Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

ഉല്പത്തി: അദ്ധ്യായം 42

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. മിസ്രയീമിൽ ധാന്യം ഉണ്ടെന്നു യാക്കോബ് അറിഞ്ഞപ്പോൾ തന്റെ പുത്രന്മാരോടു: നിങ്ങൾ തമ്മിൽ തമ്മിൽ നോക്കിനിലക്കുന്നതു എന്തു?

1. Misrayeemil Dhaanyam Undennu Yaakkobu Arinjappol Thante Puthranmaarodu: Ningal Thammil Thammil Nokkinilakkunnathu Enthu?

1. When Jacob learned that there was grain in Egypt, he said to his sons, "Why do you just keep looking at each other?"

2. മിസ്രയീമിൽ ധാന്യം ഉണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു അവിടെ ചെന്നു അവിടെ നിന്നു നമുക്കു ധാന്യം കൊള്ളുവിൻ എന്നു പറഞ്ഞു.

2. Misrayeemil Dhaanyam Undennu Njaan Kettirikkunnu; Naam Marikkaathe Jeevichirikkendathinnu Avide Chennu Avide Ninnu Namukku Dhaanyam Kolluvin Ennu Paranju.

2. He continued, "I have heard that there is grain in Egypt. Go down there and buy some for us, so that we may live and not die."

3. യോസേഫിന്റെ സഹോദരന്മാർ പത്തുപേർ മിസ്രയീമിൽ ധാന്യം കൊള്ളുവാൻ പോയി.

3. Yosephinte Sahodharanmaar Paththuper Misrayeemil Dhaanyam Kolluvaan Poyi.

3. Then ten of Joseph's brothers went down to buy grain from Egypt.

4. എന്നാൽ യോസേഫിന്റെ അനുജനായ ബേന്യാമീന്നു പക്ഷേ വല്ല ആപത്തും ഭവിക്കും എന്നുവെച്ചു യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല.

4. Ennaal Yosephinte Anujanaaya Benyaameennu Pakshe Valla Aapaththum Bhavikkum Ennuvechu Yaakkobu Avane Sahodharanmaarodukoode Ayachilla.

4. But Jacob did not send Benjamin, Joseph's brother, with the others, because he was afraid that harm might come to him.

5. അങ്ങനെ ധാന്യം കൊള്ളുവാൻ വന്നവരുടെ ഇടയിൽ യിസ്രായേലിന്റെ പുത്രന്മാരും വന്നു; കനാൻ ദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ.

5. Angane Dhaanyam Kolluvaan Vannavarude Idayil Yisraayelinte Puthranmaarum Vannu; Kanaan Dheshaththum Kshaamam Undaayirunnuvallo.

5. So Israel's sons were among those who went to buy grain, for the famine was in the land of Canaan also.

6. യോസേഫ് ദേശത്തിന്നു അധിപതിയായിരുന്നു; അവൻ തന്നേ ആയിരുന്നു ദേശത്തിലെ സകല ജനങ്ങൾക്കും ധാന്യം വിറ്റതു; യോസേഫിന്റെ സഹോദരന്മാരും വന്നു അവനെ സാഷ്ടാംഗം നമസ്കരിച്ചു.

6. Yosephu Dheshaththinnu Adhipathiyaayirunnu; Avan Thanne Aayirunnu Dheshaththile Sakala Janangalkkum Dhaanyam Vittathu; Yosephinte Sahodharanmaarum Vannu Avane Saashdaamgam Namaskarichu.

6. Now Joseph was the governor of the land, the one who sold grain to all its people. So when Joseph's brothers arrived, they bowed down to him with their faces to the ground.

7. യോസഫ് തന്റെ സഹോദരന്മാരെ കണ്ടാറെ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ചു അവരോടു കഠിനമായി സംസാരിച്ചു: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു അവരോടു ചോദിച്ചതിന്നു: ആഹാരം കൊള്ളുവാൻ കനാൻ ദെശത്തു നിന്നു വരുന്നു എന്നു അവർ പറഞ്ഞു.

7. Yosaphu Thante Sahodharanmaare Kandaare Avare Arinju Enkilum Ariyaaththa Bhaavam Nadichu Avarodu Kadinamaayi Samsaarichu: Ningal Evide Ninnu Varunnu Ennu Avarodu Chodhichathinnu: Aahaaram Kolluvaan Kanaan Dheshaththu Ninnu Varunnu Ennu Avar Paranju.

7. As soon as Joseph saw his brothers, he recognized them, but he pretended to be a stranger and spoke harshly to them. "Where do you come from?" he asked. "From the land of Canaan," they replied, "to buy food."

8. യേസേഫ് സഹോദരന്മാരെ അറിഞ്ഞു എങ്കിലും അവർ അവനെ അറിഞ്ഞില്ല.

8. Yesephu Sahodharanmaare Arinju Enkilum Avar Avane Arinjilla.

8. Although Joseph recognized his brothers, they did not recognize him.

9. യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങൾ ഔർത്തു അവരോടു: നിങ്ങൾ ഒറ്റുകാരാകുന്നു; ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ നിങ്ങൾ വന്നിരിക്കുന്നു എന്നു പറഞ്ഞു.

9. Yosephu Avarekkurichu Kandirunna Svapnangal Aurththu Avarodu: Ningal Ottukaaraakunnu; Dheshaththinte Dhurbbalabhaagam Nokkuvaan Ningal Vannirikkunnu Ennu Paranju.

9. Then he remembered his dreams about them and said to them, "You are spies! You have come to see where our land is unprotected."

10. അവർ അവനോടു: അല്ല, യജമാനനേ, അടിയങ്ങൾ ആഹാരം കൊള്ളുവാൻ വന്നിരിക്കുന്നു;

10. Avar Avanodu: Alla, Yajamaanane, Adiyangal Aahaaram Kolluvaan Vannirikkunnu;

10. "No, my lord," they answered. "Your servants have come to buy food.

11. ഞങ്ങൾ എല്ലാവരും ഒരാളുടെ മക്കൾ; ഞങ്ങൾ പരമാർത്ഥികളാകുന്നു; അടിയങ്ങൾ ഒറ്റുകാരല്ല എന്നു പറഞ്ഞു.

11. Njangal Ellaavarum Oraalude Makkal; Njangal Paramaarththikalaakunnu; Adiyangal Ottukaaralla Ennu Paranju.

11. We are all the sons of one man. Your servants are honest men, not spies."

12. അവൻ അവരോടു: അല്ല, നിങ്ങൾ ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.

12. Avan Avarodu: Alla, Ningal Dheshaththinte Dhurbbalabhaagam Nokkuvaan Vannirikkunnu Ennu Paranju.

12. "No!" he said to them. "You have come to see where our land is unprotected."

13. അതിന്നു അവർ: അടിയങ്ങൾ കനാൻ ദേശത്തുള്ള ഒരാളുടെ മക്കൾ; പന്ത്രണ്ടു സഹോദരന്മാർ ആകുന്നു; ഇളയവൻ ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു; ഒരുത്തൻ ഇപ്പോൾ ഇല്ല എന്നു പറഞ്ഞു.

13. Athinnu Avar: Adiyangal Kanaan Dheshaththulla Oraalude Makkal; Panthrandu Sahodharanmaar Aakunnu; Ilayavan Innu Njangalude Appante Adukkal Undu; Oruththan Ippol Illa Ennu Paranju.

13. But they replied, "Your servants were twelve brothers, the sons of one man, who lives in the land of Canaan. The youngest is now with our father, and one is no more."

14. യോസേഫ് അവരോടു പറഞ്ഞതു: ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒറ്റുകാർ തന്നേ.

14. Yosephu Avarodu Paranjathu: Njaan Paranjathupole Ningal Ottukaar Thanne.

14. Joseph said to them, "It is just as I told you: You are spies!

15. ഇതിനാൽ ഞാൻ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരൻ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങൾ ഇവിടെനിന്നു പുറപ്പെടുകയില്ല.

15. Ithinaal Njaan Ningale Pareekshikkum; Ningalude Ilayasahodharan Ivide Vannallaathe, Pharavonaana, Ningal Ivideninnu Purappedukayilla.

15. And this is how you will be tested: As surely as Pharaoh lives, you will not leave this place unless your youngest brother comes here.

16. നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാൻ നിങ്ങളിൽ ഒരുത്തനെ അയപ്പിൻ ; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികിൽ; ഫറവോനാണ, നിങ്ങൾ ഒറ്റുകാർ തന്നേ.

16. Ningalude Sahodharane Koottikkonduvaruvaan Ningalil Oruththane Ayappin ; Ningalo Baddhanmaaraayirikkenam; Ningal Nerullavaro Ennu Ningalude Vaakku Pareekshichariyaamallo; Allennuvarikil; Pharavonaana, Ningal Ottukaar Thanne.

16. Send one of your number to get your brother; the rest of you will be kept in prison, so that your words may be tested to see if you are telling the truth. If you are not, then as surely as Pharaoh lives, you are spies!"

17. അങ്ങനെ അവൻ അവരെ മൂന്നു ദിവസം തടവിൽ ആക്കി.

17. Angane Avan Avare Moonnu Dhivasam Thadavil Aakki.

17. And he put them all in custody for three days.

18. മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞതു: ഞാൻ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു ഇതു ചെയ്‍വിൻ :

18. Moonnaam Dhivasam Yosephu Avarodu Paranjathu: Njaan Dhaivaththe Bhayappedunnu; Ningal Jeevichirikkendathinnu Ithu Chey‍vin :

18. On the third day, Joseph said to them, "Do this and you will live, for I fear God:

19. നിങ്ങൾ പരമാർത്ഥികൾ എങ്കിൽ നിങ്ങളുടെ ഒരു സഹോദരൻ കരാഗൃഹത്തിൽ കിടക്കട്ടെ; നിങ്ങൾ പുറപ്പെട്ടു, നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം കൊണ്ടുപോകുവിൻ .

19. Ningal Paramaarththikal Enkil Ningalude Oru Sahodharan Karaagruhaththil Kidakkatte; Ningal Purappettu, Ningalude Veedukalile Buddhimuttinnu Dhaanyam Kondupokuvin .

19. If you are honest men, let one of your brothers stay here in prison, while the rest of you go and take grain back for your starving households.

20. എന്നാൽ നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരേണം; അതിനാൽ നിങ്ങളുടെ വാക്കു നേരെന്നു തെളിയും; നിങ്ങൾ മരിക്കേണ്ടിവരികയില്ല; അവർ അങ്ങനെ സമ്മതിച്ചു.

20. Ennaal Ningalude Ilayasahodharane Ente Adukkal Konduvarenam; Athinaal Ningalude Vaakku Nerennu Theliyum; Ningal Marikkendivarikayilla; Avar Angane Sammathichu.

20. But you must bring your youngest brother to me, so that your words may be verified and that you may not die." This they proceeded to do.

21. ഇതു നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹമാകുന്നു; അവൻ നമ്മോടു കെഞ്ചിയപ്പോൾ നാം അവന്റെ പ്രാണസങ്കടം കണ്ടാറെയും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ടു ഈ സങ്കടം നമുക്കു വന്നിരിക്കുന്നു എന്നു അവർ തമ്മിൽ പറഞ്ഞു.

21. Ithu Nammude Sahodharanodu Naam Cheytha Dhrohamaakunnu; Avan Nammodu Kenchiyappol Naam Avante Praanasankadam Kandaareyum Avante Apeksha Kettillallo; Athukondu Ee Sankadam Namukku Vannirikkunnu Ennu Avar Thammil Paranju.

21. They said to one another, "Surely we are being punished because of our brother. We saw how distressed he was when he pleaded with us for his life, but we would not listen; that's why this distress has come upon us."

22. അതിന്നു രൂബേൻ : ബാലനോടു ദോഷം ചെയ്യരുതെന്നും ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങൾ കേട്ടില്ല; ഇപ്പോൾ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു എന്നു അവരോടു പറഞ്ഞു.

22. Athinnu Rooben : Baalanodu Dhosham Cheyyaruthennum Njaan Ningalodu Paranjillayo? Ennittum Ningal Kettilla; Ippol Ithaa, Avante Raktham Nammodu Chodhikkunnu Ennu Avarodu Paranju.

22. Reuben replied, "Didn't I tell you not to sin against the boy? But you wouldn't listen! Now we must give an accounting for his blood."

23. യോസേഫ് അവരോടു സംസാരിച്ചതു ദ്വിഭാഷിമുഖാന്തരം ആയിരുന്നതുകൊണ്ടു അവൻ ഇതു ഗ്രഹിച്ചു എന്നു അവർ അറിഞ്ഞില്ല.

23. Yosephu Avarodu Samsaarichathu Dhvibhaashimukhaantharam Aayirunnathukondu Avan Ithu Grahichu Ennu Avar Arinjilla.

23. They did not realize that Joseph could understand them, since he was using an interpreter.

24. അവൻ അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കൽ വന്നു അവരോടു സംസാരിച്ചു അവരുടെ കൂട്ടത്തിൽ നിന്നു ശിമെയോനെ പിടിച്ചു അവർ കാൺകെ ബന്ധിച്ചു.

24. Avan Avare Vittu Maarippoyi Karanju; Pinne Avarude Adukkal Vannu Avarodu Samsaarichu Avarude Koottaththil Ninnu Shimeyone Pidichu Avar Kaanke Bandhichu.

24. He turned away from them and began to weep, but then turned back and spoke to them again. He had Simeon taken from them and bound before their eyes.

25. അവരുടെ ചാക്കിൽ ധാന്യം നിറെപ്പാനും അവരുടെ ദ്രവ്യം അവനവന്റെ ചാക്കിൽ തിരികെ വെപ്പാനും വഴിക്കു വേണ്ടിയ ആഹാരം അവർക്കും കൊടുപ്പാനും യോസേഫ് കല്പിച്ചു; അങ്ങനെ തന്നേ അവർക്കും ചെയ്തുകൊടുത്തു.

25. Avarude Chaakkil Dhaanyam Nireppaanum Avarude Dhravyam Avanavante Chaakkil Thirike Veppaanum Vazhikku Vendiya Aahaaram Avarkkum Koduppaanum Yosephu Kalpichu; Angane Thanne Avarkkum Cheythukoduththu.

25. Joseph gave orders to fill their bags with grain, to put each man's silver back in his sack, and to give them provisions for their journey. After this was done for them,

26. അവർ ധാന്യം കഴുതപ്പുറത്തു കയറ്റി അവിടെനിന്നു പുറപ്പെട്ടു.

26. Avar Dhaanyam Kazhuthappuraththu Kayatti Avideninnu Purappettu.

26. they loaded their grain on their donkeys and left.

27. വഴിയമ്പലത്തിൽവെച്ചു അവരിൽ ഒരുത്തൻ കഴുതെക്കു തീൻ കൊടുപ്പാൻ ചാകൂ അഴിച്ചപ്പോൾ തന്റെ ദ്രവ്യം ചാക്കിന്റെ വായ്ക്കൽ ഇരിക്കുന്നതു കണ്ടു,

27. Vazhiyampalaththilvechu Avaril Oruththan Kazhuthekku Theen Koduppaan Chaakoo Azhichappol Thante Dhravyam Chaakkinte Vaaykkal Irikkunnathu Kandu,

27. At the place where they stopped for the night one of them opened his sack to get feed for his donkey, and he saw his silver in the mouth of his sack.

28. തന്റെ സഹോദരന്മാരോടു: എന്റെ ദ്രവ്യം എനിക്കു തിരികെ കിട്ടി അതു ഇതാ, എന്റെ ചാക്കിൽ ഇരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ അവരുടെ ഉള്ളം തളർന്നു, അവർ വിറെച്ചു: ദൈവം നമ്മോടു ഈ ചെയ്തതു എന്തെന്നു തമ്മിൽ തമ്മിൽ പറഞ്ഞു.

28. Thante Sahodharanmaarodu: Ente Dhravyam Enikku Thirike Kitti Athu Ithaa, Ente Chaakkil Irikkunnu Ennu Paranju. Appol Avarude Ullam Thalarnnu, Avar Virechu: Dhaivam Nammodu Ee Cheythathu Enthennu Thammil Thammil Paranju.

28. "My silver has been returned," he said to his brothers. "Here it is in my sack." Their hearts sank and they turned to each other trembling and said, "What is this that God has done to us?"

29. അവർ കനാൻ ദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തിയാറെ, തങ്ങൾക്കു സംഭവിച്ചതു ഒക്കെയും അവനോടു അറിയിച്ചു പറഞ്ഞതു:

29. Avar Kanaan Dheshaththu Thangalude Appanaaya Yaakkobinte Adukkal Eththiyaare, Thangalkku Sambhavichathu Okkeyum Avanodu Ariyichu Paranjathu:

29. When they came to their father Jacob in the land of Canaan, they told him all that had happened to them. They said,

30. ദേശത്തിലെ അധിപതിയായവൻ ഞങ്ങൾ ദേശത്തെ ഒറ്റുനോക്കുന്നവർ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു.

30. Dheshaththile Adhipathiyaayavan Njangal Dheshaththe Ottunokkunnavar Ennu Vichaarichu Njangalodu Kadinamaayi Samsaarichu.

30. "The man who is lord over the land spoke harshly to us and treated us as though we were spying on the land.

31. ഞങ്ങൾ അവനോടു: ഞങ്ങൾ പരാമാർത്ഥികളാകുന്നു, ഞങ്ങൾ ഒറ്റുകാരല്ല.

31. Njangal Avanodu: Njangal Paraamaarththikalaakunnu, Njangal Ottukaaralla.

31. But we said to him, 'We are honest men; we are not spies.

32. ഞങ്ങൾ ഒരു അപ്പന്റെ മക്കൾ; പന്ത്രണ്ടു സഹോരന്മാരാകുന്നു; ഒരുത്തൻ ഇപ്പോൾ ഇല്ല; ഇളയവൻ കനാൻ ദേശത്തു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു എന്നു പറഞ്ഞു.

32. Njangal Oru Appante Makkal; Panthrandu Sahoranmaaraakunnu; Oruththan Ippol Illa; Ilayavan Kanaan Dheshaththu Njangalude Appante Adukkal Undu Ennu Paranju.

32. We were twelve brothers, sons of one father. One is no more, and the youngest is now with our father in Canaan.'

33. അതിന്നു ദേശത്തിലെ അധിപതിയായവൻ ഞങ്ങളോടു പറഞ്ഞതു: നിങ്ങൾ പരമാർത്ഥികൾ എന്നു ഞാൻ ഇതിനാൽ അറിയും: നിങ്ങളുടെ ഒരു സഹോദരനെ എന്റെ അടുക്കൽ വിട്ടേച്ചു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം വാങ്ങി കൊണ്ടുപോകുവിൻ .

33. Athinnu Dheshaththile Adhipathiyaayavan Njangalodu Paranjathu: Ningal Paramaarththikal Ennu Njaan Ithinaal Ariyum: Ningalude Oru Sahodharane Ente Adukkal Vittechu Ningalude Veedukalile Buddhimuttinnu Dhaanyam Vaangi Kondupokuvin .

33. "Then the man who is lord over the land said to us, 'This is how I will know whether you are honest men: Leave one of your brothers here with me, and take food for your starving households and go.

34. നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ ; അതിനാൽ നിങ്ങൾ ഒറ്റുകാരല്ല, പരമാർത്ഥികൾ തന്നേ എന്നു ഞാൻ അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങൾക്കു ഏല്പിച്ചുതരും; നിങ്ങൾക്കു ദേശത്തു വ്യാപാരവും ചെയ്യാം.

34. Ningalude Ilayasahodharane Ente Adukkal Konduvaruvin ; Athinaal Ningal Ottukaaralla, Paramaarththikal Thanne Ennu Njaan Ariyum; Ningalude Sahodharane Ningalkku Elpichutharum; Ningalkku Dheshaththu Vyaapaaravum Cheyyaam.

34. But bring your youngest brother to me so I will know that you are not spies but honest men. Then I will give your brother back to you, and you can trade in the land.'"

35. പിന്നെ അവർ ചാകൂ ഒഴിക്കുമ്പോൾ ഇതാ, ഔരോരുത്തന്റെ ചാക്കിൽ അവനവന്റെ പണക്കെട്ടു ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ടു കണ്ടാറെ ഭയപ്പെട്ടുപോയി.

35. Pinne Avar Chaakoo Ozhikkumpol Ithaa, Auroruththante Chaakkil Avanavante Panakkettu Irikkunnu; Avarum Avarude Appanum Panakkettu Kandaare Bhayappettupoyi.

35. As they were emptying their sacks, there in each man's sack was his pouch of silver! When they and their father saw the money pouches, they were frightened.

36. അവരുടെ അപ്പനായ യാക്കോബ് അവരോടു: നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്കു പ്രതിക്കുലം തന്നേ എന്നു പറഞ്ഞു.

36. Avarude Appanaaya Yaakkobu Avarodu: Ningal Enne Makkalillaaththavanaakkunnu; Yosephu Illa, Shimeyon Illa; Benyaameeneyum Ningal Kondupokum; Sakalavum Enikku Prathikkulam Thanne Ennu Paranju.

36. Their father Jacob said to them, "You have deprived me of my children. Joseph is no more and Simeon is no more, and now you want to take Benjamin. Everything is against me!"

37. അതിന്നു രൂബേൻ അപ്പനോടു: എന്റെ കയ്യിൽ അവനെ ഏല്പിക്ക; ഞാൻ അവനെ നിന്റെ അടുക്കൽ മടക്കി കൊണ്ടുവരും; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക എന്നു പറഞ്ഞു.

37. Athinnu Rooben Appanodu: Ente Kayyil Avane Elpikka; Njaan Avane Ninte Adukkal Madakki Konduvarum; Njaan Avane Ninte Adukkal Konduvaraaththapaksham Ente Randu Puthranmaare Konnukalaka Ennu Paranju.

37. Then Reuben said to his father, "You may put both of my sons to death if I do not bring him back to you. Entrust him to my care, and I will bring him back."

38. എന്നാൽ അവൻ : എന്റെ മകൻ നിങ്ങളോടുകൂടെ പോരികയില്ല; അവന്റെ ജ്യോഷ്ഠൻ മരിച്ചുപോയി, അവൻ ഒരുത്തനേ ശേഷിപ്പുള്ളു; നിങ്ങൾ പോകുന്ന വഴിയിൽ അവന്നു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറങ്ങുമാറാക്കും എന്നു പറഞ്ഞു.

38. Ennaal Avan : Ente Makan Ningalodukoode Porikayilla; Avante Jyoshdan Marichupoyi, Avan Oruththane Sheshippullu; Ningal Pokunna Vazhiyil Avannu Valla Aapaththum Vannaal Ningal Ente Naraye Dhuakhaththode Paathaalaththilekku Irangumaaraakkum Ennu Paranju.

38. But Jacob said, "My son will not go down there with you; his brother is dead and he is the only one left. If harm comes to him on the journey you are taking, you will bring my gray head down to the grave in sorrow."

Why do ads appear in this Website?

×