കൽ വരാതെയും ഇരിക്കേണ്ടതിന്നു ഈ കൂമ്പാരവും സാക്ഷി, ഈ തൂണും സാക്ഷി.

52. Dhoshaththinnaayi Njaan Ee Koompaaram Kadannu Ninte Adukkal Varaatheyum Nee Ee Koompaaravum Ee Thoonum Kadannu Ente Adukkal Varaatheyum Irikkendathinnu Ee Koompaaravum Saakshi, Ee Thoonum Saakshi.

52. This heap is a witness, and this pillar is a witness, that I will not go past this heap to your side to harm you and that you will not go past this heap and pillar to my side to harm me.

53. അബ്രാഹാമിന്റെ ദൈവവും നാഹോരിന്റെ ദൈവവും അവരുടെ പിതാവിന്റെ ദൈവവുമായവൻ നമുക്കു മദ്ധ്യേ വിധിക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ ഭയമായവനെച്ചൊല്ലി സത്യം ചെയ്തു.

53. Abraahaaminte Dhaivavum Naahorinte Dhaivavum Avarude Pithaavinte Dhaivavumaayavan Namukku Maddhye Vidhikkatte Ennu Paranju. Yaakkobu Thante Pithaavaaya Yishaakkinte Bhayamaayavanecholli Sathyam Cheythu.

53. May the God of Abraham and the God of Nahor, the God of their father, judge between us." So Jacob took an oath in the name of the Fear of his father Isaac.

54. പിന്നെ യാക്കോബ് പർവ്വതത്തിൽ യാഗം അർപ്പിച്ചു ഭക്ഷണം കഴിപ്പാൻ തന്റെ സഹോദരന്മാരെ വിളിച്ചു; അവർ ഭക്ഷണം കഴിച്ചു പർവ്വതത്തിൽ രാപാർത്തു.

54. Pinne Yaakkobu Parvvathaththil Yaagam Arppichu Bhakshanam Kazhippaan Thante Sahodharanmaare Vilichu; Avar Bhakshanam Kazhichu Parvvathaththil Raapaarththu.

54. He offered a sacrifice there in the hill country and invited his relatives to a meal. After they had eaten, they spent the night there.

55. ലാബാൻ അതി കാലത്തു എഴുന്നേറ്റു തന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കയും അനുഗ്രഹിക്കയും ചെയ്തശേഷം അവിടെനിന്നു പുറപ്പെട്ടു സ്വദേശത്തേക്കു മടങ്ങിപ്പോയി.

55. Laabaan Athi Kaalaththu Ezhunnettu Thante Puthranmaareyum Puthrimaareyum Chumbikkayum Anugrahikkayum Cheythashesham Avideninnu Purappettu Svadheshaththekku Madangippoyi.

55. Early the next morning Laban kissed his grandchildren and his daughters and blessed them. Then he left and returned home.

Why do ads appear in this Website?

×