1. യഹോവ സമാഗമനക്കുടാരത്തിൽവെച്ചു മോശെയെ വിളിച്ചു അവനോടു അരുളിച്ചെയ്തതു: 1. Yahova Samaagamanakkudaaraththilvechu Mosheye Vilichu Avanodu Arulicheythathu: 1. The LORD called to Moses and spoke to him from the Tent of Meeting. He said, 2. നീ യിസ്രായേൽമക്കളോടു സംസാരിച്ചു അവരോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങളിൽ ആരെങ്കിലും യഹോവേക്കു വഴിപാടു കഴിക്കുന്നു എങ്കിൽ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കേണം. 2. Nee Yisraayelmakkalodu Samsaarichu Avarodu Parayendathu Enthennaal: Ningalil Aarenkilum Yahovekku Vazhipaadu Kazhikkunnu Enkil Kannukaalikalo Aadukalo Aaya Mrugangale Vazhipaadu Kazhikkenam. 2. "Speak to the Israelites and say to them: 'When any of you brings an offering to the LORD, bring as your offering an animal from either the herd or the flock. 3. അവർ വഴിപാടായി കന്നുകാലികളിൽ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അർപ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാൻ തക്കവണ്ണം അവൻ അതിനെ സമാഗമന കൂടാരത്തിന്റെ വാതിൽക്കൽ വെച്ചു അർപ്പിക്കേണം. 3. Avar Vazhipaadaayi Kannukaalikalil Onnine Homayaagam Kazhikkunnuvenkil Oonamillaaththa Aanine Arppikkenam; Yahovayude Prasaadham Labhippaan Thakkavannam Avan Athine Samaagamana Koodaaraththinte Vaathilkkal Vechu Arppikkenam. 3. "'If the offering is a burnt offering from the herd, he is to offer a male without defect. He must present it at the entrance to the Tent of Meeting so that it will be acceptable to the LORD. 4. അവൻ ഹോമയാഗത്തിന്റെ തലയിൽ കൈവെക്കേണം; എന്നാൽ അതു അവന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ അവന്റെ പേർക്കും സുഗ്രാഹ്യമാകും. 4. Avan Homayaagaththinte Thalayil Kaivekkenam; Ennaal Athu Avannuvendi Praayashchiththam Varuththuvaan Avante Perkkum Sugraahyamaakum. 4. He is to lay his hand on the head of the burnt offering, and it will be accepted on his behalf to make atonement for him. 5. അവൻ യഹോവയുടെ സന്നിധിയിൽ കാളക്കിടാവിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ ഉള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. 5. Avan Yahovayude Sannidhiyil Kaalakkidaavine Arukkenam; Aharonte Puthranmaaraaya Purohithanmaar Athinte Raktham Konduvannu Samaagamanakkudaaraththinte Vaathilkkal Ulla Yaagapeedaththinmel Chuttum Thalikkenam. 5. He is to slaughter the young bull before the LORD, and then Aaron's sons the priests shall bring the blood and sprinkle it against the altar on all sides at the entrance to the Tent of Meeting. 6. അവൻ ഹോമയാഗമൃഗത്തെ തോലുരിച്ചു ഖണ്ഡംഖണ്ഡമായി മുറിക്കേണം. 6. Avan Homayaagamrugaththe Tholurichu Khandamkhandamaayi Murikkenam. 6. He is to skin the burnt offering and cut it into pieces. 7. പുരോഹിതനായ അഹരോന്റെ പുത്രന്മാർ യാഗപീഠത്തിന്മേൽ തീ ഇട്ടു തീയുടെ മേൽ വിറകു അടുക്കേണം. 7. Purohithanaaya Aharonte Puthranmaar Yaagapeedaththinmel Thee Ittu Theeyude Mel Viraku Adukkenam. 7. The sons of Aaron the priest are to put fire on the altar and arrange wood on the fire. 8. പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ ഖണ്ഡങ്ങളും തലയും മേദസ്സും യാഗപീഠത്തിൽ തീയുടെ മേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം. 8. Pinne Aharonte Puthranmaaraaya Purohithanmaar Khandangalum Thalayum Medhassum Yaagapeedaththil Theeyude Melulla Virakinmeethe Adukkivekkenam. 8. Then Aaron's sons the priests shall arrange the pieces, including the head and the fat, on the burning wood that is on the altar. 9. അതിന്റെ കുടലും കാലും അവൻ വെള്ളത്തിൽ കഴുകേണം. പുരോഹിതൻ സകലവും യാഗപീഠത്തിന്മേൽ ഹോമയാഗമായി ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം. 9. Athinte Kudalum Kaalum Avan Vellaththil Kazhukenam. Purohithan Sakalavum Yaagapeedaththinmel Homayaagamaayi Dhahippikkenam; Athu Yahovekku Saurabhyavaasanayaaya Dhahanayaagam. 9. He is to wash the inner parts and the legs with water, and the priest is to burn all of it on the altar. It is a burnt offering, an offering made by fire, an aroma pleasing to the LORD. 10. ഹോമയാഗത്തിന്നുള്ള അവന്റെ വഴിപാടു ആട്ടിൻ കൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അവൻ അർപ്പിക്കേണം. 10. Homayaagaththinnulla Avante Vazhipaadu Aattin Koottaththile Oru Chemmariyaado Kolaado Aakunnuvenkil Oonamillaaththa Aanine Avan Arppikkenam. 10. "'If the offering is a burnt offering from the flock, from either the sheep or the goats, he is to offer a male without defect. 11. അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ വടക്കുവശത്തുവെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. 11. Avan Yahovayude Sannidhiyil Yaagapeedaththinte Vadakkuvashaththuvechu Athine Arukkenam; Aharonte Puthranmaaraaya Purohithanmaar Athinte Raktham Yaagapeedaththinmel Chuttum Thalikkenam. 11. He is to slaughter it at the north side of the altar before the LORD, and Aaron's sons the priests shall sprinkle its blood against the altar on all sides. 12. അവൻ അതിനെ തലയോടും മേദസ്സോടുംകൂടെ ഖണ്ഡംഖണ്ഡമായി മുറിക്കേണം; പുരോഹിതൻ അവയെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം. 12. Avan Athine Thalayodum Medhassodumkoode Khandamkhandamaayi Murikkenam; Purohithan Avaye Yaagapeedaththil Theeyudemelulla Virakinmeethe Adukkivekkenam. 12. He is to cut it into pieces, and the priest shall arrange them, including the head and the fat, on the burning wood that is on the altar. 13. കുടലും കാലും അവൻ വെള്ളത്തിൽ കഴുകേണം; പുരോഹിതൻ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവേക്കു സൌരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം. 13. Kudalum Kaalum Avan Vellaththil Kazhukenam; Purohithan Sakalavum Konduvannu Homayaagamaayi Yahovekku Saurabhyavaasanayulla Dhahanayaagamaayi Yaagapeedaththinmel Dhahippikkenam. 13. He is to wash the inner parts and the legs with water, and the priest is to bring all of it and burn it on the altar. It is a burnt offering, an offering made by fire, an aroma pleasing to the LORD. 14. യഹോവേക്കു അവന്റെ വഴിപാടു പറവ ജാതിയിൽ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കിൽ അവൻ കുറുപ്രാവിനെയോ പ്രാവിൻ കുഞ്ഞിനെയോ വഴിപാടായി അർപ്പിക്കേണം. 14. Yahovekku Avante Vazhipaadu Parava Jaathiyil Onninekkondulla Homayaagamaakunnu Enkil Avan Kurupraavineyo Praavin Kunjineyo Vazhipaadaayi Arppikkenam. 14. "'If the offering to the LORD is a burnt offering of birds, he is to offer a dove or a young pigeon. 15. പുരോഹിതൻ അതിനെ യാഗപീഠത്തിന്റെ അടുക്കൽ കൊണ്ടുവന്നു തല പിരിച്ചുപറിച്ചു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതിന്റെ രക്തം യാഗപീഠത്തിന്റെ പാർശ്വത്തിങ്കൽ പിഴിഞ്ഞുകളയേണം. 15. Purohithan Athine Yaagapeedaththinte Adukkal Konduvannu Thala Pirichuparichu Yaagapeedaththinmel Dhahippikkenam; Athinte Raktham Yaagapeedaththinte Paarshvaththinkal Pizhinjukalayenam. 15. The priest shall bring it to the altar, wring off the head and burn it on the altar; its blood shall be drained out on the side of the altar. 16. അതിന്റെ തീൻ പണ്ടം മലത്തോടുകൂടെ പറിച്ചെടുത്തു യാഗപീഠത്തിന്റെ അരികെ കിഴക്കുവശത്തു വെണ്ണീരിടുന്ന സ്ഥലത്തു ഇടേണം. 16. Athinte Theen Pandam Malaththodukoode Paricheduththu Yaagapeedaththinte Arike Kizhakkuvashaththu Venneeridunna Sthalaththu Idenam. 16. He is to remove the crop with its contents and throw it to the east side of the altar, where the ashes are. 17. അതിനെ രണ്ടാക്കാതെ ചിറകോടുകൂടെ പിളർക്കേണം; പുരോഹിതൻ അതിനെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ ദഹിപ്പിക്കേണം; അതു ഹോമയാഗമായി യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം. 17. Athine Randaakkaathe Chirakodukoode Pilarkkenam; Purohithan Athine Yaagapeedaththil Theeyudemelulla Virakinmeethe Dhahippikkenam; Athu Homayaagamaayi Yahovekku Saurabhyavaasanayaaya Dhahanayaagam. 17. He shall tear it open by the wings, not severing it completely, and then the priest shall burn it on the wood that is on the fire on the altar. It is a burnt offering, an offering made by fire, an aroma pleasing to the LORD. |