Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

ഉല്പത്തി: അദ്ധ്യായം 43

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. എന്നാൽ ക്ഷാമം ദേശത്തു കഠിനമായി തീർന്നു.

1. Ennaal Kshaamam Dheshaththu Kadinamaayi Theernnu.

1. Now the famine was still severe in the land.

2. അവർ മിസ്രയീമിൽനിന്നുകൊണ്ടുവന്ന ധാന്യം തിന്നു തീർന്നപ്പോൾ അവരുടെ അപ്പൻ അവരോടു: നിങ്ങൾ ഇനിയും പോയി കുറെ ആഹാരം കൊള്ളുവിൻ എന്നു പറഞ്ഞു.

2. Avar Misrayeemilninnukonduvanna Dhaanyam Thinnu Theernnappol Avarude Appan Avarodu: Ningal Iniyum Poyi Kure Aahaaram Kolluvin Ennu Paranju.

2. So when they had eaten all the grain they had brought from Egypt, their father said to them, "Go back and buy us a little more food."

3. അതിന്നു യെഹൂദാ അവനോടു പറഞ്ഞതു നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം തീർച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു.

3. Athinnu Yehoodhaa Avanodu Paranjathu Ningalude Sahodharan Ningalodukoode Illaathirunnaal Ningal Ente Mukham Kaanukayilla Ennu Addheham Theerchayaayi Njangalodu Paranjirikkunnu.

3. But Judah said to him, "The man warned us solemnly, 'You will not see my face again unless your brother is with you.'

4. നീ ഞങ്ങളുടെ സഹോദരനെ ഞങ്ങളുടെക്കുടെ അയച്ചാൽ ഞങ്ങൾ ചെന്നു ആഹാരം വാങ്ങി കൊണ്ടുവരാം;

4. Nee Njangalude Sahodharane Njangaludekkude Ayachaal Njangal Chennu Aahaaram Vaangi Konduvaraam;

4. If you will send our brother along with us, we will go down and buy food for you.

5. അയക്കാഞ്ഞാലോ ഞങ്ങൾ പോകയില്ല. നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ല എങ്കിൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു.

5. Ayakkaanjaalo Njangal Pokayilla. Ningalude Sahodharan Ningalodukoode Illa Enkil Ningal Ente Mukham Kaanukayilla Ennu Addheham Njangalodu Paranjirikkunnu.

5. But if you will not send him, we will not go down, because the man said to us, 'You will not see my face again unless your brother is with you.'"

6. നിങ്ങൾക്കു ഇനിയും ഒരു സഹോദരൻ ഉണ്ടെന്നു നിങ്ങൾ അദ്ദേഹത്തോടു പറഞ്ഞു എനിക്കു ഈ ദോഷം വരുത്തിയതു എന്തിന്നു എന്നു യിസ്രായേൽ പറഞ്ഞു.

6. Ningalkku Iniyum Oru Sahodharan Undennu Ningal Addhehaththodu Paranju Enikku Ee Dhosham Varuththiyathu Enthinnu Ennu Yisraayel Paranju.

6. Israel asked, "Why did you bring this trouble on me by telling the man you had another brother?"

7. അതിന്നു അവർ: നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുവോ? നിങ്ങൾക്കും ഇനിയും ഒരു സഹോദരൻ ഉണ്ടോ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും ഞങ്ങളുടെ വംശത്തെയും കുറിച്ചു താല്പര്യമായി ചോദിച്ചതു കൊണ്ടു ഞങ്ങൾ ഇതൊക്കെയും അറിയിക്കേണ്ടിവന്നു; നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിൻ എന്നു അദ്ദേഹം പറയുമെന്നു ഞങ്ങൾ അറിഞ്ഞിരുന്നുവോ എന്നു പറഞ്ഞു.

7. Athinnu Avar: Ningalude Appan Jeevichirikkunnuvo? Ningalkkum Iniyum Oru Sahodharan Undo Enningane Addheham Njangaleyum Njangalude Vamshaththeyum Kurichu Thaalparyamaayi Chodhichathu Kondu Njangal Ithokkeyum Ariyikkendivannu; Ningalude Sahodharane Ivide Koottikkonduvaruvin Ennu Addheham Parayumennu Njangal Arinjirunnuvo Ennu Paranju.

7. They replied, "The man questioned us closely about ourselves and our family. 'Is your father still living?' he asked us. 'Do you have another brother?' We simply answered his questions. How were we to know he would say, 'Bring your brother down here'?"

8. പിന്നെ യെഹൂദാ തന്റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞതു: ഞങ്ങളും നീയും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു ബാലനെ എന്നോടുകൂടെ അയക്കേണം; എന്നാൽ ഞങ്ങൾ പോകാം.

8. Pinne Yehoodhaa Thante Appanaaya Yisraayelinodu Paranjathu: Njangalum Neeyum Njangalude Kunjukuttikalum Marikkaathe Jeevichirikkendathinnu Baalane Ennodukoode Ayakkenam; Ennaal Njangal Pokaam.

8. Then Judah said to Israel his father, "Send the boy along with me and we will go at once, so that we and you and our children may live and not die.

9. ഞാൻ അവന്നു വേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്റെ കയ്യിൽനിന്നു ചോദിക്കേണം; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവന്നു അവനെ നിന്റെ മുമ്പിൽ നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം.

9. Njaan Avannu Vendi Uththaravaadhiyaayirikkaam; Nee Avane Ente Kayyilninnu Chodhikkenam; Njaan Avane Ninte Adukkal Konduvannu Avane Ninte Mumpil Nirththunnillenkil Njaan Sadhaakaalam Ninakku Kuttakkaaranaayikkollaam.

9. I myself will guarantee his safety; you can hold me personally responsible for him. If I do not bring him back to you and set him here before you, I will bear the blame before you all my life.

10. ഞങ്ങൾ താമസിച്ചിരുന്നില്ലെങ്കിൽ ഇപ്പോൾ രണ്ടുപ്രാവശ്യം പോയി വരുമായിരുന്നു.

10. Njangal Thaamasichirunnillenkil Ippol Randupraavashyam Poyi Varumaayirunnu.

10. As it is, if we had not delayed, we could have gone and returned twice."

11. അപ്പോൾ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞതു: അങ്ങനെയെങ്കിൽ ഇതു ചെയ്‍വിൻ : നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേൻ , സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങളെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിന്നു കാഴ്ചവെപ്പിൻ .

11. Appol Avarude Appanaaya Yisraayel Avarodu Paranjathu: Anganeyenkil Ithu Chey‍vin : Ningalude Paathrangalil Kure Sugandhappasha, Kure Then , Saampraani, Sanninaayakam, Bodanandi, Badhaamandi Enningale Dheshaththile Visheshavasthukkalil Chilathokkeyum Kondupoyi Addhehaththinnu Kaazhchaveppin .

11. Then their father Israel said to them, "If it must be, then do this: Put some of the best products of the land in your bags and take them down to the man as a gift-a little balm and a little honey, some spices and myrrh, some pistachio nuts and almonds.

12. ഇരട്ടിദ്രവ്യവും കയ്യിൽ എടുത്തുകൊൾവിൻ ; നിങ്ങളുടെ ചാക്കിന്റെ വായ്ക്കൽ മടങ്ങിവന്ന ദ്രവ്യവും കയ്യിൽ തിരികെ കൊണ്ടുപോകുവിൻ ; പക്ഷേ അതു കൈമറിച്ചലായിരിക്കും.

12. Irattidhravyavum Kayyil Eduththukolvin ; Ningalude Chaakkinte Vaaykkal Madangivanna Dhravyavum Kayyil Thirike Kondupokuvin ; Pakshe Athu Kaimarichalaayirikkum.

12. Take double the amount of silver with you, for you must return the silver that was put back into the mouths of your sacks. Perhaps it was a mistake.

13. നിങ്ങളുടെ സഹോദരനെയും കൂട്ടി പുറപ്പെട്ടു അദ്ദേഹത്തിന്റെ അടുക്കൽ വീണ്ടും ചെല്ലുവിൻ .

13. Ningalude Sahodharaneyum Kootti Purappettu Addhehaththinte Adukkal Veendum Chelluvin .

13. Take your brother also and go back to the man at once.

14. അവൻ നിങ്ങളുടെ മറ്റേ സഹോദരനെയും ബേന്യാമീനെയും നിങ്ങളോടുകൂടെ അയക്കേണ്ടതിന്നു സർവ്വശക്തിയുള്ള ദൈവം അവന്നു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാൽ ഞാൻ മക്കളില്ലാത്തവനാകേണമെങ്കിൽ ആകട്ടെ.

14. Avan Ningalude Matte Sahodharaneyum Benyaameeneyum Ningalodukoode Ayakkendathinnu Sarvvashakthiyulla Dhaivam Avannu Ningalodu Karuna Thonnikkatte; Ennaal Njaan Makkalillaaththavanaakenamenkil Aakatte.

14. And may God Almighty grant you mercy before the man so that he will let your other brother and Benjamin come back with you. As for me, if I am bereaved, I am bereaved."

15. അങ്ങനെ അവർ ആ കാഴ്ചയും ഇരട്ടിദ്രവ്യവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു മിസ്രയീമിൽ ചെന്നു യോസേഫീന്റെ മുമ്പിൽ നിന്നു.

15. Angane Avar Aa Kaazhchayum Irattidhravyavum Eduththu Benyaameeneyum Kootti Purappettu Misrayeemil Chennu Yosepheente Mumpil Ninnu.

15. So the men took the gifts and double the amount of silver, and Benjamin also. They hurried down to Egypt and presented themselves to Joseph.

16. അവരോടുകൂടെ ബെന്യാമീനെ കണ്ടപ്പോൾ അവൻ തന്റെ ഗൃഹ വിചാരകനോടു: നീ ഈ പുരുഷന്മാരെ വീട്ടിൽ കൂട്ടിക്കൊണ്ടു പോക; അവർ ഉച്ചെക്കു എന്നോടുകൂടെ ഭക്ഷണം കഴിക്കേണ്ടതാകയാൽ മൃഗത്തെ അറുത്തു ഒരുക്കിക്കൊൾക എന്നു കല്പിച്ചു.

16. Avarodukoode Benyaameene Kandappol Avan Thante Gruha Vichaarakanodu: Nee Ee Purushanmaare Veettil Koottikkondu Poka; Avar Uchekku Ennodukoode Bhakshanam Kazhikkendathaakayaal Mrugaththe Aruththu Orukkikkolka Ennu Kalpichu.

16. When Joseph saw Benjamin with them, he said to the steward of his house, "Take these men to my house, slaughter an animal and prepare dinner; they are to eat with me at noon."

17. യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു; അവരെ യോസേഫിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി.

17. Yosephu Kalpichathupole Avan Cheythu; Avare Yosephinte Veettil Koottikkondu Poyi.

17. The man did as Joseph told him and took the men to Joseph's house.

18. തങ്ങളെ യോസേഫിന്റെ വീട്ടിൽ കൊണ്ടുപോകയാൽ അവർ ഭയപ്പെട്ടു: ആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കിൽ മടങ്ങിവന്ന ദ്രവ്യം നിമിത്തം നമ്മെ പിടിച്ചു അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിന്നാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു.

18. Thangale Yosephinte Veettil Kondupokayaal Avar Bhayappettu: Aadhyaththe Praavashyam Nammude Chaakkil Madangivanna Dhravyam Nimiththam Namme Pidichu Adimakalaakki Nammude Kazhuthakaleyum Eduththukollendathinnaakunnu Namme Konduvannirikkunnathu Ennu Paranju.

18. Now the men were frightened when they were taken to his house. They thought, "We were brought here because of the silver that was put back into our sacks the first time. He wants to attack us and overpower us and seize us as slaves and take our donkeys."

19. അവർ യോസേഫിന്റെ ഗൃഹവിചാരകന്റെ അടുക്കൽ ചെന്നു, വീട്ടുവാതിൽക്കൽവെച്ചു അവനോടു സംസാരിച്ചു:

19. Avar Yosephinte Gruhavichaarakante Adukkal Chennu, Veettuvaathilkkalvechu Avanodu Samsaarichu:

19. So they went up to Joseph's steward and spoke to him at the entrance to the house.

20. യജമാനനേ, ആഹാരം കൊള്ളുവാൻ ഞങ്ങൾ മുമ്പെ വന്നിരുന്നു.

20. Yajamaanane, Aahaaram Kolluvaan Njangal Mumpe Vannirunnu.

20. "Please, sir," they said, "we came down here the first time to buy food.

21. ഞങ്ങൾ വഴിയമ്പലത്തിൽ ചെന്നു ചാകൂ അഴിച്ചപ്പോൾ ഔരോരുത്തന്റെ ദ്രവ്യം മുഴുവനും അവനവന്റെ ചാക്കിന്റെ വായ്ക്കൽ ഉണ്ടായിരുന്നു; അതു ഞങ്ങൾ വീണ്ടും കൊണ്ടുവന്നിരിക്കുന്നു.

21. Njangal Vazhiyampalaththil Chennu Chaakoo Azhichappol Auroruththante Dhravyam Muzhuvanum Avanavante Chaakkinte Vaaykkal Undaayirunnu; Athu Njangal Veendum Konduvannirikkunnu.

21. But at the place where we stopped for the night we opened our sacks and each of us found his silver-the exact weight-in the mouth of his sack. So we have brought it back with us.

22. ആഹാരം കൊള്ളുവാൻ വേറെ ദ്രവ്യവും ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ടു; ദ്രവ്യം ഞങ്ങളുടെ ചാക്കിൽ വെച്ചതു ആരെന്നു ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു പറഞ്ഞു.

22. Aahaaram Kolluvaan Vere Dhravyavum Njangal Konduvannittundu; Dhravyam Njangalude Chaakkil Vechathu Aarennu Njangalkku Arinjukoodaa Ennu Paranju.

22. We have also brought additional silver with us to buy food. We don't know who put our silver in our sacks."

23. അതിന്നു അവൻ : നിങ്ങൾക്കു സാമാധാനം; നിങ്ങൾ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നേ, നിങ്ങളുടെ ചാക്കിൽ നിങ്ങൾക്കു നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ ദ്രവ്യം എനിക്കു കിട്ടി എന്നു പറഞ്ഞു. ശിമെയോനെയും അവരുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു.

23. Athinnu Avan : Ningalkku Saamaadhaanam; Ningal Bhayappedendaa; Ningalude Dhaivam, Ningalude Appante Dhaivam Thanne, Ningalude Chaakkil Ningalkku Nikshepam Thannirikkunnu; Ningalude Dhravyam Enikku Kitti Ennu Paranju. Shimeyoneyum Avarude Adukkal Puraththu Konduvannu.

23. "It's all right," he said. "Don't be afraid. Your God, the God of your father, has given you treasure in your sacks; I received your silver." Then he brought Simeon out to them.

24. പിന്നെ അവൻ അവരെ യോസേഫിന്റെ വീട്ടിന്നകത്തു കെണ്ടുപോയി; അവർക്കും വെള്ളം കൊടുത്തു, അവർ കാലുകളെ കഴുകി; അവരുടെ കഴുതകൾക്കു അവൻ തീൻ കൊടുത്തു.

24. Pinne Avan Avare Yosephinte Veettinnakaththu Kendupoyi; Avarkkum Vellam Koduththu, Avar Kaalukale Kazhuki; Avarude Kazhuthakalkku Avan Theen Koduththu.

24. The steward took the men into Joseph's house, gave them water to wash their feet and provided fodder for their donkeys.

25. ഉച്ചെക്കു യോസേഫ് വരുമ്പോഴേക്കു അവർ കാഴ്ച ഒരുക്കിവെച്ചു; തങ്ങൾക്കു ഭക്ഷണം അവിടെ എന്നു അവർ കേട്ടിരുന്നു.

25. Uchekku Yosephu Varumpozhekku Avar Kaazhcha Orukkivechu; Thangalkku Bhakshanam Avide Ennu Avar Kettirunnu.

25. They prepared their gifts for Joseph's arrival at noon, because they had heard that they were to eat there.

26. യോസേഫ് വീട്ടിൽവന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പാകെ വെച്ചു അവനെ സാഷ്ടാംഗം നമസ്കരിച്ചു.

26. Yosephu Veettilvannappol Avar Kaivashamulla Kaazhcha Akaththukondu Chennu Avante Mumpaake Vechu Avane Saashdaamgam Namaskarichu.

26. When Joseph came home, they presented to him the gifts they had brought into the house, and they bowed down before him to the ground.

27. അവൻ അവരോടു കുശലപ്രശ്നം ചെയ്തു: നിങ്ങൾ പറഞ്ഞ വൃദ്ധൻ , നിങ്ങളുടെ അപ്പൻ സൗഖ്യമായിരിക്കുന്നുവോ? അവൻ ജീവനോടിരിക്കുന്നുവോ എന്നു ചോദിച്ചു.

27. Avan Avarodu Kushalaprashnam Cheythu: Ningal Paranja Vruddhan , Ningalude Appan Saukhyamaayirikkunnuvo? Avan Jeevanodirikkunnuvo Ennu Chodhichu.

27. He asked them how they were, and then he said, "How is your aged father you told me about? Is he still living?"

28. അതിന്നു അവർ: ഞങ്ങളുടെ അപ്പനായ നിന്റെ അടിയാന്നു സുഖം തന്നേ; അവൻ ജീവനോടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു.

28. Athinnu Avar: Njangalude Appanaaya Ninte Adiyaannu Sukham Thanne; Avan Jeevanodirikkunnu Ennu Uththaram Paranju Kuninju Namaskarichu.

28. They replied, "Your servant our father is still alive and well." And they bowed low to pay him honor.

29. പിന്നെ അവൻ തല ഉയർത്തി, തന്റെ അമ്മയുടെ മകനും തന്റെ അനുജനുമായ ബെന്യാമീനെ കണ്ടു: നിങ്ങൾ എന്നോടു പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവൻ എന്നു ചോദിച്ചു: ദൈവം നിനക്കു കൃപനല്കട്ടെ മകനേ എന്നു പറഞ്ഞു.

29. Pinne Avan Thala Uyarththi, Thante Ammayude Makanum Thante Anujanumaaya Benyaameene Kandu: Ningal Ennodu Paranja Ningalude Ilayasahodharano Ivan Ennu Chodhichu: Dhaivam Ninakku Krupanalkatte Makane Ennu Paranju.

29. As he looked about and saw his brother Benjamin, his own mother's son, he asked, "Is this your youngest brother, the one you told me about?" And he said, "God be gracious to you, my son."

30. അനുജനെ കണ്ടിട്ടു യോസേഫിന്റെ മനസ്സു ഇരുകിയതുകൊണ്ടു അവൻ കരയേണ്ടതിന്നു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ചു, അറയിൽചെന്നു അവിടെവെച്ചു കരഞ്ഞു.

30. Anujane Kandittu Yosephinte Manassu Irukiyathukondu Avan Karayendathinnu Baddhappettu Sthalam Anveshichu, Arayilchennu Avidevechu Karanju.

30. Deeply moved at the sight of his brother, Joseph hurried out and looked for a place to weep. He went into his private room and wept there.

31. പിന്നെ അവൻ മുഖം കഴുകി പുറത്തു വന്നു തന്നെത്താൻ അടക്കി: ഭക്ഷണം കൊണ്ടുവരുവിൻ എന്നു കല്പിച്ചു.

31. Pinne Avan Mukham Kazhuki Puraththu Vannu Thanneththaan Adakki: Bhakshanam Konduvaruvin Ennu Kalpichu.

31. After he had washed his face, he came out and, controlling himself, said, "Serve the food."

32. അവർ അവന്നു പ്രത്യേകവും അവർക്കും പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യർക്കും പ്രത്യേകവും കൊണ്ടുവന്നു വെച്ചു; മിസ്രയീമ്യർ എബ്രായരോടു കൂടെ ഭക്ഷണം കഴിക്കയില്ല; അതു മിസ്രയീമ്യർക്കും വെറുപ്പു ആകുന്നു.

32. Avar Avannu Prathyekavum Avarkkum Prathyekavum, Avanodukoode Bhakshikkunna Misrayeemyarkkum Prathyekavum Konduvannu Vechu; Misrayeemyar Ebraayarodu Koode Bhakshanam Kazhikkayilla; Athu Misrayeemyarkkum Veruppu Aakunnu.

32. They served him by himself, the brothers by themselves, and the Egyptians who ate with him by themselves, because Egyptians could not eat with Hebrews, for that is detestable to Egyptians.

33. മൂത്തവൻ മുതൽ ഇളയവൻ വരെ പ്രായത്തിന്നൊത്തവണ്ണം അവരെ അവന്റെ മുമ്പാകെ ഇരുത്തി; അവർ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു.

33. Mooththavan Muthal Ilayavan Vare Praayaththinnoththavannam Avare Avante Mumpaake Iruththi; Avar Anyonyam Nokki Aashcharyappettu.

33. The men had been seated before him in the order of their ages, from the firstborn to the youngest; and they looked at each other in astonishment.

34. അവൻ തന്റെ മുമ്പിൽനിന്നു അവർക്കും ഔഹരികൊടുത്തയച്ചു; ബെന്യാമീന്റെ ഔഹരി മറ്റവരുടെ ഔഹരിയുടെ അഞ്ചിരട്ടിയായിരുന്നു; അവർ പാനംചെയ്തു അവനോടുകൂടെ ആഹ്ളാദിച്ചു.

34. Avan Thante Mumpilninnu Avarkkum Auharikoduththayachu; Benyaameente Auhari Mattavarude Auhariyude Anchirattiyaayirunnu; Avar Paanamcheythu Avanodukoode Aahlaadhichu.

34. When portions were served to them from Joseph's table, Benjamin's portion was five times as much as anyone else's. So they feasted and drank freely with him.

Why do ads appear in this Website?

×