Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

ഉല്പത്തി: അദ്ധ്യായം 37

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. യാക്കോബ് തന്റെ പിതാവു പരദേശിയായി പാർത്ത ദേശമായ കനാൻ ദേശത്തു വസിച്ചു.

1. Yaakkobu Thante Pithaavu Paradheshiyaayi Paarththa Dheshamaaya Kanaan Dheshaththu Vasichu.

1. Jacob lived in the land where his father had stayed, the land of Canaan.

2. യാക്കോബിന്റെ വംശപാരമ്പര്യം എന്തെന്നാൽ: യോസേഫിന്നു പതിനേഴുവയസ്സായപ്പോൾ അവൻ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ടു ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബിൽഹയുടെയും സില്പയുടെയും പുത്രന്മാരോടുകൂടെ ഇരുന്നു അവരെക്കുറിച്ചുള്ള ദുഃശ്രുതി യോസേഫ് അപ്പനോടു വന്നു പറഞ്ഞു.

2. Yaakkobinte Vamshapaaramparyam Enthennaal: Yosephinnu Pathinezhuvayassaayappol Avan Thante Sahodharanmaarodukoode Aadukale Meyichukondu Oru Baalanaayi Thante Appante Bhaaryamaaraaya Bilhayudeyum Silpayudeyum Puthranmaarodukoode Irunnu Avarekkurichulla Dhuashruthi Yosephu Appanodu Vannu Paranju.

2. This is the account of Jacob. Joseph, a young man of seventeen, was tending the flocks with his brothers, the sons of Bilhah and the sons of Zilpah, his father's wives, and he brought their father a bad report about them.

3. യോസേഫ് വാർദ്ധക്യത്തിലെ മകനാകകൊണ്ടു യിസ്രായേൽ എല്ലാമക്കളിലുംവെച്ചു അവനെ അധികം സ്നേഹിച്ചു ഒരു നിലയങ്കി അവന്നു ഉണ്ടാക്കിച്ചുകൊടുത്തു.

3. Yosephu Vaarddhakyaththile Makanaakakondu Yisraayel Ellaamakkalilumvechu Avane Adhikam Snehichu Oru Nilayanki Avannu Undaakkichukoduththu.

3. Now Israel loved Joseph more than any of his other sons, because he had been born to him in his old age; and he made a richly ornamented robe for him.

4. അപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്നു അവന്റെ സഹോദരന്മാർ കണ്ടിട്ടു അവനെ പകെച്ചു; അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കും കഴിഞ്ഞില്ല.

4. Appan Thangale Ellaavarekkaalum Avane Adhikam Snehikkunnu Ennu Avante Sahodharanmaar Kandittu Avane Pakechu; Avanodu Samaadhaanamaayi Samsaarippaan Avarkkum Kazhinjilla.

4. When his brothers saw that their father loved him more than any of them, they hated him and could not speak a kind word to him.

5. യോസേഫ് ഒരു സ്വപ്നം കണ്ടു; അതു തന്റെ സഹോദരന്മാരോടു അറിയിച്ചതുകൊണ്ടു അവർ അവനെ പിന്നെയും അധികം പകെച്ചു.

5. Yosephu Oru Svapnam Kandu; Athu Thante Sahodharanmaarodu Ariyichathukondu Avar Avane Pinneyum Adhikam Pakechu.

5. Joseph had a dream, and when he told it to his brothers, they hated him all the more.

6. അവൻ അവരോടു പറഞ്ഞതു: ഞാൻ കണ്ട സ്വപ്നം കേട്ടുകൊൾവിൻ .

6. Avan Avarodu Paranjathu: Njaan Kanda Svapnam Kettukolvin .

6. He said to them, "Listen to this dream I had:

7. നാം വയലിൽ കറ്റകെട്ടിക്കൊണ്ടിരുന്നു; അപ്പോൾ എന്റെ കറ്റ എഴുന്നേറ്റു നിവിർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റും നിന്നു എന്റെ കറ്റയെ നമസ്കരിച്ചു.

7. Naam Vayalil Kattakettikkondirunnu; Appol Ente Katta Ezhunnettu Nivirnnuninnu; Ningalude Kattakal Chuttum Ninnu Ente Kattaye Namaskarichu.

7. We were binding sheaves of grain out in the field when suddenly my sheaf rose and stood upright, while your sheaves gathered around mine and bowed down to it."

8. അവന്റെ സഹോദരന്മാർ അവനോടു: നീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ എന്നു പറഞ്ഞു, അവന്റെ സ്വപ്നങ്ങൾ നിമത്തവും അവന്റെ വാക്കുനിമിത്തവും അവനെ പിന്നെയും അധികം ദ്വേഷിച്ചു.

8. Avante Sahodharanmaar Avanodu: Nee Njangalude Raajaavaakumo? Nee Njangale Vaazhumo Ennu Paranju, Avante Svapnangal Nimaththavum Avante Vaakkunimiththavum Avane Pinneyum Adhikam Dhveshichu.

8. His brothers said to him, "Do you intend to reign over us? Will you actually rule us?" And they hated him all the more because of his dream and what he had said.

9. അവൻ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോടു അറിയിച്ചു: ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു.

9. Avan Mattoru Svapnam Kandu Thante Sahodharanmaarodu Ariyichu: Njaan Pinneyum Oru Svapnam Kandu; Sooryanum Chandhranum Pathinonnu Nakshathrangalum Enne Namaskarichu Ennu Paranju.

9. Then he had another dream, and he told it to his brothers. "Listen," he said, "I had another dream, and this time the sun and moon and eleven stars were bowing down to me."

10. അവൻ അതു അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോൾ അപ്പൻ അവനെ ശാസിച്ചു അവനോടു: നീ ഈ കണ്ട സ്വപ്നം എന്തു? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാൻ വരുമോ എന്നു പറഞ്ഞു.

10. Avan Athu Appanodum Sahodharanmaarodum Ariyichappol Appan Avane Shaasichu Avanodu: Nee Ee Kanda Svapnam Enthu? Njaanum Ninte Ammayum Ninte Sahodharanmaarum Saashdaamgam Veenu Ninne Namaskarippaan Varumo Ennu Paranju.

10. When he told his father as well as his brothers, his father rebuked him and said, "What is this dream you had? Will your mother and I and your brothers actually come and bow down to the ground before you?"

11. അവന്റെ സഹോദരന്മാർക്കും അവനോടു അസൂയ തോന്നി; അപ്പനോ ഈ വാക്കു മനസ്സിൽ സംഗ്രഹിച്ചു.

11. Avante Sahodharanmaarkkum Avanodu Asooya Thonni; Appano Ee Vaakku Manassil Samgrahichu.

11. His brothers were jealous of him, but his father kept the matter in mind.

12. അവന്റെ സഹോദരന്മാർ അപ്പന്റെ ആടുകളെ മേയ്പാൻ ശെഖേമിൽ പോയിരുന്നു.

12. Avante Sahodharanmaar Appante Aadukale Meypaan Shekhemil Poyirunnu.

12. Now his brothers had gone to graze their father's flocks near Shechem,

13. യിസ്രായേൽ യോസേഫിനോടു: നിന്റെ സഹോദരന്മാർ ശെഖേമിൽ ആടുമേയിക്കുന്നുണ്ടല്ലോ; വരിക, ഞാൻ നിന്നെ അവരുടെ അടുക്കൽ അയക്കും എന്നു പറഞ്ഞതിന്നു അവൻ അവനോടു: ഞാൻ പോകാം എന്നു പറഞ്ഞു.

13. Yisraayel Yosephinodu: Ninte Sahodharanmaar Shekhemil Aadumeyikkunnundallo; Varika, Njaan Ninne Avarude Adukkal Ayakkum Ennu Paranjathinnu Avan Avanodu: Njaan Pokaam Ennu Paranju.

13. and Israel said to Joseph, "As you know, your brothers are grazing the flocks near Shechem. Come, I am going to send you to them.Very well," he replied.

14. അവൻ അവനോടു: നീ ചെന്നു നിന്റെ സഹോദരന്മാർക്കും സുഖം തന്നേയോ? ആടുകൾ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വസ്തുത അറിയിക്കേണം എന്നു പറഞ്ഞു ഹെബ്രോൻ താഴ്വരയിൽ നിന്നു അവനെ അയച്ചു; അവൻ ശെഖേമിൽ എത്തി.

14. Avan Avanodu: Nee Chennu Ninte Sahodharanmaarkkum Sukham Thanneyo? Aadukal Nannaayirikkunnuvo Ennu Nokki, Vannu Vasthutha Ariyikkenam Ennu Paranju Hebron Thaazhvarayil Ninnu Avane Ayachu; Avan Shekhemil Eththi.

14. So he said to him, "Go and see if all is well with your brothers and with the flocks, and bring word back to me." Then he sent him off from the Valley of Hebron. When Joseph arrived at Shechem,

15. അവൻ വെളിൻ പ്രദേശത്തു ചുറ്റിനടക്കുന്നതു ഒരുത്തൻ കണ്ടു: നീ എന്തു അന്വേഷിക്കുന്നു എന്നു അവനോടു ചോദിച്ചു.

15. Avan Velin Pradheshaththu Chuttinadakkunnathu Oruththan Kandu: Nee Enthu Anveshikkunnu Ennu Avanodu Chodhichu.

15. a man found him wandering around in the fields and asked him, "What are you looking for?"

16. അതിന്നു അവൻ : ഞാൻ എന്റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവർ എവിടെ ആടു മേയിക്കുന്നു എന്നു എന്നോടു അറിയിക്കേണമേ എന്നു പറഞ്ഞു.

16. Athinnu Avan : Njaan Ente Sahodharanmaare Anveshikkunnu; Avar Evide Aadu Meyikkunnu Ennu Ennodu Ariyikkename Ennu Paranju.

16. He replied, "I'm looking for my brothers. Can you tell me where they are grazing their flocks?"

17. അവർ ഇവിടെ നിന്നു പോയി; നാം ദോഥാനിലേക്കു പോക എന്നു അവർ പറയുന്നതു ഞാൻ കേട്ടു എന്നു അവൻ പറഞ്ഞു. അങ്ങനെ യോസേഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനിൽവെച്ചു കണ്ടു.

17. Avar Ivide Ninnu Poyi; Naam Dhothaanilekku Poka Ennu Avar Parayunnathu Njaan Kettu Ennu Avan Paranju. Angane Yosephu Thante Sahodharanmaare Anveshichu Chennu Dhothaanilvechu Kandu.

17. "They have moved on from here," the man answered. "I heard them say, 'Let's go to Dothan.'" So Joseph went after his brothers and found them near Dothan.

18. അവർ അവനെ ദൂരത്തു നിന്നു കണ്ടിട്ടു അവനെ കൊല്ലേണ്ടതിന്നു അവൻ അടുത്തുവരുംമുമ്പെ അവന്നു വിരോധമായി ദുരാലോചന ചെയ്തു:

18. Avar Avane Dhooraththu Ninnu Kandittu Avane Kollendathinnu Avan Aduththuvarummumpe Avannu Virodhamaayi Dhuraalochana Cheythu:

18. But they saw him in the distance, and before he reached them, they plotted to kill him.

19. അതാ, സ്വപ്നക്കാരൻ വരുന്നു; വരുവിൻ , നാം അവനെ കൊന്നു ഒരു കുഴിയിൽ ഇട്ടുകളക;

19. Athaa, Svapnakkaaran Varunnu; Varuvin , Naam Avane Konnu Oru Kuzhiyil Ittukalaka;

19. "Here comes that dreamer!" they said to each other.

20. ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്റെ സ്വപ്നങ്ങൾ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.

20. Oru Dhushdamrugam Avane Thinnukalanju Ennu Parayaam; Avante Svapnangal Enthaakumennu Namukku Kaanaamallo Ennu Thammil Thammil Paranju.

20. "Come now, let's kill him and throw him into one of these cisterns and say that a ferocious animal devoured him. Then we'll see what comes of his dreams."

21. രൂബേൻ അതു കേട്ടിട്ടു: നാം അവന്നു ജീവഹാനി വരുത്തരുതു എന്നു പറഞ്ഞു അവനെ അവരുടെ കയ്യിൽ നിന്നു വിടുവിച്ചു.

21. Rooben Athu Kettittu: Naam Avannu Jeevahaani Varuththaruthu Ennu Paranju Avane Avarude Kayyil Ninnu Viduvichu.

21. When Reuben heard this, he tried to rescue him from their hands. "Let's not take his life," he said.

22. അവരുടെ കയ്യിൽ നിന്നു അവനെ വിടുവിച്ചു അപ്പന്റെ അടുക്കൽ കൊണ്ടു പോകേണമെന്നു കരുതിക്കൊണ്ടു രൂബേൻ അവരോടു: രക്തം ചൊരിയിക്കരുതു; നിങ്ങൾ അവന്റെമേൽ കൈ വെക്കാതെ മരുഭൂമിയിലുള്ള ആ കുഴിയിൽ അവനെ ഇടുവിൻ എന്നു പറഞ്ഞു.

22. Avarude Kayyil Ninnu Avane Viduvichu Appante Adukkal Kondu Pokenamennu Karuthikkondu Rooben Avarodu: Raktham Choriyikkaruthu; Ningal Avantemel Kai Vekkaathe Marubhoomiyilulla Aa Kuzhiyil Avane Iduvin Ennu Paranju.

22. "Don't shed any blood. Throw him into this cistern here in the desert, but don't lay a hand on him." Reuben said this to rescue him from them and take him back to his father.

23. യേസേഫ് തന്റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോൾ അവൻ ഉടുത്തിരുന്ന നിലയങ്കി അവർ ഊരി, അവനെ എടുത്തു ഒരു കുഴിയിൽ ഇട്ടു.

23. Yesephu Thante Sahodharanmaarude Adukkal Vannappol Avan Uduththirunna Nilayanki Avar Oori, Avane Eduththu Oru Kuzhiyil Ittu.

23. So when Joseph came to his brothers, they stripped him of his robe-the richly ornamented robe he was wearing-

24. അതു വെള്ളമില്ലാത്ത പൊട്ടകൂഴി ആയിരുന്നു.

24. Athu Vellamillaaththa Pottakoozhi Aayirunnu.

24. and they took him and threw him into the cistern. Now the cistern was empty; there was no water in it.

25. അവർ ഭക്ഷണം കഴിപ്പാൻ ഇരുന്നപ്പോൾ തലപൊക്കി നോക്കി, ഗിലെയാദിൽനിന്നു സാംപ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നതു കണ്ടു.

25. Avar Bhakshanam Kazhippaan Irunnappol Thalapokki Nokki, Gileyaadhilninnu Saampraaniyum Sugandhappashayum Sanninaayakavum Ottakappuraththu Kayatti Misrayeemilekku Kondupokunna Yishmaayelyarude Oru Yaathrakkoottam Varunnathu Kandu.

25. As they sat down to eat their meal, they looked up and saw a caravan of Ishmaelites coming from Gilead. Their camels were loaded with spices, balm and myrrh, and they were on their way to take them down to Egypt.

26. അപ്പോൾ യെഹൂദാ തന്റെ സഹോദരന്മാരോടു: നാം നമ്മുടെ സഹോദരനെ കൊന്നു അവന്റെ രക്തം മറെച്ചിട്ടു എന്തു ഉപകാരം?

26. Appol Yehoodhaa Thante Sahodharanmaarodu: Naam Nammude Sahodharane Konnu Avante Raktham Marechittu Enthu Upakaaram?

26. Judah said to his brothers, "What will we gain if we kill our brother and cover up his blood?

27. വരുവിൻ , നാം അവനെ യിശ്മായേല്യർക്കും വിലക്കുക; നാം അവന്റെ മേൽ കൈ വെക്കരുതു; അവൻ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ എന്നു പറഞ്ഞു; അവന്റെ സാഹോദരന്മാർ അതിന്നു സമ്മതിച്ചു.

27. Varuvin , Naam Avane Yishmaayelyarkkum Vilakkuka; Naam Avante Mel Kai Vekkaruthu; Avan Nammude Sahodharanum Nammude Maamsavumallo Ennu Paranju; Avante Saahodharanmaar Athinnu Sammathichu.

27. Come, let's sell him to the Ishmaelites and not lay our hands on him; after all, he is our brother, our own flesh and blood." His brothers agreed.

28. മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചു കയറ്റി, യിശ്മായേല്യർക്കും ഇരുപതു വെള്ളിക്കാശിന്നു വിറ്റു. അവർ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.

28. Midhyaanyakachavadakkaar Kadannupokumpol Avar Yosephine Kuzhiyilninnu Valichu Kayatti, Yishmaayelyarkkum Irupathu Vellikkaashinnu Vittu. Avar Yosephine Misrayeemilekku Kondupoyi.

28. So when the Midianite merchants came by, his brothers pulled Joseph up out of the cistern and sold him for twenty shekels of silver to the Ishmaelites, who took him to Egypt.

29. രൂബേൻ തിരികെ കുഴിയുടെ അടുക്കൽ ചെന്നപ്പോൾ യോസേഫ് കുഴിയിൽ ഇല്ല എന്നു കണ്ടു തന്റെ വസ്ത്രം കീറി,

29. Rooben Thirike Kuzhiyude Adukkal Chennappol Yosephu Kuzhiyil Illa Ennu Kandu Thante Vasthram Keeri,

29. When Reuben returned to the cistern and saw that Joseph was not there, he tore his clothes.

30. സഹോദരന്മാരുടെ അടുക്കൽ വന്നു: ബാലനെ കാണുന്നില്ലല്ലോ; ഞാൻ ഇനി എവിടെ പോകേണ്ടു എന്നു പറഞ്ഞു.

30. Sahodharanmaarude Adukkal Vannu: Baalane Kaanunnillallo; Njaan Ini Evide Pokendu Ennu Paranju.

30. He went back to his brothers and said, "The boy isn't there! Where can I turn now?"

31. പിന്നെ അവർ ഒരു കോലാട്ടുകൊറ്റനെ കൊന്നു, യോസേഫിന്റെ അങ്കി എടുത്തു രക്തത്തിൽ മുക്കി.

31. Pinne Avar Oru Kolaattukottane Konnu, Yosephinte Anki Eduththu Rakthaththil Mukki.

31. Then they got Joseph's robe, slaughtered a goat and dipped the robe in the blood.

32. അവർ നിലയങ്കി തങ്ങളുടെ അപ്പന്റെ അടുക്കൽ കൊടുത്തയച്ചു: ഇതു ഞങ്ങൾക്കു കണ്ടുകിട്ടി; ഇതു നിന്റെ മകന്റെ അങ്കിയോ അല്ലയോ എന്നു നോക്കേണം എന്നു പറഞ്ഞു.

32. Avar Nilayanki Thangalude Appante Adukkal Koduththayachu: Ithu Njangalkku Kandukitti; Ithu Ninte Makante Ankiyo Allayo Ennu Nokkenam Ennu Paranju.

32. They took the ornamented robe back to their father and said, "We found this. Examine it to see whether it is your son's robe."

33. അവൻ അതു തിരിച്ചറിഞ്ഞു: ഇതു എന്റെ മകന്റെ അങ്കി തന്നേ; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു: യോസേഫിനെ പറിച്ചുകീറിപ്പോയി എന്നു പറഞ്ഞു.

33. Avan Athu Thiricharinju: Ithu Ente Makante Anki Thanne; Oru Dhushdamrugam Avane Thinnukalanju: Yosephine Parichukeerippoyi Ennu Paranju.

33. He recognized it and said, "It is my son's robe! Some ferocious animal has devoured him. Joseph has surely been torn to pieces."

34. യാക്കോബ് വസ്ത്രം കീറി, അരയിൽ രട്ടുശീല ചുറ്റി ഏറിയനാൾ തന്റെ മകനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു

34. Yaakkobu Vasthram Keeri, Arayil Rattusheela Chutti Eriyanaal Thante Makanecholli Dhuakhichukondirunnu

34. Then Jacob tore his clothes, put on sackcloth and mourned for his son many days.

35. അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിപ്പാൻ വന്നു; അവനോ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതെ: ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങുമെന്നു പറഞ്ഞു. ഇങ്ങനെ അവന്റെ അപ്പൻ അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.

35. Avante Puthranmaarum Puthrimaarum Ellaam Avane Aashvasippippaan Vannu; Avano Aashvaasam Kaikkolvaan Manassillaathe: Njaan Dhuakhaththode Ente Makante Adukkal Paathaalaththil Irangumennu Paranju. Ingane Avante Appan Avanekkurichu Karanjukondirunnu.

35. All his sons and daughters came to comfort him, but he refused to be comforted. "No," he said, "in mourning will I go down to the grave to my son." So his father wept for him.

36. എന്നാൽ മിദ്യാന്യർ അവനെ മിസ്രയീമിൽ ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടി നായകനായ പോത്തീഫറിന്നു വിറ്റു.

36. Ennaal Midhyaanyar Avane Misrayeemil Pharavonte Oru Udhyogasthanaayi Akampadi Naayakanaaya Poththeepharinnu Vittu.

36. Meanwhile, the Midianites sold Joseph in Egypt to Potiphar, one of Pharaoh's officials, the captain of the guard.

Why do ads appear in this Website?

×