Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

ഉല്പത്തി: അദ്ധ്യായം 36

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. എദോം എന്ന ഏശാവിന്റെ വംശപാരമ്പര്യമാവിതു:

1. Edhom Enna Eshaavinte Vamshapaaramparyamaavithu:

1. This is the account of Esau (that is, Edom).

2. ഏശാവ് ഹിത്യനായ ഏലോന്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്റെ മകളായ അനയുടെ മകൾ ഒഹൊലീബാ എന്നീ കനാന്യകന്യകമാരെയും

2. Eshaavu Hithyanaaya Elonte Makal Aadhaa, Hivyanaaya Sibeyonte Makalaaya Anayude Makal Oholeebaa Ennee Kanaanyakanyakamaareyum

2. Esau took his wives from the women of Canaan: Adah daughter of Elon the Hittite, and Oholibamah daughter of Anah and granddaughter of Zibeon the Hivite-

3. യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.

3. Yishmaayelinte Makalum Nebaayoththinte Sahodhariyumaaya Baasamaththineyum Bhaaryamaaraayi Parigrahichu.

3. also Basemath daughter of Ishmael and sister of Nebaioth.

4. ആദാ ഏശാവിന്നു എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു;

4. Aadhaa Eshaavinnu Eleephaasine Prasavichu; Baasamaththu Reyooveline Prasavichu;

4. Adah bore Eliphaz to Esau, Basemath bore Reuel,

5. ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിന്നു കനാൻ ദേശത്തുവെച്ചു ജനിച്ച പുത്രന്മാർ.

5. Oholeebaamaa Yeyooshineyum Yalaamineyum Korahineyum Prasavichu; Ivar Eshaavinnu Kanaan Dheshaththuvechu Janicha Puthranmaar.

5. and Oholibamah bore Jeush, Jalam and Korah. These were the sons of Esau, who were born to him in Canaan.

6. എന്നാൽ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻ ദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.

6. Ennaal Eshaavu Thante Bhaaryamaareyum Puthranmaareyum Puthrimaareyum Veettilullavareyokkeyum Thante Aadumaadukaleyum Sakalamrugangaleyum Kanaan Dheshaththu Sampaadhicha Sampaththokkeyum Kondu Thante Sahodharanaaya Yaakkobinte Sameepaththuninnu Dhoore Oru Dheshaththekku Poyi.

6. Esau took his wives and sons and daughters and all the members of his household, as well as his livestock and all his other animals and all the goods he had acquired in Canaan, and moved to a land some distance from his brother Jacob.

7. അവർക്കും ഒന്നിച്ചു പാർപ്പാൻ വഹിയാതവണ്ണം അവരുടെ സമ്പത്തു അധികമായിരുന്നു; അവരുടെ ആടുമാടുകൾ ഹേതുവായി അവർ പരദേശികളായി പാർത്തിരുന്ന ദേശത്തിന്നു അവരെ വഹിച്ചുകൂടാതെയിരുന്നു.

7. Avarkkum Onnichu Paarppaan Vahiyaathavannam Avarude Sampaththu Adhikamaayirunnu; Avarude Aadumaadukal Hethuvaayi Avar Paradheshikalaayi Paarththirunna Dheshaththinnu Avare Vahichukoodaatheyirunnu.

7. Their possessions were too great for them to remain together; the land where they were staying could not support them both because of their livestock.

8. അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീർ പർവ്വതത്തിൽ കുടിയിരുന്നു.

8. Angane Edhom Ennum Perulla Eshaavu Seyeer Parvvathaththil Kudiyirunnu.

8. So Esau (that is, Edom) settled in the hill country of Seir.

9. സേയീർപർവ്വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യമാവിതു:

9. Seyeerparvvathaththilulla Edhomyarude Pithaavaaya Eshaavinte Vamshapaaramparyamaavithu:

9. This is the account of Esau the father of the Edomites in the hill country of Seir.

10. ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ഏശാവിന്റെ ഭാര്യയായ ആദയുടെ മകൻ എലീഫാസ്; ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ മകൻ രെയൂവേൽ.

10. Eshaavinte Puthranmaarude Perukal Iva: Eshaavinte Bhaaryayaaya Aadhayude Makan Eleephaasu; Eshaavinte Bhaaryayaaya Baasamaththinte Makan Reyoovel.

10. These are the names of Esau's sons: Eliphaz, the son of Esau's wife Adah, and Reuel, the son of Esau's wife Basemath.

11. എലീഫാസിന്റെ പുത്രന്മാർ: തേമാൻ , ഔമാർ, സെഫോ, ഗത്ഥാം, കെനസ്.

11. Eleephaasinte Puthranmaar: Themaan , Aumaar, Sepho, Gaththaam, Kenasu.

11. The sons of Eliphaz: Teman, Omar, Zepho, Gatam and Kenaz.

12. തിമ്നാ എന്നവൾ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന്നു അമാലേക്കിനെ പ്രസവിച്ചു; ഇവർ ഏശാവിന്റെ ഭാര്യയായ ആദയുടെ പുത്രന്മാർ.

12. Thimnaa Ennaval Eshaavinte Makanaaya Eleephaasinte Veppaatti Aayirunnu. Aval Eleephaasinnu Amaalekkine Prasavichu; Ivar Eshaavinte Bhaaryayaaya Aadhayude Puthranmaar.

12. Esau's son Eliphaz also had a concubine named Timna, who bore him Amalek. These were grandsons of Esau's wife Adah.

13. രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ; ഇവർ ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പുത്രന്മാർ.

13. Reyoovelinte Puthranmaar: Nahaththu, Serahu, Shammaa, Missaa; Ivar Eshaavinte Bhaaryayaaya Baasamaththinte Puthranmaar.

13. The sons of Reuel: Nahath, Zerah, Shammah and Mizzah. These were grandsons of Esau's wife Basemath.

14. സിബെയോന്റെ മകളായ അനയുടെ മകൾ ഒഹൊലീബാമാ എന്ന ഏശാവിന്റെ ഭാര്യയുടെ പുത്രന്മാർ ആരെന്നാൽ: അവൾ ഏശാവിന്നു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു.

14. Sibeyonte Makalaaya Anayude Makal Oholeebaamaa Enna Eshaavinte Bhaaryayude Puthranmaar Aarennaal: Aval Eshaavinnu Yeyooshu, Yalaam, Korahu Ennivare Prasavichu.

14. The sons of Esau's wife Oholibamah daughter of Anah and granddaughter of Zibeon, whom she bore to Esau: Jeush, Jalam and Korah.

15. ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ: ഏശാവിന്റെ ആദ്യജാതൻ എലീഫാസിന്റെ പുത്രന്മാർ: തേമാൻ പ്രഭു, ഔമാർപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,

15. Eshaavinte Puthranmaarile Prabhukkanmaar Aarennaal: Eshaavinte Aadhyajaathan Eleephaasinte Puthranmaar: Themaan Prabhu, Aumaarprabhu, Sephoprabhu, Kenasprabhu,

15. These were the chiefs among Esau's descendants: The sons of Eliphaz the firstborn of Esau: Chiefs Teman, Omar, Zepho, Kenaz,

16. കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവർ ഏദോംദേശത്തു എലീഫാസിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദയുടെ പുത്രന്മാർ.

16. Korahprabhu, Gaththaamprabhu, Amaalekprabhu; Ivar Edhomdheshaththu Eleephaasilninnu Uthbhavicha Prabhukkanmaar; Ivar Aadhayude Puthranmaar.

16. Korah, Gatam and Amalek. These were the chiefs descended from Eliphaz in Edom; they were grandsons of Adah.

17. ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവർ എദോംദേശത്തു രെയൂവേലിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ, ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാർ.

17. Eshaavinte Makanaaya Reyoovelinte Puthranmaar Aarennaal: Nahaththprabhu, Serahprabhu, Shammaaprabhu, Missaaprabhu, Ivar Edhomdheshaththu Reyoovelil Ninnu Uthbhavicha Prabhukkanmaar, Ivar Eshaavinte Bhaarya Baasamaththinte Puthranmaar.

17. The sons of Esau's son Reuel: Chiefs Nahath, Zerah, Shammah and Mizzah. These were the chiefs descended from Reuel in Edom; they were grandsons of Esau's wife Basemath.

18. ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയുടെ പുത്രന്മാർ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോരഹ്പ്രഭു; ഇവർ അനയുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ.

18. Eshaavinte Bhaaryayaaya Oholeebaamayude Puthranmaar Aarennaal: Yeyooshprabhu, Yalaamprabhu, Korahprabhu; Ivar Anayude Makalaayi Eshaavinte Bhaaryayaaya Oholeebaamayil Ninnu Uthbhavicha Prabhukkanmaar.

18. The sons of Esau's wife Oholibamah: Chiefs Jeush, Jalam and Korah. These were the chiefs descended from Esau's wife Oholibamah daughter of Anah.

19. ഇവർ എദോം എന്നും പേരുള്ള ഏശാവിന്റെ പുത്രന്മാരും അവരിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.

19. Ivar Edhom Ennum Perulla Eshaavinte Puthranmaarum Avarilninnu Uthbhavicha Prabhukkanmaarum Aakunnu.

19. These were the sons of Esau (that is, Edom), and these were their chiefs.

20. ഹോർയ്യനായ സേയീരിന്റെ പുത്രന്മാരായി ദേശത്തിലെ പൂർവ്വനിവാസികളായവർ ആരെന്നാൽ: ലോതാൻ , ശോബാൽ, സിബെയോൻ ,

20. Horyyanaaya Seyeerinte Puthranmaaraayi Dheshaththile Poorvvanivaasikalaayavar Aarennaal: Lothaan , Shobaal, Sibeyon ,

20. These were the sons of Seir the Horite, who were living in the region: Lotan, Shobal, Zibeon, Anah,

21. അനാ, ദീശോൻ , ഏസെർ, ദീശാൻ ; ഇവർ എദോംദേശത്തു സേയീരിന്റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാർ.

21. Anaa, Dheeshon , Eser, Dheeshaan ; Ivar Edhomdheshaththu Seyeerinte Puthranmaaraaya Horyaprabhukkanmaar.

21. Dishon, Ezer and Dishan. These sons of Seir in Edom were Horite chiefs.

22. ലോതാന്റെ പുത്രന്മാർ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്റെ സഹോദരി തിമ്നാ.

22. Lothaante Puthranmaar Horiyum Hemaamum Aayirunnu. Lothaante Sahodhari Thimnaa.

22. The sons of Lotan: Hori and Homam. Timna was Lotan's sister.

23. ശോബാലിന്റെ പുത്രന്മാർ ആരെന്നാൽ: അൽവാൻ , മാനഹത്ത്, ഏബാൽ, ശെഫോ, ഔനാം.

23. Shobaalinte Puthranmaar Aarennaal: Alvaan , Maanahaththu, Ebaal, Shepho, Aunaam.

23. The sons of Shobal: Alvan, Manahath, Ebal, Shepho and Onam.

24. സിബെയോന്റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയക്കുമ്പോൾ ചൂടുറവുകൾ കണ്ടെത്തിയ അനാ ഇവൻ തന്നേ.

24. Sibeyonte Puthranmaar: Ayyaavum Anaavum Aayirunnu; Marubhoomiyil Thante Appanaaya Sibeyonte Kazhuthakale Meyakkumpol Chooduravukal Kandeththiya Anaa Ivan Thanne.

24. The sons of Zibeon: Aiah and Anah. This is the Anah who discovered the hot springs in the desert while he was grazing the donkeys of his father Zibeon.

25. അനാവിന്റെ മക്കൾ ഇവർ: ദീശോനും അനാവിന്റെ മകൾ ഒഹൊലീബാമയും ആയിരുന്നു.

25. Anaavinte Makkal Ivar: Dheeshonum Anaavinte Makal Oholeebaamayum Aayirunnu.

25. The children of Anah: Dishon and Oholibamah daughter of Anah.

26. ദീശോന്റെ പുത്രന്മാർ ആരെന്നാൽ: ഹൊദാൻ , എശ്ബാൻ , യിത്രാൻ , കെരാൻ .

26. Dheeshonte Puthranmaar Aarennaal: Hodhaan , Eshbaan , Yithraan , Keraan .

26. The sons of Dishon: Hemdan, Eshban, Ithran and Keran.

27. ഏസെരിന്റെ പുത്രന്മാർ ബിൽഹാൻ , സാവാൻ , അക്കാൻ .

27. Eserinte Puthranmaar Bilhaan , Saavaan , Akkaan .

27. The sons of Ezer: Bilhan, Zaavan and Akan.

28. ദീശാന്റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു.

28. Dheeshaante Puthranmaar Oosum Araanum Aayirunnu.

28. The sons of Dishan: Uz and Aran.

29. ഹോർയ്യപ്രഭുക്കന്മാർ ആരെന്നാൽ: ലോതാൻ പ്രഭു, ശോബാൽ പ്രഭു, സിബെയോൻ പ്രഭു, അനാപ്രഭു,

29. Horyyaprabhukkanmaar Aarennaal: Lothaan Prabhu, Shobaal Prabhu, Sibeyon Prabhu, Anaaprabhu,

29. These were the Horite chiefs: Lotan, Shobal, Zibeon, Anah,

30. ദീശോൻ പ്രഭു, ഏസെർപ്രഭു, ദീശാൻ പ്രഭു, ഇവർ സേയീർദേശത്തു വാണ ഹോർയ്യപ്രഭുക്കന്മാർ ആകുന്നു.

30. Dheeshon Prabhu, Eserprabhu, Dheeshaan Prabhu, Ivar Seyeerdheshaththu Vaana Horyyaprabhukkanmaar Aakunnu.

30. Dishon, Ezer and Dishan. These were the Horite chiefs, according to their divisions, in the land of Seir.

31. യിസ്രായേൽമക്കൾക്കു രാജാവുണ്ടാകുംമുമ്പെ എദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ:

31. Yisraayelmakkalkku Raajaavundaakummumpe Edhomdheshaththu Vaana Raajaakkanmaar Aarennaal:

31. These were the kings who reigned in Edom before any Israelite king reigned:

32. ബെയോരിന്റെ പുത്രനായ ബേല എദോമിൽ രാജാവായിരുന്നു; അവന്റെ പട്ടണത്തിന്നു ദിൻ ഹാബാ എന്നു പേർ.

32. Beyorinte Puthranaaya Bela Edhomil Raajaavaayirunnu; Avante Pattanaththinnu Dhin Haabaa Ennu Per.

32. Bela son of Beor became king of Edom. His city was named Dinhabah.

33. ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ്, അവന്നു പകരം രാജാവായി.

33. Bela Marichashesham Bosrakkaaranaaya Serahinte Makan Yobaabu, Avannu Pakaram Raajaavaayi.

33. When Bela died, Jobab son of Zerah from Bozrah succeeded him as king.

34. യോബാബ് മരിച്ച ശേഷം തേമാന്യദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.

34. Yobaabu Maricha Shesham Themaanyadheshakkaaranaaya Hooshaam Avannu Pakaram Raajaavaayi.

34. When Jobab died, Husham from the land of the Temanites succeeded him as king.

35. ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയിൽവെച്ചു മിദ്യാനെ തോല്പിച്ച ബെദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ.

35. Hooshaam Marichashesham Movaabu Samabhoomiyilvechu Midhyaane Tholpicha Bedhadhinte Makan Hadhadhu Avannu Pakaram Raajaavaayi; Avante Pattanaththinnu Aveeththu Ennu Per.

35. When Husham died, Hadad son of Bedad, who defeated Midian in the country of Moab, succeeded him as king. His city was named Avith.

36. ഹദദ് മരിച്ച ശേഷം മസ്രേക്കക്കാരൻ സമ്ളാ അവന്നു പകരം രാജാവായി.

36. Hadhadhu Maricha Shesham Masrekkakkaaran Samlaa Avannu Pakaram Raajaavaayi.

36. When Hadad died, Samlah from Masrekah succeeded him as king.

37. സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവന്നു പകരം രാജാവായി.ാരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി. മെഹേതബേൽ എന്നു പേർ; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.

37. Samlaa Marichashesham Nadheetheeraththulla Rehoboththu Pattanakkaaranaaya Shaul Avannu Pakaram Raajaavaayi. Aarinte Makan Baalhaanaan Avannu Pakaram Raajaavaayi. Mehethabel Ennu Per; Aval Mesaahaabinte Makalaaya Mathredhinte Makal Aayirunnu.

37. When Samlah died, Shaul from Rehoboth on the river succeeded him as king.

38. വംശംവംശമായും ദേശംദേശമായും പേരുപേരായും ഏശാവിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ ആവിതു: തിമ്നാ പ്രഭു, അൽവാ പ്രഭു, യെഥേത്ത് പ്രഭു, ഒഹൊലീബാമാ പ്രഭു,

38. Vamshamvamshamaayum Dheshamdheshamaayum Peruperaayum Eshaavil Ninnu Uthbhavicha Prabhukkanmaarude Perukal Aavithu: Thimnaa Prabhu, Alvaa Prabhu, Yetheththu Prabhu, Oholeebaamaa Prabhu,

38. When Shaul died, Baal-Hanan son of Acbor succeeded him as king.

39. ഏലാപ്രഭു, പീനോൻ പ്രഭു, കെനസ്പ്രഭു, തേമാൻ പ്രഭു;

39. Elaaprabhu, Peenon Prabhu, Kenasprabhu, Themaan Prabhu;

39. When Baal-Hanan son of Acbor died, Hadad succeeded him as king. His city was named Pau, and his wife's name was Mehetabel daughter of Matred, the daughter of Me-Zahab.

40. മിബ്സാർ പ്രഭു, മഗ്ദീയേൽ പ്രഭു, ഈരാംപ്രഭു;

40. Mibsaar Prabhu, Magdheeyel Prabhu, Eeraamprabhu;

40. These were the chiefs descended from Esau, by name, according to their clans and regions: Timna, Alvah, Jetheth,

41. ഇവർ താന്താങ്ങളുടെ അവകാശദേശത്തും വാസസ്ഥലങ്ങളിലും വാണ എദോമ്യപ്രഭുക്കന്മാർ ആകുന്നു; എദോമ്യരുടെ പിതാവു ഏശാവ് തന്നേ.

41. Ivar Thaanthaangalude Avakaashadheshaththum Vaasasthalangalilum Vaana Edhomyaprabhukkanmaar Aakunnu; Edhomyarude Pithaavu Eshaavu Thanne.

41. Oholibamah, Elah, Pinon,

42. Kenaz, Teman, Mibzar,

Why do ads appear in this Website?

×