1. അനന്തരം യിസ്രായേൽ തനിക്കുള്ള സകലവുമായി യാത്ര പുറപ്പെട്ടു ബേർ-ശേബയിൽ എത്തി തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിന്നു യാഗം കഴിച്ചു. 1. Anantharam Yisraayel Thanikkulla Sakalavumaayi Yaathra Purappettu Ber-shebayil Eththi Thante Pithaavaaya Yishaakkinte Dhaivaththinnu Yaagam Kazhichu. 1. So Israel set out with all that was his, and when he reached Beersheba, he offered sacrifices to the God of his father Isaac. 2. ദൈവം യിസ്രായേലിനോടു രാത്രി ദർശനങ്ങളിൽ: യാക്കോബേ, യാക്കോബേ എന്നു വിളിച്ചതിന്നു ഞാൻ ഇതാ എന്നു അവൻ പറഞ്ഞു. 2. Dhaivam Yisraayelinodu Raathri Dharshanangalil: Yaakkobe, Yaakkobe Ennu Vilichathinnu Njaan Ithaa Ennu Avan Paranju. 2. And God spoke to Israel in a vision at night and said, "Jacob! Jacob!Here I am," he replied. 3. അപ്പോൾ അവൻ : ഞാൻ ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നേ; മിസ്രയീമിലേക്കു പോകുവാൻ ഭയപ്പെടേണ്ടാ; അവിടെ ഞാൻ നിന്നെ വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു. 3. Appol Avan : Njaan Dhaivam Aakunnu; Ninte Pithaavinte Dhaivam Thanne; Misrayeemilekku Pokuvaan Bhayappedendaa; Avide Njaan Ninne Valiya Jaathiyaakkum Ennu Arulicheythu. 3. "I am God, the God of your father," he said. "Do not be afraid to go down to Egypt, for I will make you into a great nation there. 4. ഞാൻ നിന്നോടുകൂടെ മിസ്രയീമിലേക്കു പോരും; ഞാൻ നിന്നെ മടക്കി വരുത്തും; യോസേഫ് സ്വന്തകൈകൊണ്ടു നിന്റെ കണ്ണു അടെക്കും എന്നും അരുളിച്ചെയ്തു. 4. Njaan Ninnodukoode Misrayeemilekku Porum; Njaan Ninne Madakki Varuththum; Yosephu Svanthakaikondu Ninte Kannu Adekkum Ennum Arulicheythu. 4. I will go down to Egypt with you, and I will surely bring you back again. And Joseph's own hand will close your eyes." 5. പിന്നെ യാക്കോബ് ബേർ-ശേബയിൽനിന്നു പുറപ്പെട്ടു; യിസ്രായേലിന്റെ പുത്രന്മാർ അപ്പനായ യാക്കോബിനെ കയറ്റുവാൻ ഫറവോൻ അയച്ച രഥങ്ങളിൽ അവനെയും തങ്ങളുടെ മക്കളെയും ഭാര്യമാരെയും കയറ്റി കൊണ്ടുപോയി. 5. Pinne Yaakkobu Ber-shebayilninnu Purappettu; Yisraayelinte Puthranmaar Appanaaya Yaakkobine Kayattuvaan Pharavon Ayacha Rathangalil Avaneyum Thangalude Makkaleyum Bhaaryamaareyum Kayatti Kondupoyi. 5. Then Jacob left Beersheba, and Israel's sons took their father Jacob and their children and their wives in the carts that Pharaoh had sent to transport him. 6. തങ്ങളുടെ ആടുമാടുകളെയും കനാൻ ദേശത്തുവെച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം മിസ്രയീമിൽ എത്തി. 6. Thangalude Aadumaadukaleyum Kanaan Dheshaththuvechu Sampaadhicha Sampaththukaleyum Kondupoyi; Angane Yaakkobum Santhathikalumellaam Misrayeemil Eththi. 6. They also took with them their livestock and the possessions they had acquired in Canaan, and Jacob and all his offspring went to Egypt. 7. അവൻ തന്റെ പുത്രിപുത്രന്മാരെയും പൗത്രിപൗത്രന്മാരെയും തന്റെ സന്തതികളെയൊക്കെയും കൂട്ടി മിസ്രയീമിലേക്കു കൊണ്ടുപോയി. 7. Avan Thante Puthriputhranmaareyum Pauthripauthranmaareyum Thante Santhathikaleyokkeyum Kootti Misrayeemilekku Kondupoyi. 7. He took with him to Egypt his sons and grandsons and his daughters and granddaughters-all his offspring. 8. മിസ്രയീമിൽ വന്ന യിസ്രായേൽമക്കളുടെ പേരുകൾ ആവിതു: യാക്കോബും അവന്റെ പുത്രന്മാരും; യാക്കോബിന്റെ ആദ്യജാതനായ രൂബേൻ . 8. Misrayeemil Vanna Yisraayelmakkalude Perukal Aavithu: Yaakkobum Avante Puthranmaarum; Yaakkobinte Aadhyajaathanaaya Rooben . 8. These are the names of the sons of Israel (Jacob and his descendants) who went to Egypt: Reuben the firstborn of Jacob. 9. രൂബേന്റെ പുത്രന്മാർ ഹാനോക്, ഫല്ലൂ, ഹെസ്രോൻ , കർമ്മി. 9. Roobente Puthranmaar Haanoku, Phalloo, Hesron , Karmmi. 9. The sons of Reuben: Hanoch, Pallu, Hezron and Carmi. 10. ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ , ഔഹദ്, യാഖീൻ , സോഹർ, കനാന്യക്കാരത്തിയുടെ മകനായ ശൗൽ. 10. Shimeyonte Puthranmaar: Yemoovel, Yaameen , Auhadhu, Yaakheen , Sohar, Kanaanyakkaaraththiyude Makanaaya Shaul. 10. The sons of Simeon: Jemuel, Jamin, Ohad, Jakin, Zohar and Shaul the son of a Canaanite woman. 11. ലേവിയുടെ പുത്രന്മാർ: ഗേർശോൻ , കഹാത്ത്, മെരാരി. 11. Leviyude Puthranmaar: Gershon , Kahaaththu, Meraari. 11. The sons of Levi: Gershon, Kohath and Merari. 12. യെഹൂദയുടെ പുത്രന്മാർ: ഏർ, ഔനാൻ , ശേലാ, പേരെസ്, സേരഹ്; എന്നാൽ ഏർ ഔനാൻ എന്നിവർ കനാൻ ദേശത്തുവെച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാർ: 12. Yehoodhayude Puthranmaar: Er, Aunaan , Shelaa, Peresu, Serahu; Ennaal Er Aunaan Ennivar Kanaan Dheshaththuvechu Marichupoyi. Peresinte Puthranmaar: 12. The sons of Judah: Er, Onan, Shelah, Perez and Zerah (but Er and Onan had died in the land of Canaan). The sons of Perez: Hezron and Hamul. 13. ഹെസ്രോൻ , ഹാമൂൽ. യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പുവ്വാ, യോബ്, ശിമ്രോൻ . 13. Hesron , Haamool. Yissaakhaarinte Puthranmaar: Tholaa, Puvvaa, Yobu, Shimron . 13. The sons of Issachar: Tola, Puah, Jashub and Shimron. 14. സെബൂലൂന്റെ പുത്രന്മാർ: സേരെദ്, ഏലോൻ , യഹ്ളെയേൽ. 14. Sebooloonte Puthranmaar: Seredhu, Elon , Yahleyel. 14. The sons of Zebulun: Sered, Elon and Jahleel. 15. ഇവർ ലേയയുടെ പുത്രന്മാർ; അവൾ അവരെയും യാക്കോബിന്റെ മകളായ ദീനയെയും അവന്നു പദ്ദൻ --അരാമിൽവെച്ചു പ്രസവിച്ചു; അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം കൂടെ മുപ്പത്തുമൂന്നു പേർ ആയിരുന്നു. 15. Ivar Leyayude Puthranmaar; Aval Avareyum Yaakkobinte Makalaaya Dheenayeyum Avannu Paddhan --araamilvechu Prasavichu; Avante Puthranmaarum Puthrimaarum Ellaam Koode Muppaththumoonnu Per Aayirunnu. 15. These were the sons Leah bore to Jacob in Paddan Aram, besides his daughter Dinah. These sons and daughters of his were thirty-three in all. 16. ഗാദിന്റെ പുത്രന്മാർ: സിഫ്യോൻ , ഹഗ്ഗീ, ശൂനീ, എസ്ബോൻ , ഏരി, അരോദീ, അരേലീ. 16. Gaadhinte Puthranmaar: Siphyon , Haggee, Shoonee, Esbon , Eri, Arodhee, Arelee. 16. The sons of Gad: Zephon, Haggi, Shuni, Ezbon, Eri, Arodi and Areli. 17. ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയാവിന്റെ പുത്രന്മാർ: 17. Aasherinte Puthranmaar: Yimnaa, Yishvaa, Yishvee, Bereeyaa; Ivarude Sahodhari Serahu. Bereeyaavinte Puthranmaar: 17. The sons of Asher: Imnah, Ishvah, Ishvi and Beriah. Their sister was Serah. The sons of Beriah: Heber and Malkiel. 18. ഹേബെർ, മൽക്കീയേൽ. ഇവർ ലാബാൻ തന്റെ മകളായ ലേയെക്കു കൊടുത്ത സില്പയുടെ പുത്രന്മാർ; അവൾ യാക്കോബിന്നു ഈ പതിനാറു പേരെ പ്രസവിച്ചു. 18. Heber, Malkkeeyel. Ivar Laabaan Thante Makalaaya Leyekku Koduththa Silpayude Puthranmaar; Aval Yaakkobinnu Ee Pathinaaru Pere Prasavichu. 18. These were the children born to Jacob by Zilpah, whom Laban had given to his daughter Leah-sixteen in all. 19. യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ പുത്രന്മാർ: 19. Yaakkobinte Bhaaryayaaya Raahelinte Puthranmaar: 19. The sons of Jacob's wife Rachel: Joseph and Benjamin. 20. യോസേഫ്, ബെന്യാമീൻ . യോസേഫിന്നു മിസ്രയീംദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഔനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവന്നു പ്രസവിച്ചു. 20. Yosephu, Benyaameen . Yosephinnu Misrayeemdheshaththu Manasheyum Ephrayeemum Janichu; Avare Aunile Purohithanaaya Poththipherayude Makalaaya Aasnaththu Avannu Prasavichu. 20. In Egypt, Manasseh and Ephraim were born to Joseph by Asenath daughter of Potiphera, priest of On. 21. ബെന്യാമിന്റെ പുത്രന്മാർ: ബേല, ബേഖെർ, അശ്ബെൽ, ഗേരാ, നാമാൻ , ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്. 21. Benyaaminte Puthranmaar: Bela, Bekher, Ashbel, Geraa, Naamaan , Ehee, Roshu, Muppeem, Huppeem, Aaredhu. 21. The sons of Benjamin: Bela, Beker, Ashbel, Gera, Naaman, Ehi, Rosh, Muppim, Huppim and Ard. 22. ഇവർ റാഹേൽ യാക്കോബിന്നു പ്രസവിച്ച പുത്രന്മാർ; എല്ലാംകൂടെ പതിന്നാലു പേർ. 22. Ivar Raahel Yaakkobinnu Prasavicha Puthranmaar; Ellaamkoode Pathinnaalu Per. 22. These were the sons of Rachel who were born to Jacob-fourteen in all. 23. , ദാന്റെ പുത്രന്മാർ ഹൂശീം. നഫ്താലിയുടെ പുത്രന്മാർ: യഹസേൽ, ഗൂനീ, യേസെർ, ശില്ലോ. 23. , Dhaante Puthranmaar Hoosheem. Naphthaaliyude Puthranmaar: Yahasel, Goonee, Yeser, Shillo. 23. The son of Dan: Hushim. 24. ഇവർ ലാബാൻ തന്റെ മകളായ റാഹേലിന്നു കൊടുത്ത ബിൽഹയുടെ പുത്രന്മാർ; അവൾ യാക്കോബിന്നു ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴുപേർ. 24. Ivar Laabaan Thante Makalaaya Raahelinnu Koduththa Bilhayude Puthranmaar; Aval Yaakkobinnu Ivare Prasavichu; Ellaamkoode Ezhuper. 24. The sons of Naphtali: Jahziel, Guni, Jezer and Shillem. 25. യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവന്റെ കടിപ്രദേശത്തുനിന്നു ജനിച്ചവരായി അവനോടുകൂടെ മിസ്രയീമിൽ വന്നവർ ആകെ അറുപത്താറു പേർ. 25. Yaakkobinte Puthranmaarude Bhaaryamaare Koodaathe Avante Kadipradheshaththuninnu Janichavaraayi Avanodukoode Misrayeemil Vannavar Aake Arupaththaaru Per. 25. These were the sons born to Jacob by Bilhah, whom Laban had given to his daughter Rachel-seven in all. 26. യോസേഫിന്നു മിസ്രയീമിൽവെച്ചു ജനിച്ച പുത്രന്മാർ രണ്ടുപേർ; മിസ്രയീമിൽ വന്നരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേർ. 26. Yosephinnu Misrayeemilvechu Janicha Puthranmaar Randuper; Misrayeemil Vannaraaya Yaakkobinte Kudumbam Aake Ezhupathu Per. 26. All those who went to Egypt with Jacob-those who were his direct descendants, not counting his sons' wives-numbered sixty-six persons. 27. എന്നാൽ ഗോശെനിലേക്കു യോസേഫ് തനിക്കു വഴി കാണിക്കേണ്ടതിന്നു അവൻ യെഹൂദയെ അവന്റെ അടുക്കൽ മുമ്പിട്ടു അയച്ചു; ഇങ്ങനെ അവർ ഗോശെൻ ദേശത്തു എത്തി. 27. Ennaal Goshenilekku Yosephu Thanikku Vazhi Kaanikkendathinnu Avan Yehoodhaye Avante Adukkal Mumpittu Ayachu; Ingane Avar Goshen Dheshaththu Eththi. 27. With the two sons who had been born to Joseph in Egypt, the members of Jacob's family, which went to Egypt, were seventy in all. 28. യോസേഫ് രഥം കെട്ടിച്ചു അപ്പനായ യിസ്രായേലിനെ എതിരേല്പാൻ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു ഏറെനേരം കരഞ്ഞു. 28. Yosephu Ratham Kettichu Appanaaya Yisraayeline Ethirelpaan Goshenilekku Poyi, Avane Kandappol Kettippidichu Ereneram Karanju. 28. Now Jacob sent Judah ahead of him to Joseph to get directions to Goshen. When they arrived in the region of Goshen, 29. യിസ്രായെൽ യോസേഫിനോടു: നീ ജീവനോടിരിക്കുന്നു എന്നു ഞാൻ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ടു ഞാൻ ഇപ്പോൾ തന്നേ മരിച്ചാലും വേണ്ടതില്ല എന്നു പറഞ്ഞു. 29. Yisraayel Yosephinodu: Nee Jeevanodirikkunnu Ennu Njaan Ninte Mukham Kandarinjathukondu Njaan Ippol Thanne Marichaalum Vendathilla Ennu Paranju. 29. Joseph had his chariot made ready and went to Goshen to meet his father Israel. As soon as Joseph appeared before him, he threw his arms around his father and wept for a long time. 30. പിന്നെ യോസേഫ് സഹോദരന്മാരോടും അപ്പന്റെ കുടുംബത്തോടും പറഞ്ഞതു: ഞാൻ ചെന്നു ഫറവോനോടു: കനാൻ ദേശത്തുനിന്നു എന്റെ സഹോദരന്മാരും അപ്പന്റെ കുടുംബവും എന്റെ അടുക്കൽ വന്നിരിക്കുന്നു എന്നു അറിയിക്കും. 30. Pinne Yosephu Sahodharanmaarodum Appante Kudumbaththodum Paranjathu: Njaan Chennu Pharavonodu: Kanaan Dheshaththuninnu Ente Sahodharanmaarum Appante Kudumbavum Ente Adukkal Vannirikkunnu Ennu Ariyikkum. 30. Israel said to Joseph, "Now I am ready to die, since I have seen for myself that you are still alive." 31. അവർ ഇടയന്മാർ ആകുന്നു; കന്നുകാലികളെ മേയക്കുന്നതു അവരുടെ തൊഴിൽ; അവർ തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങൾക്കുള്ളതൊക്കെയും കൊണ്ടുവന്നിട്ടുണ്ടു എന്നു അവനോടു പറയും. 31. Avar Idayanmaar Aakunnu; Kannukaalikale Meyakkunnathu Avarude Thozhil; Avar Thangalude Aadukaleyum Kannukaalikaleyum Thangalkkullathokkeyum Konduvannittundu Ennu Avanodu Parayum. 31. Then Joseph said to his brothers and to his father's household, "I will go up and speak to Pharaoh and will say to him, 'My brothers and my father's household, who were living in the land of Canaan, have come to me. 32. അതുകൊണ്ടു ഫറവോൻ നിങ്ങളെ വിളിച്ചു: നിങ്ങളുടെ തൊഴിൽ എന്തു എന്നു ചോദിക്കുമ്പോൾ: 32. Athukondu Pharavon Ningale Vilichu: Ningalude Thozhil Enthu Ennu Chodhikkumpol: 32. The men are shepherds; they tend livestock, and they have brought along their flocks and herds and everything they own.' 33. അടിയങ്ങൾ ബാല്യംമുതൽ ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാരാകുന്നു എന്നു പറവിൻ ; എന്നാൽ നിങ്ങൾക്കു ഗോശെനിൽ പാർപ്പാൻ സംഗതിയാകും; ഇടയന്മാരെല്ലാം മിസ്രയീമ്യർക്കും വെറുപ്പല്ലോ. 33. Adiyangal Baalyammuthal Innuvareyum, Njangalum Njangalude Pithaakkanmaarum Gopaalakanmaaraakunnu Ennu Paravin ; Ennaal Ningalkku Goshenil Paarppaan Samgathiyaakum; Idayanmaarellaam Misrayeemyarkkum Veruppallo. 33. When Pharaoh calls you in and asks, 'What is your occupation?' 34. you should answer, 'Your servants have tended livestock from our boyhood on, just as our fathers did.' Then you will be allowed to settle in the region of Goshen, for all shepherds are detestable to the Egyptians." |