Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

2 രാജാക്കന്മാർ: അദ്ധ്യായം 1

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. ആഹാബ് മരിച്ചശേഷം മോവാബ്യർ യിസ്രായേലിനോടു മത്സരിച്ചു.

1. Aahaabu Marichashesham Movaabyar Yisraayelinodu Mathsarichu.

1. After Ahab's death, Moab rebelled against Israel.

2. അഹസ്യാവു ശമർയ്യയിലെ തന്റെ മാളികയുടെ കിളിവാതിലിൽകൂടി വീണു ദീനംപിടിച്ചു; അവൻ ദൂതന്മാരെ അയച്ചു: ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ എന്നു എക്രോനിലെ ദേവനായ ബാൽ സെബൂബിനോടു ചെന്നു ചോദിപ്പിൻ എന്നു അവരോടു കല്പിച്ചു.

2. Ahasyaavu Shamaryyayile Thante Maalikayude Kilivaathililkoodi Veenu Dheenampidichu; Avan Dhoothanmaare Ayachu: Ee Dheenam Maari Enikku Saukhyam Varumo Ennu Ekronile Dhevanaaya Baal Seboobinodu Chennu Chodhippin Ennu Avarodu Kalpichu.

2. Now Ahaziah had fallen through the lattice of his upper room in Samaria and injured himself. So he sent messengers, saying to them, "Go and consult Baal-Zebub, the god of Ekron, to see if I will recover from this injury."

3. എന്നാൽ യഹോവയുടെ ദൂതൻ തിശ്ബ്യനായ ഏലീയാവോടു കല്പിച്ചതു: നീ എഴുന്നേറ്റു ശമർയ്യാരാജാവിന്റെ ദൂതന്മാരെ എതിരേറ്റുചെന്നു അവരോടു: യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങൾ എക്രോനിലെ ദേവനായ ബാൽ സെബൂബിനോടു അരുളപ്പാടു ചോദിപ്പാൻ പോകുന്നതു?

3. Ennaal Yahovayude Dhoothan Thishbyanaaya Eleeyaavodu Kalpichathu: Nee Ezhunnettu Shamaryyaaraajaavinte Dhoothanmaare Ethirettuchennu Avarodu: Yisraayelil Dhaivam Illaanjitto Ningal Ekronile Dhevanaaya Baal Seboobinodu Arulappaadu Chodhippaan Pokunnathu?

3. But the angel of the LORD said to Elijah the Tishbite, "Go up and meet the messengers of the king of Samaria and ask them, 'Is it because there is no God in Israel that you are going off to consult Baal-Zebub, the god of Ekron?'

4. ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഏലീയാവു പോയി.

4. Ithunimiththam Nee Kayariyirikkunna Kattililninnu Irangaathe Nishchayamaayi Marikkum Ennu Yahova Arulicheyyunnu Ennu Paraka. Angane Eleeyaavu Poyi.

4. Therefore this is what the LORD says: 'You will not leave the bed you are lying on. You will certainly die!'" So Elijah went.

5. ദൂതന്മാർ മടങ്ങിവന്നാറെ അവൻ അവരോടു: നിങ്ങൾ മടങ്ങിവന്നതു എന്തു എന്നു ചോദിച്ചു.

5. Dhoothanmaar Madangivannaare Avan Avarodu: Ningal Madangivannathu Enthu Ennu Chodhichu.

5. When the messengers returned to the king, he asked them, "Why have you come back?"

6. അവർ അവനോടു പറഞ്ഞതു: ഒരാൾ ഞങ്ങളെ എതിരേറ്റുവന്നു ഞങ്ങളോടു: നിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്റെ അടുക്കൽ മടങ്ങിച്ചെന്നു: യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാൽസെബൂബിനോടു അരുളപ്പാടു ചോദിപ്പാൻ അയക്കുന്നതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു അവനോടു പറവിൻ എന്നു പറഞ്ഞു.

6. Avar Avanodu Paranjathu: Oraal Njangale Ethirettuvannu Njangalodu: Ningale Ayachirikkunna Raajaavinte Adukkal Madangichennu: Yisraayelil Dhaivam Illaanjitto Nee Ekronile Dhevanaaya Baalseboobinodu Arulappaadu Chodhippaan Ayakkunnathu? Ithunimiththam Nee Kayariyirikkunna Kattililninnu Irangaathe Nishchayamaayi Marikkum Ennu Yahova Arulicheyyunnu Ennu Avanodu Paravin Ennu Paranju.

6. "A man came to meet us," they replied. "And he said to us, 'Go back to the king who sent you and tell him, "This is what the LORD says: Is it because there is no God in Israel that you are sending men to consult Baal-Zebub, the god of Ekron? Therefore you will not leave the bed you are lying on. You will certainly die!"'"

7. അവൻ അവരോടു: നിങ്ങളെ എതിരേറ്റുവന്നു ഈ വാക്കു നിങ്ങളോടു പറഞ്ഞ ആളുടെ വേഷം എന്തു എന്നു ചോദിച്ചു.

7. Avan Avarodu: Ningale Ethirettuvannu Ee Vaakku Ningalodu Paranja Aalude Vesham Enthu Ennu Chodhichu.

7. The king asked them, "What kind of man was it who came to meet you and told you this?"

8. അവൻ രോമവസ്ത്രം ധരിച്ചു അരെക്കു തോൽവാറു കെട്ടിയ ആളായിരുന്നു എന്നു അവർ അവനോടു പറഞ്ഞു. അവൻ തിശ്ബ്യനായ ഏലീയാവു തന്നേ എന്നു അവൻ പറഞ്ഞു.

8. Avan Romavasthram Dharichu Arekku Tholvaaru Kettiya Aalaayirunnu Ennu Avar Avanodu Paranju. Avan Thishbyanaaya Eleeyaavu Thanne Ennu Avan Paranju.

8. They replied, "He was a man with a garment of hair and with a leather belt around his waist." The king said, "That was Elijah the Tishbite."

9. പിന്നെ രാജാവു അമ്പതുപേർക്കും അധിപതിയായ ഒരുവനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കൽ അയച്ചു; അവൻ അവന്റെ അടുക്കൽ ചെന്നു; അവൻ ഒരു മലമുകളിൽ ഇരിക്കയായിരുന്നു; അവൻ അവനോടു: ദൈവപുരുഷാ, ഇറങ്ങിവരുവാൻ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.

9. Pinne Raajaavu Ampathuperkkum Adhipathiyaaya Oruvaneyum Avante Ampathu Aaleyum Avante Adukkal Ayachu; Avan Avante Adukkal Chennu; Avan Oru Malamukalil Irikkayaayirunnu; Avan Avanodu: Dhaivapurushaa, Irangivaruvaan Raajaavu Kalpikkunnu Ennu Paranju.

9. Then he sent to Elijah a captain with his company of fifty men. The captain went up to Elijah, who was sitting on the top of a hill, and said to him, "Man of God, the king says, 'Come down!'"

10. ഏലീയാവു അമ്പതുപേർക്കും അധിപതിയായവനോടു: ഞാൻ ദൈവപുരുഷനെങ്കിൽ ആകശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു. ഉടനെ ആകാശത്തുനിന്നു തീ ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു.

10. Eleeyaavu Ampathuperkkum Adhipathiyaayavanodu: Njaan Dhaivapurushanenkil Aakashaththuninnu Thee Irangi Ninneyum Ninte Ampathu Aaleyum Dhahippikkatte Ennu Paranju. Udane Aakaashaththuninnu Thee Irangi Avaneyum Avante Ampathu Aaleyum Dhahippichukalanju.

10. Elijah answered the captain, "If I am a man of God, may fire come down from heaven and consume you and your fifty men!" Then fire fell from heaven and consumed the captain and his men.

11. അവൻ അമ്പതുപേർക്കും അധിപതിയായ മറ്റൊരുത്തനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കൽ അയച്ചു; അവനും അവനോടു: ദൈവപുരുഷാ, വേഗത്തിൽ ഇറങ്ങിവരുവാൻ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.

11. Avan Ampathuperkkum Adhipathiyaaya Mattoruththaneyum Avante Ampathu Aaleyum Avante Adukkal Ayachu; Avanum Avanodu: Dhaivapurushaa, Vegaththil Irangivaruvaan Raajaavu Kalpikkunnu Ennu Paranju.

11. At this the king sent to Elijah another captain with his fifty men. The captain said to him, "Man of God, this is what the king says, 'Come down at once!'"

12. ഏലീയാവു അവനോടു: ഞാൻ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നുത്തരം പറഞ്ഞു; ഉടനെ ദൈവത്തിന്റെ തീ ആകാശത്തുനിന്നു ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു.

12. Eleeyaavu Avanodu: Njaan Dhaivapurushanenkil Aakaashaththuninnu Thee Irangi Ninneyum Ninte Ampathu Aaleyum Dhahippikkatte Ennuththaram Paranju; Udane Dhaivaththinte Thee Aakaashaththuninnu Irangi Avaneyum Avante Ampathu Aaleyum Dhahippichukalanju.

12. "If I am a man of God," Elijah replied, "may fire come down from heaven and consume you and your fifty men!" Then the fire of God fell from heaven and consumed him and his fifty men.

13. മൂന്നാമതും അവൻ അമ്പതുപേർക്കും അധിപതിയായ ഒരുത്തനെയും അവന്റെ അമ്പതു ആളെയും അയച്ചു; ഈ മൂന്നാമത്തെ അമ്പതുപേർക്കും അധിപതിയായവൻ ചെന്നു ഏലീയാവിന്റെ മുമ്പിൽ മുട്ടുകുത്തി അവനോടു: ദൈവപുരുഷനായുള്ളോവേ, എന്റെ പ്രാണനെയും നിന്റെ ദാസന്മാരായ ഈ അമ്പതു ആളുടെ പ്രാണനെയും ആദരിക്കേണമേ.

13. Moonnaamathum Avan Ampathuperkkum Adhipathiyaaya Oruththaneyum Avante Ampathu Aaleyum Ayachu; Ee Moonnaamaththe Ampathuperkkum Adhipathiyaayavan Chennu Eleeyaavinte Mumpil Muttukuththi Avanodu: Dhaivapurushanaayullove, Ente Praananeyum Ninte Dhaasanmaaraaya Ee Ampathu Aalude Praananeyum Aadharikkename.

13. So the king sent a third captain with his fifty men. This third captain went up and fell on his knees before Elijah. "Man of God," he begged, "please have respect for my life and the lives of these fifty men, your servants!

14. ആകാശത്തുനിന്നു തീ ഇറങ്ങി അമ്പതുപേർക്കധിപതിമാരായ മുമ്പിലത്തെ രണ്ടുപേരെയും അവരുടെ അമ്പതീതു ആളെയും ദഹിപ്പിച്ചുകളഞ്ഞുവല്ലോ; എന്നാൽ എന്റെ പ്രാണനെ ആദരിക്കേണമേ എന്നു അപേക്ഷിച്ചു.

14. Aakaashaththuninnu Thee Irangi Ampathuperkkadhipathimaaraaya Mumpilaththe Randupereyum Avarude Ampatheethu Aaleyum Dhahippichukalanjuvallo; Ennaal Ente Praanane Aadharikkename Ennu Apekshichu.

14. See, fire has fallen from heaven and consumed the first two captains and all their men. But now have respect for my life!"

15. അപ്പോൾ യഹോവയുടെ ദൂതൻ ഏലീയാവോടു: ഇവനോടുകൂടെ പോക; അവനെ ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു അവനോടുകൂടെ രാജാവിന്റെ അടുക്കൽ ചെന്നു.

15. Appol Yahovayude Dhoothan Eleeyaavodu: Ivanodukoode Poka; Avane Bhayappedendaa Ennu Paranju. Angane Avan Ezhunnettu Avanodukoode Raajaavinte Adukkal Chennu.

15. The angel of the LORD said to Elijah, "Go down with him; do not be afraid of him." So Elijah got up and went down with him to the king.

16. അവനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു അരുളപ്പാടു ചോദിപ്പാൻ യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാൽസെബൂബിനോടു അരുളപ്പാടു ചോദിപ്പാൻ ദൂതന്മാരെ അയച്ചതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും.

16. Avanodu: Yahova Iprakaaram Arulicheyyunnu Arulappaadu Chodhippaan Yisraayelil Dhaivam Illaanjitto Nee Ekronile Dhevanaaya Baalseboobinodu Arulappaadu Chodhippaan Dhoothanmaare Ayachathu? Ithunimiththam Nee Kayariyirikkunna Kattililninnu Irangaathe Nishchayamaayi Marikkum.

16. He told the king, "This is what the LORD says: Is it because there is no God in Israel for you to consult that you have sent messengers to consult Baal-Zebub, the god of Ekron? Because you have done this, you will never leave the bed you are lying on. You will certainly die!"

17. ഏലീയാവു പറഞ്ഞ യഹോവയുടെ വചനപ്രകാരം തന്നേ അവൻ മരിച്ചു പോയി; അവന്നു മകനില്ലായ്കകൊണ്ടു അവന്നു പകരം യെഹോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടിൽ രാജാവായി.

17. Eleeyaavu Paranja Yahovayude Vachanaprakaaram Thanne Avan Marichu Poyi; Avannu Makanillaaykakondu Avannu Pakaram Yehoraam Yehoodhaaraajaavaaya Yehoshaaphaaththinte Makanaaya Yehoraaminte Randaam Aandil Raajaavaayi.

17. So he died, according to the word of the LORD that Elijah had spoken. Because Ahaziah had no son, Joram succeeded him as king in the second year of Jehoram son of Jehoshaphat king of Judah.

18. അഹസ്യാവു ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

18. Ahasyaavu Cheytha Mattulla Vruththaanthangal Yisraayelraajaakkanmaarude Vruththaanthapusthakaththil Ezhuthiyirikkunnuvallo.

18. As for all the other events of Ahaziah's reign, and what he did, are they not written in the book of the annals of the kings of Israel?

Why do ads appear in this Website?

×