Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

ഉല്പത്തി: അദ്ധ്യായം 5

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. ആദാമിൻറെ വംശപാരമ്പര്യമാവിതു: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിൻറെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു;

1. Aadhaaminre Vamshapaaramparyamaavithu: Dhaivam Manushyane Srushdichappol Dhaivaththinre Saadhrushyaththil Avane Undaakki; Aanum Pennumaayi Avare Srushdichu;

1. This is the written account of Adam's line. When God created man, he made him in the likeness of God.

2. സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്കു ആദാമെന്നു പേരിടുകയും ചെയ്തു.

2. Srushdicha Naalil Avare Anugrahikkayum Avarkku Aadhaamennu Peridukayum Cheythu.

2. He created them male and female and blessed them. And when they were created, he called them "man. "

3. ആദാമിനു നൂറ്റിമുപ്പതു വയസ്സായപ്പോൾ അവൻതൻറെ സാദൃശ്യത്തിൽ തൻറെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.

3. Aadhaaminu Noottimuppathu Vayassaayappol Avanthanre Saadhrushyaththil Thanre Svaroopaprakaaram Oru Makane Janippichu; Avannu Sheththu Ennu Perittu.

3. When Adam had lived 130 years, he had a son in his own likeness, in his own image; and he named him Seth.

4. ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരേയും പുത്രിമാരെയും ജനിപ്പിച്ചു.

4. Sheththine Janippichashesham Aadhaam Ennooru Samvathsaram Jeevichirunnu Puthranmaareyum Puthrimaareyum Janippichu.

4. After Seth was born, Adam lived 800 years and had other sons and daughters.

5. ആദാമിൻറെ ആയുഷ്കാലം ആകെ തൊള്ളായിരത്തി മുപ്പതു സംവത്സരമായിരുന്നു; പിന്നെ അവൻമരിച്ചു.

5. Aadhaaminre Aayushkaalam Aake Thollaayiraththi Muppathu Samvathsaramaayirunnu; Pinne Avanmarichu.

5. Altogether, Adam lived 930 years, and then he died.

6. ശേത്തിന്നു നൂറ്റഞ്ചു വയസ്സായപ്പോൾ അവൻഎനോശിനെ ജനിപ്പിച്ചു.

6. Sheththinnu Noottanchu Vayassaayappol Avanenoshine Janippichu.

6. When Seth had lived 105 years, he became the father of Enosh.

7. എനോശിനെ ജനിപ്പിച്ചശേഷം ശേത്ത് എണ്ണൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

7. Enoshine Janippichashesham Sheththu Ennoottezhu Samvathsaram Jeevichirunnu Puthranmaareyum Puthrimaareyum Janippichu.

7. And after he became the father of Enosh, Seth lived 807 years and had other sons and daughters.

8. ശേത്തിൻറെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പന്ത്രണ്ടു സംവത്സരമായിരുന്നു; പിന്നെ അവൻമരിച്ചു.

8. Sheththinre Aayushkaalam Aake Thollaayiraththi Panthrandu Samvathsaramaayirunnu; Pinne Avanmarichu.

8. Altogether, Seth lived 912 years, and then he died.

9. എനോശിന്നു തൊണ്ണൂറു വയസ്സായപ്പോൾ അവൻകേനാനെ ജനിപ്പിച്ചു.

9. Enoshinnu Thonnooru Vayassaayappol Avankenaane Janippichu.

9. When Enosh had lived 90 years, he became the father of Kenan.

10. കേനാനെ ജനിപ്പിച്ച ശേഷം എനോശ് എണ്ണൂറ്റിപതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

10. Kenaane Janippicha Shesham Enoshu Ennoottipathinanchu Samvathsaram Jeevichirunnu Puthranmaareyum Puthrimaareyum Janippichu.

10. And after he became the father of Kenan, Enosh lived 815 years and had other sons and daughters.

11. എനോശിൻറെ ആയുഷ്കാലം ആകെ തൊള്ളായിരത്തഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻമരിച്ചു.

11. Enoshinre Aayushkaalam Aake Thollaayiraththanchu Samvathsaramaayirunnu; Pinne Avanmarichu.

11. Altogether, Enosh lived 905 years, and then he died.

12. കേനാന്നു എഴുപതു വയസ്സായപ്പോൾ അവൻമഹലലേലിനെ ജനിപ്പിച്ചു.

12. Kenaannu Ezhupathu Vayassaayappol Avanmahalaleline Janippichu.

12. When Kenan had lived 70 years, he became the father of Mahalalel.

13. മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാൻഎണ്ണൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

13. Mahalaleline Janippicha Shesham Kenaanennoottinaalpathu Samvathsaram Jeevichirunnu Puthranmaareyum Puthrimaareyum Janippichu.

13. And after he became the father of Mahalalel, Kenan lived 840 years and had other sons and daughters.

14. കേനാൻറെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പത്തു സംവത്സരമായിരുന്നു; പിന്നെ അവൻമരിച്ചു.

14. Kenaanre Aayushkaalam Aake Thollaayiraththi Paththu Samvathsaramaayirunnu; Pinne Avanmarichu.

14. Altogether, Kenan lived 910 years, and then he died.

15. മഹലലേലിന്നു അറുപത്തഞ്ചു വയസ്സായപ്പോൾ അവൻയാരെദിനെ ജനിപ്പിച്ചു.

15. Mahalalelinnu Arupaththanchu Vayassaayappol Avanyaaredhine Janippichu.

15. When Mahalalel had lived 65 years, he became the father of Jared.

16. യാരെദിനെ ജനിപ്പിച്ച ശേഷം മഹലലേൽ എണ്ണൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

16. Yaaredhine Janippicha Shesham Mahalalel Ennoottimuppathu Samvathsaram Jeevichirunnu Puthranmaareyum Puthrimaareyum Janippichu.

16. And after he became the father of Jared, Mahalalel lived 830 years and had other sons and daughters.

17. മഹലലേലിൻറെ ആയുഷ്കാലം ആകെ എണ്ണൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻമരിച്ചു.

17. Mahalalelinre Aayushkaalam Aake Ennootti Thonnoottanchu Samvathsaramaayirunnu; Pinne Avanmarichu.

17. Altogether, Mahalalel lived 895 years, and then he died.

18. യാരെദിന്നു നൂറ്ററുപത്തിരണ്ടു വയസ്സായപ്പോൾ അവൻഹാനോക്കിനെ ജനിപ്പിച്ചു.

18. Yaaredhinnu Noottarupaththirandu Vayassaayappol Avanhaanokkine Janippichu.

18. When Jared had lived 162 years, he became the father of Enoch.

19. ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

19. Haanokkine Janippicha Shesham Yaaredhu Ennooru Samvathsaram Jeevichirunnu Puthranmaareyum Puthrimaareyum Janippichu.

19. And after he became the father of Enoch, Jared lived 800 years and had other sons and daughters.

20. യാരെദിൻറെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തിരണ്ടു സംവത്സരമായിരുന്നു; പിന്നെ അവൻമരിച്ചു.

20. Yaaredhinre Aayooshkaalam Aake Thollaayiraththarupaththirandu Samvathsaramaayirunnu; Pinne Avanmarichu.

20. Altogether, Jared lived 962 years, and then he died.

21. ഹാനോക്കിന്നു അറുപത്തഞ്ചു വയസ്സായപ്പോൾ അവൻമെഥൂശലഹിനെ ജനിപ്പിച്ചു.

21. Haanokkinnu Arupaththanchu Vayassaayappol Avanmethooshalahine Janippichu.

21. When Enoch had lived 65 years, he became the father of Methuselah.

22. മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോൿ മൂന്നൂറു സംവത്സരം ദൈവത്തോടുകൂടെ നടക്കയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കയും ചെയ്തു.

22. Methooshalahine Janippicha Shesham Haanok Moonnooru Samvathsaram Dhaivaththodukoode Nadakkayum Puthranmaareyum Puthrimaareyum Janippikkayum Cheythu.

22. And after he became the father of Methuselah, Enoch walked with God 300 years and had other sons and daughters.

23. ഹനോക്കിൻറെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ചു സംവത്സരമായിരുന്നു.

23. Hanokkinre Aayushkaalam Aake Munnoottarupaththanchu Samvathsaramaayirunnu.

23. Altogether, Enoch lived 365 years.

24. ഹാനോൿ ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.

24. Haanok Dhaivaththodukoode Nadannu, Dhaivam Avane Eduththukondathinaal Kaanaatheyaayi.

24. Enoch walked with God; then he was no more, because God took him away.

25. മെഥൂശലഹിന്നു നൂറ്റെണ്പത്തേഴു വയസ്സായപ്പോൾ അവൻലാമേക്കിനെ ജനിപ്പിച്ചു.

25. Methooshalahinnu Noottenpaththezhu Vayassaayappol Avanlaamekkine Janippichu.

25. When Methuselah had lived 187 years, he became the father of Lamech.

26. ലാമേക്കിനെ ജനിപ്പിച്ചശേഷം മെഥൂശലഹ് എഴുനൂറ്റെണ്പത്തിരണ്ടു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

26. Laamekkine Janippichashesham Methooshalahu Ezhunoottenpaththirandu Samvathsaram Jeevichirunnu Puthranmaareyum Puthrimaareyum Janippichu.

26. And after he became the father of Lamech, Methuselah lived 782 years and had other sons and daughters.

27. മെഥൂശലഹിൻറെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻമരിച്ചു.

27. Methooshalahinre Aayooshkaalam Aake Thollaayiraththarupaththompathu Samvathsaramaayirunnu; Pinne Avanmarichu.

27. Altogether, Methuselah lived 969 years, and then he died.

28. ലാമേക്കിന്നു നൂറ്റെണ്പത്തിരണ്ടു വയസ്സായപ്പോൾ അവൻഒരു മകനെ ജനിപ്പിച്ചു.

28. Laamekkinnu Noottenpaththirandu Vayassaayappol Avanoru Makane Janippichu.

28. When Lamech had lived 182 years, he had a son.

29. യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ പ്രയത്നത്തിലും ഇവൻനമ്മെ ആശ്വസിപ്പിക്കുമെന്നു പറഞ്ഞു അവന്നു നോഹ എന്നു പേർ ഇട്ടു.

29. Yahova Shapicha Bhoomiyil Nammude Pravruththiyilum Nammude Kaikalude Prayathnaththilum Ivannamme Aashvasippikkumennu Paranju Avannu Noha Ennu Per Ittu.

29. He named him Noah and said, "He will comfort us in the labor and painful toil of our hands caused by the ground the LORD has cursed."

30. നോഹയെ ജനിപ്പിച്ചശേഷം ലാമേൿ അഞ്ഞൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

30. Nohaye Janippichashesham Laamek Anjootti Thonnoottanchu Samvathsaram Jeevichirunnu Puthranmaareyum Puthrimaareyum Janippichu.

30. After Noah was born, Lamech lived 595 years and had other sons and daughters.

31. ലാമേക്കിൻറെ ആയൂഷ്കാലം ആകെ എഴുനൂറ്റെഴുപത്തേഴു സംവത്സരമായിരുന്നു; പിന്നെ അവൻമരിച്ചു.

31. Laamekkinre Aayooshkaalam Aake Ezhunoottezhupaththezhu Samvathsaramaayirunnu; Pinne Avanmarichu.

31. Altogether, Lamech lived 777 years, and then he died.

32. നോഹെക്കു അഞ്ഞൂറു വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.

32. Nohekku Anjooru Vayassaayashesham Noha Shemineyum Haamineyum Yaapheththineyum Janippichu.

32. After Noah was 500 years old, he became the father of Shem, Ham and Japheth.

Why do ads appear in this Website?

×