1. അങ്ങനെ യോസേഫ് ചെന്നു: എന്റെ അപ്പനും സഹോദരന്മാരും അവരുടെ ആടുകളും കന്നുകാലികളും അവർക്കുംള്ളതൊക്കെയും കനാൻ ദേശത്തുനിന്നു വന്നു; ഗോശെൻ ദേശത്തു ഇരിക്കുന്നു എന്നു ഫറവോനെ ബോധിപ്പിച്ചു. 1. Angane Yosephu Chennu: Ente Appanum Sahodharanmaarum Avarude Aadukalum Kannukaalikalum Avarkkumllathokkeyum Kanaan Dheshaththuninnu Vannu; Goshen Dheshaththu Irikkunnu Ennu Pharavone Bodhippichu. 1. Joseph went and told Pharaoh, "My father and brothers, with their flocks and herds and everything they own, have come from the land of Canaan and are now in Goshen." 2. പിന്നെ അവൻ തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ കൂട്ടിക്കൊണ്ടുചെന്നു ഫറവോന്റെ സന്നിധിയിൽ നിർത്തി. 2. Pinne Avan Thante Sahodharanmaaril Anchupere Koottikkonduchennu Pharavonte Sannidhiyil Nirththi. 2. He chose five of his brothers and presented them before Pharaoh. 3. അപ്പോൾ ഫറവോൻ അവന്റെ സഹോദരന്മാരോടു: നിങ്ങളുടെ തൊഴിൽ എന്തു എന്നു ചോദിച്ചതിന്നു അവർ ഫറവോനോടു: അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാരാകുന്നു എന്നു പറഞ്ഞു. 3. Appol Pharavon Avante Sahodharanmaarodu: Ningalude Thozhil Enthu Ennu Chodhichathinnu Avar Pharavonodu: Adiyangalum Adiyangalude Pithaakkanmaarum Idayanmaaraakunnu Ennu Paranju. 3. Pharaoh asked the brothers, "What is your occupation?Your servants are shepherds," they replied to Pharaoh, "just as our fathers were." 4. ദേശത്തു താമസിപ്പാൻ ഞങ്ങൾ വന്നിരിക്കുന്നു; കനാൻ ദേശത്തു ക്ഷാമം കഠിനമായിരിക്കയാൽ അടിയങ്ങളുടെ ആടുകൾക്കു മേച്ചലില്ല; അടിയങ്ങൾ ഗോശെൻ ദേശത്തു പാർത്തുകൊള്ളട്ടെ എന്നും അവർ ഫറവോനോടു പറഞ്ഞു. 4. Dheshaththu Thaamasippaan Njangal Vannirikkunnu; Kanaan Dheshaththu Kshaamam Kadinamaayirikkayaal Adiyangalude Aadukalkku Mechalilla; Adiyangal Goshen Dheshaththu Paarththukollatte Ennum Avar Pharavonodu Paranju. 4. They also said to him, "We have come to live here awhile, because the famine is severe in Canaan and your servants' flocks have no pasture. So now, please let your servants settle in Goshen." 5. ഫറവോൻ യോസേഫിനോടു: നിന്റെ അപ്പനും സഹോദരന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നുവല്ലോ. 5. Pharavon Yosephinodu: Ninte Appanum Sahodharanmaarum Ninte Adukkal Vannirikkunnuvallo. 5. Pharaoh said to Joseph, "Your father and your brothers have come to you, 6. മിസ്രയീംദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; ദേശത്തിലേക്കും നല്ലഭാഗത്തു നിന്റെ അപ്പനെയും സഹോദരന്മാരെയും പാർപ്പിക്ക; അവർ ഗോശെൻ ദേശത്തുതന്നേ പാർത്തുകൊള്ളട്ടെ. അവരിൽ പ്രാപ്തന്മാർ ഉണ്ടെന്നു നീ അറിയുന്നു എങ്കിൽ അവരെ എന്റെ ആടുമാടുകളുടെ മേൽ വിചാരകന്മാരാക്കി വെക്കുക എന്നു കല്പിച്ചു. 6. Misrayeemdhesham Ninte Mumpaake Irikkunnu; Dheshaththilekkum Nallabhaagaththu Ninte Appaneyum Sahodharanmaareyum Paarppikka; Avar Goshen Dheshaththuthanne Paarththukollatte. Avaril Praapthanmaar Undennu Nee Ariyunnu Enkil Avare Ente Aadumaadukalude Mel Vichaarakanmaaraakki Vekkuka Ennu Kalpichu. 6. and the land of Egypt is before you; settle your father and your brothers in the best part of the land. Let them live in Goshen. And if you know of any among them with special ability, put them in charge of my own livestock." 7. യേസേഫ് തന്റെ അപ്പനായ യാക്കോബിനെയും അകത്തു കൊണ്ടുചെന്നു, അവനെ ഫറവോന്റെ സന്നിധിയിൽ നിർത്തി, 7. Yesephu Thante Appanaaya Yaakkobineyum Akaththu Konduchennu, Avane Pharavonte Sannidhiyil Nirththi, 7. Then Joseph brought his father Jacob in and presented him before Pharaoh. After Jacob blessed Pharaoh, 8. യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു. ഫറവോൻ യാക്കോബിനോടു: എത്ര വയസ്സായി എന്നു ചോദിച്ചു. 8. Yaakkobu Pharavone Anugrahichu. Pharavon Yaakkobinodu: Ethra Vayassaayi Ennu Chodhichu. 8. Pharaoh asked him, "How old are you?" 9. യാക്കോബ് ഫറവോനോടു: എന്റെ പരദേശപ്രയാണത്തിന്റെ കാലം നൂറ്റിമുപ്പതു സംവത്സരം ആയിരിക്കുന്നു. എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തീട്ടുമില്ല എന്നു പറഞ്ഞു. 9. Yaakkobu Pharavonodu: Ente Paradheshaprayaanaththinte Kaalam Noottimuppathu Samvathsaram Aayirikkunnu. Ente Aayushkaalam Churukkavum Kashdamullathum Athre; Ente Pithaakkanmaarude Paradheshaprayaanamaaya Aayushkaalaththolam Eththeettumilla Ennu Paranju. 9. And Jacob said to Pharaoh, "The years of my pilgrimage are a hundred and thirty. My years have been few and difficult, and they do not equal the years of the pilgrimage of my fathers." 10. യാക്കോബ് ഫറവോനെ പിന്നെയും അനുഗ്രഹിച്ചു ഫറവോന്റെ സന്നിധിയിൽനിന്നു പോയി. 10. Yaakkobu Pharavone Pinneyum Anugrahichu Pharavonte Sannidhiyilninnu Poyi. 10. Then Jacob blessed Pharaoh and went out from his presence. 11. അനന്തരം യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും കുടിപാർപ്പിച്ചു; ഫറവോൻ കല്പിച്ചതുപോലെ അവർക്കും മിസ്രയീംദേശത്തിലേക്കും നല്ല ഭാഗമായ രമെസേസ് ദേശത്തു അവകാശവും കൊടുത്തു. 11. Anantharam Yosephu Thante Appaneyum Sahodharanmaareyum Kudipaarppichu; Pharavon Kalpichathupole Avarkkum Misrayeemdheshaththilekkum Nalla Bhaagamaaya Ramesesu Dheshaththu Avakaashavum Koduththu. 11. So Joseph settled his father and his brothers in Egypt and gave them property in the best part of the land, the district of Rameses, as Pharaoh directed. 12. യോസെഫ് തന്റെ അപ്പനെയും സഹോദരന്മാരെയും അപ്പന്റെ കുടുംബത്തെ ഒക്കെയും കുഞ്ഞുകുട്ടികളുടെ എണ്ണത്തിന്നു ഒത്തവണ്ണം ആഹാരം കൊടുത്തു രക്ഷിച്ചു. 12. Yosephu Thante Appaneyum Sahodharanmaareyum Appante Kudumbaththe Okkeyum Kunjukuttikalude Ennaththinnu Oththavannam Aahaaram Koduththu Rakshichu. 12. Joseph also provided his father and his brothers and all his father's household with food, according to the number of their children. 13. എന്നാൽ ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ടു ദേശത്തെങ്ങും ആഹാരമില്ലാതെയായി മിസ്രയീംദേശവും കനാൻ ദേശവും ക്ഷാമംകൊണ്ടു വലഞ്ഞു. 13. Ennaal Kshaamam Ettavum Kadinamaayirunnathukondu Dheshaththengum Aahaaramillaatheyaayi Misrayeemdheshavum Kanaan Dheshavum Kshaamamkondu Valanju. 13. There was no food, however, in the whole region because the famine was severe; both Egypt and Canaan wasted away because of the famine. 14. ജനങ്ങൾ വാങ്ങിയ ധാന്യത്തിന്നു വിലയായി യോസേഫ് മിസ്രയീംദേശത്തും കനാൻ ദേശത്തുമുള്ള പണം ഒക്കെയും ശേഖരിച്ചു; പണം യോസേഫ് ഫറവോന്റെ ഗൃഹത്തിൽ കൊണ്ടുവന്നു. 14. Janangal Vaangiya Dhaanyaththinnu Vilayaayi Yosephu Misrayeemdheshaththum Kanaan Dheshaththumulla Panam Okkeyum Shekharichu; Panam Yosephu Pharavonte Gruhaththil Konduvannu. 14. Joseph collected all the money that was to be found in Egypt and Canaan in payment for the grain they were buying, and he brought it to Pharaoh's palace. 15. മിസ്രയീംദേശത്തും കനാൻ ദേശത്തും പണം ഇല്ലാതെയായപ്പോൾ മിസ്രയീമ്യർ ഒക്കെയും യോസേഫിന്റെ അടുക്കൽ ചെന്നു: ഞങ്ങൾക്കു ആഹാരം തരേണം; ഞങ്ങൾ നിന്റെ മുമ്പിൽ കിടന്നു മരിക്കുന്നതു എന്തിന്നു? പണം തീർന്നുപോയി എന്നു പറഞ്ഞു. 15. Misrayeemdheshaththum Kanaan Dheshaththum Panam Illaatheyaayappol Misrayeemyar Okkeyum Yosephinte Adukkal Chennu: Njangalkku Aahaaram Tharenam; Njangal Ninte Mumpil Kidannu Marikkunnathu Enthinnu? Panam Theernnupoyi Ennu Paranju. 15. When the money of the people of Egypt and Canaan was gone, all Egypt came to Joseph and said, "Give us food. Why should we die before your eyes? Our money is used up." 16. അതിന്നു യോസേഫ്: നിങ്ങളുടെ ആടുമാടുകളെ തരുവിൻ ; പണം തീർന്നുപോയെങ്കിൽ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി ഞാൻ തരാം എന്നു പറഞ്ഞു. 16. Athinnu Yoseph: Ningalude Aadumaadukale Tharuvin ; Panam Theernnupoyenkil Ningalude Aadumaadukale Vilayaayi Vaangi Njaan Tharaam Ennu Paranju. 16. "Then bring your livestock," said Joseph. "I will sell you food in exchange for your livestock, since your money is gone." 17. അങ്ങനെ അവർ തങ്ങളുടെ കന്നുകാലികളെ യോസേഫിന്റെ അടുക്കൽ കൊണ്ടുവന്നു; കുതിര, ആടു, കന്നുകാലി, കഴുത എന്നിവയെ യോസേഫ് വിലയായി വാങ്ങി അവർക്കും ആഹാരം കൊടുത്തു; ആയാണ്ടിൽ അവരുടെ കന്നുകാലികളെ എല്ലാം വാങ്ങി ആഹാരം കൊടുത്തു അവരെ രക്ഷിച്ചു. 17. Angane Avar Thangalude Kannukaalikale Yosephinte Adukkal Konduvannu; Kuthira, Aadu, Kannukaali, Kazhutha Ennivaye Yosephu Vilayaayi Vaangi Avarkkum Aahaaram Koduththu; Aayaandil Avarude Kannukaalikale Ellaam Vaangi Aahaaram Koduththu Avare Rakshichu. 17. So they brought their livestock to Joseph, and he gave them food in exchange for their horses, their sheep and goats, their cattle and donkeys. And he brought them through that year with food in exchange for all their livestock. 18. ആ ആണ്ടു കഴിഞ്ഞു പിറ്റെ ആണ്ടിൽ അവർ അവന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതു: ഞങ്ങളുടെ പണം ചെലവായി, മൃഗക്കൂട്ടങ്ങളും യജമാനന്നു ചേർന്നു; ഞങ്ങളുടെ ശരീരങ്ങളും നിലങ്ങളുമല്ലാതെ യജമാനന്റെ മുമ്പാകെ ഒന്നും ശേഷിപ്പില്ല എന്നുള്ളതു യജമാനനെ ഞങ്ങൾ മറെക്കുന്നില്ല. 18. Aa Aandu Kazhinju Pitte Aandil Avar Avante Adukkal Chennu Avanodu Paranjathu: Njangalude Panam Chelavaayi, Mrugakkoottangalum Yajamaanannu Chernnu; Njangalude Shareerangalum Nilangalumallaathe Yajamaanante Mumpaake Onnum Sheshippilla Ennullathu Yajamaanane Njangal Marekkunnilla. 18. When that year was over, they came to him the following year and said, "We cannot hide from our lord the fact that since our money is gone and our livestock belongs to you, there is nothing left for our lord except our bodies and our land. 19. ഞങ്ങളും ഞങ്ങളുടെ നിലവും നിന്റെ കണ്ണിന്നു മുമ്പിൽ എന്തിന്നു നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിന്നു വിലയായി വാങ്ങേണം. ഞങ്ങൾ നിലവുമായി ഫറവോന്നു അടിമകൾ ആകട്ടെ. ഞങ്ങൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിന്നും ഞങ്ങൾക്കു വിത്തു തരേണം. 19. Njangalum Njangalude Nilavum Ninte Kanninnu Mumpil Enthinnu Nashikkunnu? Nee Njangaleyum Nilaththeyum Aahaaraththinnu Vilayaayi Vaangenam. Njangal Nilavumaayi Pharavonnu Adimakal Aakatte. Njangal Marikkaathe Jeevanodirikkendathinnum Nilam Shoonyamaayi Pokaathirikkendathinnum Njangalkku Viththu Tharenam. 19. Why should we perish before your eyes-we and our land as well? Buy us and our land in exchange for food, and we with our land will be in bondage to Pharaoh. Give us seed so that we may live and not die, and that the land may not become desolate." 20. അങ്ങനെ യോസേഫ് മിസ്രയീമിലെ നിലം ഒക്കെയും ഫറവോന്നു വിലെക്കു വാങ്ങി; ക്ഷാമം പ്രബലപ്പെടുകകൊണ്ടു മിസ്രയീമ്യർ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോന്നു ആയി. 20. Angane Yosephu Misrayeemile Nilam Okkeyum Pharavonnu Vilekku Vaangi; Kshaamam Prabalappedukakondu Misrayeemyar Thangalude Nilam Vittu; Nilamellaam Pharavonnu Aayi. 20. So Joseph bought all the land in Egypt for Pharaoh. The Egyptians, one and all, sold their fields, because the famine was too severe for them. The land became Pharaoh's, 21. ജനങ്ങളേയോ അവൻ മിസ്രയീംദേശത്തിന്റെ അറ്റംമുതൽ അറ്റംവരെ പട്ടണങ്ങളിലേക്കു കുടിനീക്കി പാർപ്പിച്ചു. 21. Janangaleyo Avan Misrayeemdheshaththinte Attammuthal Attamvare Pattanangalilekku Kudineekki Paarppichu. 21. and Joseph reduced the people to servitude, from one end of Egypt to the other. 22. പുരോഹിതന്മാരുടെ നിലം മാത്രം അവൻ വാങ്ങിയില്ല; പുരോഹിതന്മാർക്കും ഫറവോൻ അവകാശം കല്പിച്ചിരുന്നു; ഫറവോൻ അവർക്കും കൊടുത്ത അവകാശം കൊണ്ടു അവർ ഉപജീവനം കഴിച്ചതിനാൽ അവർ തങ്ങളുടെ നിലം വിറ്റില്ല. 22. Purohithanmaarude Nilam Maathram Avan Vaangiyilla; Purohithanmaarkkum Pharavon Avakaasham Kalpichirunnu; Pharavon Avarkkum Koduththa Avakaasham Kondu Avar Upajeevanam Kazhichathinaal Avar Thangalude Nilam Vittilla. 22. However, he did not buy the land of the priests, because they received a regular allotment from Pharaoh and had food enough from the allotment Pharaoh gave them. That is why they did not sell their land. 23. യോസേഫ് ജനങ്ങളോടു: ഞാൻ ഇന്നു നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോന്നു വിലെക്കു വാങ്ങിയിരിക്കുന്നു; നിങ്ങൾക്കു വിത്തു ഇതാ; നിലം വിതെച്ചുകൊൾവിൻ . 23. Yosephu Janangalodu: Njaan Innu Ningaleyum Ningalude Nilaththeyum Pharavonnu Vilekku Vaangiyirikkunnu; Ningalkku Viththu Ithaa; Nilam Vithechukolvin . 23. Joseph said to the people, "Now that I have bought you and your land today for Pharaoh, here is seed for you so you can plant the ground. 24. വിളവെടുക്കുമ്പോൾ നിങ്ങൾ ഫറവോന്നു അഞ്ചിലൊന്നു കൊടുക്കേണം; നാലോഹരിയോ, വിത്തിന്നു വിത്തായിട്ടും നിങ്ങൾക്കും നിങ്ങളുടെ വീടുകളിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ആഹാരമായിട്ടും നിങ്ങൾക്കു തന്നേ ഇരിക്കട്ടെ എന്നു പറഞ്ഞു. 24. Vilavedukkumpol Ningal Pharavonnu Anchilonnu Kodukkenam; Naalohariyo, Viththinnu Viththaayittum Ningalkkum Ningalude Veedukalilullavarkkum Ningalude Kunjukuttikalkkum Aahaaramaayittum Ningalkku Thanne Irikkatte Ennu Paranju. 24. But when the crop comes in, give a fifth of it to Pharaoh. The other four-fifths you may keep as seed for the fields and as food for yourselves and your households and your children." 25. അതിന്നു അവർ: നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനന്നു ഞങ്ങളോടു ദയയുണ്ടായാൽ മതി; ഞങ്ങൾ ഫറവോന്നു അടിമകളായിക്കൊള്ളാം എന്നു പറഞ്ഞു. 25. Athinnu Avar: Nee Njangalude Jeevane Rakshichirikkunnu; Yajamaanannu Njangalodu Dhayayundaayaal Mathi; Njangal Pharavonnu Adimakalaayikkollaam Ennu Paranju. 25. "You have saved our lives," they said. "May we find favor in the eyes of our lord; we will be in bondage to Pharaoh." 26. അഞ്ചിലൊന്നു ഫറവൊന്നു ചെല്ലേണം എന്നിങ്ങിനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചുവെച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോന്നു ചേർന്നിട്ടില്ല. 26. Anchilonnu Pharavonnu Chellenam Enningine Yosephu Misrayeemile Nilangale Sambandhichuvecha Chattam Innuvareyum Nadappaakunnu. Purohithanmaarude Nilam Maathram Pharavonnu Chernnittilla. 26. So Joseph established it as a law concerning land in Egypt-still in force today-that a fifth of the produce belongs to Pharaoh. It was only the land of the priests that did not become Pharaoh's. 27. യിസ്രായേൽ മിസ്രയീംരാജ്യത്തിലെ ഗോശെൻ ദേശത്തു പാർത്തു; അവിടെ അവകാശം സമ്പാദിച്ചു, ഏറ്റവും സന്താനപുഷ്ടിയുള്ളവരായി പെരുകിവന്നു. 27. Yisraayel Misrayeemraajyaththile Goshen Dheshaththu Paarththu; Avide Avakaasham Sampaadhichu, Ettavum Santhaanapushdiyullavaraayi Perukivannu. 27. Now the Israelites settled in Egypt in the region of Goshen. They acquired property there and were fruitful and increased greatly in number. 28. യാക്കോബ് മിസ്രയീംദേശത്തു വന്നിട്ടു പതിനേഴു സംവത്സരം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു. 28. Yaakkobu Misrayeemdheshaththu Vannittu Pathinezhu Samvathsaram Jeevichirunnu; Yaakkobinte Aayushkaalam Aake Noottinaalpaththezhu Samvathsaram Aayirunnu. 28. Jacob lived in Egypt seventeen years, and the years of his life were a hundred and forty-seven. 29. യിസ്രായേൽ മരിപ്പാനുള്ള കാലം അടുത്തപ്പോൾ അവൻ തന്റെ മകനായ യോസേഫിനെ വിളിപ്പിച്ചു അവനോടു: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ കൈ എന്റെ തുടയിൽകീഴിൽ വെക്കുക; എന്നോടു ദയയും വിശ്വസ്തതയും കാണിച്ചു എന്നെ മിസ്രയീമിൽ അടക്കാതെ, 29. Yisraayel Marippaanulla Kaalam Aduththappol Avan Thante Makanaaya Yosephine Vilippichu Avanodu: Ninakku Ennodu Krupayundenkil Ninte Kai Ente Thudayilkeezhil Vekkuka; Ennodu Dhayayum Vishvasthathayum Kaanichu Enne Misrayeemil Adakkaathe, 29. When the time drew near for Israel to die, he called for his son Joseph and said to him, "If I have found favor in your eyes, put your hand under my thigh and promise that you will show me kindness and faithfulness. Do not bury me in Egypt, 30. ഞാൻ എന്റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോൾ എന്നെ മിസ്രയീമിൽനിന്നു എടുത്തുകൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയിൽ അടക്കേണം എന്നു പറഞ്ഞു. നിന്റെ കല്പനപ്രകാരം ഞാൻ ചെയ്യാം എന്നു അവൻ പറഞ്ഞു. 30. Njaan Ente Pithaakkanmaareppole Nidhrakollumpol Enne Misrayeemilninnu Eduththukondupoyi Avarude Shmashaanabhoomiyil Adakkenam Ennu Paranju. Ninte Kalpanaprakaaram Njaan Cheyyaam Ennu Avan Paranju. 30. but when I rest with my fathers, carry me out of Egypt and bury me where they are buried.I will do as you say," he said. 31. എന്നോടു സത്യം ചെയ്ക എന്നു അവൻ പറഞ്ഞു; അവൻ സത്യവും ചെയ്തു; അപ്പോൾ യിസ്രായേൽ കട്ടിലിന്റെ തലെക്കൽ നമസ്കരിച്ചു. 31. Ennodu Sathyam Cheyka Ennu Avan Paranju; Avan Sathyavum Cheythu; Appol Yisraayel Kattilinte Thalekkal Namaskarichu. 31. "Swear to me," he said. Then Joseph swore to him, and Israel worshiped as he leaned on the top of his staff. |