Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

ഉല്പത്തി: അദ്ധ്യായം 50

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. അപ്പോൾ യോസേഫ് തന്റെ അപ്പന്റെ മുഖത്തു വീണു കരഞ്ഞു അവനെ ചുംബിച്ചു.

1. Appol Yosephu Thante Appante Mukhaththu Veenu Karanju Avane Chumbichu.

1. Joseph threw himself upon his father and wept over him and kissed him.

2. പിന്നെ തന്റെ അപ്പന്നു സുഗന്ധവർഗ്ഗം ഇടുവാൻ യോസേഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാർ യിസ്രായേലിനു സുഗന്ധവർഗ്ഗം ഇട്ടു.

2. Pinne Thante Appannu Sugandhavarggam Iduvaan Yosephu Thante Dhaasanmaaraaya Vaidhyanmaarodu Kalpichu; Vaidhyanmaar Yisraayelinu Sugandhavarggam Ittu.

2. Then Joseph directed the physicians in his service to embalm his father Israel. So the physicians embalmed him,

3. അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവർഗ്ഗം ഇടുവാൻ അത്ര ദിവസം വേണ്ടി വരും. മിസ്രയീമ്യർ അവനെക്കുറിച്ചു എഴുപതു ദിവസം വിലാപം കഴിച്ചു.

3. Angane Naalpathu Dhivasam Kazhinju; Sugandhavarggam Iduvaan Athra Dhivasam Vendi Varum. Misrayeemyar Avanekkurichu Ezhupathu Dhivasam Vilaapam Kazhichu.

3. taking a full forty days, for that was the time required for embalming. And the Egyptians mourned for him seventy days.

4. അവന്നായുള്ള വിലാപകാലം കഴിഞ്ഞപ്പോൾ യോസേഫ് ഫറവോന്റെ ഗൃഹക്കാരോടു സംസാരിച്ചു: നിങ്ങൾക്കു എന്നോടു ദയ ഉണ്ടെങ്കിൽ നിങ്ങൾ ഫറവോനോടു:

4. Avannaayulla Vilaapakaalam Kazhinjappol Yosephu Pharavonte Gruhakkaarodu Samsaarichu: Ningalkku Ennodu Dhaya Undenkil Ningal Pharavonodu:

4. When the days of mourning had passed, Joseph said to Pharaoh's court, "If I have found favor in your eyes, speak to Pharaoh for me. Tell him,

5. എന്റെ അപ്പൻ : ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻ ദേശത്തു എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽ തന്നേ നീ എന്നെ അടക്കേണമെന്നു പറഞ്ഞു എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു. ആകയാൽ ഞാൻ പോയി എന്റെ അപ്പനെ അടക്കി മടങ്ങി വരുവാൻ അനുവാദത്തിന്നു അപേക്ഷിക്കുന്നു എന്നു ഉണർത്തിപ്പിൻ എന്നു പറഞ്ഞു.

5. Ente Appan : Ithaa, Njaan Marikkunnu; Njaan Kanaan Dheshaththu Enikkuvendi Vettiyirikkunna Kallarayil Thanne Nee Enne Adakkenamennu Paranju Ennekkondu Sathyam Cheyyichittundu. Aakayaal Njaan Poyi Ente Appane Adakki Madangi Varuvaan Anuvaadhaththinnu Apekshikkunnu Ennu Unarththippin Ennu Paranju.

5. 'My father made me swear an oath and said, "I am about to die; bury me in the tomb I dug for myself in the land of Canaan." Now let me go up and bury my father; then I will return.'"

6. നിന്റെ അപ്പൻ നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചതു പോലെ നീ പോയി അവനെ അടക്കുക എന്നു ഫറവോൻ കല്പിച്ചു.

6. Ninte Appan Ninnekkondu Sathyam Cheyyichathu Pole Nee Poyi Avane Adakkuka Ennu Pharavon Kalpichu.

6. Pharaoh said, "Go up and bury your father, as he made you swear to do."

7. അങ്ങനെ യോസേഫ് അപ്പനെ അടക്കുവാൻ പൊയി; ഫറവോന്റെ ഭൃത്യന്മാരും കോവിലധികാരികളും

7. Angane Yosephu Appane Adakkuvaan Poyi; Pharavonte Bhruthyanmaarum Koviladhikaarikalum

7. So Joseph went up to bury his father. All Pharaoh's officials accompanied him-the dignitaries of his court and all the dignitaries of Egypt-

8. മിസ്രയീംദേശത്തിലെ പ്രമാണികളും യോസേഫിന്റെ കുടുംബം ഒക്കെയും അവന്റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; തങ്ങളുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവർ ഗോശെൻ ദേശത്തു വിട്ടേച്ചുപോയി

8. Misrayeemdheshaththile Pramaanikalum Yosephinte Kudumbam Okkeyum Avante Sahodharanmaarum Pithrubhavanavum Avanodukoode Poyi; Thangalude Kunjukuttikaleyum Aadumaadukaleyum Maathram Avar Goshen Dheshaththu Vittechupoyi

8. besides all the members of Joseph's household and his brothers and those belonging to his father's household. Only their children and their flocks and herds were left in Goshen.

9. രഥങ്ങളും കുതിരയാളുകളും അവനോടുകൂടെ പോയി; അതു എത്രയും വലിയ കൂട്ടമായിരുന്നു.

9. Rathangalum Kuthirayaalukalum Avanodukoode Poyi; Athu Ethrayum Valiya Koottamaayirunnu.

9. Chariots and horsemen also went up with him. It was a very large company.

10. അവർ യോർദ്ദാന്നക്കരെയുള്ള ഗോരെൻ -ആതാദിൽ എത്തിയപ്പോൾ അവിടെവെച്ചു എത്രയും ഗൗരവമായ പ്രലാപം കഴിച്ചു; ഇങ്ങനെ അവൻ ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു.

10. Avar Yorddhaannakkareyulla Goren -aathaadhil Eththiyappol Avidevechu Ethrayum Gauravamaaya Pralaapam Kazhichu; Ingane Avan Ezhu Dhivasam Thante Appanekkurichu Vilaapam Kazhichu.

10. When they reached the threshing floor of Atad, near the Jordan, they lamented loudly and bitterly; and there Joseph observed a seven-day period of mourning for his father.

11. ദേശനിവാസികളായ കനാന്യർ ഗോരെൻ -ആതാദിലെ വിലാപം കണ്ടിട്ടു: ഇതു മിസ്രയീമ്യരുടെ മഹാവിലാപം എന്നു പറഞ്ഞു; അതുകൊണ്ടു ആ സ്ഥലത്തിന്നു ആബേൽ-മിസ്രയീം എന്നു പേരായി; അതു യോർദ്ദാന്നക്കരെ ആകുന്നു.

11. Dheshanivaasikalaaya Kanaanyar Goren -aathaadhile Vilaapam Kandittu: Ithu Misrayeemyarude Mahaavilaapam Ennu Paranju; Athukondu Aa Sthalaththinnu Aabel-misrayeem Ennu Peraayi; Athu Yorddhaannakkare Aakunnu.

11. When the Canaanites who lived there saw the mourning at the threshing floor of Atad, they said, "The Egyptians are holding a solemn ceremony of mourning." That is why that place near the Jordan is called Abel Mizraim.

12. അവൻ കല്പിച്ചിരുന്നതു പോലെ പുത്രന്മാർ അവന്നു ചെയ്തു.

12. Avan Kalpichirunnathu Pole Puthranmaar Avannu Cheythu.

12. So Jacob's sons did as he had commanded them:

13. അവന്റെ പുത്രന്മാർ അവനെ കനാൻ ദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടു കൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മൿപേലയെന്ന നിലത്തിലെ ഗുഹയിൽ അവനെ അടക്കംചെയ്തു.

13. Avante Puthranmaar Avane Kanaan Dheshaththekku Kondupoyi, Mamrekku Sameepam Abraahaam Hithyanaaya Ephronodu Nilaththodu Koode Shmashaanabhoomiyaayi Janmam Vaangiya Makpelayenna Nilaththile Guhayil Avane Adakkamcheythu.

13. They carried him to the land of Canaan and buried him in the cave in the field of Machpelah, near Mamre, which Abraham had bought as a burial place from Ephron the Hittite, along with the field.

14. യോസേഫ് അപ്പനെ അടക്കിയശേഷം അവനും സഹോദരനും അവന്റെ അപ്പനെ അടക്കുവാൻ കൂടെ പോയിരുന്ന എല്ലാവരും മിസ്രയീമിലേക്കു മടങ്ങിപ്പോന്നു.

14. Yosephu Appane Adakkiyashesham Avanum Sahodharanum Avante Appane Adakkuvaan Koode Poyirunna Ellaavarum Misrayeemilekku Madangipponnu.

14. After burying his father, Joseph returned to Egypt, together with his brothers and all the others who had gone with him to bury his father.

15. അപ്പൻ മരിച്ചുപോയി എന്നു യോസേഫിന്റെ സഹോദരന്മാർ കണ്ടിട്ടു: പക്ഷേ യോസേഫ് നമ്മെ ദ്വേഷിച്ചു, നാം അവനോടു ചെയ്ത സകലദോഷത്തിന്നും നമ്മോടു പ്രതികാരം ചെയ്യുമെന്നു പറഞ്ഞു.

15. Appan Marichupoyi Ennu Yosephinte Sahodharanmaar Kandittu: Pakshe Yosephu Namme Dhveshichu, Naam Avanodu Cheytha Sakaladhoshaththinnum Nammodu Prathikaaram Cheyyumennu Paranju.

15. When Joseph's brothers saw that their father was dead, they said, "What if Joseph holds a grudge against us and pays us back for all the wrongs we did to him?"

16. അവർ യോസേഫിന്റെ അടുക്കൽ ആളയച്ചു: അപ്പൻ മരിക്കും മുമ്പെ: നിന്റെ സഹോദരന്മാർ നിന്നോടു ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കേണം എന്നു യോസേഫിനോടു പറവിൻ എന്നു കല്പിച്ചിരിക്കുന്നു.

16. Avar Yosephinte Adukkal Aalayachu: Appan Marikkum Mumpe: Ninte Sahodharanmaar Ninnodu Dhosham Cheythu; Avar Cheytha Athikramavum Paapavum Nee Kshamikkenam Ennu Yosephinodu Paravin Ennu Kalpichirikkunnu.

16. So they sent word to Joseph, saying, "Your father left these instructions before he died:

17. ആകയാൽ അപ്പന്റെ ദൈവത്തിന്റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കേണമേ എന്നു പറയിച്ചു. അവർ യോസേഫിനോടു സംസാരിക്കുമ്പോൾ അവൻ കരഞ്ഞു.

17. Aakayaal Appante Dhaivaththinte Dhaasanmaarude Dhroham Kshamikkename Ennu Parayichu. Avar Yosephinodu Samsaarikkumpol Avan Karanju.

17. 'This is what you are to say to Joseph: I ask you to forgive your brothers the sins and the wrongs they committed in treating you so badly.' Now please forgive the sins of the servants of the God of your father." When their message came to him, Joseph wept.

18. അവന്റെ സഹോദരന്മാർ ചെന്നു അവന്റെ മുമ്പാകെ വീണു: ഇതാ, ഞങ്ങൾ നിനക്കു അടിമകൾ എന്നു പറഞ്ഞു.

18. Avante Sahodharanmaar Chennu Avante Mumpaake Veenu: Ithaa, Njangal Ninakku Adimakal Ennu Paranju.

18. His brothers then came and threw themselves down before him. "We are your slaves," they said.

19. യോസേഫ് അവരോടു: നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്റെ സ്ഥാനത്തു ഇരിക്കുന്നുവോ?

19. Yosephu Avarodu: Ningal Bhayappedendaa; Njaan Dhaivaththinte Sthaanaththu Irikkunnuvo?

19. But Joseph said to them, "Don't be afraid. Am I in the place of God?

20. നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീർത്തു.

20. Ningal Ente Nere Dhosham Vichaarichu; Dhaivamo, Innullathupole Bahujanaththinnu Jeevaraksha Varuththendathinnu Athine Gunamaakkiththeerththu.

20. You intended to harm me, but God intended it for good to accomplish what is now being done, the saving of many lives.

21. ആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും പോറ്റി രക്ഷിക്കും എന്നു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി.

21. Aakayaal Ningal Bhayappedendaa; Njaan Ningaleyum Ningalude Kunjukuttikaleyum Potti Rakshikkum Ennu Paranju Avare Aashvasippichu Dhairyappeduththi.

21. So then, don't be afraid. I will provide for you and your children." And he reassured them and spoke kindly to them.

22. യോസേഫും അവന്റെ പിതൃഭവനവും മിസ്രയീമിൽ പാർത്തു, യോസേഫ് നൂറ്റിപ്പത്തു സംവത്സരം ജീവിച്ചിരുന്നു.

22. Yosephum Avante Pithrubhavanavum Misrayeemil Paarththu, Yosephu Noottippaththu Samvathsaram Jeevichirunnu.

22. Joseph stayed in Egypt, along with all his father's family. He lived a hundred and ten years

23. എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളും യോസേഫിന്റെ മടിയിൽ വളർന്നു.

23. Ephrayeeminte Moonnaam Thalamurayile Makkaleyum Kandu; Manasheyude Makanaaya Maakheerinte Makkalum Yosephinte Madiyil Valarnnu.

23. and saw the third generation of Ephraim's children. Also the children of Makir son of Manasseh were placed at birth on Joseph's knees.

24. അനന്തരം യോസേഫ് തന്റെ സഹോദരന്മാരോടു: ഞാൻ മരിക്കുന്നു;എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കയും ഈ ദേശത്തുനിന്നു താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.

24. Anantharam Yosephu Thante Sahodharanmaarodu: Njaan Marikkunnu;ennaal Dhaivam Ningale Sandharshikkayum Ee Dheshaththuninnu Thaan Abraahaaminodum Yishaakkinodum Yaakkobinodum Sathyamcheytha Dheshaththekku Kondupokayum Cheyyum Ennu Paranju.

24. Then Joseph said to his brothers, "I am about to die. But God will surely come to your aid and take you up out of this land to the land he promised on oath to Abraham, Isaac and Jacob."

25. ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകേണമെന്നു പറഞ്ഞു യോസേഫ് യിസ്രായേൽമക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു.

25. Dhaivam Ningale Sandharshikkumpol Ningal Ente Asthikale Ivideninnu Kondupokenamennu Paranju Yosephu Yisraayelmakkalekkondu Sathyam Cheyyichu.

25. And Joseph made the sons of Israel swear an oath and said, "God will surely come to your aid, and then you must carry my bones up from this place."

26. യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അവന്നു സുഗന്ധവർഗ്ഗം ഇട്ടു അവനെ മിസ്രയീമിൽ ഒരു ശവപ്പെട്ടിയിൽ വെച്ചു.

26. Yosephu Noottippaththu Vayassullavanaayi Marichu. Avar Avannu Sugandhavarggam Ittu Avane Misrayeemil Oru Shavappettiyil Vechu.

26. So Joseph died at the age of a hundred and ten. And after they embalmed him, he was placed in a coffin in Egypt.

Why do ads appear in this Website?

×