Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

ഉല്പത്തി: അദ്ധ്യായം 35

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. അനന്തരം ദൈവം യാക്കോബിനോടു: നീ പുറപ്പെട്ടു ബേഥേലിൽ ചെന്നു പാർക്ക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പിൽനിന്നു നീ ഔടിപ്പോകുമ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന്നു അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു.

1. Anantharam Dhaivam Yaakkobinodu: Nee Purappettu Bethelil Chennu Paarkka; Ninte Sahodharanaaya Eshaavinte Mumpilninnu Nee Audippokumpol Ninakku Prathyakshanaaya Dhaivaththinnu Avide Oru Yaagapeedam Undaakkuka Ennu Kalpichu.

1. Then God said to Jacob, "Go up to Bethel and settle there, and build an altar there to God, who appeared to you when you were fleeing from your brother Esau."

2. അപ്പോൾ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ .

2. Appol Yaakkobu Thante Kudumbaththodum Koodeyulla Ellaavarodum: Ningalude Idayilulla Anyadhevanmaare Neekkikkalanju Ningale Shuddheekarichu Vasthram Maaruvin .

2. So Jacob said to his household and to all who were with him, "Get rid of the foreign gods you have with you, and purify yourselves and change your clothes.

3. നാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്റെ കഷ്ടകാലത്തു എന്റെ പ്രാർത്ഥന കേൾക്കയും ഞാൻ പോയ വഴിയിൽ എന്നോടു കൂടെയിരിക്കയും ചെയ്ത ദൈവത്തിന്നു ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും എന്നു പറഞ്ഞു.

3. Naam Purappettu Bethelilekku Poka; Ente Kashdakaalaththu Ente Praarththana Kelkkayum Njaan Poya Vazhiyil Ennodu Koodeyirikkayum Cheytha Dhaivaththinnu Njaan Avide Oru Yaagapeedam Undaakkum Ennu Paranju.

3. Then come, let us go up to Bethel, where I will build an altar to God, who answered me in the day of my distress and who has been with me wherever I have gone."

4. അങ്ങനെ അവർ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിന്നരികെയുള്ള കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു.

4. Angane Avar Thangalude Pakkalulla Anyadhevanmaare Okkeyum Kaathukalile Kunukkukaleyum Yaakkobinte Pakkal Koduththu; Yaakkobu Avaye Shekheminnarikeyulla Karuvelakaththin Keezhil Kuzhichittu.

4. So they gave Jacob all the foreign gods they had and the rings in their ears, and Jacob buried them under the oak at Shechem.

5. പിന്നെ അവർ യാത്രപുറപ്പെട്ടു; അവരുടെ ചുറ്റുമിരുന്ന പട്ടണങ്ങളുടെ മേൽ ദൈവത്തിന്റെ ഭീതി വീണതു കൊണ്ടു യാക്കോബിന്റെ പുത്രന്മാരെ ആരും പിന്തുടർന്നില്ല.

5. Pinne Avar Yaathrapurappettu; Avarude Chuttumirunna Pattanangalude Mel Dhaivaththinte Bheethi Veenathu Kondu Yaakkobinte Puthranmaare Aarum Pinthudarnnilla.

5. Then they set out, and the terror of God fell upon the towns all around them so that no one pursued them.

6. യാക്കോബും കൂടെയുള്ള ജനമൊക്കെയും കനാൻ ദേശത്തിലെ ലൂസ് എന്ന ബേഥേലിൽ എത്തി.

6. Yaakkobum Koodeyulla Janamokkeyum Kanaan Dheshaththile Loosu Enna Bethelil Eththi.

6. Jacob and all the people with him came to Luz (that is, Bethel) in the land of Canaan.

7. അവിടെ അവൻ ഒരു യാഗപീഠം പണിതു; തന്റെ സഹോദരന്റെ മുമ്പിൽനിന്നു ഔടിപ്പോകുമ്പോൾ അവന്നു അവിടെവെച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ടു അവൻ ആ സ്ഥലത്തിന്നു ഏൽ-ബേഥേൽ എന്നു പേർ വിളിച്ചു.

7. Avide Avan Oru Yaagapeedam Panithu; Thante Sahodharante Mumpilninnu Audippokumpol Avannu Avidevechu Dhaivam Prathyakshanaayathukondu Avan Aa Sthalaththinnu El-bethel Ennu Per Vilichu.

7. There he built an altar, and he called the place El Bethel, because it was there that God revealed himself to him when he was fleeing from his brother.

8. റിബെക്കയുടെ ധാത്രിയായ ദെബോരാ മരിച്ചു, അവളെ ബേഥേലിന്നു താഴെ ഒരു കരുവേലകത്തിൻ കീഴിൽ അടക്കി; അതിന്നു അല്ലോൻ -ബാഖൂത്ത് (വിലാപവൃക്ഷം)എന്നു പേരിട്ടു.

8. Ribekkayude Dhaathriyaaya Dheboraa Marichu, Avale Bethelinnu Thaazhe Oru Karuvelakaththin Keezhil Adakki; Athinnu Allon -baakhooththu (vilaapavruksham)ennu Perittu.

8. Now Deborah, Rebekah's nurse, died and was buried under the oak below Bethel. So it was named Allon Bacuth.

9. യാക്കോബ് പദ്ദൻ -അരാമിൽനിന്നു വന്ന ശേഷം ദൈവം അവന്നു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു.

9. Yaakkobu Paddhan -araamilninnu Vanna Shesham Dhaivam Avannu Pinneyum Prathyakshanaayi Avane Anugrahichu.

9. After Jacob returned from Paddan Aram, God appeared to him again and blessed him.

10. ദൈവം അവനോടു: നിന്റെ പേർ യാക്കോബ് എന്നല്ലോ; ഇനി നിനക്കു യാക്കോബ് എന്നല്ല യിസ്രായേൽ എന്നു തന്നെ പേരാകേണം എന്നു കല്പിച്ചു അവന്നു യിസ്രായേൽ എന്നു പേരിട്ടു.

10. Dhaivam Avanodu: Ninte Per Yaakkobu Ennallo; Ini Ninakku Yaakkobu Ennalla Yisraayel Ennu Thanne Peraakenam Ennu Kalpichu Avannu Yisraayel Ennu Perittu.

10. God said to him, "Your name is Jacob, but you will no longer be called Jacob; your name will be Israel. "So he named him Israel.

11. ദൈവം പിന്നെയും അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്ടിയുള്ളവനായി പെരുകുക; ഒരു ജാതിയും ജാതികളുടെ കൂട്ടവും നിന്നിൽ നിന്നു ഉത്ഭവിക്കും; രാജാക്കന്മാരും നിന്റെ കടിപ്രദേശത്തു നിന്നു പുറപ്പെടും.

11. Dhaivam Pinneyum Avanodu: Njaan Sarvvashakthiyulla Dhaivam Aakunnu; Nee Santhaanapushdiyullavanaayi Perukuka; Oru Jaathiyum Jaathikalude Koottavum Ninnil Ninnu Uthbhavikkum; Raajaakkanmaarum Ninte Kadipradheshaththu Ninnu Purappedum.

11. And God said to him, "I am God Almighty; be fruitful and increase in number. A nation and a community of nations will come from you, and kings will come from your body.

12. ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും കൊടുത്തദേശം നിനക്കു തരും; നിന്റെ ശേഷം നിന്റെ സന്തതിക്കും ഈ ദേശം കൊടുക്കും എന്നു അരുളിച്ചെയ്തു.

12. Njaan Abraahaaminnum Yishaakkinnum Koduththadhesham Ninakku Tharum; Ninte Shesham Ninte Santhathikkum Ee Dhesham Kodukkum Ennu Arulicheythu.

12. The land I gave to Abraham and Isaac I also give to you, and I will give this land to your descendants after you."

13. അവനോടു സംസാരിച്ച സ്ഥലത്തുനിന്നു ദൈവം അവനെ വിട്ടു കയറിപ്പോയി.

13. Avanodu Samsaaricha Sthalaththuninnu Dhaivam Avane Vittu Kayarippoyi.

13. Then God went up from him at the place where he had talked with him.

14. അവൻ തന്നോടു സംസാരിച്ചേടത്തു യാക്കോബ് ഒരു കൽത്തൂൺ നിർത്തി; അതിന്മേൽ ഒരു പാനീയയാഗം ഒഴിച്ചു എണ്ണയും പകർന്നു.

14. Avan Thannodu Samsaarichedaththu Yaakkobu Oru Kalththoon Nirththi; Athinmel Oru Paaneeyayaagam Ozhichu Ennayum Pakarnnu.

14. Jacob set up a stone pillar at the place where God had talked with him, and he poured out a drink offering on it; he also poured oil on it.

15. ദൈവം തന്നോടു സംസാരിച്ച സ്ഥലത്തിന്നു യാക്കോബ് ബേഥേൽ എന്നു പേരിട്ടു.

15. Dhaivam Thannodu Samsaaricha Sthalaththinnu Yaakkobu Bethel Ennu Perittu.

15. Jacob called the place where God had talked with him Bethel.

16. അവർ ബേഥേലിൽനിന്നു യാത്ര പുറപ്പെട്ടു, എഫ്രാത്തയിൽ എത്തുവാൻ അല്പദൂരം മാത്രമുള്ളപ്പോൾ റാഹേൽ പ്രസവിച്ചു; പ്രസവിക്കുമ്പോൾ അവൾക്കു കഠിന വേദനയുണ്ടായി.

16. Avar Bethelilninnu Yaathra Purappettu, Ephraaththayil Eththuvaan Alpadhooram Maathramullappol Raahel Prasavichu; Prasavikkumpol Avalkku Kadina Vedhanayundaayi.

16. Then they moved on from Bethel. While they were still some distance from Ephrath, Rachel began to give birth and had great difficulty.

17. അങ്ങനെ പ്രസവത്തിൽ അവൾക്കു കഠിനവേദനയായിരിക്കുമ്പോൾ സൂതികർമ്മിണി അവളോടു: ഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും എന്നു പറഞ്ഞു.

17. Angane Prasavaththil Avalkku Kadinavedhanayaayirikkumpol Soothikarmmini Avalodu: Bhayappedendaa; Ithum Oru Makanaayirikkum Ennu Paranju.

17. And as she was having great difficulty in childbirth, the midwife said to her, "Don't be afraid, for you have another son."

18. എന്നാൽ അവൾ മരിച്ചുപോയി; ജീവൻ പോകുന്ന സമയം അവൾ അവന്നു ബെനോനീ എന്നു പേർ ഇട്ടു; അവന്റെ അപ്പനോ അവന്നു ബെന്യാമീൻ എന്നു പേരിട്ടു.

18. Ennaal Aval Marichupoyi; Jeevan Pokunna Samayam Aval Avannu Benonee Ennu Per Ittu; Avante Appano Avannu Benyaameen Ennu Perittu.

18. As she breathed her last-for she was dying-she named her son Ben-Oni. But his father named him Benjamin.

19. റാഹേൽ മരിച്ചിട്ടു അവളെ ബേത്ത്ളേഹെം എന്ന എഫ്രാത്തിന്നു പോകുന്ന വഴിയിൽ അടക്കം ചെയ്തു.

19. Raahel Marichittu Avale Beththlehem Enna Ephraaththinnu Pokunna Vazhiyil Adakkam Cheythu.

19. So Rachel died and was buried on the way to Ephrath (that is, Bethlehem).

20. അവളുടെ കല്ലറയിന്മേൽ യാക്കോബ് ഒരു തൂൺ നിർത്തി അതു റാഹേലിന്റെ കല്ലറത്തൂൺ എന്ന പോരോടെ ഇന്നുവരെയും നിലക്കുന്നു.

20. Avalude Kallarayinmel Yaakkobu Oru Thoon Nirththi Athu Raahelinte Kallaraththoon Enna Porode Innuvareyum Nilakkunnu.

20. Over her tomb Jacob set up a pillar, and to this day that pillar marks Rachel's tomb.

21. പിന്നെ യിസ്രായേൽ യാത്ര പുറപ്പെട്ടു, ഏദെർഗോപുരത്തിന്നു അപ്പുറം കൂടാരം അടിച്ചു.

21. Pinne Yisraayel Yaathra Purappettu, Edhergopuraththinnu Appuram Koodaaram Adichu.

21. Israel moved on again and pitched his tent beyond Migdal Eder.

22. യിസ്രായേൽ ആ ദേശത്തു പാർത്തിരിക്കുമ്പോൾ രൂബേൻ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ ബിൽഹയോടുകൂടെ ശയിച്ചു; യിസ്രായേൽ അതുകേട്ടു.

22. Yisraayel Aa Dheshaththu Paarththirikkumpol Rooben Chennu Thante Appante Veppaattiyaaya Bilhayodukoode Shayichu; Yisraayel Athukettu.

22. While Israel was living in that region, Reuben went in and slept with his father's concubine Bilhah, and Israel heard of it. Jacob had twelve sons:

23. യാക്കോബിന്റെ പുത്രന്മാർ പന്ത്രണ്ടു പേരായിരുന്നു. ലേയയുടെ പുത്രന്മാർ: യാക്കോബിന്റെ ആദ്യജാതൻ രൂബേൻ , ശിമെയോൻ , ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ .

23. Yaakkobinte Puthranmaar Panthrandu Peraayirunnu. Leyayude Puthranmaar: Yaakkobinte Aadhyajaathan Rooben , Shimeyon , Levi, Yehoodhaa, Yissaakhaar, Sebooloon .

23. The sons of Leah: Reuben the firstborn of Jacob, Simeon, Levi, Judah, Issachar and Zebulun.

24. റാഹേലിന്റെ പുത്രന്മാർ: യോസേഫും ബെന്യാമീനും.

24. Raahelinte Puthranmaar: Yosephum Benyaameenum.

24. The sons of Rachel: Joseph and Benjamin.

25. റാഹേലിന്റെ ദാസിയായ ബിൽഹയുടെ പുത്രന്മാർ: ദാനും നഫ്താലിയും.

25. Raahelinte Dhaasiyaaya Bilhayude Puthranmaar: Dhaanum Naphthaaliyum.

25. The sons of Rachel's maidservant Bilhah: Dan and Naphtali.

26. ലേയയുടെ ദാസിയായ സില്പയുടെ പുത്രന്മാർ ഗാദും ആശേരും. ഇവർ യാക്കോബിന്നു പദ്ദൻ -അരാമിൽവെച്ചു ജനിച്ച പുത്രന്മാർ.

26. Leyayude Dhaasiyaaya Silpayude Puthranmaar Gaadhum Aasherum. Ivar Yaakkobinnu Paddhan -araamilvechu Janicha Puthranmaar.

26. The sons of Leah's maidservant Zilpah: Gad and Asher. These were the sons of Jacob, who were born to him in Paddan Aram.

27. പിന്നെ യാക്കോബ് കിര്യാത്തർബ്ബാ എന്ന മമ്രേയിൽ തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ വന്നു; അബ്രാഹാമും യിസ്ഹാക്കും പാർത്തിരുന്നഹെബ്രോൻ ഇതു തന്നേ.

27. Pinne Yaakkobu Kiryaaththarbbaa Enna Mamreyil Thante Appanaaya Yishaakkinte Adukkal Vannu; Abraahaamum Yishaakkum Paarththirunnahebron Ithu Thanne.

27. Jacob came home to his father Isaac in Mamre, near Kiriath Arba (that is, Hebron), where Abraham and Isaac had stayed.

28. യിസ്ഹാക്കിന്റെ ആയുസ്സു നൂറ്റെണ്പതു സംവത്സരമായിരുന്നു.

28. Yishaakkinte Aayussu Noottenpathu Samvathsaramaayirunnu.

28. Isaac lived a hundred and eighty years.

29. യിസ്ഹാൿ വയോധികനും കാലസമ്പൂർണ്ണനുമായി പ്രാണനെ വിട്ടു മരിച്ചു തന്റെ ജനത്തോടു ചേർന്നു; അവന്റെ പുത്രന്മാരായ ഏശാവും യാക്കോബും കൂടി അവനെ അടക്കംചെയ്തു.

29. Yishaak Vayodhikanum Kaalasampoornnanumaayi Praanane Vittu Marichu Thante Janaththodu Chernnu; Avante Puthranmaaraaya Eshaavum Yaakkobum Koodi Avane Adakkamcheythu.

29. Then he breathed his last and died and was gathered to his people, old and full of years. And his sons Esau and Jacob buried him.

Why do ads appear in this Website?

×