1. ദാവീദ്‍രാജാവു വയസ്സുചെന്നു വൃദ്ധനായപ്പോൾ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല. 1. Dhaaveedhraajaavu Vayassuchennu Vruddhanaayappol Avane Kampili Puthappichittum Kulir Maariyilla. 1. When King David was old and well advanced in years, he could not keep warm even when they put covers over him. 2. ആകയാൽ അവന്റെ ഭൃത്യന്മാർ അവനോടു: യജമാനനായ രാജാവിന്നുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചുനിൽക്കയും യജമാനനായ രാജാവിന്റെ കുളിർ മാറേണ്ടതിന്നു തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു. 2. Aakayaal Avante Bhruthyanmaar Avanodu: Yajamaananaaya Raajaavinnuvendi Kanyakayaayoru Yuvathiye Anveshikkatte; Aval Raajasannidhiyil Shushrooshichunilkkayum Yajamaananaaya Raajaavinte Kulir Maarendathinnu Thirumaarvvil Kidakkayum Cheyyatte Ennu Paranju. 2. So his servants said to him, "Let us look for a young virgin to attend the king and take care of him. She can lie beside him so that our lord the king may keep warm." 3. അങ്ങനെ അവർ സൗന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേൽദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. 3. Angane Avar Saundharyamulla Oru Yuvathiye Yisraayeldheshaththellaadavum Anveshichu Shoonemkaaraththiyaaya Abeeshagine Kandu Raajaavinte Adukkal Konduvannu. 3. Then they searched throughout Israel for a beautiful girl and found Abishag, a Shunammite, and brought her to the king. 4. ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിന്നു പരിചാരകിയായി ശുശ്രൂഷചെയ്തു; എന്നാൽ രാജാവു അവളെ പരിഗ്രഹിച്ചില്ല. 4. Aa Yuvathi Athisundhariyaayirunnu; Aval Raajaavinnu Parichaarakiyaayi Shushrooshacheythu; Ennaal Raajaavu Avale Parigrahichilla. 4. The girl was very beautiful; she took care of the king and waited on him, but the king had no intimate relations with her. 5. അനന്തരം ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നിഗളിച്ചുംകൊണ്ടു: ഞാൻ രാജാവാകുമെന്നു പറഞ്ഞു രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഔടുവാൻ അമ്പതു അകമ്പടികളെയും സമ്പാദിച്ചു. 5. Anantharam Haggeeththinte Makanaaya Adhoneeyaavu Nigalichumkondu: Njaan Raajaavaakumennu Paranju Rathangaleyum Kuthirachevakareyum Thanikku Mumpaayi Auduvaan Ampathu Akampadikaleyum Sampaadhichu. 5. Now Adonijah, whose mother was Haggith, put himself forward and said, "I will be king." So he got chariots and horses ready, with fifty men to run ahead of him. 6. അവന്റെ അപ്പൻ അവനെ മുഷിപ്പിക്കരുതെന്നുവെച്ചു അവന്റെ ജീവകാലത്തൊരിക്കലും: നീ ഇങ്ങനെ ചെയ്തതു എന്തു എന്നു അവനോടു ചോദിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അബ്ശാലോമിന്റെ ശേഷം ആയിരുന്നു അവൻ ജനിച്ചതു. 6. Avante Appan Avane Mushippikkaruthennuvechu Avante Jeevakaalaththorikkalum: Nee Ingane Cheythathu Enthu Ennu Avanodu Chodhichirunnilla; Avanum Bahusundharanaayirunnu. Abshaalominte Shesham Aayirunnu Avan Janichathu. 6. (His father had never interfered with him by asking, "Why do you behave as you do?" He was also very handsome and was born next after Absalom.) 7. അവൻ സെരൂയയുടെ മകനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചുവന്നു; ഇവർ അദോനീയാവിന്നു പിന്തുണയായിരുന്നു. 7. Avan Serooyayude Makanaaya Yovaabinodum Purohithanaaya Abyaathaarinodum Aalochichuvannu; Ivar Adhoneeyaavinnu Pinthunayaayirunnu. 7. Adonijah conferred with Joab son of Zeruiah and with Abiathar the priest, and they gave him their support. 8. എന്നാൽ പുരോഹിതനായ സാദോക്കും യഹോയാദയുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ വീരന്മാരും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നില്ല. 8. Ennaal Purohithanaaya Saadhokkum Yahoyaadhayude Makanaaya Benaayaavum Pravaachakanaaya Naathaanum Shimeyiyum Reyiyum Dhaaveedhinte Veeranmaarum Adhoneeyaavinte Paksham Chernnirunnilla. 8. But Zadok the priest, Benaiah son of Jehoiada, Nathan the prophet, Shimei and Rei and David's special guard did not join Adonijah. 9. അദോനീയാവു ഏൻ -രോഗേലിന്നു സമീപത്തു സോഹേലെത്ത് എന്ന കല്ലിന്നരികെ വെച്ചു ആടുമാടുകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു രാജകുമാരന്മാരായ തന്റെ സകലസഹോദരന്മാരെയും രാജഭൃത്യന്മാരായ യെഹൂദാപുരുഷന്മാരെയൊക്കെയും ക്ഷണിച്ചു. 9. Adhoneeyaavu En -rogelinnu Sameepaththu Soheleththu Enna Kallinnarike Vechu Aadumaadukaleyum Thadippicha Mrugangaleyum Aruththu Raajakumaaranmaaraaya Thante Sakalasahodharanmaareyum Raajabhruthyanmaaraaya Yehoodhaapurushanmaareyokkeyum Kshanichu. 9. Adonijah then sacrificed sheep, cattle and fattened calves at the Stone of Zoheleth near En Rogel. He invited all his brothers, the king's sons, and all the men of Judah who were royal officials, 10. എങ്കിലും നാഥാൻ പ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല. 10. Enkilum Naathaan Pravaachakaneyum Benaayaaveyum Veeranmaareyum Thante Sahodharanaaya Shalomoneyum Avan Kshanichilla. 10. but he did not invite Nathan the prophet or Benaiah or the special guard or his brother Solomon. 11. എന്നാൽ നാഥാൻ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോടു പറഞ്ഞതു: ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു രാജാവായിരിക്കുന്നു എന്നു നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് അറിഞ്ഞിട്ടുമില്ല. 11. Ennaal Naathaan Shalomonte Ammayaaya Baththu-shebayodu Paranjathu: Haggeeththinte Makanaaya Adhoneeyaavu Raajaavaayirikkunnu Ennu Nee Kettillayo? Nammude Yajamaananaaya Dhaaveedhu Arinjittumilla. 11. Then Nathan asked Bathsheba, Solomon's mother, "Have you not heard that Adonijah, the son of Haggith, has become king without our lord David's knowing it? 12. ആകയാൽ വരിക; നിന്റെ ജീവനെയും നിന്റെ മകനായ ശലോമോന്റെ ജീവനെയും രക്ഷിക്കേണ്ടതിന്നു ഞാൻ നിനക്കു ആലോചന പറഞ്ഞുതരാം. 12. Aakayaal Varika; Ninte Jeevaneyum Ninte Makanaaya Shalomonte Jeevaneyum Rakshikkendathinnu Njaan Ninakku Aalochana Paranjutharaam. 12. Now then, let me advise you how you can save your own life and the life of your son Solomon. 13. നീ ദാവീദ്‍രാജാവിന്റെ അടുക്കൽ ചെന്നു: യജമാനനായ രാജാവേ, നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായിവാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ അടിയനോടു സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവു വാഴുന്നതു എന്തു എന്നു അവനോടു ചോദിക്ക. 13. Nee Dhaaveedhraajaavinte Adukkal Chennu: Yajamaananaaya Raajaave, Ninte Makanaaya Shalomon Ente Anantharavanaayivaanu Ente Simhaasanaththil Irikkum Ennu Nee Adiyanodu Sathyam Cheythillayo? Pinne Adhoneeyaavu Vaazhunnathu Enthu Ennu Avanodu Chodhikka. 13. Go in to King David and say to him, 'My lord the king, did you not swear to me your servant: "Surely Solomon your son shall be king after me, and he will sit on my throne"? Why then has Adonijah become king?' 14. നീ അവിടെ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാനും നിന്റെ പിന്നാലെ വന്നു നിന്റെ വാക്കു ഉറപ്പിച്ചുകൊള്ളാം. 14. Nee Avide Raajaavinodu Samsaarichukondirikkumpol, Njaanum Ninte Pinnaale Vannu Ninte Vaakku Urappichukollaam. 14. While you are still there talking to the king, I will come in and confirm what you have said." 15. അങ്ങനെ ബത്ത്-ശേബ പള്ളിയറയിൽ രാജാവിന്റെ അടുക്കൽ ചെന്നു; രാജാവു വയോധികനായിരുന്നു; ശൂനേംകാരത്തിയായ അബീശഗ് രാജാവിന്നു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു. 15. Angane Baththu-sheba Palliyarayil Raajaavinte Adukkal Chennu; Raajaavu Vayodhikanaayirunnu; Shoonemkaaraththiyaaya Abeeshagu Raajaavinnu Shushroosha Cheythukondirunnu. 15. So Bathsheba went to see the aged king in his room, where Abishag the Shunammite was attending him. 16. ബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു നിനക്കു എന്തു വേണം എന്നു രാജാവു ചോദിച്ചു. 16. Baththu-sheba Kuninju Raajaavine Namaskarichu Ninakku Enthu Venam Ennu Raajaavu Chodhichu. 16. Bathsheba bowed low and knelt before the king. "What is it you want?" the king asked. 17. അവൾ അവനോടു പറഞ്ഞതു: എന്റെ യജമാനനേ, നിന്റെ മകൻ ശലോമോൻ എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അടിയനോടു സത്യം ചെയ്തുവല്ലോ. 17. Aval Avanodu Paranjathu: Ente Yajamaanane, Ninte Makan Shalomon Ente Anantharavanaayi Vaanu Ente Simhaasanaththil Irikkum Ennu Nee Ninte Dhaivamaaya Yahovayude Naamaththil Adiyanodu Sathyam Cheythuvallo. 17. She said to him, "My lord, you yourself swore to me your servant by the LORD your God: 'Solomon your son shall be king after me, and he will sit on my throne.' 18. ഇപ്പോൾ ഇതാ, അദോനീയാവു രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവു അറിയുന്നതുമില്ല. 18. Ippol Ithaa, Adhoneeyaavu Raajaavaayirikkunnu; Ente Yajamaananaaya Raajaavu Ariyunnathumilla. 18. But now Adonijah has become king, and you, my lord the king, do not know about it. 19. അവൻ അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതിയായ യോവാബിനെയും ക്ഷണിച്ചു. എങ്കിലും നിന്റെ ദാസനായ ശലോമോനെ അവൻ ക്ഷണിച്ചില്ല. 19. Avan Anavadhi Kaalakaleyum Thadippicha Mrugangaleyum Aadukaleyum Aruththu, Raajakumaaranmaareyokkeyum Purohithanaaya Abyaathaarineyum Senaadhipathiyaaya Yovaabineyum Kshanichu. Enkilum Ninte Dhaasanaaya Shalomone Avan Kshanichilla. 19. He has sacrificed great numbers of cattle, fattened calves, and sheep, and has invited all the king's sons, Abiathar the priest and Joab the commander of the army, but he has not invited Solomon your servant. 20. യജമാനനായ രാജാവേ, യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടതു ആരെന്നു നീ അറിയിക്കേണ്ടതിന്നു എല്ലായിസ്രായേലിന്റെയും കണ്ണു നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു. 20. Yajamaananaaya Raajaave, Yajamaananaaya Raajaavinte Anantharavanaayi Simhaasanaththil Irikkendathu Aarennu Nee Ariyikkendathinnu Ellaayisraayelinteyum Kannu Ninne Nokkikkondirikkunnu. 20. My lord the king, the eyes of all Israel are on you, to learn from you who will sit on the throne of my lord the king after him. 21. അല്ലാഞ്ഞാൽ, യജമാനനായ രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകൻ ശലോമോനും കുറ്റക്കാരായിരിക്കും. 21. Allaanjaal, Yajamaananaaya Raajaavu Thante Pithaakkanmaareppole Nidhrapraapichashesham, Njaanum Ente Makan Shalomonum Kuttakkaaraayirikkum. 21. Otherwise, as soon as my lord the king is laid to rest with his fathers, I and my son Solomon will be treated as criminals." 22. അവൾ രാജാവിനോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഇതാ, നാഥാൻ പ്രവാചകൻ വരുന്നു. 22. Aval Raajaavinodu Samsaarichu Kondirikkumpol Ithaa, Naathaan Pravaachakan Varunnu. 22. While she was still speaking with the king, Nathan the prophet arrived. 23. നാഥാൻ പ്രവാചകൻ വന്നിരിക്കുന്നു എന്നു രാജാവിനോടു അറിയിച്ചു. അവൻ രാജസന്നിധിയിൽ ചെന്നു രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു. 23. Naathaan Pravaachakan Vannirikkunnu Ennu Raajaavinodu Ariyichu. Avan Raajasannidhiyil Chennu Raajaavine Saashdaamgam Veenu Namaskarichu. 23. And they told the king, "Nathan the prophet is here." So he went before the king and bowed with his face to the ground. 24. നാഥാൻ പറഞ്ഞതെന്തെന്നാൽ: യജമാനനായ രാജാവേ, അദോനീയാവു എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ? 24. Naathaan Paranjathenthennaal: Yajamaananaaya Raajaave, Adhoneeyaavu Ente Anantharavanaayi Vaanu Ente Simhaasanaththil Irikkum Ennu Nee Kalpichittundo? 24. Nathan said, "Have you, my lord the king, declared that Adonijah shall be king after you, and that he will sit on your throne? 25. അവൻ ഇന്നു ചെന്നു അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു. അവർ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തു: അദോനീയാരാജാവേ, ജയജയ എന്നു പറയുന്നു. 25. Avan Innu Chennu Anavadhi Kaalakaleyum Thadippicha Mrugangaleyum Aadukaleyum Aruththu, Raajakumaaranmaareyokkeyum Senaadhipathimaareyum Purohithanaaya Abyaathaarineyum Kshanichu. Avar Avante Mumpaake Bhakshichu Paanamcheythu: Adhoneeyaaraajaave, Jayajaya Ennu Parayunnu. 25. Today he has gone down and sacrificed great numbers of cattle, fattened calves, and sheep. He has invited all the king's sons, the commanders of the army and Abiathar the priest. Right now they are eating and drinking with him and saying, 'Long live King Adonijah!' 26. എന്നാൽ അടിയനെയും പുരോഹിതനായ സാദോക്കിനെയും യഹോയാദയുടെ മകനായ ബെനായാവെയും നിന്റെ ദാസനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല. 26. Ennaal Adiyaneyum Purohithanaaya Saadhokkineyum Yahoyaadhayude Makanaaya Benaayaaveyum Ninte Dhaasanaaya Shalomoneyum Avan Kshanichilla. 26. But me your servant, and Zadok the priest, and Benaiah son of Jehoiada, and your servant Solomon he did not invite. 27. യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടതു ആരെന്നു അടിയങ്ങളെ നീ അറിയിക്കാതെ ഇരിക്കെ ഈ കാര്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നതു? 27. Yajamaananaaya Raajaavinte Anantharavanaayi Simhaasanaththil Irikkendathu Aarennu Adiyangale Nee Ariyikkaathe Irikke Ee Kaaryam Yajamaananaaya Raajaavinte Kalpanayaalo Nadannathu? 27. Is this something my lord the king has done without letting his servants know who should sit on the throne of my lord the king after him?" 28. ബത്ത്-ശേബയെ വിളിപ്പിൻ എന്നു ദാവീദ്‍രാജാവു കല്പിച്ചു. അവൾ രാജസന്നിധിയിൽചെന്നു രാജാവിന്റെ മുമ്പാകെ നിന്നു. 28. Baththu-shebaye Vilippin Ennu Dhaaveedhraajaavu Kalpichu. Aval Raajasannidhiyilchennu Raajaavinte Mumpaake Ninnu. 28. Then King David said, "Call in Bathsheba." So she came into the king's presence and stood before him. 29. എന്നാറെ രാജാവു: എന്റെ ജീവനെ സകലകഷ്ടത്തിൽനിന്നും വീണ്ടെുത്തിരിക്കുന്ന യഹോവയാണ, 29. Ennaare Raajaavu: Ente Jeevane Sakalakashdaththilninnum Veendeuththirikkunna Yahovayaana, 29. The king then took an oath: "As surely as the LORD lives, who has delivered me out of every trouble, 30. നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണു എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു ഞാൻ നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യംചെയ്തതുപോലെ തന്നേ ഞാൻ ഇന്നു നിവർത്തിക്കും എന്നു സത്യംചെയ്തു പറഞ്ഞു. 30. Ninte Makanaaya Shalomon Ente Anantharavanaayi Vaanu Enikku Pakaram Ente Simhaasanaththil Irikkum Ennu Njaan Ninnodu Yisraayelinte Dhaivamaaya Yahovayude Naamaththil Sathyamcheythathupole Thanne Njaan Innu Nivarththikkum Ennu Sathyamcheythu Paranju. 30. I will surely carry out today what I swore to you by the LORD, the God of Israel: Solomon your son shall be king after me, and he will sit on my throne in my place." 31. അപ്പോൾ ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചു: എന്റെ യജമാനനായ ദാവീദ്‍രാജാവു ദീർഘായുസ്സായിരിക്കട്ടെ എന്നു പറഞ്ഞു. 31. Appol Baththu-sheba Saashdaamgam Veenu Raajaavine Namaskarichu: Ente Yajamaananaaya Dhaaveedhraajaavu Dheerghaayussaayirikkatte Ennu Paranju. 31. Then Bathsheba bowed low with her face to the ground and, kneeling before the king, said, "May my lord King David live forever!" 32. പിന്നെ ദാവീദ്: പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യഹോയാദയുടെ മകനായ ബെനായാവെയും വിളിപ്പിൻ എന്നു കല്പിച്ചു. അവർ രാജസന്നിധിയിൽ ചെന്നുനിന്നു. 32. Pinne Dhaaveedh: Purohithanaaya Saadhokkineyum Pravaachakanaaya Naathaaneyum Yahoyaadhayude Makanaaya Benaayaaveyum Vilippin Ennu Kalpichu. Avar Raajasannidhiyil Chennuninnu. 32. King David said, "Call in Zadok the priest, Nathan the prophet and Benaiah son of Jehoiada." When they came before the king, 33. രാജാവു അവരോടു കല്പിച്ചതെന്തെന്നാൽ: നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ടു എന്റെ മകനായ ശാലോമോനെ എന്റെ കോവർകഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിൻ . 33. Raajaavu Avarodu Kalpichathenthennaal: Ningalude Yajamaanante Bhruthyanmaare Koottikkondu Ente Makanaaya Shaalomone Ente Kovarkazhuthappuraththu Kayatti Thaazhe Geehonilekku Kondupokuvin . 33. he said to them: "Take your lord's servants with you and set Solomon my son on my own mule and take him down to Gihon. 34. അവിടെവെച്ചു സാദോൿ പുരോഹിതനും നാഥാൻ പ്രവാചകനും അവനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതി: ശലമോൻ രാജാവേ, ജയജയ എന്നു ഘോഷിച്ചുപറവിൻ . 34. Avidevechu Saadhok Purohithanum Naathaan Pravaachakanum Avane Yisraayelinnu Raajaavaayittu Abhishekam Cheyyenam; Pinne Kaahalam Oothi: Shalamon Raajaave, Jayajaya Ennu Ghoshichuparavin . 34. There have Zadok the priest and Nathan the prophet anoint him king over Israel. Blow the trumpet and shout, 'Long live King Solomon!' 35. അതിന്റെശേഷം നിങ്ങൾ അവന്റെ പിന്നാലെ വരുവിൻ ; അവൻ വന്നു എന്റെ സിംഹാസനത്തിൽ ഇരുന്നു എനിക്കു പകരം വാഴേണം; യിസ്രായേലിന്നും യെഹൂദെക്കും പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ അവനെ നിയമിച്ചിരിക്കുന്നു. 35. Athinteshesham Ningal Avante Pinnaale Varuvin ; Avan Vannu Ente Simhaasanaththil Irunnu Enikku Pakaram Vaazhenam; Yisraayelinnum Yehoodhekkum Prabhuvaayirikkendathinnu Njaan Avane Niyamichirikkunnu. 35. Then you are to go up with him, and he is to come and sit on my throne and reign in my place. I have appointed him ruler over Israel and Judah." 36. അപ്പോൾ യെഹോയാദയുടെ മകൻ ബെനായാവു രാജാവിനോടു: ആമേൻ ; യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും അങ്ങനെ തന്നേ കല്പിക്കുമാറാകട്ടെ. 36. Appol Yehoyaadhayude Makan Benaayaavu Raajaavinodu: Aamen ; Yajamaananaaya Raajaavinte Dhaivamaaya Yahovayum Angane Thanne Kalpikkumaaraakatte. 36. Benaiah son of Jehoiada answered the king, "Amen! May the LORD, the God of my lord the king, so declare it. 37. യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദ്‍രാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ് മാക്കുകയും ചെയ്യുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു. 37. 37. As the LORD was with my lord the king, so may he be with Solomon to make his throne even greater than the throne of my lord King David!" 38. അങ്ങനെ സാദോൿ പുരോഹിതനും നാഥാൻ പ്രവാചകനും യെഹോയാദയുടെ മകനായ ബെനായാവും ക്രേത്യരും പ്ളേത്യരും ചെന്നു ദാവീദ്‍രാജാവിന്റെ കോവർകഴുതപ്പുറത്തു ശലോമേനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി, 38. Angane Saadhok Purohithanum Naathaan Pravaachakanum Yehoyaadhayude Makanaaya Benaayaavum Krethyarum Plethyarum Chennu Dhaaveedhraajaavinte Kovarkazhuthappuraththu Shalomene Kayatti Geehonilekku Kondupoyi, 38. So Zadok the priest, Nathan the prophet, Benaiah son of Jehoiada, the Kerethites and the Pelethites went down and put Solomon on King David's mule and escorted him to Gihon. 39. സാദോൿ പുരോഹിതൻ തൃക്കൂടാരത്തിൽനിന്നു തൈലക്കൊമ്പു കൊണ്ടുചെന്നു ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി, ജനമൊക്കെയും ശലോമോൻ രാജാവേ, ജയജയ എന്നു ഘോഷിച്ചു പറഞ്ഞു. 39. Saadhok Purohithan Thrukkoodaaraththilninnu Thailakkompu Konduchennu Shalomone Abhishekam Cheythu. Avar Kaahalam Oothi, Janamokkeyum Shalomon Raajaave, Jayajaya Ennu Ghoshichu Paranju. 39. Zadok the priest took the horn of oil from the sacred tent and anointed Solomon. Then they sounded the trumpet and all the people shouted, "Long live King Solomon!" 40. പിന്നെ ജനമൊക്കയും അവന്റെ പിന്നാലെ ചെന്നു; ജനം കുഴലൂതി; അവരുടെ ഘോഷംകൊണ്ടു ഭൂമികുലുങ്ങുമാറു അത്യന്തം സന്തോഷിച്ചു. 40. Pinne Janamokkayum Avante Pinnaale Chennu; Janam Kuzhaloothi; Avarude Ghoshamkondu Bhoomikulungumaaru Athyantham Santhoshichu. 40. And all the people went up after him, playing flutes and rejoicing greatly, so that the ground shook with the sound. 41. അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ അതു കേട്ടു. കാഹളനാദം കേട്ടപ്പോൾ യോവാബ്: പട്ടണം കലങ്ങിയിരിക്കുന്ന ഈ ആരവം എന്തു എന്നു ചോദിച്ചു. 41. Adhoneeyaavum Koode Undaayirunna Sakala Virunnukaarum Bhakshanam Kazhinjirikkumpol Athu Kettu. Kaahalanaadham Kettappol Yovaab: Pattanam Kalangiyirikkunna Ee Aaravam Enthu Ennu Chodhichu. 41. Adonijah and all the guests who were with him heard it as they were finishing their feast. On hearing the sound of the trumpet, Joab asked, "What's the meaning of all the noise in the city?" 42. അവൻ പറയുമ്പോൾ തന്നേ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകൻ യോനാഥാൻ വരുന്നു; അദോനീയാവു അവനോടു: അകത്തുവരിക; നീ യോഗ്യപുരുഷൻ ; നീ നല്ലവർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു. 42. Avan Parayumpol Thanne Ithaa, Purohithanaaya Abyaathaarinte Makan Yonaathaan Varunnu; Adhoneeyaavu Avanodu: Akaththuvarika; Nee Yogyapurushan ; Nee Nallavarththamaanam Konduvarunnu Ennu Paranju. 42. Even as he was speaking, Jonathan son of Abiathar the priest arrived. Adonijah said, "Come in. A worthy man like you must be bringing good news." 43. യോനാഥാൻ അദോനീയാവോടു ഉത്തരം പറഞ്ഞതു: നമ്മുടെ യജമാനനായ ദാവീദ് രാജാവു ശലോമോനെ രാജാവാക്കിയിരിക്കുന്നു. 43. Yonaathaan Adhoneeyaavodu Uththaram Paranjathu: Nammude Yajamaananaaya Dhaaveedhu Raajaavu Shalomone Raajaavaakkiyirikkunnu. 43. "Not at all!" Jonathan answered. "Our lord King David has made Solomon king. 44. രാജാവു സാദോൿ പുരോഹിതനെയും നാഥാൻ പ്രവാചകനെയും യെഹോയാദയുടെ മകനായ ബെനായാവെയും ക്രേത്യരെയും പ്ളേത്യരെയും അവനോടുകൂടെ അയച്ചു. അവർ അവനെ രാജാവിന്റെ കോവർകഴുതപ്പുറത്തു കയറ്റി. 44. Raajaavu Saadhok Purohithaneyum Naathaan Pravaachakaneyum Yehoyaadhayude Makanaaya Benaayaaveyum Krethyareyum Plethyareyum Avanodukoode Ayachu. Avar Avane Raajaavinte Kovarkazhuthappuraththu Kayatti. 44. The king has sent with him Zadok the priest, Nathan the prophet, Benaiah son of Jehoiada, the Kerethites and the Pelethites, and they have put him on the king's mule, 45. സാദോൿ പുരോഹിതനും നാഥാൻ പ്രവാചകനും അവനെ ഗീഹോനിൽവെച്ചു രാജാവായിട്ടു അഭിഷേകം ചെയ്തു. അവർ പട്ടണം മുഴങ്ങുംവണ്ണം സന്തോഷിച്ചുകൊണ്ടു അവിടെനിന്നു മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങൾ കേട്ട ഘോഷം. 45. Saadhok Purohithanum Naathaan Pravaachakanum Avane Geehonilvechu Raajaavaayittu Abhishekam Cheythu. Avar Pattanam Muzhangumvannam Santhoshichukondu Avideninnu Madangippoyi. Ithaakunnu Ningal Ketta Ghosham. 45. and Zadok the priest and Nathan the prophet have anointed him king at Gihon. From there they have gone up cheering, and the city resounds with it. That's the noise you hear. 46. അത്രയുമല്ല ശലോമോൻ രാജസിംഹാസനത്തിൽ ഇരിക്കുന്നു; 46. Athrayumalla Shalomon Raajasimhaasanaththil Irikkunnu; 46. Moreover, Solomon has taken his seat on the royal throne. 47. രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദ്‍രാജാവിനെ അഭിവന്ദനം ചെയ്‍വാൻ ചെന്നു; നിന്റെ ദൈവം ശലോമോന്റെ നാമത്തെ നിന്റെ നാമത്തെക്കാൾ ഉൽകൃഷ്ടവും അവന്റെ സിംഹാസനത്തെ നിന്റെ സിംഹാസനത്തെക്കാൾ ശ്രേഷ് വും ആക്കട്ടെ എന്നു പറഞ്ഞു. 47. 47. Also, the royal officials have come to congratulate our lord King David, saying, 'May your God make Solomon's name more famous than yours and his throne greater than yours!' And the king bowed in worship on his bed 48. രാജാവു തന്റെ കട്ടിലിന്മേൽ നമസ്കരിച്ചു: ഇന്നു എന്റെ സിംഹാസനത്തിൽ എന്റെ സന്തതി ഇരിക്കുന്നതു എന്റെ കണ്ണുകൊണ്ടു കാണ്മാൻ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. 48. Raajaavu Thante Kattilinmel Namaskarichu: Innu Ente Simhaasanaththil Ente Santhathi Irikkunnathu Ente Kannukondu Kaanmaan Samgathi Varuththiya Yisraayelinte Dhaivamaaya Yahova Sthuthikkappedumaaraakatte Ennu Paranju. 48. and said, 'Praise be to the LORD, the God of Israel, who has allowed my eyes to see a successor on my throne today.'" 49. ഉടനെ അദോനീയാവിന്റെ വിരുന്നുകാർ ഒക്കെയും ഭയപ്പെട്ടു എഴുന്നേറ്റു ഔരോരുത്തൻ താന്താന്റെ വഴിക്കുപോയി. 49. Udane Adhoneeyaavinte Virunnukaar Okkeyum Bhayappettu Ezhunnettu Auroruththan Thaanthaante Vazhikkupoyi. 49. At this, all Adonijah's guests rose in alarm and dispersed. 50. അദോനീയാവും ശലോമോനെ പേടിച്ചു ചെന്നു യാഗപീ ത്തിന്റെ കൊമ്പുകളെ പിടിച്ചു. 50. 50. But Adonijah, in fear of Solomon, went and took hold of the horns of the altar. 51. അദോനീയാവു ശലോമോൻ രാജാവിനെ പേടിക്കുന്നു; ശലോമോൻ രാജാവു അടിയനെ വാൾകൊണ്ടു കൊല്ലുകയില്ല എന്നു ഇന്നു എന്നോടു സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അവൻ യാഗപീ ത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോൻ വർത്തമാനം കേട്ടു. 51. 51. Then Solomon was told, "Adonijah is afraid of King Solomon and is clinging to the horns of the altar. He says, 'Let King Solomon swear to me today that he will not put his servant to death with the sword.'" 52. അവൻ യോഗ്യനായിരുന്നാൽ അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവനിൽ കുറ്റം കണ്ടാലോ അവൻ മരിക്കേണം എന്നു ശലോമോൻ കല്പിച്ചു. 52. Avan Yogyanaayirunnaal Avante Thalayile Oru Romavum Nilaththu Veezhukayilla; Avanil Kuttam Kandaalo Avan Marikkenam Ennu Shalomon Kalpichu. 52. Solomon replied, "If he shows himself to be a worthy man, not a hair of his head will fall to the ground; but if evil is found in him, he will die." 53. അങ്ങനെ ശലോമോൻ രാജാവു ആളയച്ചു അവർ അവനെ യാഗപീ ത്തിങ്കൽനിന്നു ഇറക്കി കൊണ്ടുവന്നു. അവൻ വന്നു ശലോമോൻ രാജാവിനെ നമസ്കരിച്ചു. ശലോമോൻ അവനോടു: നിന്റെ വീട്ടിൽ പൊയ്ക്കൊൾക എന്നു കല്പിച്ചു. 53. 53. Then King Solomon sent men, and they brought him down from the altar. And Adonijah came and bowed down to King Solomon, and Solomon said, "Go to your home." |