1. ആമോസിന്റെ മകനായ യെശയ്യാവു യെഹൂദാരാജാക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നിവരുടെ കാലത്തു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദർശിച്ച ദർശനം. 1. Aamosinte Makanaaya Yeshayyaavu Yehoodhaaraajaakkanmaaraaya Usseeyaavu, Yothaam, Aahaasu, Yehiskeeyaavu Ennivarude Kaalaththu Yehoodhayeyum Yerooshalemineyum Patti Dharshicha Dharshanam. 1. The vision concerning Judah and Jerusalem that Isaiah son of Amoz saw during the reigns of Uzziah, Jotham, Ahaz and Hezekiah, kings of Judah. 2. ആകാശമേ, കേൾക്ക; ഭൂമിയേ, ചെവിതരിക; യഹോവ അരുളിച്ചെയ്യുന്നു: ഞാൻ മക്കളെ പോറ്റി വളർത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു. 2. Aakaashame, Kelkka; Bhoomiye, Chevitharika; Yahova Arulicheyyunnu: Njaan Makkale Potti Valarththi; Avaro Ennodu Mathsarichirikkunnu. 2. Hear, O heavens! Listen, O earth! For the LORD has spoken: "I reared children and brought them up, but they have rebelled against me. 3. കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല. 3. Kaala Thante Udayavaneyum Kazhutha Thante Yajamaanante Pulthottiyeyum Ariyunnu; Yisraayelo Ariyunnilla; Ente Janam Grahikkunnathumilla. 3. The ox knows his master, the donkey his owner's manger, but Israel does not know, my people do not understand." 4. അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു. 4. Ayyo Paapamulla Jaathi! Akruthyabhaaram Chumakkunna Janam! Dhushpravruththikkaarude Santhathi! Vashalaayi Nadakkunna Makkal! Avar Yahovaye Upekshichu Yisraayelinte Parishuddhane Nirasichu Purakottu Maarikkalanjirikkunnu. 4. Ah, sinful nation, a people loaded with guilt, a brood of evildoers, children given to corruption! They have forsaken the LORD; they have spurned the Holy One of Israel and turned their backs on him. 5. ഇനി നിങ്ങളെ അടിച്ചിട്ടു എന്തു? നിങ്ങൾ അധികം അധികം പിന്മാറുകേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. 5. Ini Ningale Adichittu Enthu? Ningal Adhikam Adhikam Pinmaarukeyullu; Thala Muzhuvanum Dheenavum Hrudhayam Muzhuvanum Rogavum Pidichirikkunnu. 5. Why should you be beaten anymore? Why do you persist in rebellion? Your whole head is injured, your whole heart afflicted. 6. അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകീട്ടില്ല, വെച്ചുകെട്ടീട്ടില്ല, എണ്ണ പുരട്ടി ശമിപ്പിച്ചിട്ടുമില്ല. 6. Adithottu Mudivare Oru Sukhavum Illa; Murivum Chathavum Pazhuththavranavum Maathrame Ullu; Avaye Njekki Kazhukeettilla, Vechuketteettilla, Enna Puratti Shamippichittumilla. 6. From the sole of your foot to the top of your head there is no soundness- only wounds and welts and open sores, not cleansed or bandaged or soothed with oil. 7. നിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങൾ തീക്കിരയായി; നിങ്ങൾ കാൺകെ അന്യജാതിക്കാർ നിങ്ങളുടെ നാടു തിന്നുകളയുന്നു; അതു അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതു പോലെ ശൂന്യമായിരിക്കുന്നു. 7. Ningalude Dhesham Shoonyamaayi Ningalude Pattanangal Theekkirayaayi; Ningal Kaanke Anyajaathikkaar Ningalude Naadu Thinnukalayunnu; Athu Anyajaathikkaar Unmoolanaasham Cheythathu Pole Shoonyamaayirikkunnu. 7. Your country is desolate, your cities burned with fire; your fields are being stripped by foreigners right before you, laid waste as when overthrown by strangers. 8. സീയോൻ പുത്രി, മുന്തിരിത്തോട്ടത്തിലെ കുടിൽ പോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും നിരോധിച്ച പട്ടണംപോലെയും ശേഷിച്ചിരിക്കുന്നു. 8. Seeyon Puthri, Munthiriththottaththile Kudil Poleyum Vellariththottaththile Maadampoleyum Nirodhicha Pattanampoleyum Sheshichirikkunnu. 8. The Daughter of Zion is left like a shelter in a vineyard, like a hut in a field of melons, like a city under siege. 9. സൈന്യങ്ങളുടെ യഹോവ നമുക്കു അത്യല്പമായോരു ശേഷിപ്പു വെച്ചിരുന്നില്ലെങ്കിൽ നാം സൊദോംപോലെ ആകുമായിരുന്നു; ഗൊമോറെക്കു സദൃശമാകുമായിരുന്നു. 9. Sainyangalude Yahova Namukku Athyalpamaayoru Sheshippu Vechirunnillenkil Naam Sodhompole Aakumaayirunnu; Gomorekku Sadhrushamaakumaayirunnu. 9. Unless the LORD Almighty had left us some survivors, we would have become like Sodom, we would have been like Gomorrah. 10. സൊദോം അധിപതികളേ, യഹോവയുടെ വചനം കേൾപ്പിൻ ; ഗൊമോറജനമേ, നമ്മുടെ ദൈവത്തിന്റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊൾവിൻ . 10. Sodhom Adhipathikale, Yahovayude Vachanam Kelppin ; Gomorajaname, Nammude Dhaivaththinte Nyaayapramaanam Shraddhichukolvin . 10. Hear the word of the LORD, you rulers of Sodom; listen to the law of our God, you people of Gomorrah! 11. നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്കു എന്തിന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ടു എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്കു ഇഷ്ടമല്ല. 11. Ningalude Hananayaagangalude Baahulyam Enikku Enthinnu Ennu Yahova Arulicheyyunnu; Muttaadukalekkondulla Homayaagavum Thadippicha Mrugangalude Medhassumkondu Enikku Mathi Vannirikkunnu; Kaalakaludeyo Kunjaadukaludeyo Kolaattukottanmaarudeyo Raktham Enikku Ishdamalla. 11. "The multitude of your sacrifices- what are they to me?" says the LORD. "I have more than enough of burnt offerings, of rams and the fat of fattened animals; I have no pleasure in the blood of bulls and lambs and goats. 12. നിങ്ങൾ എന്റെ സന്നിധിയിൽ വരുമ്പോൾ എന്റെ പ്രാകാരങ്ങളെ ചവിട്ടുവാൻ ഇതു നിങ്ങളോടു ചോദിച്ചതു ആർ? 12. Ningal Ente Sannidhiyil Varumpol Ente Praakaarangale Chavittuvaan Ithu Ningalodu Chodhichathu Aar? 12. When you come to appear before me, who has asked this of you, this trampling of my courts? 13. ഇനി നിങ്ങൾ വ്യർത്ഥമായുള്ള കാഴ്ചകൊണ്ടുവരരുതു; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും--നീതികേടും ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ. 13. Ini Ningal Vyarththamaayulla Kaazhchakonduvararuthu; Dhoopam Enikku Veruppaakunnu; Amaavaasyayum Shabbaththum Sabhaayogam Koodunnathum--neethikedum Uthsavayogavum Enikku Sahichukoodaa. 13. Stop bringing meaningless offerings! Your incense is detestable to me. New Moons, Sabbaths and convocations- I cannot bear your evil assemblies. 14. നിങ്ങളുടെ അമാവാസ്യകളെയും ഉത്സവങ്ങളെയും ഞാൻ വെറുക്കുന്നു; അവ എനിക്കു അസഹ്യം; ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു. 14. Ningalude Amaavaasyakaleyum Uthsavangaleyum Njaan Verukkunnu; Ava Enikku Asahyam; Njaan Ava Sahichu Mushinjirikkunnu. 14. Your New Moon festivals and your appointed feasts my soul hates. They have become a burden to me; I am weary of bearing them. 15. നിങ്ങൾ കൈമലർത്തുമ്പോൾ ഞാൻ എന്റെ കണ്ണു മറെച്ചുകളയും; നിങ്ങൾ എത്ര തന്നേ പ്രാർത്ഥനകഴിച്ചാലും ഞാൻ കേൾക്കയില്ല; നിങ്ങളുടെ കൈ രക്തം കൊണ്ടു നിറഞ്ഞിരിക്കുന്നു. 15. Ningal Kaimalarththumpol Njaan Ente Kannu Marechukalayum; Ningal Ethra Thanne Praarththanakazhichaalum Njaan Kelkkayilla; Ningalude Kai Raktham Kondu Niranjirikkunnu. 15. When you spread out your hands in prayer, I will hide my eyes from you; even if you offer many prayers, I will not listen. Your hands are full of blood; 16. നിങ്ങളെ കഴുകി വെടിപ്പാക്കുവിൻ ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളവിൻ ; തിന്മ ചെയ്യുന്നതു മതിയാക്കുവിൻ . 16. Ningale Kazhuki Vedippaakkuvin ; Ningalude Pravruththikalude Dhoshaththe Ente Kanninmumpilninnu Neekkikkalavin ; Thinma Cheyyunnathu Mathiyaakkuvin . 16. wash and make yourselves clean. Take your evil deeds out of my sight! Stop doing wrong, 17. നന്മ ചെയ്‍വാൻ പ ിപ്പിൻ ; ന്യായം അന്വേഷിപ്പിൻ ; പീഡിപ്പിക്കുന്നവനെ നേർവ്വഴിക്കാക്കുവിൻ ; അനാഥന്നു ന്യായം നടത്തിക്കൊടുപ്പിൻ ; വിധവേക്കു വേണ്ടി വ്യവഹരിപ്പിൻ . 17. 17. learn to do right! Seek justice, encourage the oppressed. Defend the cause of the fatherless, plead the case of the widow. 18. വരുവിൻ , നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും. 18. Varuvin , Namukku Thammil Vaadhikkaam Ennu Yahova Arulicheyyunnu; Ningalude Paapangal Kudunchuvappaayirunnaalum Himampole Velukkum; Rakthaambarampole Chuvappaayavirunnaalum Panjipole Aayiththeerum. 18. "Come now, let us reason together," says the LORD. "Though your sins are like scarlet, they shall be as white as snow; though they are red as crimson, they shall be like wool. 19. നിങ്ങൾ മനസ്സുവെച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും. 19. Ningal Manassuvechu Kettanusarikkunnuvenkil Dheshaththile Nanma Anubhavikkum. 19. If you are willing and obedient, you will eat the best from the land; 20. മറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങൾ വാളിന്നിരയായ്തീരും; യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു. 20. Maruththu Mathsarikkunnu Enkilo Ningal Vaalinnirayaaytheerum; Yahovayude Vaayu Arulicheythirikkunnu. 20. but if you resist and rebel, you will be devoured by the sword." For the mouth of the LORD has spoken. 21. വിശ്വസ്തനഗരം വേശ്യയായി തീർന്നിരിക്കുന്നതു എങ്ങനെ! അതിൽ ന്യായം നിറഞ്ഞിരുന്നു; നീതി വസിച്ചിരുന്നു; ഇപ്പോഴോ, കുലപാതകന്മാർ. 21. Vishvasthanagaram Veshyayaayi Theernnirikkunnathu Engane! Athil Nyaayam Niranjirunnu; Neethi Vasichirunnu; Ippozho, Kulapaathakanmaar. 21. See how the faithful city has become a harlot! She once was full of justice; righteousness used to dwell in her- but now murderers! 22. നിന്റെ വെള്ളി കീടമായും നിന്റെ വീഞ്ഞു വെള്ളം ചേർന്നും ഇരിക്കുന്നു. 22. Ninte Velli Keedamaayum Ninte Veenju Vellam Chernnum Irikkunnu. 22. Your silver has become dross, your choice wine is diluted with water. 23. നിന്റെ പ്രഭുക്കന്മാർ മത്സരികൾ; കള്ളന്മാരുടെ കൂട്ടാളികൾ തന്നേ; അവർ ഒക്കെയും സമ്മാനപ്രിയരും പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; അവർ അനാഥന്നു ന്യായം നടത്തിക്കൊടുക്കുന്നില്ല; വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല. 23. Ninte Prabhukkanmaar Mathsarikal; Kallanmaarude Koottaalikal Thanne; Avar Okkeyum Sammaanapriyarum Prathiphalam Kaamkshikkunnavarum Aakunnu; Avar Anaathannu Nyaayam Nadaththikkodukkunnilla; Vidhavayude Vyavahaaram Avarude Adukkal Varunnathumilla. 23. Your rulers are rebels, companions of thieves; they all love bribes and chase after gifts. They do not defend the cause of the fatherless; the widow's case does not come before them. 24. അതുകൊണ്ടു യിസ്രായേലിന്റെ വല്ലഭനായി സൈന്യങ്ങളുടെ യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു: ഹാ, ഞാൻ എന്റെ വൈരികളോടു പകവീട്ടി എന്റെ ശത്രുക്കളോടു പ്രതികാരം നടത്തും. 24. Athukondu Yisraayelinte Vallabhanaayi Sainyangalude Yahovayaaya Karththaavu Arulicheyyunnu: Haa, Njaan Ente Vairikalodu Pakaveetti Ente Shathrukkalodu Prathikaaram Nadaththum. 24. Therefore the Lord, the LORD Almighty, the Mighty One of Israel, declares: "Ah, I will get relief from my foes and avenge myself on my enemies. 25. ഞാൻ എന്റെ കൈ നിന്റെ നേരെ തിരിച്ചു നിന്റെ കീടം തീരെ ഉരുക്കിക്കളകയും നിന്റെ വെള്ളീയം ഒക്കെയും നീക്കിക്കളകയും ചെയ്യും. 25. Njaan Ente Kai Ninte Nere Thirichu Ninte Keedam Theere Urukkikkalakayum Ninte Velleeyam Okkeyum Neekkikkalakayum Cheyyum. 25. I will turn my hand against you; I will thoroughly purge away your dross and remove all your impurities. 26. ഞാൻ നിന്റെ ന്യായാധിപന്മാരെ ആദിയിങ്കൽ എന്നപോലെയും നിന്റെ ആലോചനക്കാരെ ആരംഭത്തിങ്കൽ എന്നപോലെയും ആക്കും; അതിന്റെശേഷം നീ നീതിപുരം എന്നും വിശ്വസ്തനഗരം എന്നും വിളിക്കപ്പെടും. 26. Njaan Ninte Nyaayaadhipanmaare Aadhiyinkal Ennapoleyum Ninte Aalochanakkaare Aarambhaththinkal Ennapoleyum Aakkum; Athinteshesham Nee Neethipuram Ennum Vishvasthanagaram Ennum Vilikkappedum. 26. I will restore your judges as in days of old, your counselors as at the beginning. Afterward you will be called the City of Righteousness, the Faithful City." 27. സീയോൻ ന്യായത്താലും അതിൽ മനം തിരിയുന്നവർ നീതിയാലും വീണ്ടെടുക്കപ്പെടും. 27. Seeyon Nyaayaththaalum Athil Manam Thiriyunnavar Neethiyaalum Veendedukkappedum. 27. Zion will be redeemed with justice, her penitent ones with righteousness. 28. എന്നാൽ അതിക്രമികൾക്കും പാപികൾക്കും ഒരുപോലെ നാശം ഭവിക്കും; യഹോവയെ ഉപേക്ഷിക്കുന്നവർ മുടിഞ്ഞുപോകും. 28. Ennaal Athikramikalkkum Paapikalkkum Orupole Naasham Bhavikkum; Yahovaye Upekshikkunnavar Mudinjupokum. 28. But rebels and sinners will both be broken, and those who forsake the LORD will perish. 29. നിങ്ങൾ താല്പര്യം വെച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും. 29. Ningal Thaalparyam Vechirunna Karuvelakangalekkurichu Naanikkum; Ningal Thiranjeduththirunna Thottangalnimiththam Lajjikkum. 29. "You will be ashamed because of the sacred oaks in which you have delighted; you will be disgraced because of the gardens that you have chosen. 30. നിങ്ങൾ ഇല പൊഴിഞ്ഞ കരുവേലകംപോലെയും വെള്ളമില്ലാത്ത തോട്ടംപോലെയും ഇരിക്കും. 30. Ningal Ila Pozhinja Karuvelakampoleyum Vellamillaaththa Thottampoleyum Irikkum. 30. You will be like an oak with fading leaves, like a garden without water. 31. ബലവാൻ ചണനാരുപോലെയും അവന്റെ പണി തീപ്പൊരിപോലെയും ആകും; കെടുത്തുവാൻ ആരുമില്ലാതെ രണ്ടും ഒരുമിച്ചു വെന്തുപോകും. 31. Balavaan Chananaarupoleyum Avante Pani Theepporipoleyum Aakum; Keduththuvaan Aarumillaathe Randum Orumichu Venthupokum. 31. The mighty man will become tinder and his work a spark; both will burn together, with no one to quench the fire." |