Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

ഉല്പത്തി: അദ്ധ്യായം 32

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. യാക്കോബ് തന്റെ വഴിക്കു പോയി; ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരെ വന്നു.

1. Yaakkobu Thante Vazhikku Poyi; Dhaivaththinte Dhoothanmaar Avante Ethire Vannu.

1. Jacob also went on his way, and the angels of God met him.

2. യാക്കോബ് അവരെ കണ്ടപ്പോൾ: ഇതു ദൈവത്തിന്റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിന്നു മഹനയീം എന്നു പേർ ഇട്ടു.

2. Yaakkobu Avare Kandappol: Ithu Dhaivaththinte Sena Ennu Paranju. Aa Sthalaththinnu Mahanayeem Ennu Per Ittu.

2. When Jacob saw them, he said, "This is the camp of God!" So he named that place Mahanaim.

3. അനന്തരം യാക്കോബ് എദോംനാടായ സേയീർദേശത്തു തന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.

3. Anantharam Yaakkobu Edhomnaadaaya Seyeerdheshaththu Thante Sahodharanaaya Eshaavinte Adukkal Thanikku Mumpaayi Dhoothanmaare Ayachu.

3. Jacob sent messengers ahead of him to his brother Esau in the land of Seir, the country of Edom.

4. അവരോടു കല്പിച്ചതു എന്തെന്നാൽ: എന്റെ യജമാനനായ ഏശാവിനോടു ഇങ്ങനെ പറവിൻ : നിന്റെ അടിയാൻ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാൻ ലാബാന്റെ അടുക്കൽ പരദേശിയായി പാർത്തു ഇന്നുവരെ അവിടെ താമസിച്ചു.

4. Avarodu Kalpichathu Enthennaal: Ente Yajamaananaaya Eshaavinodu Ingane Paravin : Ninte Adiyaan Yaakkobu Iprakaaram Parayunnu: Njaan Laabaante Adukkal Paradheshiyaayi Paarththu Innuvare Avide Thaamasichu.

4. He instructed them: "This is what you are to say to my master Esau: 'Your servant Jacob says, I have been staying with Laban and have remained there till now.

5. എനിക്കു കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ടു; നിനക്കു എന്നൊടു കൃപ തോന്നേണ്ടതിന്നാകുന്നു യജമാനനെ അറിയിപ്പാൻ ആളയക്കുന്നതു.

5. Enikku Kaalayum Kazhuthayum Aadum Dhaaseedhaasanmaarum Undu; Ninakku Ennodu Krupa Thonnendathinnaakunnu Yajamaanane Ariyippaan Aalayakkunnathu.

5. I have cattle and donkeys, sheep and goats, menservants and maidservants. Now I am sending this message to my lord, that I may find favor in your eyes.'"

6. ദൂതന്മാർ യാക്കോബിന്റെ അടുക്കൽ മടങ്ങി വന്നു: ഞങ്ങൾ നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ പോയി വന്നു; അവൻ നാനൂറു ആളുമായി നിന്നെ എതിരേല്പാൻ വരുന്നു എന്നു പറഞ്ഞു.

6. Dhoothanmaar Yaakkobinte Adukkal Madangi Vannu: Njangal Ninte Sahodharanaaya Eshaavinte Adukkal Poyi Vannu; Avan Naanooru Aalumaayi Ninne Ethirelpaan Varunnu Ennu Paranju.

6. When the messengers returned to Jacob, they said, "We went to your brother Esau, and now he is coming to meet you, and four hundred men are with him."

7. അപ്പോൾ യാക്കോബ് ഏറ്റവും ഭ്രമിച്ചു ഭയവശനായി, തന്നോടു കൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു.

7. Appol Yaakkobu Ettavum Bhramichu Bhayavashanaayi, Thannodu Koode Undaayirunna Janaththeyum Aadukaleyum Kannukaalikaleyum Ottakangaleyum Randu Koottamaayi Vibhaagichu.

7. In great fear and distress Jacob divided the people who were with him into two groups, and the flocks and herds and camels as well.

8. ഏശാവ് ഒരു കൂട്ടത്തിന്റെ നേരെ വന്നു അതിനെ നശിപ്പിച്ചാൽ മറ്റേ കൂട്ടത്തിന്നു ഔടിപ്പോകാമല്ലോ എന്നു പറഞ്ഞു.

8. Eshaavu Oru Koottaththinte Nere Vannu Athine Nashippichaal Matte Koottaththinnu Audippokaamallo Ennu Paranju.

8. He thought, "If Esau comes and attacks one group, the group that is left may escape."

9. പിന്നെ യാക്കോബ് പ്രാർത്ഥിച്ചതു: എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, നിന്റെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിനക്കു നന്മ ചെയ്യുമെന്നു എന്നൊടു അരുളിച്ചെയ്ത യഹോവേ,

9. Pinne Yaakkobu Praarththichathu: Ente Pithaavaaya Abraahaaminte Dhaivavum Ente Pithaavaaya Yishaakkinte Dhaivavumaayullove, Ninte Dheshaththekkum Ninte Chaarchakkaarude Adukkalekkum Madangippoka; Njaan Ninakku Nanma Cheyyumennu Ennodu Arulicheytha Yahove,

9. Then Jacob prayed, "O God of my father Abraham, God of my father Isaac, O LORD, who said to me, 'Go back to your country and your relatives, and I will make you prosper,'

10. അടിയനോടു കാണിച്ചിരിക്കുന്ന സകലദയെക്കും സകലവിശ്വസ്തതെക്കും ഞാൻ അപാത്രമത്രേ; ഒരു വടിയോടുകൂടെ മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നതു; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു.

10. Adiyanodu Kaanichirikkunna Sakaladhayekkum Sakalavishvasthathekkum Njaan Apaathramathre; Oru Vadiyodukoode Maathramallo Njaan Ee Yorddhaan Kadannathu; Ippozho Njaan Randu Koottamaayi Theernnirikkunnu.

10. I am unworthy of all the kindness and faithfulness you have shown your servant. I had only my staff when I crossed this Jordan, but now I have become two groups.

11. എന്റെ സഹോദരനായ ഏശാവിന്റെ കയ്യിൽനിന്നു എന്നെ രക്ഷിക്കേണമേ; പക്ഷേ അവൻ വന്നു എന്നെയും മക്കളോടുകൂടെ തള്ളയെയും നശിപ്പിക്കും എന്നു ഞാൻ ഭയപ്പെടുന്നു.

11. Ente Sahodharanaaya Eshaavinte Kayyilninnu Enne Rakshikkename; Pakshe Avan Vannu Enneyum Makkalodukoode Thallayeyum Nashippikkum Ennu Njaan Bhayappedunnu.

11. Save me, I pray, from the hand of my brother Esau, for I am afraid he will come and attack me, and also the mothers with their children.

12. നീയോ: ഞാൻ നിന്നോടു നന്മ ചെയ്യും; നിന്റെ സന്തതിയെ പെരുപ്പംകൊണ്ടു എണ്ണിക്കൂടാത്ത കടൽകരയിലെ മണൽപോലെ ആക്കുമെന്നു അരുളിച്ചെയ്തുവല്ലോ.

12. Neeyo: Njaan Ninnodu Nanma Cheyyum; Ninte Santhathiye Peruppamkondu Ennikkoodaaththa Kadalkarayile Manalpole Aakkumennu Arulicheythuvallo.

12. But you have said, 'I will surely make you prosper and will make your descendants like the sand of the sea, which cannot be counted.'"

13. അന്നു രാത്രി അവൻ അവിടെ പാർത്തു; തന്റെ പക്കൽ ഉള്ളതിൽ തന്റെ സഹോദരനായ ഏശാവിന്നു സമ്മാനമായിട്ടു

13. Annu Raathri Avan Avide Paarththu; Thante Pakkal Ullathil Thante Sahodharanaaya Eshaavinnu Sammaanamaayittu

13. He spent the night there, and from what he had with him he selected a gift for his brother Esau:

14. ഇരുനൂറു കോലാടിനെയും ഇരുപതു കോലാട്ടുകൊറ്റനെയും ഇരുനൂറു ചെമ്മരിയാടിനെയും ഇരുപതു ചെമ്മരിയാട്ടുകൊറ്റനെയും

14. Irunooru Kolaadineyum Irupathu Kolaattukottaneyum Irunooru Chemmariyaadineyum Irupathu Chemmariyaattukottaneyum

14. two hundred female goats and twenty male goats, two hundred ewes and twenty rams,

15. കറവുള്ള മുപ്പതു ഒട്ടകത്തെയും അവയുടെ കുട്ടികളെയും നാല്പതു പശുവിനെയും പത്തു കാളയെയും ഇരുപതു പെൺകഴുതയെയും പത്തു കഴുതകൂട്ടിയെയും വേർതിരിച്ചു.

15. Karavulla Muppathu Ottakaththeyum Avayude Kuttikaleyum Naalpathu Pashuvineyum Paththu Kaalayeyum Irupathu Penkazhuthayeyum Paththu Kazhuthakoottiyeyum Verthirichu.

15. thirty female camels with their young, forty cows and ten bulls, and twenty female donkeys and ten male donkeys.

16. തന്റെ ദാസന്മാരുടെ പക്കൽ ഔരോ കൂട്ടത്തെപ്രത്യേകം പ്രത്യേകമായി ഏല്പിച്ചു, തന്റെ ദാസന്മാരോടു: നിങ്ങൾ എനിക്കു മുമ്പായി കടന്നുപോയി അതതു കൂട്ടത്തിന്നു മദ്ധ്യേ ഇടയിടുവിൻ എന്നു പറഞ്ഞു.

16. Thante Dhaasanmaarude Pakkal Auro Koottaththeprathyekam Prathyekamaayi Elpichu, Thante Dhaasanmaarodu: Ningal Enikku Mumpaayi Kadannupoyi Athathu Koottaththinnu Maddhye Idayiduvin Ennu Paranju.

16. He put them in the care of his servants, each herd by itself, and said to his servants, "Go ahead of me, and keep some space between the herds."

17. ഒന്നാമതു പോകുന്നവനോടു അവൻ : എന്റെ സഹോദരനായ ഏശാവ് നിന്നെ കണ്ടു: നീ ആരുടെ ആൾ? എവിടെ പോകുന്നു? നിന്റെ മുമ്പിൽ പോകുന്ന ഇവ ആരുടെ വക എന്നിങ്ങനെ നിന്നോടു ചോദിച്ചാൽ:

17. Onnaamathu Pokunnavanodu Avan : Ente Sahodharanaaya Eshaavu Ninne Kandu: Nee Aarude Aal? Evide Pokunnu? Ninte Mumpil Pokunna Iva Aarude Vaka Enningane Ninnodu Chodhichaal:

17. He instructed the one in the lead: "When my brother Esau meets you and asks, 'To whom do you belong, and where are you going, and who owns all these animals in front of you?'

18. നിന്റെ അടിയാൻ യാക്കോബിന്റെ വക ആകുന്നു; ഇതു യജമാനനായ ഏശാവിന്നു അയച്ചിരിക്കുന്ന സമ്മാനം; അതാ, അവനും പിന്നാലെ വരുന്നു എന്നു നീ പറയേണം എന്നു കല്പിച്ചു.

18. Ninte Adiyaan Yaakkobinte Vaka Aakunnu; Ithu Yajamaananaaya Eshaavinnu Ayachirikkunna Sammaanam; Athaa, Avanum Pinnaale Varunnu Ennu Nee Parayenam Ennu Kalpichu.

18. then you are to say, 'They belong to your servant Jacob. They are a gift sent to my lord Esau, and he is coming behind us.'"

19. രണ്ടാമത്തവനോടും മൂന്നാമത്തവനോടും കൂട്ടങ്ങളെ നടത്തിക്കൊണ്ടു പോകുന്ന എല്ലാവരോടും: നിങ്ങൾ ഏശാവിനെ കാണുമ്പോൾ ഇപ്രകാരം അവനോടുപറവിൻ ;

19. Randaamaththavanodum Moonnaamaththavanodum Koottangale Nadaththikkondu Pokunna Ellaavarodum: Ningal Eshaavine Kaanumpol Iprakaaram Avanoduparavin ;

19. He also instructed the second, the third and all the others who followed the herds: "You are to say the same thing to Esau when you meet him.

20. അതാ, നിന്റെ അടിയാൻ യാക്കോബ് പിന്നാലെ വരുന്നു എന്നും പറവിൻ എന്നു അവൻ കല്പിച്ചു. എനിക്കു മുമ്പായിപോകുന്ന സമ്മാനംകൊണ്ടു അവനെ ശാന്തമാക്കീട്ടു പിന്നെ ഞാൻ അവന്റെ മുഖം കണ്ടുകൊള്ളാം; പക്ഷേ അവന്നു എന്നോടു ദയ തോന്നുമായിരിക്കും എന്നു പറഞ്ഞു.

20. Athaa, Ninte Adiyaan Yaakkobu Pinnaale Varunnu Ennum Paravin Ennu Avan Kalpichu. Enikku Mumpaayipokunna Sammaanamkondu Avane Shaanthamaakkeettu Pinne Njaan Avante Mukham Kandukollaam; Pakshe Avannu Ennodu Dhaya Thonnumaayirikkum Ennu Paranju.

20. And be sure to say, 'Your servant Jacob is coming behind us.'" For he thought, "I will pacify him with these gifts I am sending on ahead; later, when I see him, perhaps he will receive me."

21. അങ്ങനെ സമ്മാനം അവന്റെ മുമ്പായി പോയി; അവനോ അന്നു രാത്രി കൂട്ടത്തോടുകൂടെ പാർത്തു.

21. Angane Sammaanam Avante Mumpaayi Poyi; Avano Annu Raathri Koottaththodukoode Paarththu.

21. So Jacob's gifts went on ahead of him, but he himself spent the night in the camp.

22. രാത്രിയിൽ അവൻ എഴുന്നേറ്റു. തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരയും കൂട്ടി യാബ്ബോൿ കടവു കടന്നു.

22. Raathriyil Avan Ezhunnettu. Thante Randu Bhaaryamaareyum Randu Dhaasimaareyum Pathinonnu Puthranmaarayum Kootti Yaabbok Kadavu Kadannu.

22. That night Jacob got up and took his two wives, his two maidservants and his eleven sons and crossed the ford of the Jabbok.

23. അങ്ങനെ അവൻ അവരെ കൂട്ടി ആറ്റിന്നക്കരെ കടത്തി; തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു;

23. Angane Avan Avare Kootti Aattinnakkare Kadaththi; Thanikkullathokkeyum Akkare Kadaththiyashesham Yaakkobu Thaniye Sheshichu;

23. After he had sent them across the stream, he sent over all his possessions.

24. അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലു പിടിച്ചു.

24. Appol Oru Purushan Ushassaakuvolam Avanodu Mallu Pidichu.

24. So Jacob was left alone, and a man wrestled with him till daybreak.

25. അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി.

25. Avane Jayikkayilla Ennu Kandappol Avan Avante Thudayude Thadam Thottu; Aakayaal Avanodu Mallupidikkayil Yaakkobinte Thudayude Thadam Ulukkippoyi.

25. When the man saw that he could not overpower him, he touched the socket of Jacob's hip so that his hip was wrenched as he wrestled with the man.

26. എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ എന്നു അവൻ പറഞ്ഞതിന്നു: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്നു അവൻ പറഞ്ഞു.

26. Enne Viduka; Ushassu Udhikkunnuvallo Ennu Avan Paranjathinnu: Nee Enne Anugrahichallaathe Njaan Ninne Vidukayilla Ennu Avan Paranju.

26. Then the man said, "Let me go, for it is daybreak." But Jacob replied, "I will not let you go unless you bless me."

27. നിന്റെ പേർ എന്തു എന്നു അവൻ അവനോടു ചോദിച്ചതിന്നു: യാക്കോബ് എന്നു അവൻ പറഞ്ഞു.

27. Ninte Per Enthu Ennu Avan Avanodu Chodhichathinnu: Yaakkobu Ennu Avan Paranju.

27. The man asked him, "What is your name?Jacob," he answered.

28. നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു.

28. Nee Dhaivaththodum Manushyarodum Mallupidichu Jayichathukondu Ninte Per Ini Yaakkobu Ennalla Yisraayel Ennu Vilikkappedum Ennu Avan Paranju.

28. Then the man said, "Your name will no longer be Jacob, but Israel, because you have struggled with God and with men and have overcome."

29. യാക്കോബ് അവനോടു: നിന്റെ പേർ എനിക്കു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു: നീ എന്റെ പേർ ചോദിക്കുന്നതു എന്തു എന്നു അവൻ പറഞ്ഞു, അവിടെവെച്ചു അവനെ അനുഗ്രഹിച്ചു.

29. Yaakkobu Avanodu: Ninte Per Enikku Paranjutharenam Ennu Apekshichu: Nee Ente Per Chodhikkunnathu Enthu Ennu Avan Paranju, Avidevechu Avane Anugrahichu.

29. Jacob said, "Please tell me your name." But he replied, "Why do you ask my name?" Then he blessed him there.

30. ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല എന്നു യാക്കോബ് പറഞ്ഞു, ആ സ്ഥലത്തിന്നു പെനീയേൽ എന്നു പേരിട്ടു.

30. Njaan Dhaivaththe Mukhaamukhamaayi Kandittum Enikku Jeevahaani Vinnilla Ennu Yaakkobu Paranju, Aa Sthalaththinnu Peneeyel Ennu Perittu.

30. So Jacob called the place Peniel, saying, "It is because I saw God face to face, and yet my life was spared."

31. അവൻ പെനീയേൽ കടന്നു പോകുമ്പോൾ സൂര്യൻ ഉദിച്ചു; എന്നാൽ തുടയുടെ ഉളുകൂനിമിത്തം അവൻ മുടന്തിനടന്നു.

31. Avan Peneeyel Kadannu Pokumpol Sooryan Udhichu; Ennaal Thudayude Ulukoonimiththam Avan Mudanthinadannu.

31. The sun rose above him as he passed Peniel, and he was limping because of his hip.

32. അവൻ യാക്കോബിന്റെ തുടയുടെ തടത്തിലെ ഞരമ്പു തൊടുകകൊണ്ടു യിസ്രായേൽമക്കൾ ഇന്നുവരെയും തുടയുടെ തടത്തിലെ ഞരമ്പു തിന്നാറില്ല.

32. Avan Yaakkobinte Thudayude Thadaththile Njarampu Thodukakondu Yisraayelmakkal Innuvareyum Thudayude Thadaththile Njarampu Thinnaarilla.

32. Therefore to this day the Israelites do not eat the tendon attached to the socket of the hip, because the socket of Jacob's hip was touched near the tendon.

Why do ads appear in this Website?

×